Monday, 15 November 2021

Current Affairs- 15-11-2021

1. 2021 ഒക്ടോബറിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആന്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ (IBDF) പ്രസിഡന്റായി വീണ്ടും നിയമിതനായ വ്യക്തി- കെ. മാധവൻ


2. National Company Law Appellate Tribunal (NCLAT)- ന്റെ പുതിയ ചെയർപേഴ്സൺ- അശോക് ഭൂഷൺ


3. 2021 ഒക്ടോബറിൽ, നിപുൺ ഭാരത് മിഷൻ നടപ്പിലാക്കുന്നതിനായുള്ള ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർമാനായി നിയമിക്കപ്പെട്ടത്- ധർമേന്ദ്ര പ്രധാൻ (കേന്ദ്ര വിദ്യാഭ്യാസ മന്ത്രി)


4. 16 -ാമത് G-20 ഉച്ചകോടി 2021- ന് വേദിയായത്- റോം (ഇറ്റലി)


5. 26-ാമത് UN Climate Change Conference (COP26) 2021- ന്റെ വേദി- Glasgow (UK)


6. COP26- നോട് അനുബന്ധിച്ച് അന്റാർട്ടിക്കയിൽ അതിവേഗം ഉരുകിക്കൊണ്ടിരിക്കുന്ന ഹിമപാളിക്ക് ബ്രിട്ടൻ നൽകിയ പേര്- ഗ്ലാഗോ ഗ്ലേസിയർ


7. ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള 20 വർഷത്തെ സഹകരണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ആസിയാൻ-ഇന്ത്യ സൗഹൃദ വർഷം ആയി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്- 2022


8. 14 -ാമത് Urban Mobility India (UMI) Conference 2021- ൽ പുരസ്കാരം ലഭിച്ച കേരളത്തിലെ നഗരം- കൊച്ചി (City with the Most Sustainable Transport System വിഭാഗത്തിൽ)


9. 2021 ഒക്ടോബറിൽ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ- അലൻ ഡേവിഡ്സൻ


10. 2021 ഒക്ടോബറിൽ സംസ്ഥാനദിനം നവംബർ 1- ൽ നിന്നും ജൂലൈ 18- ലേക്ക് മാറ്റിയ സംസ്ഥാനം- തമിഴ്നാട് 


11. 2021 ഒക്ടോബറിൽ, ഇന്ത്യ വിജയകരമായി പരീക്ഷിച്ച 5000 കിലോമീറ്ററോളം ദൂരപരിധിയുള്ള ഭൂതല ബാലിസ്റ്റിക് മിസൈൽ അഗ്നി 5 വിക്ഷേപിച്ചത്- A.P.J അബ്ദുൾകലാം ദ്വീപ്, ഒഡീഷ) 


12. ഇന്ത്യയിലെ ഏറ്റവും വലിയ Aromatic Garden നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


13. 2021 ഒക്ടോബറിൽ, Gallantry Awards- നെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സി. ബി. എസ്. ഇ. സ്കൂളുകളിൽ ആരംഭിച്ച പദ്ധതി- വീരഗാഥ പദ്ധതി 


14. ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പുതിയ പേര്- Meta 


15. World Cities Day 2021 (October 31)- ന്റെ പ്രമേയം- Better City, Better Life (Sub Theme- Adapting Cities for Climate Resilience) 


16. 2021 ഒക്ടോബറിൽ അന്തരിച്ചു. ഹിരോഷിമ അണുബോംബ് ആക്രമണത്ത അതിജീവിച്ച വ്യക്തി- Sunao Tsuboi 


17. 2021 ഒക്ടോബറിൽ അന്തരിച്ചു. മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ വ്യക്തി- ക്രോസ്ബെൽറ്റ് മണി


18. സംസ്ഥാന സർക്കാർ രൂപീകരിച്ച ഭാഷ-മാർഗനിർദേശവിദഗ്ധ സമിതി നിലവിൽ വരുന്നത്- 2021 നവംബർ 1 (തിരുവനന്തപുരം) 


19. അന്റാർട്ടിക്കയിലെ ഉരുകുന്ന മഞ്ഞുമലയ്ക്ക് ബ്രിട്ടൻ നൽകിയ പേര്- ഗ്ലാസ്ഗോ ഗ്ലേസിയർ


20. രാജ്യാന്തര സൗരോർജ പദ്ധതി സംയുക്തമായി തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യയും ഇംഗ്ലണ്ടും ചേർന്ന് 26-ാമത് കാലാവസ്ഥ ഉച്ചകോടിയിൽ ആരംഭിക്കുന്ന പദ്ധതി- ഗ്രീൻഗ്രിഡ്സ് ഇനിഷേറ്റീവ് 


21. 2021 ഒക്ടോബറിൽ 5 വയസ്സ് മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനിച്ച രാജ്യം- യു.എസ് (ഫൈസർ വാക്സിനാണ് നൽകുവാൻ തീരുമാനിച്ചത്) 


22. സമുദ്ര പര്യവേക്ഷണത്തിൽ രാജ്യത്തിന്റെ മികച്ച നേട്ടം കൈവരിച്ചുകൊണ്ട്  ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ തുടക്കമിട്ട പുതിയ സമുദ്ര ഗവേഷണ ദൗത്യം- സമുദ്രയാൻ

  • ഇതോടെ ഏറ്റവും നൂതന അന്തർവാഹിനിക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം പിടിച്ചു


23. 2021 നവംബറിൽ നടക്കുന്ന 26-ാമത് കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്- സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോ 

  • സമ്മേളനത്തിൽ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്- അലോക് ശർമ്മ
  • 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കൾ പങ്കെടുക്കും 

24. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് 2 കോടി അസ്ട്രസെനക വാക്സിൻ ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ച രാജ്യം- ബ്രിട്ടൻ (ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ) 


25. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുവാൻ സംസ്ഥാനത്ത് സാമൂഹിക നീതി വകുപ്പ് ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ- 14567  


26. എത്രാമത് കേരള പിറവി ആഘോഷമാണ് 2021 നവംബർ 1- ന് നടക്കുന്നത്- 65 -ാമത്


27. ഐക്യരാഷ്ട്ര സഭയുടെ 26 –ം കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നതെവിടെ- സ്കോട്ട്ലാൻഡിലെ ഗ്ലാസയോഗിൽ


28. 2021 ഒക്ടോബറിൽ അന്തരിച്ച ആദ്യകാല സംവിധായകനും ഛായാഗ്രാഹകനുമായ വ്യക്തി- ക്രോസ്ബെൽറ്റ് മണി (വേലായുധൻ നായർ)


29. 2021 ഒക്ടോബറിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് രാജ്യത്തിന് സമർപ്പിച്ച കോസ്റ്റ് ഗാർഡ് ഷിപ്പ്- ICGS Sarthak


30. ഇന്ത്യയിലെ പ്രാദേശിക സ്റ്റാർട്ടപ്പുകളെ Support ചെയ്യാനായി കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിനുകീഴിലെ Meity Startup Hub- ഉം Google- ഉം സംയുക്തമായി ആരംഭിച്ച സംവിധാനം-  Appscale Academy


31. കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ 2019- ലെ ഏറ്റവും മികച്ച നടനുള്ള അവാർഡ് ലഭിച്ചത്-

  • സജി മുരനാട് (നാടകം- വേനലവധി) 
  • സോബി എം.ടി (നാടകം- ഇതിഹാസം) 
  • മികച്ച നടി- ശ്രീജ എൻ.കെ ( നാടകം- മകളുടെ ശ്രദ്ധക്ക്) 
  • മികച്ച സംവിധായകൻ- രാജേഷ് ഇരുളം (നാടകം- വേനലവധി) 
  • മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ചത് ഇതിഹാസത്തിനാണ് (അവതരണം തിരുവനന്തപുരം സൗപർണിക) 
  • നാടകത്തിന്റെ തിരക്കഥ ഷേക്സ്പിയറിന്റെ ജീവിതകഥ ആസ്പദമാക്കിയാണ്

32. കേരളപ്പിറവിയുടെ 65-ാം വാർഷികം ആഘോഷിക്കുന്ന 2021 നവംബർ 1- ന് മലയാള ഭാഷ സമരം നടന്നിട്ട് എത്ര വർഷം പൂർത്തിയാകുന്നു- 71 വർഷം 

  • മലയാള ഭാഷയ്ക്ക് വേണ്ടി സ്വതന്ത്ര കേരളത്തിൽ നടന്ന ആദ്യപ്രക്ഷോഭം
  • ഗുരുവായൂർ സത്യാഗ്രഹം നടന്നിട്ട് 2021 നവംബർ 1- ന് 90 വർഷം പൂർത്തിയാകുന്നു.

33. ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ വച്ചു പിടിപ്പിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയ ന്യൂയോർക്കിലെ ഡോക്ടർമാരുടെ സംഘത്തിൻറെ പേര്- ലാം ഗോൺ (Langone) ഹെൽത്ത് ടീം 

  • ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മസ്തിഷ് മരണം സംഭവിച്ച സ്ത്രീയിൽ വിജയകരമായി വെച്ചുപിടിപ്പിച്ചത്

34. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ വിതരണം നടത്തിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ- രണ്ടാമത്തെ 

  • 2021 ഒക്ടോബർ 21- ന് രാവിലെ 9.47- നാണ് ഇന്ത്യയുടെ വാക്സിൻ വിതരണം 100 കോടി പിന്നിട്ടത്. ജനുവരി 16 - ന് തുടങ്ങി ഒൻപതുമാസം പിന്നിട്ട വേളയിൽ ഈ നേട്ടം സ്വന്തമാക്കി.
  • ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കുത്തിവെപ്പ് നടത്തിയത്. 12.3 കോടി ഡോസ്. 
  • 223 കോടി വാക്സിനേഷനുമായി ചൈനയാണ് ഒന്നാമത്

35. യുറോപ്യൻ പാർലമെൻറ് നൽകി വരുന്ന 2021- ലെ സഖാറോവ് മനുഷ്യാവകാശ പുരസ്സാരം നേടിയത്- അലക്സ് നവൽനി

  • റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുതിൻറ രാഷ്ട്രീയ എതിരാളിയും പ്രതിപക്ഷ നേതാവും കുടിയായ നവൽനി ഇപ്പോൾ മോസ്കോ ജയിലിൽ തടവുകാരനാണ്, 
  • 1975- ലെ സമാധാന നോബേൽ സമ്മാനം നേടിയ റഷ്യൻ ഭൗതിക ശാസ്ത്രജ്ഞനായ ആന്ദ്ര സഖാറോവിൻറ (1921-89) പേരിൽ 1988 മുതൽ പുരസ്സാരം നൽകിവരുന്നു. 
  • ആദ്യ ജേതാവ് നെൽസൺ മൺഡേല. 

സംസ്ഥാന പ്രഫഷണൽ നാടക പുരസ്കാരം 2019 

  • മികച്ച നാടകം- ഇതിഹാസം 
  • മികച്ച സംവിധായകൻ- രാജേഷ് ഇരുളം (വേനലവധി)
  • മികച്ച നടൻ- സജി മുരാട് (നാടകം- വേനലവധി), എം. ടി. സോബി (ഇതിഹാസം) 
  • മികച്ച നടി- എൻ. കെ. ശ്രീജ (മക്കളുടെ ശ്രദ്ധയ്ക്ക്)
  • സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം- വക്കം ഷക്കീർ 

No comments:

Post a Comment