1. 2021- ലെ ലോക റാപ്പിഡ് ചെസ്സ് ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത്- അലക്സാൻഡ്ര കോസ്റ്റി ന്യൂക്ക് (റഷ്യ)
2. 2022 ലെ പുതുവത്സര ദിനത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിക്കാനിടയായ ജമ്മു കാശ്മീരിലെ പ്രമുഖ തീർത്ഥാടന കേന്ദ്രം- വൈഷ്ണോദേവി ക്ഷേത്രം
3. ഉത്തരവാദിത്ത രക്ഷാകർതൃത്വം സംബന്ധിച്ച് മാതാപിതാക്കളിൽ അവബോധം സൃഷ്ടിക്കാനും ശാസ്ത്രീയ മാർഗനിർദ്ദേശങ്ങൾ നൽകാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി- പേരന്റിങ് ഔട്ട് റീച്ച് ക്യാംപ്
4. 2022 ജനുവരിയിൽ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (KPPL) പ്രവർത്തനം ആരംഭിച്ചതെവിടെ- വെള്ളൂർ (കോട്ടയം)
5. 2022 ജനുവരിയിൽ കൊച്ചി Water Metro Project- നു വേണ്ടി നിർമ്മിക്കപ്പെട്ട കേരളത്തിലെ ആദ്യ Battery Powered Electric Boat- മുസിരിസ്
6. 2022 ജനുവരിയിൽ കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതിനും, കോവിഡ് മഹാമാരികാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്നതിനും വേണ്ടി സംസ്ഥാന വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം
7. ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയുമായി ബന്ധപ്പെട്ട സമുദ്രാന്തര പേടകം നിർമ്മിക്കുന്ന കേരളത്തിലെ ഗവേഷണ സ്ഥാപനം- വിക്രം സാരാഭായ് സ്പേസ് സെന്റർ, തിരുവനന്തപുരം
8. 2022 ജനുവരിയിൽ, കുട്ടികൾ ഉൾപ്പെടെയുളളവർക്കു വേണ്ടി പൂനെ ഇന്ററാക്ടീവ് റിസർച്ച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മിഠായി- കൊറോണ ഗാർഡ്
9. സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്നും 21 വയസ്സ് ആക്കുന്നതു സംബന്ധിച്ച കേന്ദ്ര സർക്കാർ ബിൽ പരിശോധിക്കുന്നതിന് നിശ്ചയിച്ച 31 അംഗ പാർലമെന്ററി കമ്മിറ്റിയുടെ തലവനായി നിയമിതനായത്- വിനയ് സഹസ്രബുദ്ധ
10. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനത്തെത്തുന്ന ആദ്യ വനിത- ഡോ. അൽക മിറ്റൽ
- ONGC സ്ഥാപിതമായത്- 1956 ഓഗസ്റ്റ് 14
- ആസ്ഥാനം- ന്യൂഡൽഹി
11. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം- 941
12. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം- 152
13. കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം- 14
14. കേരളത്തിലെ ആകെ തദ്ദേശഭരണസ്ഥാപനങ്ങളുടെ എണ്ണം- 1200
15. കേരളത്തിലെ താലൂക്കുകളുടെ എണ്ണം- 78
16. പതിനഞ്ചാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം- 11
17. പതിനഞ്ചാം കേരള നിയമസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം- 3
18. കേരളത്തിന്റെ തെക്കേയറ്റത്ത് അസംബ്ലി നിയോജക മണ്ഡലം- നെയ്യാറ്റിൻകര
19. കേരളത്തിന്റെ വടക്കേയറ്റത്തെ അസംബ്ലി നിയോജക മണ്ഡലം- മഞ്ചേശ്വരം
20. കേരളത്തിൽ ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ജില്ല- വയനാട്
21. കേരളത്തിൽ ഏറ്റവും കൂടുതൽ അസംബ്ലി മണ്ഡലങ്ങൾ ഉള്ള ജില്ല- മലപ്പുറം (16)
22. കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല- എറണാകുളം (13)
23. കേരളത്തിൽ ഏറ്റവും കുറവ് മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല- ഇടുക്കി (2)
24. കേരളത്തിൽ ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല- വയനാട്
25. കേരളത്തിൽ ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള താലൂക്ക്- മഞ്ചേശ്വരം (48)
26. കേരളത്തിൽ ഏറ്റവും കുറവ് വില്ലേജുകൾ ഉള്ള താലൂക്ക്- കുന്നത്തൂർ (7)
27. കേരളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ഗ്രാമ പഞ്ചായത്ത്- കുമളി
28. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്- വളപട്ടണം
29. ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല- മലപ്പുറം (94)
30. ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില- വയനാട് (23)
31. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല- തൃശ്ശൂർ (16)
32. ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല- വയനാട് (4)
33. ഏറ്റവും കൂടുതൽ തദ്ദേശഭരണസ്ഥാനങ്ങൾ ഉള്ള ജില്ല- മലപ്പുറം (122)
34. ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകൾ ഉള്ള ജില്ല- തൃശ്ശൂർ
35. കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ലകൾ- ഇടുക്കി, വയനാട്
36. ഏറ്റവും കുറവ് റെയിൽവേ സ്റ്റേഷനുകൾ ഏത് ജില്ലയിലാണ്- പത്തനംതിട്ട (1)
37. 2011 സെൻസസ് പ്രകാരം കേരളത്തിന്റെ വളർച്ചാനിരക്ക്- 4.91
38. 2011 സെൻസസ് പ്രകാരം കേരളത്തിലെ പട്ടിക ജാതി ജനസംഖ്യ എത്ര ശതമാനമാണ്- 9.1
39. ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് (2011 സെൻസസ് പ്രകാരം) കേരളത്തിൽ അധിവസിക്കുന്നത്- 2.76
40. കേരളത്തിന്റെ ജനസാന്ദ്രത (2011 സെൻസസ് പ്രകാരം) ചതുരശ്ര കിലോമീറ്ററിന് എത്രയാണ്- 859
41. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല- തിരുവനന്തപുരം (രണ്ടാമത് ആലപ്പുഴ)
42. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല- ഇടുക്കി
43. കേരളത്തിലെ രണ്ടാമത്തെ വലിയ ഭാഷ- തമിഴ്
44. 2011 സെൻസസ് പ്രകാരം കേരളത്തിലെ സ്ത്രീപുരുഷാനുപാതം- 1084:1000
45. കേരളത്തിലെ സാക്ഷരതാ നിരക്ക്- 93.91
46. കേരളത്തിലെ പുരുഷ സാക്ഷരതാ നിരക്ക്- 96, 11
47. കേരളത്തിലെ സ്ത്രീ സാക്ഷരതാ നിരക്ക്- 92.07
48. കേരളത്തിൽ സാക്ഷരത ഏറ്റവും കൂടുതലുള്ള ജില്ല- കോട്ടയം
49. കേരളത്തിൽ സാക്ഷരതയിൽ ഏറ്റവും പിന്നിലുള്ള ജില്ല- വയനാട്
50. സ്ത്രീപുരുഷാനുപാതം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലകൾ- കണ്ണൂർ, പത്തനംതിട്ട (1133)
No comments:
Post a Comment