Saturday, 22 January 2022

Current Affairs- 22-01-2022

1. 2021- ലെ ICC Women's T-20 ടീമിൽ ഇടം നേടിയ ഇന്ത്യൻ താരം- സ്മൃതി മന്ഥാന


2. 202 ജനുവരിയിൽ നിക്ഷേപകർക്ക് സെക്യൂരിറ്റീസ് മാർക്കറ്റിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യ ത്തോടെ SEBI (Securities and Exchange Board of India) പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- SaaThi


3. 2022 ജനുവരിയിൽ ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഗ്രീൻ ഫ്യൂവൽസിന്റെ (ഹരിത എനർജി) ഗവേഷണത്തിനും വികസനത്തിനുമായി ഇന്ത്യ കരാറിലേർപ്പെട്ട രാജ്യം- ഡെൻമാർക്ക് 


4. 2022 ജനുവരിയിൽ ഇന്ത്യയുടെ ഉപ കരസേനാ മേധാവിയായി നിയമിതനാകുന്നത്- ലഫ് ജനറൽ മനോജ് പാണ്ഡെ 


5. 2022 ജനുവരിയിൽ ഇന്ത്യയുടെ ബ്രഹ്മാസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച സ്ഥലം- ഒഡീഷ്യതീരം  (Chandipur, Balasore District)


6. ഇന്ത്യാഗേറ്റ് പരിസരത്ത് അടുത്തിടെ ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ സ്ഥാപിക്കുന്നതായാണ് പ്രഖ്യാപനം നടത്തിയത്- നേതാജി സുബാഷ് ചന്ദ്രബോസ്  


7. ഓസ്കാർ നാമനിർദ്ദേശത്തിനു യോഗ്യതയുള്ള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രങ്ങൾ- മരക്കാർ അറബിക്കടലിന്റെ സിംഹം (മലയാളം), ജയ് ഭീം (തമിഴ്) 


8. കോവിൻ ആപ്പിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്ന ആളുകളുടെ എണ്ണം- 6 


9. പതിനൊന്നാം നൂറ്റാിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന രാമാനുജാചാര്യരുടെ 216 അടി ഉയരമുള്ള പ്രതിമ നിലവിൽ വരുന്നത്- ഹൈദരാബാദിലെ ഷംഷാബാദിൽ 


10. അടുത്തിടെ അന്തരിച്ച സാംബ സംഗീത ഇതിഹാസം- എൽസ സോറസ് 


11. UN Development Programme (UNDP) യൂത്ത് ക്ലൈമറ്റ് ചാമ്പ്യൻ ആയ ആദ്യ ഇന്ത്യക്കാരി- Prajakta Koli


12. യോനെക്സ് സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബിൾസിൽ മൂന്നാം സ്ഥാനം നേടിയ മലയാളി സഖ്യം- ഹരിതയും അഷ്നയും  


13. കുറ്റകൃത്യങ്ങൾ ചെയ്യാൻ ആരെങ്കിലും യുട്യൂബ് വീഡിയോകളെ ആശ്രയിക്കുന്നുങ്കിൽ നിയമപ്രകാരം യുട്യൂബും കുറ്റക്കാരാണെന്ന് അഭിപ്രായപ്പെട്ടത്- മദ്രാസ് ഹൈക്കോടതി


14. യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയായ ജോബെഡൻ വിജയിച്ചതിനെ തുടർന്ന് റിപ്പബ്ലി ക്കൻ കക്ഷി അനുയായികൾ അതിക്രമിച്ചു കയറിയ പാർലമെന്റ് മന്ദിരത്തിന്റെ പേര്- യുണൈറ്റഡ് സ്റ്റേറ്റ്സ് കാപ്പിറ്റോൾ

  • 2021 ജനുവരി 20- നാണ് ജോ ബൈഡൻ പ്രസിഡന്റായി ചുമതലയേറ്റത്.  
  • യു.എസ്. ചരിത്രത്തിൽ പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്. 

15. അയൽരാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആവി ഷ്കരിച്ച പദ്ധതി- വാക്സിൻ മൈത്രി (Vaccine Friendship) 


16. ഏത് രാജ്യത്തിന്റെ ചൊവ്വാ ദൗത്യമാണ് ഹോപ് പ്രോബ്- യു.എ.ഇ 

  • യു.എ.ഇ. ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുത്ത ആദ്യ അറബ് വനിതയാണ് നോറ അൽ മത്രൂഷി 

17. അന്റാർട്ടിക്കിലേക്കുള്ള ഇന്ത്യയുടെ 40-ാമത്തെ പര്യവേക്ഷണ സംഘം യാത്ര ചെയ്ത കപ്പൽ- എം.വി. വാസിലി ഗോലോവിൻ 

  • ഭാരതി, മൈത്രി എന്നിവ അന്റാർട്ടിക്കിൽ ഇന്ത്യ സ്ഥാപിച്ച സ്ഥിരം ഗവേഷണ കേന്ദ്രങ്ങളാണ്. 

18. “The Little Book of Encouragement” ഏത് ആത്മീയ നേതാവ് രചിച്ച പുതിയ പുസ്തകമാണ്- ദലൈലാമ 


19. സംഗീതജ്ഞൻ പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ 100-ാം ജന്മവാർഷികം 2021- ൽ ഏത് പേരിലാണ് ആഘോഷിച്ചത്- സ്വർഭാസ്കർ 100 


20. ഭഗവദ്ഗീതയുടെ ഡിജിറ്റൽ പതിപ്പ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തുടങ്ങിയവ ബഹിരാകാശത്തേക്ക് എത്തിച്ച ഉപഗ്രഹം- എസ്.ഡി. സാറ്റ് (Satish Dhawan Satellite) 

  • ചെന്നൈയിലെ വിദ്യാർഥികളാണ് ഉപഗ്രഹം രൂപകല്പന ചെയ്തത്. 

21. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങൾക്ക് നൽകിയിട്ടുള്ള പേര്- ആസാദി കാ അമൃത് മഹോത്സവ് 

  • അഹമ്മദാബാദിലെ (ഗുജറാത്ത്) സാബർ മതി ആശ്രമത്തിൽ 2021 മാർച്ച് 12- ന് പ്രധാനമന്ത്രിയാണ് ആസാദി കാ അമൃത് മഹോത്സവ് ഉദ്ഘാടനം ചെയ്തത്. 

22. സംസ്ഥാനത്തെ 14 ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സമുച്ചയം സ്ഥാപിക്കുന്നത് എവിടെയാണ്- ആശ്രാമം (കൊല്ലം) 

  • അയ്യങ്കാളിയുടെ പേരിലുള്ള സമുച്ചയം തിരുവനന്തപുരം ജില്ലയിലാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും സ്ഥലം കണ്ടെത്തിയിട്ടില്ല. പത്തനംതിട്ട ജില്ലയിൽ ചട്ടമ്പിസ്വാമികളുടെ സമുച്ചയത്തിനും വയനാട്ടിൽ എടച്ചന കുങ്കന്റെ സമുച്ചയത്തിനും എറണാകുളത്ത് സഹോദരൻ അയ്യപ്പന്റെ സമുച്ചയത്തിനും സ്ഥലം കണ്ടെത്തിയിട്ടില്ല. 

23. 2020- ലെ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് നേടിയ ചലച്ചിത്ര നടൻ- ഇന്നസെന്റ് 

  • "ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും' എന്ന കൃതിക്കാണ് അവാർഡ് 

24. '800' എന്ന തമിഴ് ചലച്ചിത്രം ഏത് ക്രിക്കറ്റ് താരത്തിന്റെ ജീവിതം ആധാരമാക്കിയുള്ളതാണ്- മുത്തയ്യ മുരളീധരൻ 

  • ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ നേടിയ ഏക ബൗളർ കൂടിയാണ് ശ്രീലങ്കക്കാരനായ മുരളീധരൻ.

25. കേരള സർക്കാറിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ ഏത്- റേഡിയോ കേരള 


26. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരമായി നിലവിൽ വന്ന സ്ഥാപനം- നാഷണൽ മെഡിക്കൽ മിഷൻ (NMC) 

  • 2020 സെപ്റ്റംബർ 25- ന് നിലവിൽ വന്നു. 

27. ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ് "Connecting, Communicating, changing" എന്ന കൃതി- എം. വെങ്കയ്യ നായിഡു (ഉപരാഷ്ട്രപതി) 


28. ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥാപിതമായത് എവിടെയാണ്- ദുർഗാപുർ (പശ്ചിമ ബംഗാൾ)

  • സൗരോർജത്തിന്റെ ഉപയോഗം പ്രോത്സാ ഹിപ്പിക്കുന്നതിനായി സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സോളാർ ട്രീ വികസിപ്പിച്ചത്. 

29. 2021- ൽ സൂയസ് കനാലിൽ ഗതാഗത തടസ്സം സൃഷ്ടിച്ച ഭീമൻ ചരക്കുകപ്പലിന്റെ പേര്- എവർ ഗിവൺ 


30. ഇന്ത്യയിലെ ആദ്യത്തെ മാസ്സ് എ.ടി.എം. സ്ഥാപിതമായത് ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ് 


31. ഇന്ത്യയിൽ ആദ്യമായി ഇ- കാബിനറ്റ് സംവിധാനം ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ് 


32. 2020 മുതൽ സിങ്കപ്പൂർ പാർലമെന്റിലെ പ്രതിപക്ഷനേതാവായി പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ വംശജൻ- പ്രിതംസിങ് 


33. ഇന്ത്യയിലെ ആദ്യത്തെ ലെതർ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്- കാൻപുർ (യു.പി.) 


34. ഏതു രാജ്യത്തിന്റെ സൈനിക ഉപഗ്രഹമാണ് അനാസിസ്- 2- ദക്ഷിണ കൊറിയ 

  • Army Navy Airforce Satellite Information system-II, എന്നാണ് പൂർണ്ണനാമം

35. 2020- ലെ ഫ്രാൻസ് കാഫ്ക സമ്മാനം ലഭിച്ച എഴുത്തുകാരൻ- മിലൻ കുന്ദേര 


സാംസ്കാരിക സമുച്ചയങ്ങൾ


സാമൂഹ്യ-സാംസ്കാരിക നായകരുടെ സ്മരണയ്ക്കായി സമുച്ചയങ്ങൾ നിലവിൽവരുന്ന സ്ഥലം

  • ശ്രീനാരായണ ഗുരു- ആശ്രാമം (കൊല്ലം) 
  • സുബ്രഹ്മണ്യൻ തിരുമുമ്പ്- മടിക്കൈ (കാസർകോട്) 
  • വാഗ്ഭടാനന്ദൻ- തലശ്ശേരി (കണ്ണൂർ) 
  • വൈക്കം മുഹമ്മദ് ബഷീർ- ഒളവണ്ണ (കോഴിക്കോട്) 
  • മുഹമ്മദ് അബ്ദുറഹ്മാൻ- കോട്ടക്കുന്ന് (മലപ്പുറം) 
  • വള്ളത്തോൾ നാരായണ മേനോൻ- ചിയ്യാരം(തൃശ്ശൂർ) 
  • വി.ടി. ഭട്ടതിരിപ്പാട്- യാക്കര (പാലക്കാട്) 
  • അക്കാമ്മാ ചെറിയാൻ- പീരുമേട് (ഇടുക്കി) 
  • ലളിതാംബികാ അന്തർജനം- കങ്ങഴ(കോട്ടയം) 
  • പി. കൃഷ്ണപിള്ള- മാവേലിക്കര (ആലപ്പുഴ)

No comments:

Post a Comment