1. ആറുലക്ഷം വർഷത്തിലൊരിക്കൽ ഭൂമിയോടടുത്തുവരുന്ന ഏത് ഛിന്നഗ്രഹമാണ് അപകടം സൃഷ്ടിച്ചേക്കുമെന്ന് അടുത്തിടെ നാസ സംശയം പ്രകടിപ്പിച്ചത്- 7482 (1994 PC1)
2. തമിഴ്നാട് സർക്കാരിന്റെ ഡോ. അംബേദ്കർ പുരസ്കാരം 2022- ൽ സമ്മാനിച്ചത് ആർക്ക്- റിട്ട. ജസ്റ്റിസ് കെ ചന്ദ്രു
3. സ്റ്റാർട്ടപ്പ് സംരഭകത്വത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ ഏത് ദിവസമാണ് ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്- ജനുവരി 16
4. ഏത് സ്വാതന്ത്ര്യസമരസേനാനിയുടെ ജന്മ ദിനം ഉൾപ്പെടുത്തി, ഇനി ജനുവരി 24- നു പകരം ജനുവരി 23- ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്നാണ് കേന്ദ്രസർ ക്കാർ തീരുമാനിച്ചത്- നേതാജി സുഭാഷ്ചന്ദ്ര ബോസ്
5. ലോകത്തെവിടെയാണ് അടുത്തിടെ മഞ്ഞു മത്സ്യത്തിന്റെ ഏറ്റവും വലിയ കോളനി കണ്ടെത്തിയത്- അന്റാർട്ടിക്കയിലെ വെഡെൽ കടലിനടിയിൽ
6. എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായ മുതിർന്ന ഐ.എ.എസ്. ഓഫീസർ- വിക്രം ദേവ് ദത്ത്
7. 2022- ൽ അന്തരിച്ച൦-, 1964- ലെ ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിൻറെ നായകൻ- ചരൺജിത് സിംഗ്
8. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർക്കിടെക്റ്റ്സ് (RIBA) 2021- ലെ ലോകത്തിലെ ഏറ്റവും പരിവർത്തനാത്മക കെട്ടിടമായി തിരഞ്ഞെടുത്ത ആശുപത്രി- ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ, ബംഗ്ലാദേശ്
9. 2022- ലെ 73-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ നിന്നും വിരമിച്ച കുതിര- വിരാട്
10. 2022 ജനുവരിയിൽ കഞ്ചാവിനെ മയക്കുമരുന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ വീടുകളിൽ കഞ്ചാവ് വളർത്താൻ സർക്കാർ ഉത്തരവ് നൽകിയത് ഏത് രാജ്യത്തിലാണ്- തായ് ലാൻഡ്
11. നിലവിലെ ഉക്രൈൻ പ്രസിഡൻറ്- വോലോഡൈമർ സെലെൻസ്കി
12. പാകിസ്ഥാന് ബഹിരാകാശ കേന്ദ്രം നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച രാജ്യം- ചൈന
13. ഈ വർഷം വിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദ്യ സൗര ദൗത്യം- ആദിത്യ L1
14. "A Little Book of India: Celebrating 75 Years of Independence' എന്ന പുസ്തകം ആരാണ് പുറത്തിറക്കിയത്- റസ്കിൻ ബോണ്ട്
15. കാലാവസ്ഥാ ബാധിതമായ ഗ്രേറ്റ് ബാരിയർ റീഫിനെ സംരക്ഷിക്കാൻ അടുത്തിടെ ഏത് രാജ്യമാണ് പുതിയ പദ്ധതി ആരംഭിച്ചത്- ഓസ്ട്രേലിയ
16. വാർത്തകളിൽ കണ്ട 'നിയോകോവ്' ഏത് ഇനത്തിലാണ് ആദ്യം തിരിച്ചറിഞ്ഞത്- വവ്വ്വാലുകൾ
17. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ നവീകരണവും ഗവേഷണവും സുഗമമാക്കുന്നതിന് രാസവസ്ത മന്ത്രാലയം അടുത്തിടെ ആരംഭിച്ച പോർട്ടലിന്റെ പേരെന്താണ്- NIPER പോർട്ടൽ
18. ലോകസഭാ സ്പീക്കർ ഓം ബിർള അടുത്തിടെ പുറത്തിറക്കിയ ഇന്ത്യൻ പാർലമെന്റിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിന്റെ പേരെന്താണ്- ഡിജിറ്റൽ സൻസദ് ആപ്പ്
19. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാർ കടന്നുപോകുന്ന വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനം- CIAL
20. ലോകത്തിലെ അതിവേഗ ആംബുലൻസ് ഓടിത്തുടങ്ങിയത്- ദുബായ്
21. 2022 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വിജയി- റാഫേൽ നദാൽ
- 21 ഗ്രാൻസ്ലാം സിംഗിൾസ് ട്രോഫികൾ നേടുന്ന ആദ്യ പുരുഷതാരം
22. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് 2022 കിരീട ജേതാവ്- ആഷ് ലി ബാർട്ടി
- മെൽബണിൽ ഓസ്ട്രേലിയൻ വനിത ചാംമ്പ്യനാകുന്നത് 44 വർഷത്തിനുശേഷം
23. 2017- നു ശേഷം ഏറ്റവും പ്രഹരശേഷി (30 മിനിറ്റുകൊണ്ട് 800 കി.മീ സഞ്ചരിച്ച) കുടിയ മിസൈൽ 2022 ൽ പരീക്ഷിച്ച രാജ്യം- ഉത്തരകൊറിയ
24. 2022- ൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന, സുര്യനെക്കുറിച്ച് പഠിക്കുവാനുള്ള ഇന്ത്യയുടെ ആദ്യ കൃത്രിമോപകരണം- ആദിത്യ- എൽ
25. ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടികൊണ്ട് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ചെയർമാനായി വീണ്ടും നിയമിതനായത്- എം.ആർ.കുമാർ
26. സൊസൈറ്റി ഫോർ ഹാർട്ട് ഫെയ്ലിയർ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ദേശീയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്- പ്രസിഡന്റ്- ഡോ.വി.നന്ദകുമാർ (കോഴിക്കോട്), സെക്രട്ടറി- ഡോ.എ.ജാബിർ (കൊച്ചി)
27. പൊതുസേവന പ്രവർത്തനങ്ങൾക്കുള്ള ജർമ്മൻ പ്രസിഡന്റിന്റെ 'ക്രോസ് ഓഫ് മെറിറ്റ്' പുരസ്കാരം ലഭിച്ച വ്യക്തി- ജോസ് പുന്നാം പറമ്പിൽ
28. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 74-ാം വാർഷികദിനം ആഘോഷിച്ചത്- 2022 ജനുവരി 30
29. ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടിയുടെ സർവേ പ്രകാരം ലോകത്ത 60 ശതമാനം കുഷ്ഠരോഗികളും ഉള്ള രാജ്യം- ഇന്ത്യ
30. 2021- ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്- ഡോ.ദിവ്യ എസ് കേശവൻ
- ഗ്രന്ഥം- അധികാരാവിഷ്കാരം അടുർ സിനിമകളിൽ)
- മികച്ച ലേഖനത്തിനുള്ള അവാർഡ്- ജോൺ സാമുവൽ (അടൂർ ഗോപാലകൃഷ്ണന്റെ അഞ്ചു നായകകഥാപാത്രങ്ങൾ)
- ഡോ. ജോർജ് ഓണക്കൂർ ചെയർമാനായ ജൂറിയാണ് തിരഞ്ഞെടുത്തത്
31. മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്ത് തിരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങൾക്കായി ആരംഭിച്ച പദ്ധതി- കൂടും കോഴിയും
32. കുരുമുളക് ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഇന്റർനാഷണൽ പെപ്പർ കമ്യൂണിറ്റിയുടെ മികച്ച കുരുമുളക് കർഷകനുള്ള പുരസ്കാരം ലഭിച്ചത്- ജോമി മാത്യു (എറണാകുളം)
33. പ്രഥമ ‘മരപ്പാലത്തമ്മ പുരസ്കാരം’ ലഭിച്ച പിന്നണി ഗായകൻ- ജി.വേണുഗോപാൽ
34. ഒഡീഷ ഓപ്പൺ സൂപ്പർ 100 ബാഡ്മിന്റൻ കിരീട ജേതാവ്- കിരൺ ജോർജ് (കൊച്ചി)
- വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ജേതാക്കൾ
35. മലബാറിലേക്ക് ആഭ്യന്തര - വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 2022 ജനുവരിയിൽ സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച വിപണന പദ്ധതി- ഫാം 2 മലബാർ 500
36. വനിത സംരംഭകർക്ക് ജാമ്യമില്ലാതെ 25 ലക്ഷം രൂപ വരെ വായ്പയായി ലഭ്യമാക്കുന്ന സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ പദ്ധതി- വി മിഷൻ
37. 2022 ജനുവരിയിൽ ഐ.എസ്.ആർ.ഒ. ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷിച്ചതെവിടെ- മഹേന്ദ്രഗിരി (തമിഴ്നാട്)
38. അടുത്ത 5 വർഷത്തിനുളളിൽ 15 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ റോസ്ഗാർ മിഷൻ എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം- ഛത്തിസ്ഗഢ്
39. ഇന്ത്യ - റഷ്യ സംയുക്തമായി വികസിപ്പിച്ച ബ്രഹ്മാസ് ക്രൂയിസ് മിസൈൽ 2022 ജനുവരിയിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ആദ്യ രാജ്യം- ഫിലിപ്പിൻസ്
40. പ്രഥമ ജില്ല ഒളിമ്പിക് അസോസിയേഷൻ മാധ്യമ പുരസ്കാരത്തിന് അർഹനായത്- സിറാജ് കാസിം
No comments:
Post a Comment