1. ദക്ഷിണധ്രുവത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച ആദ്യ ഇന്ത്യൻ വംശജ എന്ന ചരിത്ര നേട്ടത്തിനുടമയായത്- ക്യാപ്റ്റൻ ഹർപ്രീത് ചണ്ടി
2. 2022 ജനുവരിയിൽ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട, കോവിഡ് വകഭേദമായ ഒമിക്രോണിനേക്കാൾ വ്യാപനശേഷി കൂടിയതും വാക്സിനുകളെ പ്രതിരോധിക്കുന്നതുമായ പുതിയ വകഭേദം- ഇഹു (ഐ.എച്ച്.യു.)
3. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ഫ്ളെയിങ് ഇലക്ട്രിക് വിമാനം നിർമ്മിച്ച കമ്പനി- റോൾസ് റോയ്സ്
4. വിപണിമൂല്യം മൂന്നു ലക്ഷം കോടി ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനി- ആപ്പിൾ
5. ഇന്ത്യയിലെ ആദ്യ 'എൽ.പി.ജി. ഫ്രീ ആൻഡ് സ്മോക് ഫ്രീ' സംസ്ഥാനമാകുന്നത്- ഹിമാചൽപ്രദേശ്
6. 2021- ലെ വേൾഡ് ഗെയിംസ് അത്ലെറ്റ് ഓഫ് ദ ഇയർ അവാർഡിന് നാമനിർദ്ദേശം ലഭിച്ച ഇന്ത്യൻ ഹോക്കി താരം- പി.ആർ ശ്രീജേഷ്
- ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പി.ർ.ശ്രീജേഷിന് അടുത്തിടെ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ചിരുന്നു
7. 2021- ലെ ബെസ്റ്റ് ബാൽക്കൺ അറ്റ് ഓഫ് ദ ഇയർ പുരസ്ക്കാരം നേടിയത്- നൊവാക് ദ്യോക്കോവിച്ച് (സെർബിയ)
8. അടുത്തിടെ അന്തരിച്ച അനാഥകുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന സാമൂഹിക പ്രവർത്തക- സിന്ധുതായി സപ്കൽ (മഹാരാഷ്ട്ര)
9. 2022 ജനുവരിയിൽ സംസ്ഥാനത്തെ ആറു നഗരങ്ങളെ അവയുടെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള ദൗത്യം മുന്നോട്ടുവച്ച സ്ഥാപനം -കില (Kerala Institute of Local Administration)
- തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണകാര്യങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനം
- തിരുവനന്തപുരം- സമാധാന നഗരം
- കൊല്ലം- ജൈവ വൈവിധ്യ നഗരം
- കൊച്ചി- രൂപകല്പനകളുടെ നാട്
- തൃശ്ശൂർ- പഠന നഗരം
- കോഴിക്കോട്- സാഹിത്യ നഗരം
- കണ്ണൂർ- നാടൻ കലാ - കരകൗശല നഗരം
- കിലയുടെ ആസ്ഥാനം- മുളങ്കുന്നത്തുകാവ് (തൃശൂർ)
10. കേരളത്തിന്റെ 14-ാമത് പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത്- 2022 ഏപ്രിൽ 1 മുതൽ
11. നവജാത ശിശുപരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പായ ‘നിയോ ക്രാഡിൽ' പദ്ധതിക്ക് തുടക്കമായ ജില്ല- കോഴിക്കോട്
- നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന ശരീരോഷ്മാവ് കുറയൽ, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്സിജൻ കുറയൽ എന്ന അവസ്ഥകൾക്ക് വിദഗ്ധചികിത്സ നൽകുന്ന പദ്ധതിയാണ് നിയോ ക്രാഡിൽ
12. കേരളത്തിൽ ഹൈഡ്രജൻ ഇന്ധനത്തിന്റെ പ്രധാന വിതരണക്കാരാകാനൊരുങ്ങുന്ന പൊതുമേഖല സ്ഥാപനം- ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കൊച്ചി
13. 2022 ജനുവരിയിൽ ബഹിരാകാശ സംഭരകനായ ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംഘത്തിൽ നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ- അശോക് എല്ലുസ്വാമി
14. കോവിഡിന്റെ ഒമികോൺ വകഭേദം പരിശോധിക്കുന്നതിനായി ടാറ്റാ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് വികസിപ്പിച്ച ഐ.സി.എം.ആർ. അംഗീകൃത ടെസ്റ്റിങ് കിറ്റ്- ഒമിഷുവർ
15. 2022 ജനുവരിയിൽ ലോസാർ ഫെസ്റ്റിവൽ ആഘോഷിച്ച കേന്ദ്രഭരണ പ്രദേശം- ലഡാക്ക്
16. ശബ്ദം നഷ്ടപ്പെട്ട കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന 'ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മെ വോയിസ് ' എന്ന പുസ്തകം രചിച്ചത്- നവ്യ ഭാസ്കർ
17. "പോക്കുവെയിലിലെ കുതിരകൾ' എന്ന പുസ്തകം രചിച്ചത്- സത്യൻ അന്തിക്കാട്
18. 2022- ലെ പ്രേംനസീർ സാംസ്കാരിക സമിതി പുരസ്കാരത്തിന് അർഹനായത്- രവി മേനോൻ
19. 2021- ലെ UiPath ഓട്ടോമേഷൻ എക്സലൻസ് പുരസ്കാരം ലഭിച്ച ബാങ്ക്- സൗത്ത് ഇന്ത്യൻ ബാങ്ക്
20. റോട്ടർ ഡാം ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- സല്യൂട്ട് (ഗ്രീൻ മാറ്റ് എൻട്രി)
- സംവിധാനം- റോഷൻ ആൻഡ്രസ്
21. 2022 ജനുവരി 5 ന് അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന അഭിഭാഷകനുമായിരുന്ന വ്യക്തി- കെ. അയ്യപ്പൻ പിള്ള
22. 2022 ജനുവരിയിൽ കേരളത്തിലെ ആദ്യ മ്യൂസിക്കൽ സ്റ്റെയർ നിർമ്മിച്ചത്- എം.ജി. റോഡ്, മെട്രോ സ്റ്റേഷൻ (എറണാകുളം)
- കൊച്ചി മെട്രോയുടെ എം.ഡി- ലോക്നാഥ് ബെഹ്റ
23. 2022 ജനുവരിയിൽ സംസ്ഥാന സ്പോർട്സ്, യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്- എം. ശിവശങ്കർ
24. 2022 ജനുവരിയിൽ കല്പന ചൗള സപേസ് സയൻസ് റിസർച്ച് സെന്റർ ആരംഭിച്ച ഇന്ത്യയിലെ സർവ്വകലാശാല- ചണ്ഡീഗഢ്
25. സർവ്വകലാശാല ഇന്ത്യയിലെ ആദ്യത്തെ ഹൈലി ഹബ്ബ് നിലവിൽ വരുന്ന സ്ഥലം- ഗുരുഗ്രാം (ഹരിയാന)
26. കേരളത്തിലെ ഏത് ജില്ലയിലാണ് സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറവ്- ഇടുക്കി (1006)
27. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല- മലപ്പുറം
28. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല- വയനാട്
29. കേരളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ജില്ല- പാലക്കാട് (രണ്ടാമത് ഇടുക്കി)
30. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ജില്ല- ആലപ്പുഴ (തൊട്ടടുത്ത സ്ഥാനത്ത് കാസർഗോഡ്)
31. കേരള ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടിക വിഭാഗം (2011 സെൻസസ്)- 9.8
32. കേരള ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടിക വർഗം (2011 സെൻസസ്)- 1.14
33. കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക ജാതി ജനസംഖ്യയുള്ള ജില്ല (2011 സെൻസസ്)- പാലക്കാട്
34. കേരളത്തിൽ ഏറ്റവും കുറവ് പട്ടിക ജാതി ജനസംഖ്യയുള്ള ജില്ല (2011 സെൻസസ്)- വയനാട്
35. കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക വർഗ ജനസംഖ്യയുള്ള ജില്ല (2011 സെൻസസ്)- വയനാട്
36. കേരളത്തിൽ ഏറ്റവും കുറവ് പട്ടിക വർഗ ജനസംഖ്യയുള്ള ജില്ല (2011 സെൻസസ്)- ആലപ്പുഴ
37. ശതമാനാടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക വർഗക്കാർ ഉള്ള ജില്ല (2011 സെൻസസ്)- വയനാട്
38. ശതമാനാടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കുറവ് പട്ടിക വർഗക്കാർ ഉള്ള ജില്ല (2011 സെൻസസ്)- ആലപ്പുഴ
39. കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ളത് (2011 സെൻസസ്)- പുലയ
40. കേരളത്തിലെ പട്ടികവർഗ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ അംഗ സംഖ്യയുള്ളത് (2011 സെൻസസ്)- പണിയ (രണ്ടാമത് കുറിച്യ)
41. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ കർണാടകത്തിന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ റാങ്ക്- ആറ് (ജനസംഖ്യയിൽ എട്ടാം സ്ഥാനം)
42. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമായ (2011 സെൻസസ്) തമിഴ്നാടിന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ റാങ്ക്- ആറ് (ജന സംഖ്യയിൽ പത്താം സ്ഥാനം)
43. ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം (2011 സെൻസസ്)- അഹമ്മദാബാദ്
44. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം- മുംബൈ (തൊട്ടടുത്ത സ്ഥാന ങ്ങളിൽ ഡെൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്)
45. പ്രതിശീർഷവരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം- ഗോവ
46. ഏത് ഇന്ത്യൻ സംസ്ഥാനമാണ് പ്രതിശീർഷവരുമാനത്തിൽ ഏറ്റവും പിന്നിൽ- ബിഹാർ
47. നഗര ജനസംഖ്യ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം (2011 സെൻസസ്)- ഗോവ
48. ഗ്രാമ ജനസംഖ്യ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവുള്ള സംസ്ഥാനം (2011 സെൻസസ്)- ഗോവ
49. നഗര ജനസംഖ്യ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവുള്ള സംസ്ഥാനം (2011 സെൻസസ്)- ഹിമാചൽ പ്രദേശ്
50. ഗ്രാമജനസംഖ്യ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം- ഹിമാചൽ പ്രദേശ്
No comments:
Post a Comment