Friday, 28 January 2022

Current Affairs- 28-01-2022

1. 2022 ജനുവരിയിൽ 20th Dhaka International Film Festival- ൽ Asian Film Competition വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഇന്ത്യൻ ചിത്രം- കൂഴാങ്കൽ


2. Transparency International പ്രസിദ്ധീകരിച്ച 2021- ലെ Corruption Perceptions Index (CPI) പ്രകാരം ഇന്ത്യയുടെ റാങ്ക്- 85th (CPI Score- 40)


3. രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായ ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി കമാൻഡന്റ്- എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ (സമാധാന കാലഘട്ടത്തിൽ നൽകപ്പെടുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക മെഡലാണിത്) 


4. അടുത്തിടെ അന്തരിച്ച കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം മഠാധിപതിയും ആധ്യാത്മിക, യോഗ ആചാര്യനുമായിരുന്ന വ്യക്തി- സ്വാമി നിത്യാനന്ദ സരസ്വതി 


5. മികച്ച ഗാന്ധിയനുള്ള കെ.ജനാർദനൻപിള്ള പുരസ്കാരം ലഭിച്ച വ്യക്തി- മാത്യു എം.കണ്ടത്തിൽ 


6. അടുത്തിടെ അന്തരിച്ച, 1964- ലെ ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഇതിഹാസ താരം- ചരൺജിത്ത് സിങ് (1960- ലെ ഒളിംപിക്സിലും 1962- ലെ ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടിയ ടീമിലെ മധ്യനിരയിൽ കളിച്ച വ്യക്തി)


7. കലാമണ്ഡലത്തിലെ ആദ്യകാല വിദേശ പഠിതാക്കളിൽ പ്രമുഖയായിരുന്ന, അടുത്തിടെ അന്തരിച്ച കലാഗവേഷകയും പത്മശ്രീ ജേതാവുമായിരുന്ന വ്യക്തി- മിലേന സാൽവിനി (സാൽവിനിക്ക് 2019- ലാണ് പത്മശ്രീ ലഭിച്ചത്) 


8. 69 വർഷത്തിനുശേഷം എയർ ഇന്ത്യ വിമാനക്കമ്പനി ഏറ്റെടുത്തുകൊണ്ട് 2022- ൽ ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായി മാറിയത്- ടാറ്റ (ടാറ്റ ഗ്രൂപ്പിനുകീഴിലുള്ള താലസ് ലിമിറ്റഡിനാണ് എയർ ഇന്ത്യ കൈമാറപ്പെട്ടത്)


9. അടുത്തിടെ കേന്ദ്ര അംഗീകാരം ലഭിച്ച, വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള റോഡ് പദ്ധതി- ഔട്ടർ റിങ് റോഡ് പദ്ധതി


10. പാർലമെന്റ് നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ആപ്പ്- ഡിജിറ്റൽ സൻസദ് ആപ്പ്


11. 2022 ജനുവരിയിൽ കോവിഡ് വാക്സിനായ കോവിഷീൽഡ് നിർമ്മിച്ചതിനു പത്മഭൂഷൺ ലഭിച്ച Serum Institute of India- യുടെ ചെയർമാൻ- Cyrus Poonawalla


12. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല സയന്റിഫിക് Bird Atlas തയ്യാറാക്കിയ സംസ്ഥാനം- കേരളം


13. 2022 ജനുവരിയിൽ മ്യൂസിയമായി വികസിപ്പിക്കാൻ ദിയു ഭരണകൂടത്തിനു കൈമാറിയ, ഡീകമ്മീഷൻ ചെയ്യപ്പെട്ട ഇന്ത്യൻ നേവൽ ഷിപ്പ്- INS Khukri


14. 2022 ജനുവരിയിൽ അന്തരിച്ച, 1964- ലെ ടോകോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന താരം- ചരൺജിത്ത് സിങ്ങ്


15. ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേ ഓഫ് ടോപ് ക്രിട്ടിക്സിൽ 2021- ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമാതാരം- ഫഹദ് ഫാസിൽ


16. 'A Little Book of India : Celebrating 75 Years of Independence' എന്ന കൃതിയുടെ രചയിതാവ്- Ruskin Bond


17. സംയുക്ത ലോക ലൈറ്റ് വെയ്റ്റ് ബോക്സിങ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടത്- ജോർജ് കാംബോസോസ് 


18. അമേരിക്കൻ നിഘണ്ടു പ്രസാധകരായ മെറിയംവെബ്സ്റ്റെർ 2021- ലെ വാക്കായി തിരഞ്ഞെടുത്തത്- വാക്സിൻ 


19. നടപ്പുസാമ്പത്തികവർഷം രണ്ടാംപാദത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ച- 8.4 ശതമാനം 


20. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡയറക്ടറുടെ കാലാവധി ഒരുവർഷത്തേക്കുകൂടി നീട്ടിയതോടെ (2022 നവംബർ 18 വരെ) ആ സ്ഥാനത്ത് തുടരുന്ന വ്യ ക്തി- സജയ്ക്കുമാർ മിശ്ര 


21. ഏത് സർക്കാർ ഏജൻസികളിലെ മേധാവിമാരുടെ കാലാവധിയാണ് അഞ്ചുവർഷമാക്കാൻ വ്യവസ്ഥചെയ്തുകൊണ്ട് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്- സി.ബി.ഐ., ഇ.ഡി. 


22. കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാ ധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി- ഓപ്പറേഷൻ വിബ്രിയോ 


23. ലോകത്ത് ഏത് പ്രദേശത്താണ് പ്രജനനത്തിനായി സമുദ്രത്തിലേക്ക് സഞ്ചരിക്കുന്ന ചുവന്ന ഭീമൻ ഞണ്ടുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചത്- പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് 


24. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച് റെയിൽ വേസ്റ്റേഷന് നൽകിയ പുതിയ പേര്- റാണി കമലാപതി സ്റ്റേഷൻ 


25. കാപ്പിയിലയിൽനിന്ന് പാനീയം വികസിപ്പിച്ച് ഇന്ത്യയിലെ ഭക്ഷ്യഗവേഷണസ്ഥാപനം- സി.എഫ്.ടി.ആർ.ഐ., മൈസൂരു 


26. കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹരോഗത്തിന് സൗജന്യ ചികിത്സയുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- മിഠായി 


27. 1982 മുതൽ ഭ്രമണപഥത്തിലുള്ള സെലിനഡി എന്ന ഉപഗ്രഹം ഉപഗ്രഹവേധ മിസൈൽ വിക്ഷേപിച്ച് തകർത്ത രാജ്യം- റഷ്യ


28. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തി ന്റെ നടത്തിപ്പു ചുമതലയുള്ള സിയാലിന്റെ നേതൃത്വത്തിൽ നിർമിച്ച ആദ്യ ജലവൈദ്യുത നിലയം- അരിപ്പാറ പദ്ധതി 


29. വയനാട്ടിലെ മീനങ്ങാടി പഞ്ചായത്ത് ആവിഷ് കരിച്ച ഏത് മാതൃകയാണ് രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്- കാർബൺ ന്യൂട്രൽ പദ്ധതി (അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും സ്വാംശീകരണവും തുല്യമാക്കുന്നതാണ് ‘കാർബൺ ന്യൂടൽ') 


30. ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത പ്രോട്ടീൻ അധിഷ്ഠിത കോവിഡ് വാക്സിൻ വികസിപ്പിച്ചത്- ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രി (യു.എസ്.) 


31. ബഹിരാകാശത്തുനടക്കുന്ന ആദ്യ ചൈനീസ് വനിത എന്ന ബഹുമതിക്ക് അർഹയായത്- വാങ് യാപിങ് 


32. സ്വച്ഛ് ഭാരത് മിഷൻ ഏത് വർഷംവരെ നീട്ടാനാണ് അടുത്തിടെ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്- 2025-26 


33. മറാത്ത ലൈറ്റ് ഇൻഫെൻടിയുടെ കേണൽ ഓഫ് റെജിമെന്റായി ചുമതലയേറ്റ ആദ്യ മലയാളി- മേജർ ജനറൽ കെ. നാരായണൻ 


34. ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉൾക്കൊ ള്ളുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ അമേരിക്കൻ പ്രസാധകക്കമ്പനി ഡി.സി. കോമിക്സ് 'സൺ ഓഫ് കാൾ എത്' എന്ന പരമ്പരയിൽ ഉഭയലിംഗാനുരാഗിയായി അവതരിപ്പിച്ച കാർട്ടൂൺ കഥാപാത്രം- സൂപ്പർമാൻ 


35. ആൻഡമാനിലെ റോസ് ദ്വീപിന്റെ പുതിയ പേര്- നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്

No comments:

Post a Comment