1. 2022 ജനുവരിയിൽ ഓസ്ട്രേലിയൻ ബിഗ് ബാഷ് T-20 ലീഗ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ- ഉന്മുക്ത് ചന്ദ്
2. 2022 ജനുവരിയിൽ കേരളത്തിലെ ആദ്യ ഹെൽത്ത് എ ടി എം സ്ഥാപിതമായത്- എറണാകുളം
3. 2022 ജനുവരിയിൽ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനത്തിനു നൽകിയ പേര്- Nusantara
4. കോവിഡ്- 19 വാക്സിനേഷനെക്കുറിച്ചുള്ള ഇന്ത്യയുടെ സ്മരണാർത്ഥ തപാൽ സ്റ്റാമ്പിൽ ഉൾപ്പെട്ട വാക്സിൻ- കോവാക്സിൻ
5. 2022 ജനുവരിയിൽ ഫ്ലൈറ്റ് ടെസ്റ്റ് ചെയ്യപ്പെട്ട മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ വികസിപ്പിച്ച രാജ്യം- ഇന്ത്യ
6. 2022 ജനുവരിയിൽ യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- റൊബേർട്ട് മെറ്റ്സോള
7. 2022 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ Coal Methanol Plant നിലവിൽ വന്നത്- ഹൈദരാബാദ് (BHEL യൂണിറ്റിൽ)
8. 2021-22 ലെ സ്പാനിഷ് സൂപ്പർ കപ്പ് കിരീട ജേതാക്കൾ- റയൽ മാഡ്രിഡ്
9. 2022- ൽ ഫ്രാൻസുമായി (CNES, French Space Agency) സഹകരിച്ച് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം- തൃഷ്ണ
10. 2022 ജനുവരിയിൽ ഇലക്ട്രിക് കാറുകളുടെ മത്സരമായ Formula E World Championship നു ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം- ഹൈദരാബാദ്
11. 2022 ജനുവരിയിൽ കേരളത്തിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് (കടൽ പരപ്പിലുടെ) നിലവിൽ വരുന്നത്- ആലപ്പുഴ
12. എയർ ഇന്ത്യയുടെ ചെയർമാനും ഡയറക്ടറുമായി അടുത്തിടെ നിയമിതനായത്- വിക്രം ദേവ് ദത്ത്
13. കരസേനാ ഉപമേധാവിയായി നിയമിതനാവുന്നത്- ലെഫ്.ജനറൽ.മനോജ് പാണ്ഡെ
14. കേരളത്തിലെ ആദ്യ ഹെൽത്ത് ATM നിലവിൽ വന്നത്- എറണാകുളം ജനറൽ ആശുപത്രിയിൽ
15. പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണമേന്മ ഉറപ്പാക്കാൻ വകുപ്പിന് കീഴിൽ ആരംഭിക്കുന്ന സംരംഭം- മൊബൈൽ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബുകൾ രാജ്യാന്തര സ്ഫടിക വർഷമായി യു.എൻ.പ്രഖ്യാപിച്ചത്- 2022
16. ഇന്ത്യയിൽ കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും വേഗത്തിൽ വളരുന്ന 15 തൊഴിൽ മേഖലകളുടെ പട്ടികയിൽ (ലിങ്ക്ഡ് ഇൻ പുറത്തിറക്കിയത്) ഒന്നാമതെത്തിയത്- അഫിലിയേറ്റ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് / ഡിജിറ്റൽ മാർക്കറ്റിംഗ്
17. രാജ്യാന്തര പുരുഷ ഫുട്ബോളിലെ ടോപ് സ്കോറർ (115 ഗോളുകൾ) ആയതിനുള്ള പ്രത്യേക പുരസ്കാരം നേടിയ താരം- ക്രിസ്റ്റിയാനോ റൊണാൾഡോ
18. അടുത്തിടെ അന്തരിച്ച ലോകപ്രശസ്തനായ ഫാഷൻ ജേർണലിസ്റ്റ്- ആൻഡ്രെലിയോൺ റ്റാലി (അമേരിക്ക)
19. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ കണക്കനുസരിച്ച് ഏറ്റവുമധികം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ ഉള്ളത്- റിലയൻസ് ജിയോ (20 വർഷമായി ഒന്നാം സ്ഥാനത്ത് ബി.എസ്.എൻ.എൽ. ആയിരുന്നു)
20. അടുത്തിടെ അന്തരിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ സ്പെയിൻ വംശജൻ- സതുർനിനോ ഡീ ലാഹുവെൻതെ ഗാർഷിയ (112 വയസ്സ് 341 ദിവസവും)
21. ഓസ്കാർ യുട്യൂബ് ചാനലിൽ ഇടംനേടിയ തമിഴ് ചിത്രം- ജയ് ഭീം
- ആദ്യമായാണ് ഒരു തമിഴ് ചിത്രത്തിന്റെ വിവിധ സീനുകൾ ഓസ്കാറിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ഉൾപ്പെടുത്തുന്നത്
22. പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകളിലും ബാനറുകളിലും പരസ്യ ഏജൻസികളുടേയും പ്രിന്റിങ് പ്രസ്സിന്റെയും വിലാസവും ഫോൺ നമ്പറും വേണമെന്ന് ഉത്തരവിറക്കിയ ഹൈക്കോടതി- കേരള ഹൈക്കോടതി
23. വിരമിച്ച അധ്യാപകർക്ക് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകുവാൻ ഉത്തരവിറക്കിയ സർവകലാശാല- കാലിക്കറ്റ് സർവകലാശാല
24. 23 വർഷം മുമ്പ് അനധികൃതമായി നൽകിയ 530 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി ഉത്തരവിറക്കിയത് ഏത് ജില്ലയുമായി ബന്ധപ്പെട്ടാണ്- ഇടുക്കി (ദേവികുളം താലുക്ക്)
25. മലയാളം വിഷ്വൽ മീഡിയ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- കെ.ആനന്ദകുമാർ
26. കള്ള ടാക്സികളുമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന സംവിധാനം- ഓപ്പറേഷൻ ഹലോ ടാക്സി
27. സാമൂഹിക നീതി വകുപ്പ് വയോജന സർവേയിലൂടെ നടപ്പാക്കുന്ന പദ്ധതി- കാരുണ്യ അറ്റ് ഹോം
28. തിരുവനന്തപുരത്ത് ശ്രീലങ്കയുടെ ഓണററി കോൺസുലേറ്റ് ആയി ചുമതലയേറ്റ വ്യക്തി- ബിജു കർണൻ
29. 2022- ൽ വിരമിക്കുവാൻ പോകുന്ന ഇന്ത്യയിൽ നിന്നുള്ള ലോക വനിതാ ടെന്നീസ് താരം- സാനിയ മിർസ
30. ആഫ്രിക്കൻ നേഷൻസ് കപ്പിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയെന്ന നേട്ടം കൈവരിച്ചത്- സലീമ മുകൻസാംഗ
31. ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ സംസ്ഥാന യുവശാസ്ത്രജ പുരസ്കാര ജേതാക്കൾ- നിലാദ്രി ശേഖർ, സി.എസ്.അനുപ്, എ.എം.റമിയ, ജയനാരായണൻ
32. പ്രഥമ ഷഡാനനജ്യോതി പുരസ്കാര ജേതാവ്- കെ.എൻ.ആനന്ദകുമാർ
33. ITBP- യിൽ ഡി.ജി.പി. ആയി നിയമിതനായത്- സഞ്ജയ് കുമാർ ഗുരുവിൻ
34. വയനാട്ടിലും ഇടുക്കിയിലുമായി കണ്ടെത്തിയ പുതിയ കുരുമുളക് ഇനങ്ങൾ- കുറിച്യർ മലയാനം, പെപ്പർ ഓവലി ഫ്രാക്ടം
35. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ- രോഹിത് ശർമ, ഋഷഭ് പന്ത്, ആർ.അശ്വിൻ
No comments:
Post a Comment