1. ആദ്യ Emergency Landing Field (ELF) Airship നിലവിൽ വരുന്നത്- രാജസ്ഥാൻ
2. അധ്യാപന - പഠന പ്രക്രിയകൾ നവീകരിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പദ്ധതി- ശിക്ഷക് പർവ്
3. 2021 സെപ്തംബറിൽ അന്തരിച്ച മുൻ എഞ്ച് ഫുട്ബോൾ താരം- ജീൻ പിയറി ആഡംസ്
4. ഓൺലൈൻ വഴി വധൂവരന്മാർ ഹാജരാകുന്ന വിവാഹത്തിന് അനുമതി നൽകുന്ന രാജ്യത്തെ ആദ്യ ഹൈക്കോടതി- കേരള ഹൈക്കോടതി
5. ചരിത്രത്തിലാദ്യമായി പെൺകുട്ടികൾക്ക് അഡ്മിഷൻ നൽകിയ സൈനിക സ്കൂൾ- കഴക്കൂട്ടം സൈനിക സ്കൂൾ
6. 2021 സെപ്തംബറിൽ ഓൺലൈൻ ഗാംബ്ലിങ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം- കർണാടക
7. ജി-20 ഉച്ചകോടിയുടെ ഇന്ത്യയുടെ ഷെർപ ആയി നിയമിതനായത്- പീയുഷ് ഗോയൽ
8. 2021 സെപ്തംബറിൽ രാജിവച്ച് ഉത്തരാഖണ്ഡ് ഗവർണർ- ബേബി റാണി മൗര്യ
9. 2021- ലെ ICC പുരുഷ ട്വന്റി - ട്വന്റി ക്രിക്കറ്റ് ലോകക്കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മാർഗനിർദ്ദേശകൻ- എം.എസ്. ധോണി
10. 2 വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം- ക്യൂബ
11. Vatan Prem Yojana ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
12. ഏഷ്യൻ സ്വാഷ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി നിയമിതനായത്- Cyrus Poncha
13. 2021 സെപ്തംബറിൽ ചൈന വിജയകരമായി വിക്ഷേപിച്ച് ഭൗമ നിരീക്ഷണ ഉപഗ്രഹം- Gaofen- 5 02
ഛത്തീസ്ഗഢിലെ ഗുരു ഘാസിദാസ് ദേശീയോദ്യാനം ഇന്ത്യയിലെ എത്രാമത്തെ കടുവാ സങ്കേതമാണ്- 53-ാമത്
14. അന്താരാഷ്ട്ര ജനാധിപത്യ ദിനം ആയി ആചരിക്കപ്പെടുന്നത്- സെപ്റ്റംബർ 15
15. പൊതുമേഖല യൂണിറ്റുകൾക്ക് റാങ്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- കേരളം
16. ക്ഷയ രോഗികളെ കണ്ടെത്തുവാൻ 2021 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതി- അക്ഷയ കേരളം
17. കെ.എസ്.ആർ.ടി.സി പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ആയി കെ.എസ്.ആർ.ടി.സി കേന്ദ്ര പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി- കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസ്
18. 2021 സെപ്റ്റംബറിൽ Nuakhai ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
19. 2021 സെപ്റ്റംബറിൽ സോളാങ് ഫെസ്റ്റിവൽ ആഘോഷിച്ച് ഇന്ത്യൻ സംസ്ഥാനം-അരുണാചൽപ്രദേശ്
20. ഗോവ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ആയി നിയമിതനായ മലയാളി- ഡോ. ഹരിലാൽ മേനോൻ
21. ഉമിനീർ പരിശോധനയിലൂടെ ഒരു വ്യക്തിയുടെ ജനിതകഘടന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടുപിടിക്കുന്ന കിറ്റ് നിർമ്മിച്ച സ്റ്റാർട്ടപ്പ്- സാജിനോം സ്റ്റാർട്ടപ്പ്
22. മൊറാക്കോയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്- അസീസ് അക്കനൗച്
23. അഫ്ഗാനിസ്ഥാൻ താലിബാൻ ഭരണത്തിന് കീഴിൽ ആയതിനുശേഷം കാബൂളിലേക്ക് വാണിജ്യ വിമാന സർവ്വീസ് നടത്തിയ ആദ്യ രാജ്യം- പാകിസ്ഥാൻ
24. 45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2020 സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ചത്- കെ.ജി. ജോർജ്ജ്
25. ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തത്തിന്റെ ഭാഗമായി 'സെന്റർ ഓഫ് എക്സലൻസ്’ ഓൺ ഓഫ് ഷോർ വിൻഡ് പ്രോജക്ടിന് ഇന്ത്യയുമായി കൈകോർക്കുന്ന രാജ്യം- ഡെന്മാർക്ക്
26. കേരളത്തിൽ വനിതകൾക്ക് മാത്രമായി നിർമ്മിക്കുന്ന സ്റ്റേഡിയങ്ങൾ അറിയപ്പെടുന്ന പേര്- പിങ്ക് സ്റ്റേഡിയം
27. കേരളത്തിൽ ഹ്യൂമൻ സ്കിൻ ബാങ്ക് ആരംഭിക്കുന്ന ആദ്യ മെഡിക്കൽ കോളേജ്- കോട്ടയം മെഡിക്കൽ കോളേജ്
28. 2021 സെപ്റ്റംബറിൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് അന്താരാഷ്ട്ര കാർ കമ്പനി- ഫോർഡ് മോട്ടോർ കമ്പനി
29. സുബ്രഹ്മണ്യ ഭാരതി ചെയർ നിലവിൽ വരുന്ന ഇന്ത്യയിലെ സർവ്വകലാശാല- ബനാറസ് ഹിന്ദു സർവ്വകലാശാല
30. മലയാളി നീന്തൽതാരം സജൻ പ്രകാശത്തിന്റെ പേരിൽ റോഡ് നിർമ്മിക്കുന്ന തമിഴ്നാട്ടിലെ സ്ഥലം- നെൽവേലി
31. ഡ്രോണുകൾ ഉപയോഗിച്ച് വാക്സിനുകൾ അടങ്ങിയ പേലോട് വിതരണം ചെയ്യുന്നതിനായി 'ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സെറ്റ്' ഫ്ളെറ്റുകൾ ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- തെലങ്കാന
32. 2021 സെപ്റ്റംബറിൽ പ്രകാശനം ചെയ്യപ്പെട്ട സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജയുടെ പുസ്തകം- ഡി. രാജ ഇൻ ദ പാർലമെന്റ്
33. 2021 -ലെ ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവായത്- ഡാനിയേൽ റിക്കിയാർഡോ
34. വെനീസ് ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം സ്വന്തമാക്കിയത്- ഹാപൈനിങ് (സംവിധാനം- ഓദി ദിവൈൻ)
35. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) 20-ാമത് ഉച്ചകോടി നടന്നത് എവിടെവെച്ചാണ്- ദുഷാൻബെ (താജിക്കിസ്താൻ)
- ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, കാസാഖിസ്താൻ, കിർഗി സ്മാൻ. ഉസ്ബക്കിസ്താൻ, താജിക്കിസ്താൻ എന്നിവയാണ് SCO- യിലെ എട്ട് അംഗരാജ്യങ്ങൾ. 2001 ജൂൺ 15- നാണ് സംഘടന രൂപം കൊണ്ടത്. ബെയ്ജിങ് (ചൈന) ആണ് ആസ്ഥാനം
No comments:
Post a Comment