1. 2020 ഓഗസ്റ്റ് 7- ന് കരിപ്പൂർ വിമാനത്താവളത്തിൽ ലാന്റിങ്ങിനിടെ അപകടത്തിൽപ്പെട്ട വിമാനമേത്- ഐ എക്സ്- 344 (ദുബായ്-കോഴിക്കോട്)
2. ഇന്ത്യയും യു.കെ.യും 2020 ഫെബ്രുവരിയിൽ നടത്തിയ സംയുക്ത സൈനികാഭ്യാസമേത്- അജേയ വാരിയർ (Ajeya Warrior)
3. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്- കനി കുസൃതി
4. 2020- ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ സംഘടനയേത്- വേൾഡ് ഫുഡ് പ്രാഗ്രാം
5. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര്- സുനിൽ അറോറ
6. മലയാളിയായ വി. മുരളീധരൻ കേന്ദ്രസഹമന്ത്രിയെന്ന നിലയിൽ കൈകാര്യം ചെയ്യുന്ന വകുപ്പുകളേവ- വിദേശം, പാർലമെന്ററി കാര്യം
7. 2020 ഒക്ടോബറിൽ അന്തരിച്ച ഏത് സാഹിത്യകാരന്റെ ഏറ്റവും പ്രസിദ്ധമായ രചനയാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം'- അക്കിത്തം അച്യുതൻ നമ്പൂതിരി
8. ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഏത്- കൻഹ- ശാന്തിവനം
9. 2020- ലെ ദേശീയ സമ്മതിദായകദിനത്തിന്റെ (ജനുവരി 25) സന്ദേശമെന്തായിരുന്നു- തിരഞ്ഞെടുപ്പുസാക്ഷരത കരുത്തുറ്റ ജനാധിപത്യത്തിന്
10. ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയ്ക്കുള്ള തർക്കപ്രദേശങ്ങളും അവിടത്തെ പൗരൻമാരെയും പരസ്പരം കൈമാറാൻ അംഗീകാരം നൽകിയ ഭരണഘടനാ ഭേദഗതി ഏത്- 100-ാം ഭേദഗതി (2015 ഓഗസ്റ്റ്)
11. ചരക്ക്-സേവന നികുതി അഥവാ ജി.എസ്.ടി. നിലവിൽവരാൻ കാരണമായ ഭരണഘടനാഭേദഗതി ഏത്- 101-ാം ഭേദഗതി (2017 ജൂലായ്- 1)
12. Udaipur Science Centre ഉദ്ഘാടനം ചെയ്തത്- Ramesh Bais
13. ഹൈദരാബാദ് നഗരത്തെ 2020 ട്രീ സിറ്റി ഓഫ് വേൾഡ് ആയി തെരഞ്ഞെടുത്തു
14. ഇന്ത്യയും ഇന്തോനേഷ്യയും സംയുക്തമായി അറബിക്കടലിൽ നടത്തിയ നാവിക അഭ്യാസമാണ് പാസക്സ്
15. ന്യൂഡൽഹി 11-ാം ലോക പ്രൊട്ടോക്കോൾ കോൺഗ്രസിന്റെ വേദിയായി
16. കേരള സംസ്ഥാന ക്ഷീരവികസന വകുപ്പ്, ക്ഷീരകർഷകരുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീരസാന്ത്വനം
17. ഐ.പി.എൽ. ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി ക്രിസ് മോറിസ് (16.25 കോടി രൂപയാണ് ലേലത്തുക). ഏറ്റവും വിലയേറിയ ഇന്ത്യൻ താരം കൃഷ്ണപ്പ ഗൗതം.
18. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിന് 2019-20- ലെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ചു. മികച്ച ബ്ലോക്കായി കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്തും, മികച്ച് ജില്ലാ പഞ്ചായത്തായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും തെരഞ്ഞെടുക്കപ്പെട്ടു
19. 2019- ലെ കേരള സർക്കാരിന്റെ സംസ്ഥാന കഥകളി പുരസ്കാരം വാഴേങ്കട വിജയനും 2020- ലെ പുരസ്കാരം സദനം ബലകൃഷ്ണനും ലഭിച്ചു
20. ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് ഒറ്റപ്പാലത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
21. മാരിയോ ദ്രാഗി ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു
22. പി. വത്സല, എൻ.വി.പി. ഉണിത്തിരി എന്നിവർക്ക് 2019- ലെ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.
23. തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ് ഘാടനം ചെയ്തു
24. സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ് വിതരണപദ്ധതിയായ കെഫോണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
25. മല്ലികാർജുൻ ഘാർഗെയെ രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി തെരഞ്ഞടുത്തു
26. കെ. സച്ചിദാനന്ദന് കേരള സർവ്വകലാശാലയുടെ ഒ.എൻ.വി. പുരസ്കാരം ലഭിച്ചു
27. ജ്ഞാനപ്പാന പുരസ്കാരം കെ.ബി. ശ്രീദേവിക്ക് ലഭിച്ചു
28. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ കവി ഡോ.അയ്യപ്പപ്പണിക്കരുടെ ഓർമ്മയ്ക്കായി വിദേശഭാഷാ സെന്ററും സുഗതകുമാരിയുടെ പേരിൽ സ്മൃതിവനവും സ്ഥാപിക്കാൻ തീരുമാനിച്ചു
രാജ്യാന്തര ചലച്ചിത്രമേളയുടെ ഫലം പ്രഖ്യാപിച്ചു
- മികച്ച ചിത്രം (സുവർണ്ണ ചകോരം)- ദിസ് ഈസ് നോട്ട് എ ബറീയൽ, ഇറ്റ് ഈസ് എ റിസ്റക്ഷൻ (സംവിധായകൻ- ലെമോഹാങ് ജെറെമിയ മൊസസ്)
- മികച്ച സംവിധായകൻ (രജത ചകോരം)- ബഹ്മാൻ തസൂസി (ചിത്രം- ദ നെയിംസ് ഓഫ് ദ ഫ്ളവേഴ്സ്)
- മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം- ഇൻ ബീറ്റ്വീൻ ഡൈയിങ് (ഹിലാൽ ബൈഡ്രോവ്)
- പ്രേക്ഷക പുരസ്കാരം- ചുരുളി മികച്ച നവാഗത സംവിധായകൻ- അൽജൻഡോ ടെലി മാക്കോ ടറാഫ് മികച്ച മലയാള ചിത്രം- ആൻഡ്രോയിഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ)
- മികച്ച മലയാള ചിത്രത്തിന് നൽകുന്ന നെറ്റ്പാക് പുരസ്കാരം- മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി)
സംസ്ഥാനത്തെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്കാര ജേതാക്കൾ-
- മികച്ച ഗ്രാമപ്പഞ്ചായത്ത് പാപ്പിനിശ്ശേരി (കണ്ണൂർ)
- മികച്ച ബ്ലോക്ക് പഞ്ചായത്ത്- മുഖത്തല (കൊല്ലം)
- മികച്ച ജില്ലാപഞ്ചായത്ത്- തിരുവനന്തപുരം
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികവുപുലർത്തിയ ഗ്രാമപ്പഞ്ചായത്തുകൾക്കുള്ള പുരസ്കാരം കള്ളിക്കാട് (തിരുവനന്തപുരം), കൊക്കയാർ (ഇടുക്കി) എന്നിവ പങ്കിട്ടു.
No comments:
Post a Comment