1. 2021 ഫെബ്രുവരിയിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെന്റർ നിലവിൽ വന്നത്- ചെമ്പഴന്തി, തിരുവനന്തപുരം
2. 2020-ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമിയുടെ ക്ഷേത്ര കലാശ്രീ പുരസ്കാരത്തിനു അർഹയായത്- മേതിൽ ദേവിക
3. ഹോർട്ടികോർപ്പിന്റെ കേരളത്തിലെ ആദ്യ സൂപ്പർമാർക്കറ്റ് നിലവിൽ വരുന്നത്- വേങ്ങേരി, കോഴിക്കോട്
4. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പരിസ്ഥിതി സൗഹ്യദ രീതിയിൽ പൂർണമായും വിഷരഹിതമായി ഉത്പാദിപ്പിച്ചെടുത്ത അരിയുടെ ബ്രാൻഡ് നെയിം- നിറ
5. മാവോവാദികളെ നേരിടുന്നതിനുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (CRPF) കമാൻഡോ സേനാവിഭാഗത്തിൽ ആദ്യമായി വനിതകളയും ഉൾപ്പെടുത്തി. ഈ കമാൻഡോ വിഭാഗത്തിന്റെ പേര്- കോബ്ര (Commando Battalion for Resolute Action (COBRA)
- 34 വനിതാ കമാൻഡോകളാണ് കോബ്രയുടെ പുതിയ വിഭാഗത്തിലുള്ളത്
- 2008 സെപ്റ്റംബർ 12- നാണ് ഒളിപ്പോർ യുദ്ധ പരിശീലനവും വനമേഖലയിൽ പോരാടാനുള്ള വൈദഗ്ധ്യവും സിദ്ധിച്ച കോബ്ര നിലവിൽ വന്നത്
6. സംസ്ഥാന സർക്കാരിന്റെ 2020-ലെ കായകൽപ അവാർഡ് നേടിയ ആശുപത്രി- സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി, കോഴിക്കോട്
- സർക്കാർ ആരോഗ്യാലയങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധനിയന്ത്രണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്
- ജില്ലാതല ആശുപത്രികളിൽ 93 ശതമാനം മാർക്ക് നേടിയാണ് കോഴിക്കോട് ആശുപത്രി 50 ലക്ഷം രൂപയുടെ പുരസ്കാരം നേടിയത്.
7. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി- മറിയോ ഡ്രാഗി
8. 2019- ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം ലഭിച്ചത്- കാർട്ടൂണിസ്റ്റ് യേശുദാസൻ
- ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പനചെയ്ത ശില്പവുമാണ് അവാർഡ്
- മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണായ 'കിട്ടുമ്മാന്റെ' (ജനയുഗം) സ്രഷ്ടാവ് കൂടിയാണ് യേശുദാസൻ
- 2018- ലെ പുരസ്കാര ജേതാവ് എം.എസ്. മണി
9. 2021 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത യു.എസ്. ബോക്സിങ് താരം- ലിയോൺ സ്പിങ്ക്സ്
10. പുതിയതായി രൂപവത്കരിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിതനായത്- ഐ.എം. വിജയൻ
- മലബാർ സ്പെഷ്യൽ പോലീസ് രൂപം കൊണ്ടതിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നത്
- 1884- ൽ മലപ്പുറം സ്പെഷ്യൽ പോലീസ് ആയി പ്രവർത്തനമാരംഭിച്ച സേനയാണ് മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ 1921- ൽ മലബാർ സ്പെഷ്യൽ പോലീസ് ആയത്
11. ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം നേടിയത്- കെ.ബി. ശ്രീദേവി
12. ഫെബ്രുവരി 14- ന് പമ്പാനദിയു ടെ തീരത്ത് ആരംഭിച്ചത് എത്രാമത് മാരാമൺ കൺവെൻഷനാണ്- 126
13. ഓക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വിദ്യാർഥിനി- രശ്മി സാമന്ത്
- കർണാടകത്തിലെ മണിപ്പാൽ സ്വദേശിയാണ്
- ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയാണ്
14. ഫെബ്രുവരി 14- ന് ചെന്നയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കരസേനയ്ക്ക് സമർപ്പിച്ച യുദ്ധടാങ്ക്- അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (മാർക്ക് എ)
- അത്യാധുനിക സാങ്കേതിക വിദ്യയിൽ തദ്ദേശീയമായി ഡി. ആർ.ഡി.ഒ. യാണ് യുദ്ധടാങ്ക് രൂപകല്പന ചെയ്തത്
15. 2021 ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ യു.എ.ഇ.യുടെ പേടകം- Hope Probe
16. ഫെബ്രുവരി 14- ന് അന്തരിച്ച കാർലോസ് മെനം ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റാണ്- അർജൻറീന
- 1989 മുതൽ 1999 വരെ പ്രസിഡൻറുപദം വഹിച്ചിരുന്നു
17. Khelo India University Games- ന്റെ വേദി- കർണ്ണാടക
18. അടുത്തിടെ രാജ്യത്തിലെ വനിതകൾക്ക് Armed Force- ൽ പ്രവേശനാനുമതി നൽകിയ ഗൾഫ് രാജ്യം- സൗദി അറേബ്യ
19. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ Air Purifier Filter നിലവിൽ വന്നത്- ചണ്ഡിഗഢ്
20. അടുത്തിടെ ഏത് സംസ്ഥാനത്താണ് ‘Project Udbhav' നടപ്പിലാക്കിയത്- സിക്കിം
21. ‘Leadership Lessons from 22 Yards' എന്ന പുസ്തകം എഴുതിയത്- ശ്രീകാന്ത് റാം
22. അടുത്തിടെ ഏത് സ്റ്റേഡിയത്തിനാണ് നരേന്ദ്രമോദിയുടെ പേര് നൽകിയത്- മൊട്ടേര സ്റ്റേഡിയം (ഗുജറാത്ത്)
23. അടുത്തിടെ Disabled Aircraft Recovery Equipment സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ Airport- കെമ്പഗൗഡ (ബംഗളുരു)
24. അടുത്തിടെ National Commission for Scheduled castes- ന്റെ ചെയർമാനായി തെരഞ്ഞെടുത്തത്- Vijay Sampla
25. അടുത്തിടെ കേരളത്തിലെ ഏത് ഗാർഡനിലാണ് ഓർക്കിഡ് പ്രോജക്ടിന് അനുമതി ലഭിച്ചത്- പാലോട് ബൊട്ടാണിക്കൽ ഗാർഡൻ
26. ദേശീയ അവാർഡ് ജേതാവും ഛായാഗ്രാഹകനുമായ പി.എസ്. നിവാസ് അന്തരിച്ചു
27. സ്ത്രീവേഷങ്ങളിലൂടെ കഥകളി അരങ്ങുകളെ വിസ്മയിപ്പിച്ച മാത്തൂർ ഗോവിന്ദ്ൻ കുട്ടി അന്തരിച്ചു
28. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു
29. കാർട്ടൂൺ രംഗത്തും മാധ്യമ പ്രവർത്തനത്തിനുമുള്ള സമഗ്രസംഭാവനയ്ക്ക് നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്കാരം കാർട്ടൂണിസ്റ്റ് യേശുദാസന് ലഭിച്ചു
30. 47-ാമത്തെ ചീഫ് സെക്രട്ടറിയായി ഡോ.വി.പി. ജോയിയെ നിയമിക്കും
No comments:
Post a Comment