Tuesday, 18 January 2022

Current Affairs- 18-01-2022

1. 2022 ജനുവരിയിൽ Gharials (ചീങ്കണ്ണി) നെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി വിസ്തൃതി വികസിപ്പിക്കാനായി ഗവൺമെന്റ് വിജ്ഞാപനമിറക്കിയ നാഷണൽ പാർക്ക് - ഒറാംങ് നാഷണൽ പാർക്ക് (അസം)


2. 2022 ജനുവരിയിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനാലാമത് ബഷീർ പുരസ്കാരം 2021 ലഭിച്ചത്- കെ. സച്ചിദാനന്ദൻ


3. 2022 ജനുവരിയിൽ കേന്ദ്രസർക്കാർ ഏറ്റവും വലിയ ഓഹരി ഉടമകളായി മാറിയ സ്വകാര്യ ടെലികോം സേവന ദാതാക്കൾ- വോഡഫോൺ - ഐഡിയ


4. 2022 ജനുവരിയിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ- ക്രിസ് മോറിസ്


5. 2022- ൽ ഇന്ത്യയിലെ ആദ്യ "സാനിറ്ററി നാപ്കിൻ ഫ്രീ' പഞ്ചായത്താകുന്നത്- കുമ്പളങ്ങി


6. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2022- ൽ ഇന്ത്യയുടെ സ്ഥാനം- 83 -ാമത്


7. ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹ്യദയം വച്ചുപിടിപ്പിച്ച മനുഷ്യൻ- ഡേവിഡ് ബെന്നറ്റ്


8. 2022 ജനുവരിയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ചെയർമാനായി നിയമിതനായ മലയാളി- എസ്. സോമനാഥ്


9. 2022 ജനുവരിയിൽ, International Cricket Council- ന്റെ Men's Player of the Month (2021 ഡിസംബറിലെ) അവാർഡ് ലഭിച്ചത്- അജാസ് പട്ടേൽ (ന്യൂസിലാന്റ്)


10. 2022 ജനുവരിയിൽ സൈപ്രസിൽ കണ്ടെത്തിയ, കോവിഡ് വകഭേദങ്ങളായ ഒമിക്രോണിന്റെയും ഡെൽറ്റയുടേയും സങ്കരം- ഡെൽറ്റാകോൺ


11. 2022 ജനുവരിയിൽ, ഇന്ത്യയുടെ 73-ാം ചെസ്സ് ഗ്രാൻഡ് മാസ്റ്ററായ പതിനാലു വയസ്സുകാരൻ- ഭരത് സുബ്രഹ്മണ്യം


12. 2022 ജനുവരിയിൽ അന്തരിച്ച, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റായിരുന്ന മാധ്യമ പ്രവർത്തകൻ- ഡേവിഡ് മരിയ സസ്സോളി


13. 2022 ജനുവരിയിൽ അന്തരിച്ച, പ്രമുഖ കന്നഡ എഴുത്തുകാരനും മുൻ കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ വ്യക്തി- ചന്ദ്രശേഖർ പാട്ടീൽ


14. 2022 ജനുവരിയിൽ ചരിത്രത്തിലാദ്യമായി Badminton World Federation (BWF)- ന്റെ Girls Singles വിഭാഗം റാങ്കിങിൽ ലോക ഒന്നാം നമ്പർ താരമാകുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- തസ്തിം മിർ


15. 2022 ജനുവരിയിൽ ആദ്യമായി കലാകാരന്മാരുടെ ഡയറക്ടറി തയാറാക്കിയത്- സംസ്ഥാന ലളിതകലാ അക്കാദമി


16. 2022 ജനുവരിയിൽ അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വിഖ്യാത കവയിത്രി- മായ ആഞ്ചലോ


17. 2022 ജനുവരിയിൽ കലാ-സാംസ്കാരിക വേദിയുടെ കേണൽ ജി.വി. രാജ പുരസ്കാരത്തിന് അർഹനായത്- പി. എ. മുഹമ്മദ് റിയാസ് (സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി)


18. Indomitable : A Working Woman's Notes on Life, Work and Leadership” എന്ന ആത്മകഥ രചിച്ചത്- അരുന്ധതി ഭട്ടാചാര്യ


19. 2023- ഓടു കൂടി ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെടുന്ന രാജ്യം- ബ്രിട്ടൻ


20. 2022 ജനുവരിയിൽ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി പ്ലാവില സാഹിത്യ പുരസ്കാരത്തിന് അർഹനായത്- അംബികാസുതൻ മാങ്ങാട്


21. 2022 ജനുവരിയിൽ ലോകാരോഗ്യ സംഘടന അടിയന്തരഘട്ടങ്ങളിൽ നിയന്ത്രിത അളവിൽ ഉപയോഗിക്കാൻ അനുമതി നൽകിയ CoVID-19 മരുന്ന്- ബാരിസിറ്റിനിബ് (Barisitinib)


22. 2022 ജനുവരിയിൽ Indian Council of Historical Research- ന്റെ പുതിയ ചെയർമാനായി നിയമിതനായത്- രഘുവേന്ദ്ര തൻവർ 


23. 2022 ജനുവരിയിൽ നൈറ്റ്ഹുഡ് അവാർഡിന് അർഹനായ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ക്യാപ്റ്റൻ- Clive Lloyd


24. 2022 ജനുവരിയിൽ അന്തരിച്ച പ്രശസ്ത കഥക് നർത്തകനും സരസ്വതി സമ്മാൻ ജേതാവുമായ വ്യക്തി- പണ്ഡിത് മുന്ന ശുക്ല 


25. 2022 ജനുവരിയിൽ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയ പ്രശസ്ത നോവലിസും മുൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും- പെരുമ്പടവം ശ്രീധരൻ


26. 2022 ജനുവരിയിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ താരം- വിരാട് കോഹ് ലി 


27. 2022 ജനുവരിയിൽ സമുദ്രത്തിനടിയിലെ ഭീമൻ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് സുനാമിയുണ്ടായ പസഫിക് ദ്വീപ് രാജ്യം- ടോംഗ


28. 2022 ജനുവരിയിൽ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ജേതാവായ ഇന്ത്യൻ താരം- ലക്ഷ്യസെൻ


29. മലബാറിലേക്ക് ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 2022 ജനുവരിയിൽ സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച വിപണന പദ്ധതി- 'ഫാം 2 മലബാർ 500'


30. 2022 ജനുവരിയിൽ കുട്ടികൾക്കുള്ള Covid- 19 വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം- ലക്ഷദ്വീപ് 


31. പച്ചക്കറികളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി കൊച്ചിൻ ഷിപ്പിയാർഡും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതി- ഹരിതഗിരി പദ്ധതി 


32. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശീലന പരിപാടി- സത്യമേവജയതേ 


33. 2022- ലെ നാഷണൽ യൂത്ത് ഫെസ്റ്റിവലിന് വേദിയാകുന്ന കേന്ദ്രഭരണ പ്രദേശം- പുതുച്ചേരി 


34. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വൺടൈം ഇന്റർനെറ്റ് അലവൻസായി 2000 രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം- പഞ്ചാബ് 


35. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം ആരംഭിച്ച നഗരം- ഹൈദരാബാദ് 


2022- ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വിജയികൾ 

  • ചലച്ചിത്രസംവിധാനം- ജേൻ ക്യാംപ്യൻ (ദ പവർ ഓഫ് ദ ഡോഗ്) 
  • ചലച്ചിത്ര തിരക്കഥ- കനത്ത് ബാന (ബെൽഫാസ്റ്റ്) 

ഡ്രാമാപുരസ്കാരം

  • മികച്ച ചിത്രം- പവർ ഓഫ് ദ ഡോഗ് 
  • നടൻ- വിൽസ്മിത്ത് (കിങ് റിച്ചഡ്)
  • നടി- നികോൾ കിഡ്മാൻ (ബിയിങ് ദ റികാഡോസ്) 

കോമഡി, മ്യൂസിക്കൽ പുരസ്ക്കാരം 

  • ചിത്രം- വെസ്റ്റ് സൈഡ് സ്റ്റോറി 
  • നടൻ- ആൻഡ്രൂഗാർഫീൽഡ് (ടിക്, ടിക് . ബും) 
  • നടി- റേച്ചൽ സെഗ്ലർ (വെസ്റ്റ് സൈഡ് സ്റ്റോറി) 
  • വിദേശഭാഷാചിത്രം- ഡ്രൈവ് മൈ കാർ (ജപ്പാൻ)
  • മികച്ച ആനിമേറ്റഡ് ഫിലിം- എൻകാന്റോ 
  • മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ കൊറിയൻ താരമായി 'ഓ യോങ് സു' മാറി. 
  • ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ താരമായി എം.ജെ റോഡ്റിഗസ് തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment