1. 2022 ജനുവരിയിൽ അന്താരാഷ്ട്ര സാമ്പത്തിക മാഗസിനായ ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം 2021- ൽ കായിക രംഗത്തുനിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച ജാപ്പനീസ് ടെന്നീസ് താരം- നവോമി ഒസാക്ക
2. 2022 ജനുവരിയിൽ വാക്സിൻ എടുക്കാത്തതിനെത്തുടർന്ന് സെർബിയൻ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിനെ സമൂഹത്തിന് ഭീഷണിയായി പ്രഖ്യാപിച്ച രാജ്യം- ആസ്ട്രേലിയ
3. 2022 ജനുവരിയിൽ ചമ്പൽ നദിയിൽ, വിനോദ സഞ്ചാരികൾക്ക് ക്രൂയിസ് കപ്പലിലൂടെ സഞ്ചരിക്കുന്നതിനായുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- രാജസ്ഥാൻ
4. 2022 ജനുവരിയിൽ ഏഷ്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) നിലവിൽ വരുന്നത്- ഇന്ത്യ
5. 2022 ജനുവരിയിൽ അന്തരിച്ച കവിയും ചലച്ചിത്ര സംഗീതസംവിധായകനും 2022- ലെ ഹരിവരാസനം പുരസ്കാര ജേതാവുമായിരുന്ന നാടക രചയിതാവ്- ആലപ്പി രംഗനാഥ്
6. 2022 ജനുവരിയിൽ അന്തരിച്ച ഇതിഹാസ കഥക് നർത്തകനും 1986- ലെ പത്മവിഭൂഷൺ ജേതാവുമായ പ്രശസ്ത ഗായകൻ- പണ്ഡിത് ബിർജു മഹാരാജ്
7. 2022 ജനുവരിയിൽ യാത്രക്കാരുടെ നഷ്ടപ്പെട്ടുപോയ ലഗേജ് കണ്ടെത്താനായി Railway Protection Force ആരംഭിച്ച ഉദ്യമം- ഓപ്പറേഷൻ മിഷൻ അമാനത്
8. FIFA- യുടെ 'The Best' Football Awards 2021- ലെ മികച്ച പുരുഷ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട പോളണ്ട് സ്ട്രൈക്കർ- റോബർട്ട് ലെവൻഡോവ്സ്കി
9. 2022 ജനുവരിയിൽ കേരള സാഹിത്യവേദി നൽകുന്ന ശ്രേഷ്ഠ സാഹിത്യ പുരസ്കാരത്തിന് അർഹനായത് - എ.കെ. പുതുശ്ശേരി
10. 2022 ജനുവരിയിൽ അറബിക്കടലിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആഴക്കടൽ കക്ക വിഭാഗത്തിലെ Species- നു നൽകിയ പേര്- Xylophaga Nandani
11. 2022 ജനുവരിയിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിനു കീഴിൽ നിലവിൽ വരുന്ന ഇ- കൊമേഴ്സ് ശ്യംഖല- ഒ എൻ ഡി സി (ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്)
12. അടുത്തിടെ സമുദ്രത്തിനടിയിൽ ശക്തമായ അഗ്നിപർവത സ്ഫോടനവും കൂറ്റൻ സുനാമിത്തിരയും ഉണ്ടായ തെക്കൻ പസഫിക് ദ്വീപ് രാജ്യം- ടോംഗ
13. അന്റാർട്ടിക്കയിലെ വെസ്റ്റൻ കടലിനടിയിൽ മഞ്ഞു മത്സ്യത്തിന്റെ ഏറ്റവും വലിയ കോളനി കണ്ടെത്തിയ ഗവേഷക സംഘം- ആൽഫ്രഡ് വെറൈനെർ ഇൻസ്റ്റിറ്റ്യൂട്ട് (ജർമ്മനി)
14. 2022- ലെ മിസിസ് വേൾഡ് കിരീടം സ്വന്തമാക്കിയത്- ഷെലിൻ ഫോഡിൻ (യു.എസ്)
15. കേന്ദ്രസർക്കാരിന്റെ ദേശീയ സ്റ്റാർട്ടപ് പുരസ്കാരം ലഭിച്ച സ്ഥാപനം- സസ്കാൻ മെഡിടെക് (തിരുവനന്തപുരം)
- സ്ഥാപകൻ- ഡോ.സുഭാഷ് നാരായണൻ
- 'ഓറൽ സ്കാൻ' എന്ന ഉപകരണം വികസിപ്പിച്ചതിനാണ് പുരസ്കാരം
16. അടുത്തിടെ അന്തരിച്ച കവിയും ചലച്ചിത്ര സംഗീത സംവിധായകനും നാടക രചയിതാവുമായിരുന്ന വ്യക്തി- ആലപ്പി രംഗനാഥ്
- രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകൻ.
- 1973- ൽ 'ജീസസ്' എന്ന സിനിമയിലെ 'ഓശാന' എന്ന ഗാനത്തോടെയാണ് ഇദ്ദേഹം മലയാള ചലച്ചിത്ര സംഗീത രംഗത്തെത്തിയത്.
17. സൈബർ, പോക്സോ, സാമ്പത്തിക കുറ്റാന്വേഷണങ്ങൾക്ക് പോലീസിൽ പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
18. സമഗ്രസംഭാവനയ്ക്കുള്ള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് 2022- ൽ ലഭിച്ചത്- പെരുമ്പടവം ശ്രീധരൻ
19. മനോരമ ന്യൂസ് ന്യൂസ് മേക്കർ 2021' പുരസ്കാരം ലഭിച്ച വ്യക്തി- കെ.സുധാകരൻ
- ന്യൂസ് മേക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ രാഷ്ട്രീയ നേതാവാണ് കെ.സുധാകരൻ.
20. അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം ഫുട്ബോൾ കിരീട ജേതാക്കൾ- കാലിക്കറ്റ് സർവകലാശാല
- ഇതോടെ ഏറ്റവുമധികം തവണ അശുതോഷ് മുഖർജി ഫീൽഡിൽ വിജയം കൈവരിച്ച ടീമായി കാലിക്കറ്റ്.
21. 2022- ലെ ആദ്യ രാജ്യാന്തര ബാഡ്മിന്റൻ ടൂർണമെന്റിൽ ഇരട്ട കിരീടം നേടിയ രാജ്യം- ഇന്ത്യ
- ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൻ പുരുഷ സിംഗപ്പുരിന്റെ ലോ കീൻ യുവിനെ അട്ടിമറിച്ച് ഇരുപതുകാരൻ ലക്ഷ്യ സെൻ ജേതാവായി.
- പുരുഷ ഡബിൾസിൽ ഇന്തോനേഷ്യയുടെ ഒന്നാം സീസ് സഖ്യത്ത അട്ടിമറിച്ച് ഇന്ത്യയുടെ ചിരാഗ് ഷെട്ടി സാത്വിക് സായാജ് സഖ്യം ജേതാക്കളായി.
- ഇന്ത്യൻ ഓപ്പൺ ടൂർണമെന്റിൽ ഒരു ഇന്ത്യൻ സഖ്യം ഡബിൾസ് ജേതാക്കളാകുന്നത് ഇതാദ്യം.
22. 2021- ലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ‘ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലഭിച്ച വ്യക്തി- റോബർട്ട് ലെവൻഡോവ്സ്കി (പോളിഷ് സ്ട്രൈക്കർ)
- തുടർച്ചയായി രണ്ടാം തവണയാണ് ഫിഫ പുരസ്കാരം ലെവൻഡോവ്സ്കിക്ക് ലഭിക്കുന്നത്.
- മികച്ച വനിതാ ഫുട്ബോളറായി അലക്സിയ പ്യുട്ടയാസിനേയും (സ്പെയിനിന്റെയും ബാർസിലോണ ക്ലബ്ബിന്റെയും താരം) തിരഞ്ഞെടുത്തു.
23. സൗരയുഥത്തിൽ നിന്ന് വളരെ അകലെയുള്ള നക്ഷത്ര സമൂഹത്തിൽ കണ്ടെത്തിയ വ്യാഴത്തിന് സമാനമായ പുതിയ ഗ്രഹത്തിന് നൽകിയ പേര്- TOI- 21 89 b
- സുര്യനെ ചുറ്റാൻ 261 ദിവസം വേണം ഈ ഗ്രഹത്തിന്.
- നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (ടെസ്) എ ആണ് കണ്ടെത്തിയത്
24. യു.എസിലെ ലാസ് വേഗസിൽ നടന്ന മിസിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ നാഷണൽ കോസ്റ്റം വിഭാഗം വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്- നവ്ദീപ് കൗർ (ഇന്ത്യ)
25. പ്രമേഹ രോഗികളിലെ ഹൃദ്രോഗ സാധ്യത കൂടുന്നതിൽ സൈക്ലോഫിലിൻ എ' എന്ന പ്രോട്ടീൻ നിർണായക പങ്ക് വഹിക്കുന്നുന്ന് കണ്ടെത്തിയത്- രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ ഗവേഷകർ
26. അടുത്തിടെ അന്തരിച്ച പ്രശസ്തനായ കഥക്ക് ആചാര്യൻ- ബിർജു മഹാരാജ്
- പത്മവിഭൂഷൺ ബഹുമതികൂടാതെ സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
27. അടുത്തിടെ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സസ്യശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന വ്യക്തി-പ്രൊഫ.എം.കെ.പ്രസാദ്
28. അടുത്തിടെ അന്തരിച്ച സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനുമായിരുന്ന വ്യക്തി- ഡോ. സി.ജെ.റോയ്
29. ഇന്ത്യയിലാദ്യമായി വിവാഹ സൽക്കാരം 'മെറ്റാവേഴ്സിൽ' സംഘടിപ്പിക്കുന്ന
ദമ്പതിമാർ- ദിനേശ്.എസ്.പി., ജനഗ നന്ദിനി (തമിഴ്നാട്) |
30. വനിതകൾക്ക് ഓട്ടോറിക്ഷ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതി- ഷീ ഓട്ടോ
31. സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- റയൽ മാഡ്രിഡ്
32. അടുത്തിടെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (എ. ഐ. ഐ.ബി.) വൈസ്പ്രസിഡന്റായി നിയമിതനായത്- ഊർജിത് പട്ടേൽ
33. 2022 ജനുവരിയിൽ ഇന്ത്യയിലാദ്യമായി ആജീവനാന്ത ക്യാബിനറ്റ് പദവി നൽകപ്പെട്ട മുൻ ഗോവൻ മുഖ്യമന്ത്രി- പ്രതാപ് സിംഗ് റാണ
- മുൻ സ്പീക്കർ കൂടിയായ റാണ ഗോവ നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയതിനോടുളള ആദരസൂചകമായാണ് പദവി നൽകുന്നത്
34. പാകിസ്ഥാനിലെ സുപ്രീംകോടതി ജഡ്ജി ആവുന്ന ആദ്യ വനിത- ആയിഷ മാലിക്
35. 2022- ലെ പ്രേംനസീർ സാംസ്കാരിക സമിതിയുടെ പുരസ്കാരത്തിന് അർഹനായത്- ആലപ്പി അഷറഫ്
2022- ലെ വേദികൾ
1. ഏഷ്യാകപ്പ് വനിതാ ഫുട്ബോൾ- ഇന്ത്യ
2. ഫിഫ ലോകകപ്പ്- യു .എ.ഇ
3. വനിതാ ക്രിക്കറ്റ് ലോകകപ്പ്- ന്യൂസിലാൻഡ് (ഇന്ത്യൻ ടീം ക്യാപ്റ്റൻ- മിതാലിരാജ്)
4. വനിതാ യൂറോ കപ്പ്- ഇംഗ്ലണ്ട്
5. ലോക അതറ്റിക്സ് ചാമ്പ്യൻഷിപ്പ്- അമേരിക്ക
6. ലോക U-20 അതറ്റിക്സ്- കൊളംബിയ
7. ഏഷ്യൻ ഗെയിംസ്- ചൈന
8. T-20 ക്രിക്കറ്റ് ലോകകപ്പ്- ഓസ്ട്രേലിയ
9. ഫുട്ബോൾ ലോകകപ്പ്- ഖത്തർ
10. ICC U-19 World Cup- വെസ്റ്റ് ഇൻഡീസ്
11. കോമൺവെൽത്ത് ഗെയിംസ്- ബർമിംഗ്ഹാം
No comments:
Post a Comment