1. മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷാ അക്ഷരമാല ലഭിച്ച വർഷം- 2021
2. 2020- ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയെ നയിക്കാൻ ആരാണ് നിയോഗിക്കപ്പെട്ടത്- സുഹാസിനി
3. 2021- ലെ ലോക ഹൃദയദിനത്തിന്റെ പ്രമേയം എന്താണ്- Use Heart to Connect
4. ഉടമസ്ഥാവകാശ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഉടമകൾക്ക് നാമനിർദ്ദേശം ചെയ്യാൻ കഴിയുന്ന ഏത് നിയമമാണ് എം. വി. ഡി ഭേദഗതി ചെയ്യാൻ പോകുന്നത്- Central Motor Vehicles Rules, 1989
5. ഓസ്ട്രാവ ഓപ്പൺ ടെന്നീസിൽ വനിതാ ഡബിൾസിൽ കിരീടം നേടിയത്- സാനിയ മിർസ(ഇന്ത്യ), ഷാങ്ങ് ഷുവായി (ചൈന)
6. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ 75000kg ഏലം special e-auction ചെയ്യാൻ തീരുമാനിച്ച സ്ഥാപനം- സ്പൈസസ് ബോർഡ്
7. 2021 സെപ്തംബറിൽ Small Satellite വികസിപ്പിക്കുന്നതിനായി സഹകരണ കരാറിലേർപ്പെട്ട രാജ്യങ്ങൾ- ഇന്ത്യ - ഭൂട്ടാൻ
8. ലോക വിനോദസഞ്ചാര ദിനം (സെപ്തംബർ 27)- 2021- ന്റെ പ്രമേയം- Tourism for Inclusive Growth
9. റിസോണൻസ് കൺസൾട്ടൻസിയുടെ പട്ടിക പ്രകാരം 2021- ലെ ലോകത്ത ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്- ദുബായ് (ഒന്നാം സ്ഥാനം- ലണ്ടൻ)
10. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ 2020- ലെ പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാത്യഭാഷ പുരസ്കാരം നേടിയത്- ഹരിദാസ്
11. 2021 സെപ്തംബറിൽ അന്തരിച്ച പ്രമുഖ മലയാള റേഡിയോ പ്രക്ഷേപകനും സാഹിത്യകാരനുമായ വ്യക്തി- പി. പി നായർ (പി. പുരുഷോത്തമൻ നായർ)
- ഗ്രാമീണ പ്രക്ഷേപണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട റേഡിയോ 'ഗ്രാമരംഗം' പരിപാടിക്ക് നേത്യത്വം നൽകി
12. GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴംഗ മന്ത്രിതല സമിതിയുടെ അധ്യക്ഷൻ- ബസവരാജ് ബൊമ്മെ (കർണാടക മുഖ്യമന്ത്രി)
13. 2021 സെപ്തംബറിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലീഷ് താരം- മൊയീൻ അലി
14. ലോക പേവിഷബാധ ദിനം (സെപ്തംബർ 28)- ന്റെ പ്രമേയം- Rabies : Facts, not Fear
15. ശൈശവ വിവാഹം തടയാനുള്ള കേരളസർക്കാർ പദ്ധതി- പൊൻവാക്ക്
16. 2021 സെപ്തംബറിൽ DRDO വിജയകരമായി പരീക്ഷിച്ച ആകാശ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ്- ആകാശ് പ്രൈം
17. 'എഴുത്തച്ഛൻ എഴുതുമ്പോൾ' എന്ന പുസ്തകം രചിച്ചത്- കെ. ജയകുമാർ
18. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്ന Digital Health Card- ലെ തിരിച്ചറിയൽ നമ്പരിലെ അക്കങ്ങളുടെ എണ്ണം- 14
- തിരിച്ചറിയൽ നമ്പറും PHR - Personal Health Records ഉം ഉൾപ്പെട്ട Virtual Card
19 .2021 സെപ്തംബറിൽ കേരള സ്റ്റാർട്ട് അപ്പ് മിഷനു (KSUM) കീഴിൽ Digital Hub നിലവിൽ വന്നത്- കളമശ്ശേരി
20. മരണശേഷവും ജീവിച്ചിരിക്കുമ്പോഴും നടത്തുന്ന അവയവദാനങ്ങൾ ഒരു കുടക്കീഴിലാക്കാൻ സംസ്ഥാനത്ത് രൂപീകരിച്ച സൊസൈറ്റി- Kerala State Organ and Tissue Transplant Organisation (KESOTTO)
21. ഓൺലൈൻ റമ്മികളി ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് പ്രഖ്യാപിച്ച
ഹൈക്കോടതി- കേരള ഹൈക്കോടതി
22. ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കപ്പെടുന്നത്- സെപ്തംബർ 10
23. 2021- ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രയിംവർക്കിൽ (NIRF) കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടത്- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം
- ദേശീയ റാങ്കിങ്ങിൽ 11-ാം സ്ഥാനത്താണ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്
- ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ആണ് ദേശീയ തലത്തിൽ ഒന്നാമതെത്തിയത്
24. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്ഷ്യൽ പൈലറ്റ്- മൈത്രി പട്ടേൽ (19 വയസ്സ്)
25. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- ഇഖ്ബാൽ സിങ് ലാൽപുര
26. ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് സേനയുടെ പുതിയ കമാൻഡർ ആയി നിയമിതനായത്- ജനറൽ വാങ് ഹജിയാങ്
27. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ- ജസ്പ്രീത് ബുംറ (കപിൽദേവിന്റെ റെക്കോർഡ് മറികടന്നു)
28. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടത്തുന്ന സംയുക്ത നാവികാഭ്യാസം- AUSINDEX 2021
29. TATA AIA Life Insurance- ന്റെ ബ്രാൻഡ് അംബാസിഡർ- നീരജ് ചോപ്ര
30. ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ പുതിയ ചെയർമാനും എം.ഡി. യും ആയി നിയമിതനായ വ്യക്തി- Arun Kumar Singh
31. ഏഷ്യാ-പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളി നേരിടാനായി മൂന്ന് രാഷ്ട്രങ്ങൾ ചേർന്ന് രൂപംകൊടുത്ത പ്രതിരോധ-സുരക്ഷാ ഉടമ്പടി- എ.യു.കെ.യു.എസ്
- ഓസ്ട്രേലിയ, യു.കെ, യു.എസ്. എന്നീ രാജ്യങ്ങളാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്
32. മൊബൈൽ ഫോൺ കേരളത്തിലെത്തിയിട്ട് 25 വർഷം തികഞ്ഞത് എന്നാണ്- 2021 സെപ്റ്റംബർ 17
- 1996 സെപ്റ്റംബർ 17- ന് വി ശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള കൊച്ചിയിലെ ദക്ഷിണ മേഖലാ നാവികസേന മേധാവിയായ എ.ആർ, ടണ്ഠനുമായി സംസാരിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മൊബൈൽ സർവീസിന് തുടക്കംകുറിച്ചത്.
- സംസ്ഥാനത്ത് ഇ പ്പോൾ 4,50,91,419 മൊബൈൽ കണക്ഷനുകളാണുള്ളത്.
33. സാങ്കേതിക പരിശീലനം നേടാത്ത നാല് സാധാരണക്കാര ബഹിരാകാശത്ത് എത്തിച്ചു കൊണ്ട് എലോൻ മസ്കിൻറ ഉട മസ്ഥതയിലുള്ള സ്പേസ് എക്സ് ചരിത്രം സൃഷ്ടിച്ചു. ഈ ദൗത്യത്തിൻറ പേര്- ഇൻസ്പിറേഷൻ 4
34. സെപ്റ്റംബർ 17- ന് അന്തരിച്ച വിശ്രുതനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ- പ്രൊഫ. താണു പദ്മനാഭൻ (64)
- പ്രപഞ്ച വിജ്ഞാനമേ ഖലയിൽ ഇരുണ്ട ഊർജം സംബന്ധിച്ച മൗലിക സിദ്ധാന്തങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഗവേഷകനാണ്.
- 1957 മാർച്ച് 10- ന് തിരുവനന്തപുരത്ത് ജനനം. 13 പുസ്തകങ്ങളും 295 ഗവേഷണപ്രബന്ധങ്ങളും രചിച്ചു. The Dawn of Science: Glimpses from History for the Curious Mind, After the first three minutes: The story of Our Universe, Quantum Themes: The charms of the Microworld തുടങ്ങിയവ പ്രസിദ്ധ കൃതികളാണ്.
- ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് (1996), ജി.ഡി.ബിർള ശാസ്ത്രപുരസ്സാരം (2003), പദ്മശ്രീ (2007), കേരള സർക്കാരിൻറ കേരളശാസ്ത്ര പുരസ്സാരം (2021) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
35. സാമൂഹിക പരിഷർത്താവ് പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ ജന്മദിനമായ സെപ്റ്റംബർ 17 തമിഴ്നാട് സർക്കാർ ഏത് ദിനമായാണ് ആചരിച്ചുതുടങ്ങിയത്- സാമൂഹിക നീതിദിനം
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്- 2020
- മികച്ച ചലച്ചിത്രം- ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം- ജിയോ ബേബി)
- മികച്ച സംവിധായകൻ- സിദ്ധാർഥ് ശിവ (ചലച്ചിത്രം- എന്നിവർ)
- മികച്ച നടൻ- ബിജുമേനോൻ, പൃഥി രാജ് (ചിത്രം- അയ്യപ്പനും കോശിയും)
- മികച്ച നടി- സുരഭി ലക്ഷ്മി, സംയുക്ത മേനോൻ
No comments:
Post a Comment