1. സംസ്ഥാന സർക്കാരിന്റെ 2017-18- ലെ ആരോഗ്യകേരളം പുരസ്കാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്ത്- ചിറയിൻകീഴ് (10 ലക്ഷം രൂപയാണ് അവാർഡ് തുക)
2. സി.കെ.ജയകൃഷ്ണൻ സ്മാരക ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ച വ്യക്തി- ജിതിൻ ജോയൽ ഹാരിം (മലയാള മനോരമ)
3. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതാ ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ലഭിച്ച ഇന്ത്യൻ താരം - ഷഫാലി വർമ
4. 2022 ജനുവരി 26- ന് രാജ്യം എത്രാമത് റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്- 73-ാം
5. 2022 ലെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അവാർഡ് ജേതാക്കൾ- 4 മലയാളികൾക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു
- ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കളരിപ്പയറ്റ്)
- സുസമ്മ ഐപ്പ് (മൃഗ സംരക്ഷണം)
- പി.നാരായണക്കുറുപ്പ് (സാഹിത്യം- വിദ്യാഭ്യാസം)
- കെ.വി.റാബിയ (സാമൂഹ്യസേവനം)
- ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് പരമ വിശിഷ്ട സേവാ മെഡലും പത്മശ്രീയും ലഭിച്ചു.
- ഗുലാം നബി, സത്യ നാദെല്ല, സുന്ദർ പിച്ചു തുടങ്ങി 17 പേർക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.
- ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ
- ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ സമ്മാനിക്കും
- ശാസ്ത്രീയ സംഗീതജ്ഞ പ്രഭ അത്രെ, അന്തരിച്ച യു.പി. മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, രാധേശ്യാം ഖേംക എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു.
- ജമ്മുകാശ്മീരിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യ വരിച്ച മലയാളി സൈനികൻ എം.ശ്രീജിത്ത് ഉൾപ്പെടെ 5 പേർ മരണാനന്തര ബഹുമതിയായി ശൗര്യചക്രയ്ക്ക് അർഹരായി.
6. 2022 ജനുവരിയിൽ നടന്ന സൈനിക അട്ടിമറിയിൽ തടവിലാക്കപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയുടെ പ്രസിഡന്റ്- Roch Marc Christian Kabore
7. നവനീതം കലാ സാംസ്കാരിക സംഘടനയുടെ ദേശീയ തലത്തിലുള്ള ഭാരത് കലാഭാസ്കർ പുരസ്കാരം ലഭിച്ചത്- സുജാത മൊഹാപാത്ര (ഒഡീസി നർത്തകി)
- ഭാരത് കലാരത്ന പുരസ്കാരം തൃശ്ശൂർ സ്വദേശി ശ്രീലക്ഷ്മി ഗോവർധനാണ്
8. 2022 ജനുവരി മൂന്നിന് സൂര്യനോട് ഏറ്റവും അടുത്തെത്തിയതായി ഗ്രിഗറി ലിയോ ണാർഡ് എന്ന ശാസ്ത്രജ്ഞൻ അമേരിക്കയിലെ മൗണ്ട് ലെമ്മൺ ഒബ്സർവേറ്ററി ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയ ധൂമകേതു- ലിയോണാർഡ് ധൂമകേതു
9. ഹോങ്കോങ്ങിൽ സർക്കാർ നടപടികളെ ത്തുടർന്ന് ഏത് വെബ്സൈറ്റാണ് അടുത്തിടെ പൂട്ടിയത്- സ്റ്റാൻഡ് ന്യൂസ്
10. ഇറ്റലിയിലെ കമോറ കുറ്റവാളിസംഘത്തിന്റെ ആദ്യ വനിതാ നേതാവ് അടുത്തിടെ അന്തരിച്ചു. അവരുടെ പേരെന്ത്- അസ്സുന്ത മരെസ്‌ക
11. ഏത് ഏഷ്യൻ രാജ്യമാണ് പുതുവത്സരദിനത്തിൽ തങ്ങൾക്കെതിരായ സൈനിക നടപടികൾ നിർത്തലാക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടത്- തായ് വാൻ
12. അട്ടിമറി നടത്തിയ സൈന്യവുമായി അധികാരം പങ്കിട്ടതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെ രാജിവെച്ച സുഡാൻ പ്രധാനമന്ത്രി- അബ്ദുല്ല ഹംഡോക്ക്
13. കോവിഡ് ചികിത്സയ്ക്കായി ഇന്ത്യയുടെ അടിയന്തരാനുമതി ലഭിച്ച മരുന്ന്- മോൾനുപിരാവിർ
14. മുട്ട വിരിഞ്ഞ് പുറത്തുവരാൻ തയ്യാറെടുക്കുന്ന അവസ്ഥയിലുള്ള 6.6 കോടി വർഷങ്ങൾ പഴക്കമുള്ള ദിനോസർ ഭ്രൂണത്തിന്റെ ഫോസിൽ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയത് എവിടെ നിന്ന്- ഗാൻഷൂ (ചൈന)
15. 2021 ഡിസംബറിൽ വിൻഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവയ്ക്കുന്ന ഏത് വൈറസിനെ തിരേയാണ് ജാഗ്രത പുലർത്താൻ ഇന്ത്യൻ സർക്കാർ നിർദേശം നൽകിയത്- ഡയവാൾ
16. അടുത്തിടെ കേരളാതീരത്ത് തിരമാലകൾ കടും പച്ചനിറത്തിൽ കാണപ്പെടാൻ കാരണമായ സൂക്ഷ്മജീവികൾ- നോക്റ്റിലൂക്ക സിന്റില്ലൻസ്
17. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ കാലുകളുള്ള തേരട്ടയായ യൂമില്ലിപെസ് പെർസൈഫൺ ഏത് രാജ്യത്താണ് കണ്ടെത്തിയത്- ഓസ്ട്രേലിയ (1306 കാലുകൾ)
18. 2021 ഡിസംബറിൽ ഫിലിപ്പീൻസിൽ കനത്ത നാശനഷ്ടം വിതയ്ക്കുകയും ഒരുപാടുപേരുടെ മരണത്തിന് ഇരയാക്കുകയും ചെയ്തു കൊടുങ്കാറ്റ്- റായി കൊടുങ്കാറ്റ്
19. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തുക, ഒ.ടി.പി. മോഷ്ടിക്കുക, ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പണച്ചെലവുള്ള സേവനങ്ങളിൽ വരി ചേർക്കുക തുടങ്ങിയ പ്രവൃത്തികൾക്ക് തയ്യാറാക്കിയ ഏത് മാൽവേറാണ് അടുത്തിടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ കണ്ടെത്തിയത്- ജോക്കർ
20. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത് സംബന്ധിച്ച ബ്രെക്സിറ്റ് ചർച്ചകളിലെ മുഖ്യ ഇടനിലക്കാരനായിരുന്ന ഏത് മന്ത്രിയാണ് അടുത്തിടെ രാജിവെച്ചത്- ഡേവിഡ് ഫ്രോസ്റ്റ്
21. ഡെൻമാർക്കിലെ ജയിലുകളിലെ തിരക്കു കുറയ്ക്കാൻ ഏത് യുറോപ്യൻ രാജ്യമാണ് 300 ജയിലറകൾ ഡെൻമാർക്കിനുവേണ്ടി വാടകക്കു നൽകുന്നത്- കൊസോവോ
22. ടിബറ്റൻ പ്രശ്നങ്ങൾക്കായുള്ള പ്രത്യേക കോഓർഡിനേറ്ററായി അമേരിക്ക നിയമിച്ച ഇന്ത്യൻ വംശജയായ നയതന്ത്രജ്ഞ- ഉസ്ര സിയ
23. അടുത്തിടെ അന്തരിച്ച 'ഡിറിലസ് എർത്തുഗൽ' എന്ന ചരിത്ര സീരീസിലെ 'അർതുക് ബേ' കഥാപാത്രത്തിലൂടെ ലോകശ്രദ്ധ നേടിയ ടർക്കിഷ് നടൻ- അയബെർത്ത് പെക്കാൻ
24. രാജ്യത്ത് ആദ്യമായി പോലീസ് ഡോഗ് സ്ക്വാഡിൽ പരിശീലകയായി നിയമിതയായ വനിത- ബിന്ദു (എ.എസ്.ഐ, കേരളം)
25. ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ പ്രയോഗിക പഠനമാക്കുവാൻ കഴിയുന്ന 'ടിങ്കറിംഗ് ലാബുകൾ' സ്കൂളുകളിൽ ആരംഭിക്കുവാൻ പോകുന്ന ജില്ല- കോഴിക്കോട്
26. സംസ്ഥാനത്ത് സമ്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചത്- കൊയിലാണ്ടി നഗരസഭ (കോഴിക്കോട്)
27. അടുത്തിടെ ആദ്യമായി രാത്രി സിറ്റിങ്ങ് നടത്തി വിധി പറഞ്ഞ ഹൈക്കോടതി- കേരള ഹൈക്കോടതി
28. പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുവാൻ വനിതാ ശിശുവികസന വകുപ്പിൽ ആരംഭിച്ച പദ്ധതി- കാതോർത്ത്
29. 2021 ലെ അപെക്സ് ഇന്ത്യ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അവാർഡ് ലഭിച്ച കമ്പനി- രാംകോ സിമന്റ്
30. 2022 ജനുവരിയിൽ തയ്യാറാക്കപ്പെട്ട ഇന്ത്യയുടെ ആദ്യ 'District Good Governance Index' ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ജില്ലകളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്- ജമ്മു & കാശ്മീർ
പത്മ പുരസ്ക്കാരങ്ങൾ 2022
- പത്മവിഭൂഷൺ- ജനറൽ ബിപിൻ റാവത്ത് (മരണാനന്തരം) (സിവിൽ സർവീസ്)
- കല്യാൺ സിങ്ങ്- (മരണാനന്തരം) (പബ്ലിക് അഫയേഴ്സ്)
- രാധേശ്യാം ഖേംക- (മരണാനന്തരം) (സാഹിത്യം & വിദ്യാഭ്യാസം)
- പ്രഭ ആത്ര (കല)
പത്മശ്രീ ലഭിച്ച മലയാളികൾ
- കെ.വി. റാബിയ (സാമൂഹിക സേവനം)
- ശോശാമ്മ ഐപ്പ് (മറ്റുള്ളവ- മൃഗസംരക്ഷണം)
- പി. നാരായണക്കുറുപ്പ്- (സാഹിത്യം & വിദ്യാഭ്യാസം)
- ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ- (കായികം- കളരി)
No comments:
Post a Comment