1. 1976- നു ശേഷം ആദ്യമായി ക്യൂബയിൽ പ്രധാന മന്ത്രിയായി നിയമിക്കപ്പെട്ടത്- മാനുവൽ മറീരോ ക്രൂസ്
2. ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി- ഹർഷ് വർധൻ ശൃംഗ് ല
3. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെപ്പറ്റി അന്വേഷിച്ച കമ്മിഷൻ- ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷൻ
4. സംസ്ഥാനസർക്കാരിന്റെ 2019- ലെ ഹരിവരാസനം പുരസ്കാരം നേടിയത്- ഇളയരാജ
5. ഏത് യുദ്ധവിമാനങ്ങളുടെ സേവനമാണ് 2020 ജനുവരിയിൽ ഇന്ത്യൻ വ്യോമസേന അവസാനിപ്പിച്ചത്- മിഗ്- 27
6. സംസ്ഥാന സർക്കാരുകൾ നേരിട്ട് നടത്തുന്ന ലോട്ടറികൾക്ക് എത്ര ശതമാനം നികുതിയേർപ്പെടുത്താനാണ് ജി.എസ്.ടി. കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്- 28
7. 150 വർഷം പഴക്കമുള്ള കൊൽക്കത്ത തുറമുഖം ഏതുപേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്- ഡോ. ശ്യാമപ്രസാദ് മുഖർജി തുറമുഖം
8. A Chequered Brilliance: The Many Lives of V.K. Krishna Menon എന്ന പുസ്തകം രചിച്ചത്- ജയറാം രമേശ്
9. 2020- ലെ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായിരുന്ന ജയിർ മെസിയാസ് ബോൾസോനാരോ ഏതു രാജ്യത്തെ പ്രസിഡന്റാണ്- ബ്രസീൽ
10. ഇംപീച്ച്മെന്റിനു വിധേയനായ എത്രാമത്തെ യു.എസ്. പ്രസിഡന്റായിരുന്നു ഡൊണാൾഡ് ട്രംപ്- മൂന്നാമത്
11. മുല്ലപ്പെരിയാർ ഡാമിന്റെ ചീഫ് എൻജിനീയറായിരുന്ന ജോൺ പെന്നി ക്വിക്കിന്റെ ജന്മദിനമായ ജനുവരി 15 പൊതു അവധിയായി പ്രഖ്യാപിച്ച് സംസ്ഥാനം- തമിഴ്നാട്
12. 2020- ലെ മികച്ച സിനിമയ്ക്കുള്ള ഓസ്കർ ലഭിച്ച ‘പാരസൈറ്റ്' എന്ന ചിത്രത്തിന്റെ പ്രത്യേകതയെന്താണ്- ആദ്യമായാണ് ഒരു വിദേശഭാഷാചിത്രം മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്
13. 2020- ലെ സ്വാതി പുരസ്കാരത്തിനർഹനായ സംഗീതജ്ഞൻ- ഡോ. എൽ. സുബഹ്മണ്യം
14. Covid 19- ന്റെ പൂർണരൂപം എന്താണ്- Corona Virus Disease 19
15. ബ്രിട്ടനിലെ ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ധനമന്ത്രിയായ ഇന്ത്യൻ വംശജൻ- ഋഷി സുനാക്
16. സുപ്രീംകോടതി ജഡ്ജിയായ ആദ്യവനിത ഫാത്തിമാ ബീവിയുടെ ജീവചരിത്രം- നീതിയുടെ ധീരസഞ്ചാരം
17. 2018- ലെ സ്വദേശാഭിമാനി-കേസരി അവാർഡ് നേടിയത്- എം.എസ്. മണി
18. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ബഹുമതി നേടിയത്- സർദാർ പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ്
19. ലോറസ് വേൾഡ് സ്പോർട്ട്സ് അവാർഡ് ആദ്യമായി ഒരു ഇന്ത്യക്കാരന് 2020- ൽ ലഭിച്ചു. ആർക്ക്- സച്ചിൻ തെണ്ടുൽക്കർ
20. കേന്ദ്രസർക്കാരിന്റെ ദേശീയ അമൂല്യ സാംസ്കാരിക പൈതൃക പട്ടികയിൽ 2020- ൽ ഇടം നേടിയ കേരളത്തിലെ ക്ഷേത്രോത്സവം- ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച (ആലപ്പുഴ)
21. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ- യഷവർധൻകുമാർ സിൻഹ
22. കോവിഡ് 19- നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത് എന്നാണ്- 2020 മാർച്ച് 11
23. 2020 ഏപ്രിൽ 22- ന് 150-ാം ജന്മവാർഷികദിനം ആചരിച്ചത് ഏതു റഷ്യൻ നേതാവിന്റെതാണ്- ലെനിൻ
24. 2020 ഒക്ടോബർ 31- ന് ശതാബ്ദിയാഘോഷിച്ച ഇന്ത്യൻ തൊഴിലാളി സംഘടന- എ.ഐ.ടി.യു.സി
25. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ- സോഫി തോമസ്
26. സഞ്ചാരികളെ ബഹിരാകാശത്തെത്തിച്ച ആദ്യത്തെ സ്വകാര്യ അമേരിക്കൻ കമ്പനി- പേസ് എക്സ്
27. 2020 ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട് നിസർഗ ചുഴലിക്കാറ്റിന് ആ പേരു നിർദേശിച്ച രാജ്യം- ബംഗ്ലാദേശ്
28. യു.എസ്. പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനത്തിനു സമാനമായി ഇന്ത്യ വാങ്ങിയ വിമാനത്തിന്റെ പേര്- എയർ ഇന്ത്യ വൺ
29. കേരള പോലീസിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന പുതിയ ആപ്പ്- പോൽ ആപ്പ്
30. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്കുള്ള താത്കാലിക അംഗമായി ഇന്ത്യ എത്രാമത്തെ തവണയാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്- എട്ട്
31. 2020- ലെ പരിസ്ഥിതിദിന (ജൂൺ അഞ്ച്) സന്ദേശം എന്തായിരുന്നു- ടൈം ഫോർ നേച്ചർ
32. കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി- എച്ച്.ഡി. ദേവഗൗഡ
33. സംസ്ഥാനത്തെ ആദ്യത്തെ വനിതാ എക്സൈസ് ഇൻസ്പെക്ടറായി ചുമതലയേറ്റത്- ഒ. സജിത
34. V.P. Menon: The unsung Architect of Modern India എന്ന പുസ്തകം രചിച്ചത്- നാരായണി ബസു
35. ന്യൂസീലൻഡ് സർക്കാരിൽ മന്ത്രിപദവിയിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരിയായ പ്രിയങ്ക രാധാ കൃഷ്ണന്റെ കുടുംബവേരുകൾ കേരളത്തിൽ എവിടെയാണ്- വടക്കൻ പറവൂർ (എറണാകുളം)
No comments:
Post a Comment