1. ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന Infosys Prize 2021- ന് അർഹനായ മലയാളി- ഡോ. ചന്ദ്രശേഖർ നായർ (Engineering & Computer Science വിഭാഗം)
2. 2024 പാരീസ് ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ അത്ലറ്റുകളെ ഒരുക്കുന്നതിനു മേൽനോട്ടം വഹിക്കുന്ന മിഷൻ ഒളിമ്പിക് സെല്ലിൽ ഉൾപ്പെട്ട മലയാളി മുൻ അത്ലറ്റിക് താരം- അഞ്ജു ബോബി ജോർജ്ജ്
3. 2021 ഡിസംബറിൽ കോവിഡ് 19- ന്റെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- കർണാടക
4. 2021 ഡിസംബറിൽ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ സമ്മതമില്ലാതെ ഷെയർ ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയ സമൂഹമാധ്യമം- ട്വിറ്റർ
5. 2021- ലെ Malaysian Open Squash Championship പുരുഷവിഭാഗം ജേതാവ്- സൗരവ് ഘോഷാൽ
6. 2021 ഡിസംബറിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായുള്ള വിവിധ പരിപാടികളിൽ ഉപയോഗിക്കാൻ തയ്യാറാക്കിയ മുദ്രാവാചകം- ജ്ഞാന കേരളം ക്ഷേമ കേരളം
7. 2021- ലെ വേൾഡ് അത്ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ മുൻ ഇന്ത്യൻ അത്ലറ്റിക് താരവും പരിശീലകയുമായ മലയാളി കായിക താരം- അഞ്ജു ബോബി ജോർജ്ജ്
8. 2021-22 വർഷത്തെ രണ്ടാം സാമ്പത്തിക പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനം (GDP)- 8.4%
9. ശബ്ദത്തെക്കാൾ അഞ്ചിരട്ടിയോ അതിലധികമോ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ അവസാന പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ രാജ്യം- റഷ്യ (സിർകോൺ ക്രൂയിസ് മിസൈൽ)
10. 2021- ലെ എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് സർവേ (Cost of Living 2021 Report) പ്രകാരം ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം- ടെൽ അവീവ്
11. ആഗോളതലത്തിൽ പശ്ചാത്തല വികസന പദ്ധതികളിൽ നിക്ഷേപം നടത്താനായി യൂറോപ്യൻ യൂണിയൻ ആരംഭിക്കുന്ന 300 ബില്യൻ യൂറോയുടെ ബൃഹദ് പദ്ധതി- ഗ്ലോബൽ ഗേറ്റ്
12. ക്ഷീര കർഷകർക്ക് ക്ഷീരവികസന വകുപ്പിന്റെ സാമ്പത്തിക സഹായങ്ങൾ ലഭിക്കാനായി വികസിപ്പിച്ച ഓൺലൈൻ പോർട്ടൽ- ക്ഷീരശ്രീ
13. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കിക്കൊള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്- 2021 ഡിസംബർ 1
14. ഗ്രാമീണ തൊഴിലാളികൾക്കുള്ള കുലിയിൽ രാജ്യത്ത് ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം
- കാർഷികേതര മേഖലയിൽ ശരാശരി 677.6 രൂപ
- കാർഷിക മേഖലയിൽ ശരാശരി 706.5 രൂപ
15. ഹരിയാനയിലെ കുരുക്ഷേത്ര സർവകലാശാലയുടെ യുവ ശാസ്ത്രജ്ഞർക്കുള്ള രജീബ് ഗോയൽ പുരസ്കാരത്തിന് അർഹരായവർ-
- പ്രൊഫ. കാന എം. സുരേശൻ (കെമിക്കൽ സയൻസ്)
- രജനീഷ് മിശ്ര (ഇന്ദോർ IIT, അപ്സഡ് സയൻസ്)
- രാജീവ് വാർഷ്ണേയ് (ഹൈദരാഹാദ് ഇന്റർനാഷണൽ കോർപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലൈഫ് സയൻസ്)
- സുമൻ ചക്രവർത്തി (ഫിസിക്കൽ സയൻസ്)
16. കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി നിലവിൽ വന്നത്- ഒറ്റപ്പാലം
17. അടുത്തിടെ ഇക്കണോമിസ്റ്റ് മാസിക പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരമായി തെരഞ്ഞെടുത്തത്- ഇസ്രയേലിലെ ടെൽ അവീവ്
- ചെലവ് കുറഞ്ഞ ഒന്നാമത്തെ സ്ഥലം- ഡമാസ്കസ്
- ചെലവ് കുറഞ്ഞ 7-ാമത്തെ നഗരം - അഹമ്മദാബാദ്
18. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി- വിദ്യാകിരണം
19. ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആയി നിയമിതയായത്- ഷിയോമാരോ കാസ്ട്രോ
20. ലോകപ്രശസ്ത വിനോദ 'കമ്പനിയായ വാൾട്ട് ഡിസ്നിയുടെ' ആദ്യത്തെ വനിത ചെയർമാനായി നിയമിതയായ വ്യക്തി- സൂസൻ അർനോൾഡ്
21. ശാസ്ത്ര-ഗവേഷണ മേഖലയിലെ നേട്ടങ്ങൾക്കുള്ള 2021- ലെ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ച മലയാളി- ഡോ.ചന്ദ്രശേഖരൻ നായർ (തൃശ്ശൂർ)
- കോവിഡ് വൈറസിനെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ട്രൂനാറ്റ് പരിശോധന വികസിപ്പിച്ചതിനാണ് പുരസ്കാരം
22. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ ആദ്യമായി സ്ഥിതീകരിച്ച സംസ്ഥാനം- കർണാടക (ബാംഗ്ലൂർ)
23. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ച ബാങ്ക്- ഫെഡറൽ ബാങ്ക്
24. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനം ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾക്കുള്ള 'ജംനാലൽ ബജാജ് ' പുരസ്കാരം 2021- ൽ ലഭിച്ച വ്യക്തി- ലുസി കുര്യൻ
- പൂനെ ആസ്ഥാനമായ മാഹേർ ഫൗഷൻ സ്ഥാപക ഡയറക്ടർ
25. സംസ്ഥാനത്ത് 2021 ഡിസംബറിൽ വിരമിച്ച ഹൈക്കോടതി ജഡ്ജി- എൻ. അനിൽകുമാർ
26. കർഷകർക്ക് ക്ഷീരവികസന വകുപ്പിൽ നിന്ന് ലഭ്യമാകുന്ന സാമ്പത്തിക സഹായങ്ങൾക്ക് ഓൺലൈനിലൂടെ അപേക്ഷ നൽകുന്നതിനുള്ള പുതിയ വെബ് പോർട്ടൽ- ക്ഷീരശ്രീ
27. സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന സി.ഡബ്യൂ.ആർ.സി.എമ്മിൽ ആരംഭിച്ച പുതിയ പദ്ധതി- ജലപൈതൃക മ്യൂസിയം
- ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ ആരംഭിക്കുന്ന രണ്ട് കാലാവസ്ഥാ കേന്ദ്രങ്ങളിൽ ഒന്നാണ് സി.ഡബ്ലൂ.ആർ.സി.എം
28. കരകൗശല വികസന കോർപ്പറേഷൻ ചെയർമാനായി 2021 ഡിസംബറിൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- പി.രാമഭദ്രൻ
29. ഇംപ്രസാരിയോ മിസ് കേരള 2021- ൽ ടോപ് വിന്നറായി തെരഞ്ഞെടുത്തത്- ഗോപിക സുരേഷ്
- ഫസ്റ്റ് റണ്ണറപ്പ്- ലിമ്യ ലിഫ്
- സെക്കൻഡ് റണ്ണറപ്പ്- ഗഗനാ ഗോപാൽ
30. 2021- ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ്- മാഗ്നസ് കാൾസൻ (നോർവെ)
- റഷ്യയുടെ നെപ്പോമ്നിയാച്ചിയെ കീഴടക്കിയാണ് കാൾസൻ വിജയം കൈവരിച്ചത്
- 136 നീക്കങ്ങൾകണ്ട പോരാട്ടത്തിലാണ് ജയം
- ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ നീക്കങ്ങൾ നടത്തിയ മത്സരമെന്ന റെക്കോഡും ഇതോടെ ലഭിച്ചു
31. അന്താരാഷ്ട്ര നാണയനിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി 2022 ജനുവരി 21- ന് ചുമതലയേൽക്കുന്ന വനിത- ഗീതാ ഗോപിനാഥ്
- 2016-18 കാലഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു
- ബൾഗേറിയൻ സാമ്പത്തിക വിദഗ്ധ ക്രിസ്റ്റലീന ജോർജിയേവയാണ് ഐ.എം.എഫിന്റെ മാനേജിംഗ് ഡയറക്ടർ.
- ആദ്യ രണ്ട് പദവികളും ആദ്യമായാണ് രണ്ട് വനിതകൾ വഹിക്കുന്നത്
32. കേന്ദ്ര സാമൂഹ്യ നീതി മന്ത്രായത്തിന്റെ 2020- ലെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാരം ശ്രവണ പരിമിത വിഭാഗത്തിൽ ലഭിച്ച വ്യക്തി- രശ്മി മോഹൻ (കോട്ടയം)
33. വീടുകളിൽ സോളാർ നിലയം സ്ഥാപിക്കുന്നതിന് അനെർട്ട് തുടക്കമിട്ട പദ്ധതി- സൂര്യതേജസ്
34. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 2021- ൽ ഭിന്നശേഷിക്കാർക്കായി സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതികൾ- സുനീതി, ശ്രഷ്ടം
ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2021
- മികച്ച സിനിമ- എന്നിവർ (സിദ്ധാർത്ഥ് ശിവ)
- മികച്ച സംവിധായകൻ- ജയരാജ്
- മികച്ച നടൻ- സുധീർ കരമന
- മികച്ച നടി- കനി കുസ്യതി
- സമഗ്ര സംഭാവന- ഹരിഹരൻ, ജയറാം, ഷീല, കെ.രവീന്ദ്രനാഥൻ നായർ, ആർട്ടിസ്റ്റ് നമ്പൂതിരി
No comments:
Post a Comment