1. ജനങ്ങളുടെ കാലങ്ങളായുള്ള പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച താലൂക്ക് തല പരാതി പരിഹാര അദാലത്ത്- സാന്ത്വന സ്പർശം
2. സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവിറക്കിയ സംസ്ഥാനം- മധ്യപ്രദേശ്
3. അടുത്തിടെ അട്ടിമറിയിലൂടെ സൈന്യ ഭരണം പിടിച്ചെടുത്ത് ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- മ്യാൻമാർ
4. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിവിധ സീസണുകളിലായി 150 കോടി രൂപ പ്രതിഫലം നേടിയ ആദ്യ ക്രിക്കറ്റ് താരം- എം. എസ്. ധോണി
5. 2020-21 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 കിരീടം നേടിയത്- തമിഴ്നാട് (ഫൈനലിൽ ബറോഡയെ പരാജയപ്പെടുത്തി)
6. 2021 ഫെബ്രുവരിയിൽ അന്തരിച്ച മലയാള പിന്നണി ഗായകൻ- എം. എസ്. നസീം
7. 2021 മാർച്ചിൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്- ഡോ. വി. പി ജോയ്
8. 2021 ഫെബ്രുവരിയിൽ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിന്റെ (ICU) പ്രസിഡന്റായി നിയമിതയായത്- Joan E. Donoghue
9. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച Twitter- ന് സമാനമായ മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോം- Koo App
10. 2021 ഫെബ്രുവരിയിൽ Cochin International Short Film Awards- ൽ മികച്ച ഡോക്യുമെന്ററി പുരസ്കാരത്തിന് അർഹമായത്- Veerangana (ആസാമീസ്)
11. രോഗാണുക്കളുടെ സാന്നിധ്യമുള്ളതും അപകട സാധ്യതയുള്ളതുമായ ഭാഗങ്ങളിൽ മനുഷ്യപ്രയത്നം ഒഴിവാക്കിയുള്ള അണുനശീകരണത്തിന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച റോബോട്ടിക് സംവിധാനം- സ്റ്റാർ റോബോ
12. 2021 ഫെബ്രുവരിയിൽ, ഓഖി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർഥം ഓഖി സ്മാരക പാർക്ക് നിലവിൽ വന്നത്- പൊഴിയുർ (തിരുവനന്തപുരം)
13. 2021 ഫെബ്രുവരിയിൽ ഗുവാഹത്തിയിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ ജേതാക്കളായത്- ഹരിയാന
14. 2021 ഫെബ്രുവരിയിൽ ബോട്ടിൽ പെയിന്റിംഗിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ മലയാളി മാധ്യമപ്രവർത്തക- ഷെറിങ്ങ് പവിത്രൻ
15. 'The Terrible, Horrible, Very Bad Good News' എന്ന പുസ്തകത്തിന്റെ രചയിതാവ്- Meghna Pant
16. 2021- ലെ സുരക്ഷിത ഇൻർനെറ്റ് ദിനത്തിന്റെ (ഫെബ്രുവരി- 9) പ്രമേയം- Together for a better internet
17. 2021- ലെ ലോക പയർവർഗ്ഗ ദിനത്തിന്റെ (ഫെബ്രുവരി- 10) പ്രമേയം- #LovePulses
18. 2021 ഫെബ്രുവരിയിൽ അന്തരിച്ച ബോളിവുഡ് നടനും സംവിധായകനുമായ വ്യക്തി- രാജീവ് കപൂർ
19. 'Platform Scale :- For a Post- Pandemic World' എന്ന പുസ്തകത്തിന്റെ രചയിതാവ്- സംഗീത് പോൾ ചൗധരി
20. രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിലൊന്നായ പദ്മ പുരസ്കാരങ്ങൾ എത്ര വ്യക്തികൾക്കാണ് 2021- ൽ പ്രഖ്യാപിച്ചത്- 119
- പദ്മ വിഭൂഷൺ- 7, പദ്മഭൂഷൺ- 10, പദ്മശ്രീ- 102 എന്നിങ്ങനെയാണ് ഇത്തവണത്ത പുരസ്കാരങ്ങൾ
- 29 വനിതകളും 10 വിദേശി-പ്രവാസികളും ഒരു ട്രാൻസ്ജെൻഡറും പട്ടികയിൽ ഇടം നേടി
- ഗായിക കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷൺ ലഭിച്ചു.
- കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പാവകളി കലാകാരൻ, കെ.കെ. രാമചന്ദ്ര പുലവർ, ഗ്രന്ഥകാരൻ ബാലൻ പൂതേരി, കായിക പരിശീലകൻ ഒ.എം. നമ്പ്യാർ തുടങ്ങിയ മലയാളികൾക്ക് പദ്മ ശ്രീയും ലഭിച്ചു
- കർണാടക ജനപദ അക്കാദമി പ്രസിഡന്റ് മഞ്ജമ്മ ജോഗതിയാണ് പദ്മശ്രീ നേടിയ ട്രാൻസ്ജെൻഡർ
21. 2021 ഫെബ്രുവരി ഒന്നുമുതൽ കെ.എസ്.ഇ.ബി. നടപ്പിലാക്കിയ പുതിയ സേവനപദ്ധതി- Serviceat Doorstep (വാതിൽപ്പടി സേവനം)
- 1912 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ തിരഞ്ഞെടുക്കപ്പെട്ട 100 സെക്ഷൻ ഓഫീസുകളിൽ വാതിൽപ്പടിസേവനം ലഭ്യമാവുമെന്നാണ് പ്രഖ്യാപനം
22. ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിന പരേഡിൽ മാർച്ചുചെയ്ത അയൽ രാജ്യത്തെ സൈനിക സംഘം- ബംഗ്ലാദേശ്
- 1971- ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ ബലി കൊടുത്ത ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായാണ് 122 ബംഗ്ലാദേശ് സൈനികർ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തത്
- 2016- ൽ ഫ്രാൻസിനും 2017- ൽ യു.എ.ഇ.ക്കും ശേഷം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത വിദേശ സേനയാണ് ബംഗ്ലാദേശിന്റെത്
- റിപ്പബ്ലിക് ദിനാഘോഷത്തിൽ അവതരിപ്പിച്ച മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശ് നേടി. ‘അയോധ്യ: ഉത്തർപ്രദേശിന്റെ സാംസ്കാരിക പൈതൃകം' എന്ന വിഷയത്തിലാണ് ദൃശ്യം അവതരിപ്പിച്ചത്
- കയറിലുടെ സംസ്ഥാനം നേടിയ സമൃദ്ധിയും കേരവൃക്ഷങ്ങൾ പകർന്നു നൽകിയ ജീവിത ശൈലിയും സംസ്ക്കാരവും ചിത്രീകരിച്ച നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിച്ചത്.
- ബ്രഹ്മോസ് മിസൈലിന്റെ പ്രദർശനവേളയിൽ ‘സ്വാമിയേ ശരണമയ്യപ്പാ' എന്ന വിളിയും ഉയർന്നു. ബ്രഹ്മോസ് റെജി മെന്റിന്റെ യുദ്ധകാഹളമായി അടുത്തിടെയാണ് ‘സ്വാമിയേ ശരണമയ്യപ്പാ' തിരഞ്ഞെടുക്കപ്പെട്ടത്
23. യു.എസ്.എ- യുടെ പുതിയ വിദേശ കാര്യ സെക്രട്ടറി (Secretary of State) ആരാണ്- ആന്റണി ബ്ലിങ്കൺ
24. ഗോവയിലെ പനജിയിൽ നടന്ന ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI)- യിൽ മികച്ച സിനിമയ്ക്കുള്ള സുവർണമയൂരം (Golden peacock) നേടിയത്- ഇൻ ടു ദ ഡാർക്ക്നെസ് (ഡെന്മാർക്ക്)
- മികച്ച സംവിധായകനുള്ള രജതമയൂരം 'ദ സൈലന്റ് ഫോറസ്റ്റ്' എന്ന തയ്വാനീസ് ചിത്രത്തിലൂടെ കോചെൻനിയെൻ നേടി
- അതേ ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ഷൂവോൺ ലിയോക്കും ലഭിച്ചു
- മികച്ച നടി- സോഫിയ സ്റ്റവെ (പോളണ്ട്)
25. By Many A Happy Accident: Recollections of a Life എന്ന പുസ്തകം രചിച്ചത്- ഹമീദ് അൻസാരി
- 2007 മുതൽ 2017 വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു അദ്ദേഹം
- 2021- ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നേടിയ മലയാളി പെൺകുട്ടി- ഹൃദയ ആർ. കൃഷ്ണൻ
- വീണവാദനത്തിലെ മികവിനാണ്പുരസ്കാരം
- നവീനാശയങ്ങൾ, കല-കായിക-സാംസ്കാരിക- സാമൂഹിക മേഖലകളിലെ പ്രാഗല്ഭ്യം, ധീരത തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം നൽകി വരുന്നത്
- 21 സംസ്ഥാനങ്ങളിലെ 32 കുട്ടികൾക്കാണ് ഈ വർഷം പുരസ്കാരം ലഭിച്ചത്
26. ദേശീയ ബാലികാദിനം (National Girl Child Day) എന്നായിരുന്നു- ജനുവരി 24
- 2008 മുതലാണ് ദിനാചരണം നടന്നു വരുന്നത്
27. ജനുവരി 28- ന് ഉദ്ഘാടനം ചെയ്യപ്പെട്ട ആലപ്പുഴ ബൈപ്പാസിന്റെ നീളം എത്രയാണ്- 6.8 കി.മീറ്റർ
- സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ (ആകാശപാത)- യാണിത്
28. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ജന്മശതാബ്ദി ആഘോഷം ആരംഭിച്ചത് എന്നാണ്- ജനുവരി 30
- 1920- ൽ നാഗ്പുരിൽ ചേർന്ന അഖിലേന്ത്യാ കാൺഗ്രസ് സമ്മേളനമാണ് രാജ്യത്ത് ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപവത്കരിക്കാൻ തീരുമാനിച്ചത്
- 1921 ജനരുവരി 30- ന് കോഴിക്കോട്ടെ ചാലപ്പുറത്ത് ചേർന്ന യോഗം കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിക്ക് (കെ. പി.സി.സി) രൂപം നൽകി. ആദ്യ സെക്രട്ടറി കെ. മാധവൻ നായർ. ആസ്ഥാനം- കോഴിക്കോട്.
- 1925 ജൂലായ് 20- ന് കെ. മാധവൻനായർ ആദ്യ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റു. കെ. കേളപ്പനായിരുന്നു സെക്രട്ടറി
- 1956- ലാണ് കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയായി മാറിയത്
29. സംസ്ഥാനത്ത് എത്രാമത്ത ശമ്പളകമ്മിഷനാണ് ജനുവരി 30- ന് റിപ്പോർട്ട് സമർപ്പിച്ചത്- പതിനൊന്നാമത്
- മുൻ കേന്ദ്ര സെക്രട്ടറി കെ. മോഹൻദാസാണ് കമ്മിഷൻ അധ്യക്ഷൻ. പ്രൊഫ. എം.കെ. സുകുമാരൻ നായർ, അഡ്വ. അശോക് മാമൻ ചെറിയാൻ എന്നിവർ അംഗങ്ങൾ
30. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഏത് പദവിയാണ് ജനുവരി 31- ന് രാജിവെച്ചത്- സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനം
No comments:
Post a Comment