Friday, 30 April 2021

Current Affairs- 09-05-2021

1. അടിയന്തരഘട്ടങ്ങളിൽ റെയിൽവേ പോലീസ് സേവനങ്ങൾകൂടി ഉൾപ്പെടുത്തിയ നമ്പർ- 112


2. ലെഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്ന കേന്ദ്രഭരണ പ്രദേശം- ന്യൂഡൽഹി  


3. കേരള മീഡിയ അക്കാഡമിയുടെ 2020- ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരം നേടിയ വ്യക്തി- ബർഖാ ദത്ത് 


4. ലോക ജനസംഖ്യയിൽ മൂന്നാമതുളള രാജ്യം- USA


5. പാമ്പുകളെക്കുറിച്ച് വിവരം നൽകാൻ വനം വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- സർപ്പ 


6. അടുത്തിടെ അന്തരിച്ച പ്രശസ്ത ഒഡിയ-ഇംഗ്ലീഷ് സാഹിത്യകാരൻ- മനോജ് ദാസ് 


7. അടുത്തിടെ അന്തരിച്ച പ്രശസ്ത ബംഗാളി എഴുത്തുകാരൻ- അനീഷ് ദേവ് 


8. 'പ്രാണവായു' എന്ന ചെറുകഥ എഴുതിയ വ്യക്തി- അംബികാസുതൻ മാങ്ങാട് 


9. 2021- ലെ അന്താരാഷ്ട്ര നൃത്ത ദിനത്തിന്റെ പ്രമേയം- 'Purpose of dance'


10. അടുത്തിടെ അന്തരിച്ച മലയാളത്തിലെ പ്രശസ്ത ബാല സാഹിത്യകാരി- സുമംഗല (ലീല നമ്പൂതിരിപ്പാട്)


11. ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ അറബ്  ആഫ്രിക്കൻ വനിത- സാറ ഗമാൽ


12. വേൾഡ് കപ്പ് അമ്പെയ്ത്ത്തിൽ സ്വർണം നേടിയ ദമ്പതികൾ- അതാനു ദാസ് & ദീപിക കുമാരി


13. 12 -ാമത് ബർസലോണ ഓപ്പൺ ടൈറ്റിൽ ജേതാവ്- റാഫേൽ നദാൽ


14. ചൈനയുടെ ആദ്യ Mars rover- നു നൽകിയ പേര്- Zhurong


15. ജാനപീഠ ജേതാവും വിഖ്യാത എഴുത്തുകാരനുമായ അമിതാവ് ഘോഷിന്റെ ഏറ്റവും പുതിയ പുസ്തകം- The Living Mountain


16. ഗ്ലോബൽ വാക്സിനേഷൻ ഡ്രൈവ് നയിക്കുന്ന UNICEF- ന്റെ ഗുഡ് വിൽ അംബാസിഡർ- ഡേവിഡ് ബെക്കാം


17. അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ- പണ്ഡിറ്റ് രാജൻ മിശ്ര


18. അടുത്തിടെ അന്തരിച്ച പ്രശസ്ത ആണവ ശാസ്ത്രജൻ- കൃഷ്ണമൂർത്തി സന്താനം


19. യു. എസ്. അസോസിയേറ്റ് അറ്റോർണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- വനിത ഗുപ്ത


20. അടുത്തിടെ അടിയന്തിര സാഹചര്യങ്ങൾ ഉപയോഗിക്കാൻ വേണ്ടി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയ സൈഡസ് കാഡിലയുടെ മരുന്ന്- വിറാഫിൻ 


21. അടുത്തിടെ ബാലി തീരത്ത് കാണാതായ 'KRI Nanggala 402' ഏത് രാജ്യത്തിന്റെ മുങ്ങികപ്പലാണ്- ഇന്തോനേഷ്യ 


22. ഭാവിയിൽ ഉണ്ടാക്കാവുന്ന മഹാമാരികൾ ഫലപ്രദമായി നേരിടാൻ ഏത് രാജ്യമാണ് പാൻഡെമിക് പ്രിപ്പയേർഡ്നെസ് പാട്ണർഷിപ്പ് (PPP) രൂപീകരിച്ചത്- ബ്രിട്ടൺ 


23. ഒറ്റപ്പാലത്ത് വച്ച് നടന്ന പ്രഥമ കോൺഗ്രസ്സ് പ്രദേശ് സമ്മേളനത്തിന്റെ എത്രാമത്തെ വാർഷികമാണ് 2021 ഏപ്രിൽ മാസം ആചരിക്കുന്നത്- 100 


24. 2021- ലെ ലോക യുത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി- പോളണ്ട്


25. 2021 - ലെ നെൽസൺ മണ്ടേല വേൾഡ് ഹ്യൂമാനിറ്റേറിയൻ പുരസ്കാരത്തിന് അർഹയായത്- റുമാന സിൻഹ സെഹ്ഗാൾ


26. 'ഗിരിജ പൂജ' ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം- ത്രിപുര


27. 4-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്നത്- ഡൽഹി, ഹരിയാന


28. പരിസ്ഥിതി നാശം ഉണ്ടാക്കുന്നവരെ ശിക്ഷിക്കാൻ 'ഇക്കോസൈഡ് ബിൽ’ പാസ്സാക്കിയ രാജ്യം- ഫ്രാൻസ്


29. അടുത്തിടെ ക്രിപ്റ്റോ കറൻസി നിരോധിച്ച രാജ്യം- തുർക്കി


30. കോവിഡ് 19 ന്റെ രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ പരാമാവധി പേരെ വാക്സിൻ എടുപ്പിച്ച് രോഗ വ്യാപനം തടയുകയും ഗുരുതരാവസ്ഥ ഒഴിവാക്കുകയും ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച Mass Vaccination Drive- Crushing the Curve


31. ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് - കമ്മിഷണറായി 2021 ഏപ്രിൽ 13- ന് ചുമതലയേറ്റതാര്- സുശീൽ ചന്ദ്ര  

  • സുനിൽ അറോറ വിരമിച്ച ഒഴിവിലാണ് നിയമനം. 
  • ഇന്ത്യയുടെ 24-ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ്. 2022 മേയ് 14- വരെ കാലാവധിയുണ്ട്. 
  • രാജീവ് കുമാറാണ് മറ്റൊരു കമ്മിഷണർ. 
  • 1950 ജനുവരി 25- ന് നിലവിൽ വന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനം ന്യൂഡൽഹിയിലെ നിർവാചൻ സദൻ ആണ്.
  • ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുകുമാർ സെൻ ആണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രണ്ട് പൊതു തിരഞ്ഞെടുപ്പുകൾ (1961-52, 1957) നടന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്. ഏകീകൃത സുഡാന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്.
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഏക വനിതയാണ് വി. എസ്. രമാദേവി (1990). 
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഏക മലയാളി- ടി.എൻ. ശേഷൻ (1990-96)


32. മാധ്യമ വിനോദ രംഗത്തെ ആഗോള കമ്പനിയായ ദി വാൾട്ട് ഡിസ്നി ആൻഡ് സ്റ്റാറിന്റെ ഇന്ത്യാ പ്രസിഡൻറായി നിയമിതനായത്- കെ. മാധവൻ 

  • ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തെത്തുന്നത്. 
  • 2019 മുതൽ സ്റ്റാർ ആൻഡ് ഡിസ്നിയുടെ ഇന്ത്യയുടെ കൺട്രി ഹെഡായി പ്രവർത്തിച്ചുവന്നിരുന്ന മാധവൻ വടകര സ്വദേശിയാണ്.


33. ഏത് രാജ്യത്തുനിന്നുള്ള യു. എസ്. സേനയുടെ പിന്മാറ്റമാണ് പ്രസിഡന്റ് ജോ ബൈഡൻ ഈയിടെ പ്രഖ്യാപിച്ചത്- അഫ്ഗാനിസ്താൻ 

  • 2021 സെപ്റ്റംബർ 11- ഓടെ പൂർണമായും പിന്മാറാനാണ് തീരുമാനം. നാറ്റോ സഖ്യസേനയും ഇതോടൊപ്പം പിന്മാറും. 
  • 2001 സെപ്റ്റംബർ 11- ന് ന്യൂയോർക്കിലെ ലോകവ്യാപാര കേന്ദ്രത്തിലെ ഇരട്ട സമുച്ചയം അഫ്ഗാനിസ്താൻ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അൽഖായിദ ഭീകരർ തകർത്തതിന് പിന്നാലെ 2001 ഒക്ടോബർ ഏഴിനാണ് അഫ്ഗാനിസ്താനിൽ യു.എസ്. സൈനിക നടപടി ആരംഭിച്ചത്.
  • അൽഖായിദ സ്ഥാപകൻ ഒസാമ ബിൻലാദനെ 2001 മേയ് രണ്ടിന് പാകിസ്താനിലെ അബോട്ടാബാദിൽ വെച്ച് Operation Neptune Spear എന്ന സൈനിക നടപടിയിലൂടെ യു.എസ്. കമാൻഡോകൾ വധിച്ചിരുന്നു.
  • 2020 ഫെബ്രുവരി 29- ന് ദോഹയിൽ ഒപ്പുവെച്ച യു.എസ്-താലിബാൻ സൈനിക കരാർ പ്രകാരമാണ് സേനയുടെ പിന്മാറ്റം. 


34. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിൻറെ പേരിൽ പിഴ ചുമത്തപ്പെട്ട പ്രധാനമന്ത്രി- യെർനാ സോൾബർഗ് (നോർവേ)

  • സ്വകാര്യ ചടങ്ങിൽ 10 പേരിൽ കൂടുതൽ പാടില്ലെന്ന ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിൽ 13 പേർ പങ്കെടുത്തതിന്റെ പേരിലാണ് 20,000 ക്രോണർ (ഏകദേശം 1.75 ലക്ഷം രൂപ) പിഴ ചുമത്തിയത്.


35. ഏപ്രിൽ 16- ന് അന്തരിച്ച രഞ്ജിത്ത് സിൻഹ വഹിച്ചിരുന്ന പദവി- സി.ബി.ഐ. മുൻ ഡയറക്ടർ

  • ഇദ്ദേഹം ഡയറക്ടറായിരിക്കെയാണ് ‘യജമാനൻറ ശബ്ദത്തിൽ സംസാരിക്കുന്ന കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ.’ (Caged parrot that speaks in its masters' voice) എന്ന് 2013- ൽ സുപ്രീംകോടതി നിരീക്ഷിച്ചത്.

1 comment: