Sunday, 31 October 2021

Current Affairs- 31-10-2021

1. ബാർബഡോസിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Sandra Mason


2. വീട്ടിൽ നിന്നു മാറാൻ കഴിയാത്ത സാഹചര്യത്തിൽ ജോലിനഷ്ടമായവർക്ക് ‘വർക്ക് ഫ്രം ഹോം' ജോലികൾ കണ്ടെത്താനുള്ള പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം- കേരളം (K-desk വഴി)


3. കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ചയുണ്ടായതിനെത്തുടർന്ന് 2021 ഒക്ടോബറിൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട ബ്രസീലിയൻ പ്രസിഡന്റ്- Jair Bolsonaro


4. രാജ്യത്തെ പുകയില ഉത്പന്നങ്ങളുടെ മേലുള്ള നികുതി നയം പുന:പരിശോധിക്കുന്നതിനായി 2021 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥാപിച്ച വിദഗ്ദ്ധ സമിതിയുടെ തലവൻ- Vikas Sheel (Additional Secretary in MoHEW)


5. 2021 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്- ഉത്തർപ്രദേശ്


6. 94-ാമത് ഓസ്കാർ അവാർഡ് 2022- ൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മത്സരിക്കുന്ന ചിത്രം- കുഴാങ്കൽ (Pebbles) (തമിഴ് ചിത്രം) (സംവിധാനം- പി. എസ്. വിനോദ് രാജ്)


7. 2021 ലെ ലോക പോളിയോ ദിനത്തിന്റെ (October 24) പ്രമേയം- One Day, One Focus : Ending Polio- delivering on our promise of a polio-free world


8. ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- അയോധ്യ കന്റോൺമെന്റ് (Ayodhya Cant)


9. കേരളത്തിലെ എല്ലാ ജില്ലകളിലെയും സർക്കാർ ഓഫീസുകളുടെ ലൊക്കേഷൻ കണ്ടെത്താനും, വിവിധ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും

നിലവിൽ വന്ന ആപ്ലിക്കേഷൻ- എന്റെ ജില്ല 


10. സയ്യിദ് മുഷ്താഖ് അലി ട്രോഫി ദേശീയ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2021- നുള്ള കേരള ടീമിന്റെ ക്യാപ്റ്റൻ- സഞ്ജു സാംസൺ


11. 2021 ഒക്ടോബറിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള 'City with the most sustainable transport system' അവാർഡ് നേടിയ സംസ്ഥാനം- കേരളം


12. സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി പദ്ധതിയുടെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന പ്രൊജക്ട്- ഉണർവ്


13. ഇന്ത്യയുമായുള്ള അതിർത്തി തർക്കം നിലനിൽക്കെ അതിർത്തി പ്രദേശങ്ങളുടെ സംരക്ഷണത്തിനായി 2021 ഒക്ടോബറിൽ പുതിയ അതിർത്തി നിയമം പാസ്സാക്കിയ രാജ്യം- ചൈന


14. 2021 ഒക്ടോബറിൽ ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം എന്ന റെക്കോർഡിനർഹനായത്- ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്) (41 വിക്കറ്റുകൾ)


15. 11-ാമത് NatWest Group Earth Heroes Awards ൽ Earth Guardian Award- നേടിയ കേരളത്തിലെ കടുവാ സങ്കേതം- പറമ്പിക്കുളം കടുവാസങ്കേതം


16. ദി അമേരിക്കൻ അക്കാദമി ഓഫ് ഡിപ്ലോമസിയുടെ ആർതർ റോസ് മീഡിയ അവാർഡ്- 2021 ലഭിച്ച ഇന്ത്യൻ വംശജനായ മലയാളി- ഇഷാൻ തരുർ


17. എം. വി. ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ 2021- ലെ എം. വി. ആർ. സ്മാരക പുരസ്കാരം നേടിയത്- കിസാൻ മോർച്ച


18. 2060 ഓടുകുടി ഹരിതഗൃഹവാതക ബഹിർഗമനം പുജ്യത്തിലെത്തിക്കുമെന്ന് 2021 ഒക്ടോബറിൽ പ്രഖ്യാപിച്ച് രാജ്യം- സൗദി അറേബ്യ


19. German Publishers and Booksellers Association- ന്റെ Peace Prize of the German Book Trade 2021- ന് അർഹയായത്- Tsitsi Dangarembga (Zimbabwe) (ഈ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വർഗ്ഗക്കാരി)


20. എം. വി. ആർ സ്മാരക ട്രസ്റ്റിന്റെ 2021- ലെ എം. വി.ആർ പുരസ്കാരത്തിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ


21. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകുന്ന കേരള സർക്കാർ പദ്ധതി- വിദ്യാകിരണം


22. 2021 ഒക്ടോബറിൽ ഫാൻസ് വിജയകരമായി വിക്ഷേപിച്ച് Military Communication Satellite- Syracuse 4A

  • ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും Ariane 5 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു)

23. ഐ.സി.സി ഏകദിന ടൂർണ്ണമെന്റുകളിൽ പാക്കിസ്ഥാനെതിരെ 500 റൺസ് - തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം- വിരാട് കോഹ്ലി


24. 2021- ലെ ഫോർമുല വൺ യു.എസ് ഗ്രാന്റ് പ്രിക്സ് ജേതാവ്- Max Verstappen


25. “Kamala Harris : Phenomenal Women" എന്ന പുസ്തകത്തിന്റെ രചയിതാവ്- Chidanand Rajghatta


26. വാക്സിനേഷൻ നിരക്കിൽ മുൻപന്തിയിലുള്ള സ്കൂളുകളിൽ കോവിഡ് പ്രോട്ടോക്കോൾ ലഘുകരിക്കാൻ തീരുമാനിച്ച രാജ്യ തലസ്ഥാനം- അബുദാബി


27. 2021 ഒക്ടോബറിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളുടേയും ഡിജിറ്റൽ മാപ്പിംഗിനായി ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കിയ ആപ്പ്- ഗരുഡ്


28. അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ വിവിധ ഡൊമെയ്നുകളിലുള്ള സ്റ്റാർട്ടപ്പുകളുടെ വിജയകഥകൾ പങ്കുവെക്കുന്നതിനുവേണ്ടി നീതി ആയോഗ് പുറത്തിറക്കിയ ഡിജിറ്റൽ ബുക്ക്- Innovations for You


29. 2020- ലെ കേരള കലാമണ്ഡലം ഫെലോഷിപ്പിന് അർഹരായവർ- അമ്മന്നൂർ പരമേശ്വരൻ ചാക്യാർ, ചേർത്തല തങ്കപ്പ് പണിക്കർ


30. എ. എസ്. എൻ. നമ്പീശൻ പുരസ്കാരം (പഞ്ചവാദ്യം)- മഠത്തിലാത്ത് ഗോവിന്ദൻകുട്ടി നായർ (മച്ചാട് ഉണ്ണിനായർ)

  • എം. കെ. കെ. നായർ സമഗ്രസംഭാവന പുരസ്കാരം- കെ. ബി. രാജാനന്ദ്
  • യുവപ്രതിഭ അവാർഡ്- കലാമണ്ഡലം ഐശ്വര്യ കെ. എ 

31. അമേരിക്കയിലെ Cushman Foundation for Foraminiferal Research- ന്റെ Joseph A. Cushman Award 2022- ന് അർഹനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ- Dr. Rajiv Nigam

  • ആദ്യമായാണ് ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന് ഈ പുരസ്കാരം ലഭിക്കുന്നത്

32. കേന്ദ്ര സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയത്തിന്റെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാരം 2020- ന് അർഹരായ മലയാളികൾ-

  • രശ്മി മോഹൻ (ശ്രവണപരിമിത വിഭാഗം)
  • എം. വി. സതി, ജോൺസൺ എം. എ (മുതിർന്നവരുടെ വിഭാഗത്തിലെ സർഗാത്മക മികവിന്)
  • എൻ. റിൻഷ (കുട്ടികളിലെ സർഗാത്മക മികവിന്)

33. 2021 ഒക്ടോബറിൽ അതിർത്തിയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി പുതിയ അതിർത്തി നിയമം പാസ്സാക്കിയ രാജ്യം- ചൈന

  • ഇന്ത്യ , ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം ചൈന എടുത്തത്

34. ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ കിരീടം നേടിയത്- ചെന്നൈ സൂപ്പർ കിങ്സ് 

  • ദുബായിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് തോൽപിച്ചത്, ജേതാക്കൾക്ക് 20 കോടി രൂപയാണ് സമ്മാനം.

35. കേരള ഹൈക്കോടതിയിൽ പുതുതായി നിയമിക്കപ്പെട്ട നാല് അഡീഷണൽ ജഡ്മിമാർ- സോഫി തോമസ്, സി.എസ്. സുധ, പി.ജി. അജിത്കുമാർ, സി. ജയചന്ദ്രൻ 

  • കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ കൂടിയായിരുന്നു സോഫി തോമസ്

No comments:

Post a Comment