Saturday, 25 December 2021

Current Affairs- 25-12-2021

1. 2021 സെപ്തംബറിൽ ഫേസ് ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടറായി ചുമതലയേറ്റത്- രാജീവ് അഗർവാൾ 


2. 67-ാമത് ദേശീയ പുരസ്കാരവേളയിൽ ഏത് ചിത്രത്തിന്റെ സംവിധാനത്തിനാണ് മാത്തുക്കുട്ടി സേവ്യർ മികച്ച നവാഗത സംവിധായകനുള്ള അംഗീകാരം നേടിയത്- ഹെലൻ 


3. സ്ത്രീസമത്വം ലക്ഷ്യമിട്ട് കേരള സാംസ്കാരിക വകുപ്പ് ആരംഭിച്ച പദ്ധതി- സമം

 


4. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ നിസ്കാര ഹാൾ നിലവിൽ വന്നത് എവിടെ- കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദിൽ 


5. ഉമിനീർ പരിശോധനയിലൂടെ വ്യക്തിയുടെ ജനിതക ഘടന കണ്ടെത്തുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ച സ്റ്റാർട്ടപ്പ്- സാജിനോം 


6. ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഉള്ള ഇന്ത്യൻ ആർമിയുടെ ഫയറിങ് റേഞ്ചിന് ഏത് ബോളിവുഡ് താരത്തിന്റെ പേരാണ് നൽകിയത്- വിദ്യാ ബാലൻ 


7. 2021- ൽ അന്തരിച്ച, യു.എ.പി.എ. ചുമത്തിയ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി- ഫാദർ സ്റ്റാൻ സ്വാമി 


8. കർമയോദ്ധ ഗ്രന്ഥ് എന്ന പുസ്തകം ആരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്- നരേന്ദ്ര മോദി 


9. ദൈനംദിന ജീവിതത്തിൽ കായികയിനങ്ങൾ ഉൾപ്പെടുത്തി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി- ഫിറ്റ് ഇന്ത്യാ മൂവ്മെന്റ് 


10. 51-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ കൺട്രി ഇൻ ഫോക്കസ് ആയി തിരഞ്ഞെടുത്തത് ഏത് രാജ്യത്തെയാണ്- ബംഗ്ലദേശ് 


11. കേരളത്തിലെ ആദ്യത്തെ സാമൂഹിക സൂക്ഷ്മ ജല സേചന പദ്ധതി നിലവിൽവന്ന കരടിപ്പാറ ഏത് ജില്ലയിലാണ്- പാലക്കാട് (എരുത്തേമ്പതി പഞ്ചായത്ത്) 


12. ഏത് സമുദായത്തിന് സംവരണം ഏർപ്പെടുത്തി മഹാരാഷ്ട നിയമസഭ പാസാക്കിയ നിയമമാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് റദ്ദാക്കിയത്- മറാഠ 


13. സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ഗ്രാമീണ നടകത്തിനുള്ള സമഗ്ര സംഭാവനാ പുരസ്കാരം 2021 ഫെബ്രുവരിയിൽ നേടിയത്- കെ. ജെ. ബേബി


14. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഡൂ ദ ഫൈവ് കാമ്പയിൻ ആരംഭിച്ചത്- ഗൂഗിൾ 


15. ഏത് രാജ്യമാണ് ഇന്ത്യക്ക് സ്പൈഡർ മിസൈൽ നൽകുന്നത്- ഇസ്രായേൽ 


16. കേരള സർക്കാർ ആരംഭിച്ച ഒരു ജില്ല ഒരു ഉൽപന്നം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഉൽപന്നം ഏത്- മരച്ചീനി 


17. 2021 സെപ്തംബറിൽ ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ അംഗത്വമെടുത്ത രാജ്യങ്ങൾ- ഉറുഗ്വ, യു.എ.ഇ., ബംഗ്ലാദേശ് 


18. 2021 സെപ്തംബറിൽ സീറോ പൊലുഷൻ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നീതി ആയോഗ് നടപ്പാക്കിയ കാമ്പയിൻ- ശൂന്യ 


19. കുടുംബശ്രീ ഗ്രൂപ്പുകൾ നിർമിക്കുന്ന വിവിധ ഉൽപന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പദ്ധതി- ഹോം ഷോപ്പ് 


20. 2020- ലെ നിശാഗന്ധി പുരസ്കാരത്തിന് അർഹനായത് ആര്- സി. വി. ചന്ദ്രശേഖർ 


21. കാർഷിക മേഖലയുടെ ഉയർച്ച ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ രൂപവത്കരിക്കുന്ന കമ്പനി- കാബ്കോ (കേരള അഗ്രോ ബിസിനസ് കമ്പനി)  


22. ഏത് രാജ്യത്തെ വനിതാ ക്രിക്കറ്റ് ടീമാണ് തുടർച്ചയായി 22 ജയങ്ങൾ എന്ന ലോക റെക്കോർഡ് നേട്ടം കൈവരിച്ചത്- ഓസ്ട്രേലിയ 


23. 2021 സെപ്തംബറിൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ യോഗവേദി- ദുഷാൻബെ 


24. നികുതി അടയ്ക്കുന്നതിന് ഫേഷ്യൽ റെക്കഗ്നിഷൻ കൊണ്ടുവന്ന ആദ്യ രാജ്യം- സിംഗപ്പൂർ


25. 2020- ൽ അന്തരിച്ച കംപ്യൂട്ടറിലെ കട്ട്, കോപ്പി, പേസ്റ്റിന്റെ ഉപജ്ഞാതാവ്- ലാരി ടെസ് ലെർ  


26. 2021- ൽ ഫോറിൻ എക്സ്ചേഞ്ച് റിസർവിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം- 4 


27. കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് പാറയാക്കി മാറ്റുന്ന ഏറ്റവും വലിയ പ്ലാന്റ് സ്ഥാപിച്ച രാജ്യം- ഐസ്ലാൻഡ് 


28. പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിലെ ഭരണ് നിർവഹണ നടപടികളും സേവനങ്ങളും ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച സംരംഭം- സിറ്റിസൺ പോർട്ടൽ


29. 2021- ലെ ഇന്ത്യയുടെ സ്വാതന്ത്യദിനത്തിന്റെ തീം- നേഷൻ ഫസ്റ്റ് ഓൾവേയ്സ് ഫസ്റ്റ് 


30. ഫാത്തിമാബീവിയെക്കുറിച്ച് നീതിയുടെ ധീരസഞ്ചാരം എന്ന ജീവചരിത്രം രചിച്ചത്- കെ. ടി. അഷറഫ് 


31. 2021 സെപ്തംബറിൽ വീൽ ചെയർ ടെന്നീസിൽ ആദ്യ ഗോൾഡൻ ഗ്രാൻഡ് സ്ലാം നേടിയ വനിത ആര്- ഡീഡ് ഡീ ഗ്രൂട്ട് 


32. യുവജനങ്ങൾക്ക് മാത്രമായി സഹകരണസംഘം രൂപവത്കരിച്ച ആദ്യ സംസ്ഥാനം- കേരളം 


33. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ യോനോയുടെ പൂർണരൂപം- യു ഒള്ളി നീഡ് വൺ 


34. 132 വർഷത്തെ സവനത്തിന്റെശേഷം കരസേന 2021 മാർച്ച് 31- ന് അവസാനിച്ച സംരംഭം- മിലിട്ടറി ഫാമുകൾ


35. കേരളത്തിലെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യവർധിത സംരംഭമായ ഹിൽവാല നടപ്പിലാക്കിയി സ്ഥലം- അട്ടപ്പാടി 


36. 2020- ൽ ഭൗമസൂചക പദവി സ്വന്തമാക്കിയ സിക്കിമിൽ നിന്നുള്ള ഡല്ലെ ഖുർസാനി ഏതിനത്തിൽപ്പെട്ട വസ്തുവാണ്- മുളക് 


37. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സുതാര്യവും ലളിതവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ധാരണാപത്രം ഒപ്പിട്ട സ്ഥാപനം- കേരള ഡിജിറ്റൽ സർവകലാശാല 


38. ഏത് രാജ്യത്തിന്റെ ആദ്യത്തെ ആർട്ടിക് പര്യവേഷണ ഉപഗ്രഹമാണ് ആർട്ടിക്ക എം- റഷ്യ


39. 2021 സെപ്തംബറിൽ തപസ്യ കലാസാഹിത്യ വേദിയുടെ പ്രഥമ അക്കിത്തം അവാർഡിന് അർഹനായത്- എം. ടി. വാസുദേവൻ നായർ 


40. അമേരിക്കൻ ഐക്യനാടുകളുടെ അപ്പീൽ കോടതിയിൽ ചീഫ് ജഡ്ജ് പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജൻ- ശ്രീനിവാസൻ 


41. സ്ത്രീകൾക്കെതിരായ അക്രമം തടയുന്നതിനായി ഓപ്പറേഷൻ ദുരാചാരി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


42. സ്പെഷ്യൽ ഇക്കണോമിക് സോൺ ആയി പ്രഖ്യാപിച്ച സബ്റൂം  ഏത് സംസ്ഥാനത്താണ്- ത്രിപുര 


43. മായമില്ലാത്ത ധാന്യപ്പൊടികൾ വിപണിയിൽ എത്തിക്കുന്നതിനായി സുഭിക്ഷയാനം എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ല- ആലപ്പുഴ 


44. വിഷൻ സാഗറിന്റെ ഭാഗമായി ഏത് രാജ്യത്തിനാണ് ഇന്ത്യ 2021 സെപ്തംബറിൽ ഡോർണിയർ എയർ ക്രാഫ്റ്റ് കൈമാറിയത്- മൗറീഷ്യസ്


45. മിസൈൽ ആക്രമണത്തിൽനിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിനായി നൂതന ചാഫ് ടെക്നോളജി വികസിപ്പിച്ചെടുത്ത സ്ഥാപനം- ഡി.ആർ.ഡി.ഒ.  


46. പുതുക്കിയ നാക് അക്രഡിറ്റേഷൻ ഫ്രയിം വർക്ക് പ്രകാരം എ പ്ലസ് ലഭിച്ച കേരളത്തിലെ ആദ്യത്തെ സർവകലാശാല- ശ്രീശങ്കര സംസ്കൃത സർവകലാശാല 


47. പ്രോജക്ട് ചീറ്റയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ സേനാ വിഭാഗം ഏത്- വ്യോമസേന 


48. സ്വച്ഛ് ഭാരത് വേൾഡ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര 


49. രാജ്യത്തെ എത്ര ബാങ്കുകളുടെ ലയനമാണ് 2020 ഏപ്രിൽ ഒന്നിന് നിലവിൽ വന്നത്- 10 


50. അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചെടുത്ത് അവസാനത്തെ പ്രവിശ്യ- പഞ്ച്ശീർ

No comments:

Post a Comment