Monday, 15 February 2021

Current Affairs- 13-02-2021

1. കേരളത്തിലെ അടുത്ത മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത്- വിശ്വാസ് മേത്ത (നിലവിലെ കേരള ചീഫ് സെക്രട്ടറി) 


2. രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയത്- വിരാട് കൊഹ് ലി 


3. 2021- ഫെബ്രുവരിയിൽ Aero India International air show- യ്ക്ക് വേദിയായ ഇന്ത്യൻ നഗരം- ബംഗളുരു 


4. 2021 ഫെബ്രുവരിയിൽ അന്തരിച്ച സ്ത്രീ വേഷങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ പ്രമുഖ കഥകളി ആചാര്യൻ- മാത്തൂർ ഗോവിന്ദൻ കുട്ടി 


5. ഇന്ത്യയിലെ ആദ്യത്തെ Centre for Wetland Conservation and Management (CWCM) നിലവിൽ വരുന്നത്- ചെന്നെ


6. നിക്ഷേപകർക്ക് വേഗത്തിൽ നടപടികൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി ദുബൈയിൽ ആരംഭി ക്കുന്ന പുതിയ പദ്ധതി- ഇൻവെസ്റ്റ് ഇൻ ദുബൈ


7. ദക്ഷിണ വ്യോമസേനാ മേധാവിയായി അടുത്തിടെ ചുമതലയേറ്റത്- എയർമാർഷൽ മാനവേന്ദ്രസിങ് 


8. ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൺ (എംസിബി) സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത- സാറ മുഹമ്മദ്


9. NASA- യുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതയായ ഇന്ത്യൻ വംശജ- ഭവ്യ ലാൽ 


10. 2021- ൽ സമഗ്ര സംഭാവനയ്ക്കുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ


11. കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച e-magazine- Shauryawaan 


12. ഇന്ത്യയിൽ ആദ്യമായി യൂണിയൻ ബജറ്റ് ഡിജിറ്റലായി അവതരിപ്പിച്ചത്- 2021 ഫെബ്രുവരി 1


13. “Yes man: The Untold Story of Rana Kapoor” എന്ന പുസ്തകത്തിന്റെ രചയിതാവ്- പവൻ. സി. ലാൽ


14. 2020 ഡിസംബറിലെ ഇൻഡക്സിൽ ഇന്റർനെറ്റ് വേഗതയിൽ ആഗോള തലത്തിൽ ഒന്നാമതെത്തിയ രാജ്യം- ഖത്തർ 


15. ദക്ഷിണമേഖലയിലെ മികച്ച പോലീസ് പരിശീലന കേന്ദ്രത്തിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം ലഭിച്ചത്- കേരള പോലീസ് അക്കാദമി (തൃശ്ശൂർ) 


16. പ്രഥമ എം.കെ. അർജുനൻ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി 


17. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഓസ്ട്രേലിയൻ ക്രിക്കറ്റർക്കുള്ള പുരസ്കാരം നേടിയത്- സ്റ്റീവ് സ്മിത്ത്, ബേത് മ്യുണി


18. 2021 ഫെബ്രുവരിയിൽ അന്തരിച്ച, ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ഏക താരം എന്ന റെക്കോർഡിന് ഉടമയായ ക്രിക്കറ്റ് താരം- ബ്രൂസ് ടെയ്ലർ (ന്യൂസിലന്റ്) 


19. 2021 ഫെബ്രുവരിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മഞ്ഞുമല ഇടിഞ്ഞ് വൻ ദുരന്തമുണ്ടായ ഉത്തരാഖണ്ഡിലെ പ്രദേശം- ചമേലി ജില്ലയിലെ ജോഷിമഠിലെ തപോവൻ പ്രദേശം 


20. കെ.എസ്.ഇ.ബി ഓഫീസിൽ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി വൈദ്യുതി വകുപ്പ് ആരംഭിച്ച പദ്ധതി- വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ (ടോൾ ഫ്രീ നമ്പർ- 1912)


21. 2021 ഫെബ്രുവരിയിൽ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ച Anti- ship മിസൈൽ- Combat kh35E


22. ICC- യുടെ ഡെപ്യൂട്ടി ചെയർമാനായി തെരഞ്ഞടുക്കപ്പെട്ടത്- ഇമ്രാൻ ഖവാജ 


23. സംസ്ഥാനത്തെ ആദ്യത്തെ കൃഷി സഞ്ചയിക പദ്ധതിയ്ക്ക് തുടക്കം കുറിച്ച ജില്ല- തൃശ്ശൂർ 


24. ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BFI)- യുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- അജയ് സിംഗ് 


25. 1200 മെഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി നിർമ്മിക്കുന്ന രാജ്യം- ആസ്ട്രേലിയ 


26. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം കേരളത്തിന്റെ പുതുക്കിയ സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ തുക- 1600 രൂപ 


27. മുതിർന്ന പൗരന്മാർക്ക് സ്വയം തൊഴിലിന് അവസരം നൽകുന്നതിനായി കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി- നവജീവൻ 


28. ആമസോണിന്റെ പുതിയ CEO ആയി നിയമിതനാകുന്നത്- Andy Jassy


29. Additional skill Acquisition Programme (ASAP)- ന്റെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറായി നിയമിതയായത്- ഉഷ ടൈറ്റസ് 


30. കേന്ദ്ര സർക്കാരിന്റെ ഗ്രാമ പഞ്ചായത്ത് വികസന പദ്ധതിയുടെ ഭാഗമായി നടന്ന മിഷൻ അന്ത്യോദയ സർവേ യിൽ ദേശീയ റാങ്കിംഗിൽ 6-ാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത്- ആലത്തൂർ (പാലക്കാട്)

No comments:

Post a Comment