Saturday, 30 October 2021

Current Affairs- 30-10-2021

1. ജോലിക്കാർക്ക് ശമ്പളത്തിനു പകരം ഗോതമ്പ് പോലുള്ള ധാന്യങ്ങൾ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച രാജ്യം- അഫ്ഗാനിസ്ഥാൻ (താലിബാൻ ഇടക്കാല ഗവണ്മെന്റ്)  


2. സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം യാഥാർത്ഥ്യമാക്കിയ സിയാലിന്റെ ആദ്യ ജലവൈദ്യുതോത്പാദന പദ്ധതി (Run of the River Project) ഉദ്ഘാടനം ചെയ്യുന്നത്- 2021 നവംബർ 6 (മുഖ്യമന്ത്രി- പിണറായി വിജയൻ) 


3. 2021 ഒക്ടോബറിൽ 94- ാമത് ഓസ്കാർ പുരസ്ക്കാരവേളയിലേക്ക് ഔദ്യോഗിക എൻട്രിയാകുന്ന ഇന്ത്യൻ ചിത്രം- കുഴങ്കൽ , തമിഴ് (പെബിൾസ്), സംവിധാനം- പി.എസ് വിനോദ് രാജ് 


4. പത്തുകോടിയിലേറെ ചെലവുള്ള 'ക്ലാസിക് ഇംബീരിയൽ' എന്ന ഉല്ലാസക്കപ്പൽ നിർമ്മിച്ച് കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസനൗകയുടെ ഉടമയായി മാറിയ വ്യക്തി- നിഷജിത്ത് 


5. 2021 ഒക്ടോബറിൽ മെക്സിക്കോയിൽ ലഹരിസംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജ- അത്ജലി റയോട്ട് (ട്രാവൽ ബ്ലോഗർ) 


6. ആഗോള എനർജി കമ്പനിയായ ബി.പി റിലയൻസ് ഇൻഡസ്ട്രീസിന്റെ പങ്കാളിത്തത്തോടെ ഇന്ത്യയിലെ ആദ്യത്തെ ജിയോ ബി.പി ബ്രാൻഡിലുള്ള പെട്രോൾ പമ്പ് ആരംഭിക്കുവാൻ പോകുന്നത് എവിടെ- മുംബൈ  


7. ഇന്ത്യയുടെ പ്രഥമ തദ്ദേശ നിർമിത വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്ത് രണ്ടാംഘട്ടം സമുദപരീക്ഷണം നടത്തിയത്- 2021 ഒക്ടോബർ 24 (കൊച്ചി തുറമുഖത്തു നിന്നും യാത്ര ആരംഭിച്ചു) 


8. 2021 ഒക്ടോബറിൽ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ ഇറ്റാലിയൻ  ഏകാധിപതി ബെനിറ്റോ മുസോളിനിയുടെ കൊച്ചുമകൻ- ലാസിയോ


9. 2021 ഒക്ടോബറിൽ 27000 വർഷത്തോളം പഴക്കമുള്ള വൈൻ നിർമ്മാണശാല കണ്ടെത്തിയ പ്രദേശം- ഇറാഖിലെ ദോഹകിന് സമീപം


10. ജനപ്രിയ ടെലിവിഷൻ സീരീസായ ഫ്രണ്ട്സിലെ 'ഗന്തർ' എന്ന കഥാപാത്രത്തെ അനശ്വരമാക്കി 2021 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത താരം- ജയിംസ് മൈക്കിൾ ടെയ്ലർ ടെയ് ലർ  


11. 2021 ഒക്ടോബർ 29, 30 തീയതികളിൽ നടക്കുന്ന 49-ാമത് സംസ്ഥാന സീനിയർ ഖോ ഖോ മത്സരങ്ങൾക്ക് വേദിയാകുന്നത്- കോഴിക്കോട് (ഫറുക്ക് മുനിസിപ്പൽ സ്റ്റേഡിയം) 


12. 2021 ഒക്ടോബറിൽ അയ്യങ്കാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ് നൽകുന്ന അയ്യങ്കാളി പ്രതിഭാ പുരസ്കാരം ലഭിച്ച വ്യക്തി- ഇന്ദ്രൻസ് (ചലച്ചിത്ര താരം) 


13. മെട്രോ പദ്ധതികളെല്ലാം ഒരു ഏജൻസിക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ലൈറ്റ് മെട്രോകളുടെ നിർമ്മാണ ചുമതല ലഭിച്ച ഏജൻസി- KMRL (Kochi Metro Rail Limited) 


14. 2021- ൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് പുതിയ ടീമുകൾ- അഹമ്മദാബാദ്, ലക്നൗ നഗരങ്ങൾ ആസ്ഥാനമാക്കിയുള്ള ടീമുകൾ (ഇതോടെ അടുത്ത IPL-ൽ 10 ടീമുകഉാകും)


15. ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയത് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷൻ- ആർ.വി.രവീന്ദ്രൻ 

  • സുപ്രീംകോടതി മുൻ ജസ്റ്റിസ്)
  • മേൽനോട്ട സമിതിയിലെ ആകെ അംഗങ്ങൾ- 3 
  • സാങ്കേതിക വിദഗ്ധ സമിതിയിൽ നിയമിതനായ മലയാളി- ഡോ.വി. പ്രഭാഹരൻ

16. ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച മലയാളി ഹോക്കി താരം- ശ്രീജേഷ് 


17. ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് നാമ നിർദ്ദേശം ലഭിച്ച ആദ്യ ഫുട്ബോൾ താരം- സുനിൽ ഛേത്രി 

  • ദ്രോണാചാര്യ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളികളായ പരിശീലകർ- രാധാകൃഷ്ണൻ നായർ, ടി.പി. ഔസേപ്പ് 

18. ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാര നാമനിർദ്ദേശം ലഭിച്ച ജാവലിൻ ത്രോ താരം- നീരജ് ചോപ്ര 


19. സാഹസിക ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്താൻ രജിസ്ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനം- കേരളം


20. സ്കൂൾ വിദ്യാർത്ഥികൾക്ക് ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് നൽകുന്നതിനായി ഹോമിയോ വകുപ്പ് നടപ്പാക്കിയ പദ്ധതി- കരുതലോടെ മുന്നോട്ട് (ആദ്യഘട്ട വിതരണം 2021 ഒക്ടോബർ 25, 26, 27) 


21. 2021 ഒക്ടോബറിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രധാനമന്ത്രി തുടക്കം  കുറിച്ച രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതികളിൽ ഒന്ന്- PMASBY (പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതി)  


22. ലോകോത്തര ഫോട്ടോഗ്രാഫി പുരസ്കാരത്തിനായി സ്വീഡനിലെ ഹാസ്സൽ ബ്ലാഡ് ഏർപ്പെടുത്തിയ 'ഹാസ്സൽ ബ്ലാഡ് മാസ്റ്റേഴ്സ് ' പുരസ്കാരത്തിനായി മത്സരിക്കുന്ന മലയാളി- ആലേഖ് അജയഘോഷ് (തിരുവനന്തപുരം) 


23. 2021 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിൽ ഉത്ഘാടനം ചെയ്ത മെഡിക്കൽ കോളേജുകളുടെ എണ്ണം- 9 


24. 2021 ഒക്ടോബറിൽ ഇന്ത്യയിൽ കത്തിയ കോവിഡിന്റെ വകഭേദം- എ വൈ 4.2

(കണ്ടെത്തിയത്- മഹാരാഷ്ട്ര, മധ്യപ്രദേശ്) 


25. 2021 ഒക്ടോബറിൽ നിലവിലെ സർക്കാറിനെ പിരിച്ചുവിട്ട് പ്രധാനമന്ത്രിയായ അബ്ദുള്ള ഹംദോക്കിനെ അറസ്റ്റ് ചെയ്യുകയും സൈനിക അട്ടിമറി നടക്കുകയും ചെയ്ത രാജ്യം- ആഫ്രിക്കൻ രാജ്യമായ സുഡാൻ


26. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി- എലിസബത്ത് ട്രസ് 


27. കാനഡയുടെ പ്രതിരോധ മന്ത്രിയായി നിയമിതയായ ഇന്ത്യൻ വംശജ- അനിത ആനന്ദ് 


28. കേരള വിദ്യാഭ്യാസ (ഭേദഗതി) ബിൽ ശിപാർശ ചെയ്ത കമ്മിറ്റി- ഖാദർ കമ്മിറ്റി

  • വിദ്യാഭ്യാസ വകുപ്പിന്റെ പേര് പൊതു വിദ്യാഭ്യാസം എന്നാക്കാൻ നിർദ്ദേശം

29. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാരം നേടിയ മലയാളികൾ- രശ്മി മോഹൻ, എം.വി. സതി, എം.എ. ജോൺസൺ, എൻ. റിൻഷ 


30. രാജ്യത്തെ ആരോഗ്യരംഗത്തെ പ്രധാന സൂചികയായ ശുശുമരണ നിരക്ക് (ഐ.എം.ആർ) കുറഞ്ഞ സംസ്ഥാനങ്ങളിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം (ശിശു മരണ നിരക്ക് കൂടുതൽ- മധ്യപ്രദേശ്)  


31. ഒക്ടോബർ 13- ന് പത്തുമിനിറ്റ് നീണ്ട യാത്രയിലൂടെ ലോകത്തെ ഏറ്റവും പ്രായമുള്ള ബഹിരാകാശ യാത്രികൻ (90) എന്ന നേട്ടം സ്വന്തമാക്കിയ നടൻ- വില്യം ഷോട്നർ 

  • ബ്ലൂ ഒറിജിൻ കമ്പനിയുടെ പേടകമായ ന്യൂ ഷെപാഡ് നടത്തിയ സബ് ഓർബിറ്റൽ യാത്രയിലൂടെയാണ് മൂന്ന് യാത്രികർക്കൊപ്പം ഷോട്നർ ബഹിരാകാശത്ത് എത്തി മടങ്ങിയത്.
  • പ്രശസ്ത ടി.വി. പരമ്പരയായ ‘സ്റ്റാർട്രെക്കി'ലെ ക്യാപ്റ്റൻ ജയിംസ് ടി. കിർക്കിനെ അവതരിപ്പിച്ച് പ്രസിദ്ധി നേടിയ നടനാണ്. 2021 ജൂലായിൽ ബഹിരാകാശയാത്ര നടത്തിയ ആമസാൺ സ്ഥാപകനായ ജെഫ് ബെസോസ് ഉൾപ്പെട്ട സംഘത്തിലെ വനിതാ അംഗമായിരുന്ന വാലി ഫങ്കിൻറ (82) റെക്കോഡാണ് ഷോട്നർ തിരുത്തിയത്.

32. 2021- ലെ ആഗോള വിശപ്പുസൂചികയിൽ (Global Hunger Index) ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 101 

  • 116 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യ 107-ൽ 94-ാം സ്ഥാനത്തായിരുന്നു.
  • പാകിസ്താൻ (92), നേപ്പാൾ (76), ബംഗ്ലാദേശ് (76), മ്യാൻമർ (71), ശ്രീലങ്ക (65) എന്നീ അയൽ രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിലാണ്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ്, ഉയരക്കുറവ്, ഭാരക്കുറവ്, മരണ നിരക്ക് എന്നിവ ആധാരമാക്കിയാണ് ആഗോള വിശപ്പുസൂചിക തയ്യാറാക്കുന്നത്. 
  • കൺസൺ വേൾഡ് (അയർലൻഡ്), വെൽറ്റ് ഹംഗർ ഹിൽഫെ (ജർമനി) എന്നീ സംഘടനകളാണ് സൂചിക തയ്യാറാക്കിയത്. ചൈന, ബ്രസീൽ, കുവൈത്ത് തുടങ്ങിയ 18 രാജ്യങ്ങളാണ് അഞ്ചിൽ താഴെയുള്ള സ് കോർ നേടി മുൻനിരയിലുള്ളത്. 

 33. പാക് ആണവ ബോംബിൻറ പിതാവ് എന്നറിയപ്പെടുന്നത്- ഡോ. അബ്ദുൾ ഖദീർഖാൻ (85) 

  • ഒക്ടോബർ 10- ന് ഇസ്ലാമാബാദിൽ അന്തരിച്ചു. മധ്യപ്രദേശിലെ ഭോപാലിലാണ് ജനിച്ചത്. വിഭജനത്തെ തുടർന്ന് കുടുംബം പാകിസ്താനിലേക്കുപോയി. 

34. ഒക്ടോബർ 11- ന് അന്തരിച്ച മലയാള ചലച്ചിത്ര നടൻ നെടുമുടി വേണു അഭിനയിച്ച ആദ്യചിത്രം- തമ്പ് (സംവിധാനം- ജി. അരവിന്ദൻ) 

  • 500- ലേറെ സിനിമ കളിൽ അഭിനയിച്ചു. 
  • മികച്ച നടനുള്ള സംസ്ഥാന അവാർഡ് മൂന്നുതവണ (വിടപറയും മുമ്പ്- 1981, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം- 1987, മാർഗം- 2003) നേടി. 1990- ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 
  • പൂരം എന്ന ചിത്രം സംവിധാ നം ചെയ്തു. 

35. രാജ്യത്തെ ബഹിരാകാശ മേഖലയിൽ പൊതു-സ്വകാര്യപങ്കാളിത്തം സജീവമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സംരംഭം- ഇസ (Indian Space Association) 

  • ISRO, ഭാരതി എയർടെൽ, വൺ വെബ്, നെൽകോ, എൽ ആൻഡ് ടി തുടങ്ങിയവയാണ് നിലവിൽ ISPA- യിലെ അംഗങ്ങൾ

No comments:

Post a Comment