1. 25-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം നേടിയ ഫ്രഞ്ച് സംവിധായകൻ- ജീൻ ലുക് ഗോദാർദ്
2. ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നത്- യേർവാഡ ജയിൽ (പുനെ, മഹാരാഷ്ട്ര)
3. 2021 ജനുവരിയിൽ നടക്കുന്ന 33-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി- തിരുവനന്തപുരം
4. ലിംഗസമത്വത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്ന സംസ്ഥാനം- കേരളം
5. സൗഹ്യദ രാജ്യങ്ങളിലേക്ക് കോവിഡ്- 19 വാക്സിൻ നൽകുന്നതിനായി ഇന്ത്യ ആരംഭിക്കുന്ന സംരംഭത്തിന്റെ പേര്- വാക്സിൻ മൈത്രി
6. 2021 ജനുവരിയിൽ സർവ്വീസ് ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Freight Train- വാസുകി (നീളം- 3.5 കി.മീ)
7. ഐ.സി.സി- യുടെ ജനുവരിയിലെ Player of the Month പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ താരം- ഋഷഭ് പന്ത്
8. സഹ്യപർവ്വത നിരകളിൽ നിന്നും പുതുതായി കണ്ടെത്തിയ രണ്ടിനം തുമ്പികൾ-
- Martin's Duskhawker (A dragonfly species)
- Kimmin's Reed Tail (A damselfly species)
9. അക്കാദമിക് ഇൻ സൈറ്റിന്റെ കോളേജ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ-ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ
10. 2020- ലെ ഓക്സ്ഫോർഡ് സർവകലാശാല ഹിന്ദി വേർഡ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- Atmanirbharta
11. കേരളത്തിലെ ആദ്യ Human Milk Bank (HMB) ഉദ്ഘാടനം ചെയ്യാൻ പോകുന്നത്- എറണാകുളം ജനറൽ ഹോസ്പിറ്റൽ
12. എട്ടാമത് India International silk fair ഉദ്ഘാടനം ചെയ്തത് ആര്- സ്മൃതി ഇറാനി
- ഇത് ഇന്ത്യയിലെ ഏറ്റവും വലിയ silk fair ആണ്
13. മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്ക്കാരത്തുകയുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്ക്കാരങ്ങളിൽ 'ഭാഷാ കേസരി പുരസ്കാര'ത്തിനു അർഹനായ വ്യക്തി- കെ. ജയകുമാർ
- മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ
- പുരസ്ക്കാര തുക- 500001 രൂപ
14. അടുത്തിടെ സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച സുഗതകുമാരി ടീച്ചറുടെ ഭവനം- വാഴുവേലിയിൽ തറവാട്
15. ബെഡൻ യു.എസ്. എ.യുടെ എത്രാമത് പ്രസിഡന്റാണ്- 46-ാമത്
- 2008 മുതൽ 2016 വരെ പ്രസിഡന്റ് ബരാക്ക് ഒബാമയൊപ്പം ബെഡൻ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്
- യു.എസ്. പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 78-കാരനായ ബൈഡൻ
- രാജ്യത്തിൻറ 231 വർഷത്ത ചരിത്രത്തിൽ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തിയ വനിതയും കറുത്ത വർഗക്കാരിയും ഇന്ത്യൻ വംശജയുമാണ് കമലാഹാരിസ്
- ‘അമേരിക്ക ഒറ്റക്കെട്ട് (America United) എന്നതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിൽ ബൈഡൻ ഉയർത്തിയ പ്രധാന വിഷയം
16. ജനുവരി 17- ന് അന്തരിച്ച ഉസ്താദ് ഗുലാ മുസ്തഫാ ഖാൻ ഏത് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്- ഹിന്ദുസ്ഥാനി സംഗീതം
- മൃണാൾസെന്നിന്റെ 'ഭൂവൻ ഷോം' ഉൾപ്പെടെയുള്ള സിനിമകളിൽ പാടിയിട്ടുണ്ട്
- പദ്മശ്രീ, പദ്മഭൂഷൺ, പദ്മ വിഭൂഷൺ തുടങ്ങിയ ബഹുമതികളും നേടി
17. എവറസ്റ്റ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്- കെ2 (K2) (ഉയരം- 8611 മീറ്റർ)
18. അലക്സി നെവാൽനി ഏത് രാജ്യത്തെ പ്രതിപക്ഷനേതാവാണ്- റഷ്യ
- ജർമനിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പോസ്കോയിൽ മടങ്ങിയെത്തിയയുടൻ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
- പ്രസിഡന്റ് വ്ളാദിമിർ പുചിന്റെ കടുത്ത വിമർശകനാണ് നവൽനി
19. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറായി ചുമതലയേറ്റത്- എസ്.എച്ച്. പഞ്ചാരകേശൻ
20. ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ചൈന ഭൂമി കയ്യേറി 101 വീടുകൾ അടങ്ങുന്ന ഗ്രാമം നിർമിച്ചത്- അരുണാചൽപ്രദേശ്
- ഇന്ത്യ-ചൈന അതിർത്തിത്തർക്കം നിലനിൽക്കുന്ന അപ്പർ സുബൻസിരി ജില്ലയിലെ സാരിചു നദീതീരത്താണ് ഗ്രാമം നിർമിച്ചത്
21. ഇന്ത്യ സെന്റർ ഫോർ മെഗ്രേഷൻ (ICM) ഗവേണിങ് കൗൺസിൽ വിദഗ്ധസമിതിയംഗമായി. നിയമിക്കപ്പെട്ട മലയാളി കൂടിയായ പ്രവാസി വ്യവസായി- എം.എ. യൂസഫലി
22. ഏത് ചികിത്സാരംഗത്തെ വിദഗ്ധയായിരുന്നു ജനുവരി 19- ന് അന്തരിച്ച ഡോ. വി. ശാന്ത- അർബുദം
- അഡയാർ കാൻസർ ഇൻസ്റ്റിറ്റൂട്ടിൻറ ചെയർപേഴ്സൺ ആയിരുന്നു
23. എത്ര വർഷത്തെക്കാണ് സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരത്തിന്റെ നടത്തിപ്പുകരാർ അദാനി ഗ്രൂപ്പിന് നൽകുന്നത്- 50 വർഷം
24. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി- 23 ഏത് പേരിലാണ് 2021 മുതൽ ആഘോഷിക്കുന്നത്- പരാക്രം ദിവസ് (Parakram Diwas)
- 1897 ജനുവരി 23- ന് ഇന്നത്ത ഒഡിഷയിലെ കട്ടക്കിൽ ജനിച്ച നേതാജിയുടെ 125-ാം ജന്മവാർഷികാഘോഷ ചടങ്ങുകൾ 2021 ജനുവരി 23- ന് ആരംഭിച്ചു
25. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള ക്ഷയരോഗ നിർമാർജന പദ്ധതിയുടെ (Eradication of Tuberculosis Campaign) ‘ഗുഡ് വിൽ അംബാസിഡറാകുന്ന ചലച്ചിത്ര താരം- മോഹൻലാൽ
26. രാജ്യത്തെ നൂതനാശയസൂചിക (Innovation Index- 2020)- യിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ്- അഞ്ചാമത്
- ഒന്നാം സ്ഥാനത്ത് കർണാടക. മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന എന്നിവയാണ് രണ്ടുമുതൽ നാലു വരെയുള്ള സ്ഥാനങ്ങളിൽ
- ജനജീവിതം മെച്ചപ്പെടുത്തുന്നതിലും നൂതനാശയങ്ങൾ നടപ്പിലാക്കുന്നതിലുമുള്ള മികവ് പരിശോധിച്ച് നീതിആയോഗ് ആണ് സൂചിക തയ്യാറാക്കിയത്
27. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ ജുഡീഷ്യൽ അംഗമായി നിയമിതനായത്- ബൈജുനാഥ്
28. അടുത്തിടെ അന്തരിച്ച ലാരി കിങ് ഏത് മേഖലയിൽ പ്രശസ്തി നേടിയ വ്യക്തിയാണ്- ടെലിവിഷൻ അവതാരകൻ (യു.എസ്.എ)
- 25 വർഷത്തോളം CNN ചാനലിൽ "ലാരി കിങ് ലെവ്' എന്ന പരിപാടി അവതരിപ്പിച്ചിരുന്നു
29. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള കർഷകോത്തമ അവാർഡ് ലഭിച്ചത്- അനീഷ് പി.ബി.
മറ്റ് അവാർഡുകൾ-
- മികച്ച വനിതാ കർഷകയ്ക്കുള്ള കർഷക തിലകം അവാർഡ്- സ്വപ്ന സിബി
- മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്ര നികേതൻ കെ. വിശ്വനാഥൻ
- സ്മാരക നെൽക്കതിർ അവാർഡ്- കുട്ടനാട് കൈനടി 24,000 കായൽ പാടശേഖര സമിതി
30. സംസ്ഥാ നിയമ സഭയുടെ അവസാന സമ്മേളനം (22-ാമത്) ജനുവരി 22- ന് നടന്നു. എത്രാമത്തെ നിയമസഭയാണ് ഇപ്പോൾ നിലവിലുള്ളത്- 14
- 232 ദിവസമാണ് 14-ാം നിയമ സഭ സമ്മേളിച്ചത്. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയവും സഭയിൽ അവതരിപ്പിക്കപ്പെട്ടു.
31. ജനുവരി 25 ഏത് ദിനമായാണ് രാജ്യത്ത് ആഘോഷിച്ചത്- ദേശീയ സമ്മതിദായകദിനം (National Voters Day)
- സമ്മതിദായകരെ ശാക്തീകരിക്കുകയും ജാഗ്രതയുള്ളവരും സുരക്ഷിതരും അവബോധമുള്ളവരുമാക്കുകയും ചെയ്യുക എന്നതാണ് 2021- ലെ ദേശീയ സമ്മതിദായക ദിനസന്ദേശം.
- പതിനൊന്നാമത് സമ്മതിദായക ദിനമാണ് ഇക്കുറി ആഘോഷിച്ചത്.
- തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് റേഡിയോ ‘ഹലോ വോട്ടേഴ്സി'ന്റെ ഉദ്ഘാടനവും രാഷ്ട്രപതി നിർവഹിച്ചു
32. ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന് തലേദിവസം അന്തരിച്ച നവോത്ഥാന നായകൻ 71-ാം ചരമ വാർഷിക ദിനം കൂടിയായിരുന്നു 2021 ജനുവരി 25. ഇദ്ദേഹത്തിന്റെ പേര്- ഡോ. പി. പൽപ്പു
- 1863 നവംബർ രണ്ടിന് തിരുവനന്തപുരം പേട്ടയിൽ ജനിച്ച് പൽപ്പു 1950 ജനുവരി 25- നാണ് അന്തരിച്ചത്
സ്വാതി എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം
- കർണാടക സംഗീതത്തിനുള്ള 2018- ലെ പുരസ്കാരം ലഭിച്ചത്- പാലാ സി.കെ. രാമചന്ദ്രൻ
- കർണാടക സംഗീതത്തിനുള്ള 2019- ലെ പുരസ്കാരം ലഭിച്ചത്- ടി.എം. കൃഷ്ണ
- നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2018- ലെ പുരസ്കാരം ലഭിച്ചത്- കെ.എം. ധർമൻ
- നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2019- ലെ പുരസ്കാരം ലഭിച്ചത്- വി. വിക്രമൻ നായർ
No comments:
Post a Comment