Tuesday, 5 October 2021

Current Affairs- 05-10-2021

1. 2021 ഒക്ടോബറിൽ LIC- യുടെ MD ആയി നിയമിതനായത്  ബി. സി. പട്നായിക്


2. ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കാൻ സമുദ്രനിരപ്പിൽ നിന്ന് പതിനൊന്നായിരം അടി ഉയരത്തിലുള്ള തുരങ്കം നിലവിൽ വരുന്ന ചുരം- സോജില ചുരം


3. രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ നിയമസാധുതകളെക്കുറിച്ച് അവബോധമുള്ളവരാക്കുന്നതിന് Pan India Awareness and Outreach Campaign സംഘടിപ്പിച്ചത്- NALSA (National Legal Services Authority)


4. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനുള്ള ഇന്ത്യാടുഡേ ഹെൽത്ത്ഗിരി അവാർഡ് 2021 നേടിയത്- കേരളം, ഗുജറാത്ത്


5. 2021- ലെ ഫിഡെ ലോക വനിതാ ടീം ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ രാജ്യം- ഇന്ത്യ (ആദ്യമായാണ് ഇന്ത്യ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്)


6. 2021- ലെ ഡുറൻഡ് കപ്പ് ജേതാക്കൾ- എഫ് സി ഗോവ (റണ്ണേഴ്സ് അപ്പ്- Mohammedan SC)


7. ഗോത്ര വർഗ മേഖലയിൽ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും ഭക്ഷണാവകാശങ്ങള ക്കുറിച്ച് ഗോത്രജനതയെ ബോധവത്കരിക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യകമ്മീഷൻ രൂപം നൽകിയ ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രതാ കുട്ടായ്മ- ഭാസുര


8. വ്യദ്ധജനങ്ങൾക്കുള്ള സേവനങ്ങൾ ദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി- സെക്കൻഡ് ഇന്നിങ്സ് ഹോം


9. കാർഷിക വിനോദ സഞ്ചാരമേഖലകളെ കൂട്ടിയിണക്കി കർഷകർക്ക് വരുമാനം

ഉറപ്പാക്കുന്ന കേരളസർക്കാർ പദ്ധതി- അഗ്രി ടൂറിസം 


10. ഒരു ലക്ഷം ബലൂണുകൾ ഉപയോഗിച്ച് ഗാന്ധിജിയുടെ ഛായാചിത്രം നിർമ്മിച്ചത്- ഡാവിഞ്ചി സുരേഷ് 


11. 'എഴുത്തച്ഛൻ എഴുതുമ്പോൾ' എന്ന പുസ്തകം രചിച്ചത്- കെ. ജയകുമാർ 


12. സർക്കാർ എയ്ഡ്സ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ പേര്- PM POSHAN 


13. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്- സി.എം സുജാത


14. ലോകവനിതാടീം ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ലഭിച്ച മെഡൽ- വെള്ളി


15. ലോകസമാധാന ദിനം എന്നായിരുന്നു- സെപ്റ്റംബർ 21 

  • 'Recovering better for an equitable and sustainable world' എന്നതാണ് 2021- ലെ സമാധാന ദിന വിഷയം. 

16. പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി- ചരൺജിത്ത് സിങ് ചന്നി

  • അമരീന്ദർസിങ് രാജിവെച്ചതിനെത്തുടർന്നാണ് പുതിയ മുഖ്യമന്ത്രി ചുമതലയേറ്റത്. 

17. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച മലയാളി- ഡോ. എം. ലീലാവതി

  • ഡോ. ചന്ദ്രശേഖര കമ്പാർ രചിച്ച 'ശിഖര സൂര്യ' എന്ന കന്നഡ നോവൽ മലയാളത്തി ലേക്ക് പരിഭാഷപ്പെടുത്തിയ സുധാകരൻ രാമന്തളിക്കാണ് വിവർത്തനത്തിനുള്ള പുരസ്കാരം.

18. നിയമസഹായം വീട്ടുപടിക്കലേക്ക് എന്ന ലക്ഷ്യവുമായി കേന്ദ്ര നിയമ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി- ഏക് പഹൽ ഡ്രൈവ്

  • 37,000 അ ഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA)- യുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

19. 2020- ലെ ദേശീയ ഫ്ലോറൻസ് നെറ്റിങ്ഗേൽ പുരസ്കാരം നേടിയ മലയാളി- പി. ഗീത 

  • രാജ്യത്തെ മികച്ച 51 നഴ്സുമാർക്കാണ് പുരസ്കാരം ലഭിച്ചത്

20. ബില്ലുകളും വരിസംഖ്യകളും ഒടുക്കുന്നതിന് ഉപയോഗിച്ചുവരുന്ന ഓട്ടോ ഡെബിറ്റ് പേയ്മെൻറ് സംവിധാനത്തിൽ ഒക്ടോബർ ഒന്നിന് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. എന്താണ് Auto-debit payments- ആവർത്തിച്ചു വരുന്ന പയ്മെൻറുകൾ, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, പേയ്മെൻറ് വാലറ്റുകൾ എന്നിവവഴിയോ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ടോ ഈടാക്കുന്നതാണ് ഈ സംവിധാ നം


21. സെപ്റ്റംബർ 21- നാണ് ലോക അൽഷിമേഴ്സ് ദിനം ആചരിച്ചത്. എല്ലാവർഷവും സെപ്റ്റംബർ അൽഷിമേഴ്സ് മാസമായും ആചരിക്കുന്നു. ഇപ്രാവശ്യത്തെ ദിനാചരണ വിഷയം എന്തായിരുന്നു- Know Dementia, Know Alzheimers


22. ഇന്ത്യൻ വ്യാമസേനയുടെ പുതിയ മേധാവി- വി.ആർ. ചൗധരി

  • ആർ.കെ.എസ്. ഭദൗരിയ വിരമിച്ച ഒഴിവിലാണ് നിയമനം.
  • സന്ദീപ് സിങ്ങാണ് പുതിയ ഉപമേധാവി. 

23. വയോജന പരിപാലനത്തിലെ മികച്ച മാതൃകയുടെ പേരിൽ കേന്ദ്ര സർക്കാരിൻറ ഏത് പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്- വയോശ്രഷ്ഠ സമ്മാനം 


24. ജപ്പാനിലെ ഇരട്ട സഹോദരിമാരായ ഉമെനോ സുമിയാമ, കൗമേ കൊതാമ എന്നിവർ അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ടകൾ എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കിക്കൊണ്ട് 

  • 107 വയസ്സും 300 ദിവസവും പിന്നിട്ടുകൊണ്ടാണ് ഇരുവരും റെക്കോഡ് നേടിയത്. 

25. റഷ്യൻ പാർലമെൻറിൻറ അധോസഭയായ ഡ്യൂമയിലേ ക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസി ഡൻറ് വ്ലാദിമിർ പുതിൻറ കക്ഷി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി. കക്ഷിയുടെ പേര്- യുണെറ്റഡ് റഷ്യ 


26. നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികൾക്ക് ചുറ്റുപാടുകളിൽ നിന്ന് കോവിഡ് പകരാതിരിക്കാനുള്ള ക്രമീകരണം ഒരുക്കിയായിരിക്കും ക്ലാസ് നടത്തുക. ഈ ക്രമീകരണത്തിൻറ പേര്- ബയോ ബബിൾ (Bio-bubble) 


27. രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI)- യുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- അവീക് സർക്കാർ

  • ആനന്ദ് ബസാർ ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിൻ എഡിറ്ററും എമരിറ്റസും വൈസ് ചെയർമാനുമാണ്. 

28. സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ‘എവർ ഗ്രാൻഡെ' (Evergrande) ഏത് രാജ്യത്തെ റിയൽ എസ്റ്റേറ്റ് കമ്പനിയാണ്- ചൈന

  • ചൈനയിലും വിദേശത്തുമായി 30,000 കോടി ഡോളർ കടത്തിലാണ് കമ്പനി. 

29. 16 വർഷം രാജ്യത്തെ നയിച്ച ജർമൻ ചാൻസലർ അധികാരത്തിൽ നിന്ന് സ്വമേധയാ പടിയിറങ്ങി. പേര്- ആംഗല മെർക്കൽ (67) 

  • 2005- ലാണ് ജർമനിയുടെ ആദ്യ വനിതാ ചാൻസലറായി മെർക്കൽ സ്ഥാനമേറ്റത്. 

30. Godfather of black cinema എന്നറിയപ്പെട്ട അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തും നടനും കൂടിയായിരുന്ന വ്യക്തി 2021 സെപ്റ്റംബർ 21- ന് അന്തരിച്ചു. പേര്- മെൽവിൻ വാൻ പീബിൾസ് (89)


31. സംസ്ഥാന മന്ത്രിമാർക്ക് മൂന്നു ദിവസം നീണ്ട പരിശീലനം സംഘടിപ്പിച്ചത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ് (IMG) എന്ന സർക്കാർ പരിശീലന സ്ഥാപനമാണ്. ഇതിൻറ ഡയറക്ടർ- കെ. ജയകുമാർ 


32. ഇന്ത്യ, യു.എസ്., ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ വാഷിങ്ടണിൽ നടന്ന കൂട്ടായ്മയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. കൂട്ടായ്മയുടെ പേര്- ക്വാഡ് (Quadrilateral Security Dialogue)


33. രാജ്യത്തെ പത്രങ്ങളുടെ പ്രചാരം സംബന്ധിച്ച കണക്കെടുപ്പ് നടത്തുന്നതിനുള്ള ആധികാരിക സ്ഥാപനമായ എ.ബി.സി.യുടെ (Audit Bureau of Circulations) പുതിയ ചെയർമാൻ- ദേബബ്രത മുഖർജി


34. രാജ്യതലസ്ഥാനത്ത് ഏത് കോടതിയിലാണ് സെപ്തംബർ 24- ന് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടത്- വടക്കൻ ഡൽഹിയിലെ രോഹിണി ജില്ലാ കോടതിയിൽ


35. യു.പി.എസ്.സി. നടത്തി യ 2020- ലെ സിവിൽ സർവീസസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയത്- ശുഭംകുമാർ (ബിഹാർ)

  • ജാഗൃതി അവസ്തി രണ്ടാംറാങ്കും അങ്കിത ജയിൻ മൂന്നാംറാങ്കും നേടി. തൃശ്ശൂർ സ്വദേശിയായ കെ. മീരയ്ക്ക് ആറാം റാങ്ക് ലഭിച്ചു. 
  • 545 ആൺകുട്ടികളും 216 പെൺകുട്ടികളുമടക്കം 761 പേരാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്

No comments:

Post a Comment