1. 2021 ഡിസംബറിൽ ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം- ഋഷഭ് പന്ത്
2. 2021 ഡിസംബറിൽ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഭാഷ- അറബിക്
3. 2021 ഡിസംബറിൽ ഇന്ത്യയിലെ ആദ്യ ഇന്റർനാഷണൽ ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ സെന്റർ (IAMC) നിലവിൽ വന്നത്- തെലങ്കാന
4. 2021 ലെ BBC Sports Personality of the Year അവാർഡ് നേടിയ ടെന്നീസ് താരം- എമ്മ റഡുകാനു (ബ്രിട്ടീഷ്)
5. ‘India's Ancient Legacy of Wellness' എന്ന പുസ്തകത്തിന്റെ രചയിതാവ്- രേഖ ചൗധരി
6. 2021 ഡിസംബറിൽ Badminton World Federation (BWF)- ന്റെ ടോപ് റാങ്കിങ് ലിസ്റ്റിൽ 10-ാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ താരം- കിഡംബി ശ്രീകാന്ത്
7. 2021 ഡിസംബറിൽ പുറത്തിറക്കിയ, Ayushman | Bharat Digital Mission- മായി Integrate ചെയ്തിട്ടുള്ള ഇന്ത്യയിലെ ആദ്യ Health Locker- Docprime Health Locker
8. 2021 ഡിസംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി തറക്കല്ലിട്ട Umiya Mata Dham ക്ഷേത്രം സ്ഥിതി ചെയ്യുന്നത്- ഗുജറാത്ത്
9. 2021 ഡിസംബറിൽ മദ്യപിക്കാനുള്ള പ്രായം 25- ൽ നിന്ന് 21 ആക്കി കുറച്ച സർക്കാർ- ഹരിയാന
10. ഫിലിപ്പീൻസിൽ ഒട്ടേറെ മരണങ്ങളും നാശനഷ്ടങ്ങളും വരുത്തിയ ചുഴലിക്കാറ്റ്- Typhoon Rai
11. 2021 ഡിസംബറിൽ BrahMos Aerospace Limited og CEO & MD wool നിയമിതനായത്- അതുൽ ദിൻകർ റാണേ
12. 2021 ഡിസംബറിൽ റിസർവ് ബാങ്കിന്റെ 'ഏജൻസിയായി' പട്ടികയിൽ ചേർക്കപ്പെട്ട ബാങ്ക്- കാതലിക് സിറിയൻ ബാങ്ക്
13. 2021 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ബംഗാളി കവിയും എഴുത്തുകാരനുമായ വ്യക്തി- ശരത് കുമാർ മുഖർജി
14. 2021 ഡിസംബറിൽ പുറത്തിറക്കിയ, പാർലമെന്റ് നടപടിക്രമങ്ങളും ചോദ്യോത്തരങ്ങളും ചർച്ചകളും വിവിധ സമിതികളുടെ റിപ്പോർട്ടുകളും തത്സമയം കാണാനുള്ള ആപ്പ്- LS Member APP
15. 2021 ഡിസംബറിൽ ബഹിരാകാശ ഗവേഷണത്തിനുള്ള പുതിയ സാങ്കേതിക പരിശോധനകൾക്കും പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തുവാനുമായി ഒരു കൂട്ടം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം- ചൈന
16. 2021 Gel Men's Asian Champions Trophy ഹോക്കി ജേതാക്കൾ- ദക്ഷിണ കൊറിയ
17. 2021 ഡിസംബറിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ- പ്രളയ്
- പ്രതിരോധ ഗവേഷണ വികസന കേന്ദ്രം വികസിപ്പിച്ച ഹ്രസ്വദൂര ഉപരിതല മിസൈലാണിത്
- വേധ മിസൈലുകളുടെ ആക്രമണത്തെ അതിജീവിക്കാനുള്ള കഴിവ്
- വിക്ഷേപിച്ചു കഴിഞ്ഞ് നിശ്ചിത ദൂരം പിന്നുട്ടു കഴിഞ്ഞാൽ ഗതി മാറാൻ കഴിയും
- 150 മുതൽ 500 വരെ കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകർക്കാൻ സാധിക്കുന്ന മിസൈൽ
18. തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ ലോകസഭ പാസാക്കിയത്- 2021 ഡിസംബർ 20
19. 2021 ലെ കേരള സാഹിത്യവേദി അച്ചീവ്മെന്റ് അവാർഡുകൾ
- എൻ.ആർ.ഐ ബിസിനസ് രംഗത്തെ എക്സലൻഡ് അവാർഡ് ലഭിച്ചത്- പി.ബി.അബ്ദുൾ ജബ്ബാർ (ഹോട്ട്പിക്ക് ഉടമ)
- ലോങ് ടേം ജേണലിസ്റ്റ് അച്ചീവ്മെന്റ് അവാർഡ്- കെ. പ്രഭാകരൻ
- സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക്- ഗിരിജ സേതുനാഥൻ
20. സംസ്ഥാനത്ത് 8 വയസായ കുട്ടിക്ക് പിങ്ക് പോലീസിൽ നിന്നുായ അനുഭവം മൗലികാവകാശ ലംഘനമാണെന്ന് വിലയിരുത്തി സർക്കാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
- പബ്ലിക് ലോ റെമഡിപ്രകാരമാണ് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്
21. കേരളത്തിലെ വാണിജ്യവാഹനങ്ങൾക്കായി ഊബർ, ഒല മാതൃകയിൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സമ്പദായം ആദ്യമായി നടപ്പിലാക്കുന്നത് എവിടെയാണ്- തിരുവനന്തപുരം
22. ഏത് നിയമസഭാ മന്ദിരത്തിലാണ് ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളെ രഹസ്യമായി കോടതിയിലെത്തിക്കാനുള്ള ഭൂഗർഭ തുരങ്കവാതിൽ കണ്ടെത്തിയത്- ഡൽഹി
23. 2021 സെപ്തംബറിൽ രാജിവച്ച ഗുജറാത്ത് മുഖ്യമന്തി- വിജയ് രൂപാണി
24. മഹേന്ദ്രഗിരി ബയോസ്ഫിയർ റിസർവ് നിലവിൽ വരാൻ പോകുന്ന സംസ്ഥാനം- ഒഡിഷ
25. ഊബർ മാതൃകയിൽ വിപുലമായ വാഹനശ്യംഖല ഒരുക്കാനുള്ള സംസ്ഥാനസർക്കാർ ഓൺലൈൻ ടാക്സി പദ്ധതി- കേരള സവാരി
26. ഇന്ത്യ തദ്ദേശീയമായി നിർമിച്ചെടുത്ത ആന്റി റേഡിയേഷൻ മിസൈലിന് നൽകിയിരിക്കുന്ന പേര്- രുദ്രം
27. 2021 ജനുവരിയിൽ അന്തരിച്ച മാധവ് സിങ് സോളങ്കി ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ്- ഗുജറാത്ത്
28. ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാർ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനായി ഡച്ച് കമ്പനിയായ പാൽ-വി നിർമാണ പ്ലാന്റ് തുടങ്ങുന്ന സംസ്ഥാനം- ഗുജറാത്ത്
29. കൃഷിയെ വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കൃഷിക്കാർക്ക് വരുമാനം ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി- അഗ്രി ടൂറിസം
30. പ്ലാന്റേഷൻ കോർപ്പറേഷൻ പുറത്തിറക്കിയ കാർബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം- ഒസിയാന്
31. മികച്ച സിനിമയ്ക്കുള്ള 2020- ലെ ഫിലിം ക്രിട്ടിക്സ് അവാർഡിന് അർഹമായത്- ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം- ജിയോ ബേബി)
32. കേരളത്തിലെ ആദ്യത്തെ സൈക്ലോൺ ഷെൽട്ടർ നിലവിൽ വന്നതെവിടെ- മാരാരിക്കുളം
33. ദേശ് കെ മെന്റർ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ- സോനു സൂദ്
34. സൻസദ് ടി.വി- യുടെ ആദ്യ സി.ഇ.ഒ- രവി കപൂർ
35. വോയ്സ് ഓഫ് ഡിസന്റ് എന്ന പുസ്തകം രചിച്ചത്- റൊമില ഥാപ്പർ
36. മികച്ച സംവിധായകനുള്ള 2020- ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയത്- സിദ്ധാർഥ് ശിവ
37. ഏത് സിനിമയിലെ അഭിനയത്തിനാണ് പൃഥിരാജും സുരാജും മികച്ച നടനുള്ള 2020- ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് പങ്കിട്ടത്- അയ്യപ്പനും കോശിയും
38. മികച്ച നടിക്കുള്ള 2020- ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയത്- സുരഭിലക്ഷ്മി, സംയുക്തമേനോൻ
39. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി- കാതോർത്ത്
40. 2020- ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാരം നേടിയത്- പ്രഭാ വർമ
41. പാരാലിംപിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ പുരുഷ ഷൂട്ടിങ് താരം- മനീഷ് നർവാൽ
42. ഇന്ത്യയും ഏത് രാജ്യവും സംയുക്തമായി നടത്തിയ സൈനിക അഭ്യാസങ്ങളാണ് സൂര്യകിരൺ- നേപ്പാൾ
43. ജന്തുക്കൾക്കുള്ള ആദ്യത്തെ കൊറോണാ വാക്സിൻ- കാർണിവാക്കോവ്
44. 2020- ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ജൂറി ചെയർമാൻ- ജോർജ് ഓണക്കൂർ
45. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ മുജീബ് റഹ്മാനെ വധിച്ചതിന്റെ പേരിൽ 2020 ഏപ്രിലിൽ തൂക്കിലേറ്റപ്പെട്ടതാര്- അബ്ദുൾ മജീദ്
46. 2021 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത മലയാളി ഭൗതിക ശാസ്ത്രജ്ഞൻ- താണു പദ്മനാഭൻ
47. 2021 സെപ്തംബറിൽ ക്വാഡ് സമ്മേളനത്തിന് വേദിയായത്- യു.എസ്.എ
48. 2021- ലെ ബുക്കർ ലോങ് ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സഞ്ജീവ് സഹോദയുടെ നാവൽ- ചൈനാ റൂം
49. 2021 സെപ്തംബറിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽരാജ്യം- ശ്രീലങ്ക
50. കേരളത്തിൽ അഗ്നിശമന സേനയുടെ വലിയ വാഹനം കടന്നുപോകാത്ത സ്ഥലങ്ങളിൽ തീ കെടുത്താൻ ഇരുചക്രവാഹനം ഉപയോഗിക്കുന്ന സംവിധാനത്തിന്റെ പേര്- വാട്ടർ മിസ്റ്റ് ബുള്ളറ്റ്
No comments:
Post a Comment