2. സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്റ് സെക്യൂരിറ്റി റെഗുലേഷൻസ് നിലവിൽ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
3. 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന കർണാടകയിലെ 31-ാമത്തെ ജില്ല- വിജയ നഗര
4. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധിയ്ക്കപ്പെടുന്ന ആദ്യ വനിത- ഷബ്നം , (ഉത്തർപ്രദേശ്)
5. തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ദേശീയ, സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കോഫിഷോപ്പ്, വിശ്രമ കേന്ദ്രങ്ങൾ, ടോയ്ലറ്റുകൾ എന്നിവ ഒരുക്കുന്ന കേരള സർക്കാർ പദ്ധതി- ടേക്ക് എ ബ്രേക്ക് പദ്ധതി
6. സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രിയ്ക്കുള്ള 2020-ലെ സംസ്ഥാന അവാർഡ് നേടിയത്- എൻ.എസ്. സഹകരണ ആശുപത്രി, കൊല്ലം
7. 2020- ലെ സ്വാതി പുരസ്കാര ജേതാവ്- ഡോ. കെ. ഓമനക്കുട്ടി
8. 2021 ഫെബ്രുവരിയിൽ കേരളത്തിലെ ഏതു ജില്ലയിലാണു ഇ- റേഷൻ കാർഡ് പൈലറ്റ് പദ്ധതി ആരംഭിച്ചത്- തിരുവനന്തപുരം
9. 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് സ്ഥിതി ചെയ്യുന്നത്- വെള്ളിമാടുകുന്ന്, കോഴിക്കോട്
- ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക് നിലവിൽ വരുന്നത്- പുത്തൂർ, തൃശ്ശൂർ
10. 2020- ലെ സംസ്ഥാന കഥകളി പുരസ്കാര ജേതാവ്- സദനം ബാലകൃഷ്ണൻ
11. എക്കണോമിക് ടൈംസിന്റെ 2020-ലെ ‘ബിസിനസ് റിഫോർമർ ഓഫ് ദി ഇയർ’ പുരസ്കാരത്തിനു അർഹനായത്- ശക്തികാന്ത് ദാസ്
12. രോഗാണുക്കളുടെ സാന്നിധ്യമുള്ളതും അപകട സാധ്യതയുള്ളതുമായ ഭാഗങ്ങളിൽ മനുഷ്യ പ്രയത്നം ഒഴിവാക്കിയുള്ള അണുനശീകരണത്തിനു പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച റോബോട്ടിക് സംവിധാനം- സ്റ്റാർ റോബോ
13. 2019- ലെ കേരള സാഹിത്യ അക്കാദമി അവാർഡിൽ മികച്ച നോവലിനുള്ള പുരസ്കാരം ലഭിച്ചത്- മീശ (രചയിതാവ്- എസ്. ഹരീഷ്)
14. കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായി ഡെബിറ്റ് കാർഡ് പുറത്തിറക്കിയ ധനകാര്യ സ്ഥാപനം- കേരള ഫിനാൻഷ്യൽ കോർപറേഷൻ (KFC)
15. 2021 ഫെബ്രുവരിയിൽ ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ കേരളത്തിലെ ആദ്യ ഓഡിയോ വിഷ്വൽ സ്റ്റുഡിയോ നിലവിൽ വരുന്നത്- തിരുവനന്തപുരം
16. 2021 ഫെബ്രുവരിയിൽ നടക്കുന്ന പ്രകൃതിദത്ത നാരുത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ പ്രദർശന വിപണന മേളയായ 'കയർ കേരള' യുടെ 9-ാം പതിപ്പിന്റെ വേദി- ആലപ്പുഴ
17. ക്ഷീര കർഷകരുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ക്ഷീര സാന്ത്വനം
18. അടുത്തിടെ ഏതു സ്ഥാപനമാണ് ഇലക്ട്രിക് ഇരുചക്ര വാഹനമായ PiMo പുറത്തിറക്കിയത്- IIT Madras
19. 11 -ാമത് World Petrocoal Congress- ന്റെ വേദിയായ നഗരം- ന്യൂഡൽഹി
20. കേരളത്തിലെ ആദ്യ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത്- പാലോട്, തിരുവനന്തപുരം
- പട്ടികജാതി, പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി കേരള സർക്കാർ ആരംഭിച്ച സമഗ്ര തൊഴിൽ നൈപുണ്യ വികസന പദ്ധതി- സമന്വയ
21. 2021 ഫെബ്രുവരിയിൽ നടന്ന രണ്ടാമത് International Conference on Gender Equality (ICGE)- യുടെ വേദി- കോഴിക്കോട്
22. 2021 ഫെബ്രുവരിയിൽ കേരളത്തിൽ സുവോളജിക്കൽ പാർക്ക് നിലവിൽ വന്നത്- പുത്തൂർ (തൃശ്ശൂർ)
23. 2019-2020- ലെ മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്- പാപ്പിനിശ്ശേരി, കണ്ണൂർ
- ബ്ലോക്ക് പഞ്ചായത്ത്- മുഖത്തല, കൊല്ലം
- ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം
24. മത്സ്യരോഗ നിർണ്ണയവും പ്രതിവിധികളും മത്സ്യകർഷകർക്ക് ലഭ്യമാകുന്ന വിധം ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ നിലവിൽ വരുന്നത്- ഓടയം, തിരുവനന്തപുരം
25. എ.പി.ജെ. അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം നിലവിൽ വരുന്നത്- വിളപ്പിൽശാല, തിരുവനന്തപുരം
26. 2021 ഫെബ്രുവരിയിൽ പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണർ ആയി നിയമിതയായത്- Dr. Tamilisai Soundara Rajan (അധിക ചുമതല)
27. ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിലവിൽ വരുന്നത്- റൂർക്കേല (ഒഡീഷ)
28. 2020-ലെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഫുട്ബോൾ ജേതാക്കൾ- Bayern Munich FC (Germany)
29. 2021 ഫെബ്രുവരിയിൽ DRDO തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ സേനയ്ക്ക് കൈമാറിയ യുദ്ധ ടാങ്കർ- Arjun MK - 1A
30. ടെസ്റ്റ് ക്രിക്കറ്റിൽ 200 ഇടം കയ്യൻ ബാറ്റ്സ്മാന്മാരെ പുറത്താക്കിയ ലോകത്തെ ആദ്യ ബൗളറെന്ന നേട്ടം കൈവരിച്ച ഇന്ത്യൻ താരം- രവിചന്ദ്രൻ അശ്വിൻ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളർ- രവിചന്ദ്രൻ അശ്വിൻ
- ഒന്നാമത്- അനിൽ കുംബ്ലെ
No comments:
Post a Comment