Tuesday, 8 February 2022

Current Affairs- 08-02-2022

1. 2021- ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ മണ്ണാറക്കയം ബേബി പുരസ്കാരം "അധികാരാവിഷ്കാരം അടൂർ സിനിമകളിൽ" എന്ന് പുസ്തകത്തിന് നേടിയത്- ദിവ്യ എസ് കേശവൻ


2. 2022 ജനുവരിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ചെയർമാനായി വീണ്ടും നിയമിതനായത് ആര്- എം.ആർ കുമാർ


3. 2022- ലെ ഒഡീഷ ഓപ്പൺ സൂപ്പർ 100 ബാഡ്മിൻറൺ പുരുഷ വിഭാഗത്തിൽ കിരീട

ജേതാവായ മലയാളി- കിരൺ ജോർജ്

  • കൊച്ചി സ്വദേശി കിരൺ ജോർജ്. 
  • വനിതാ സിംഗിൾസിൽ ജേതാവായത് ഉന്നതി ഹൂഡ
  • സൂപ്പർ 100 ടൂർണമെന്റിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് ഉന്നതി ഹൂഡ

4. 2022- ലെ ഒഡീഷ ഓപ്പൺ സൂപ്പർ 100 ബാഡ്മിന്റൺ വനിതാ ഡബിൾസിൽ മുൻ രാജ്യാന്തര താരവും പരിശീലകനുമായ പി. ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദും ചേർന്നുള്ള സഖ്യത്തിൽ കിരീടം നേടിയ മലയാളി- ട്രീസ ജോളി (കണ്ണൂർ ചെറുപുഴ സ്വദേശിനിയാണു ട്രീസ ജോളി)


5. കേരളത്തിലെ എല്ലാ വീടുകളിലും പാചകത്തിന് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതി- സിറ്റി ഗ്യാസ് പദ്ധതി


6. റോഡ്, റെയിൽവെ, എയർപോർട്ട്, പോർട്ട്സ്, മാസ് ട്രാൻസ്പോർട്ട്, വാട്ടർ വേയ്സ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് മേഖലകൾ കുട്ടിയിണക്കാനുള്ള മൾട്ടി മോഡൽ കണക്ടിവിറ്റി ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി- പി.എം ഗതി ശക്തി മിഷൻ 


7. ലോകത്തെ ആദ്യ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന പറക്കുന്ന ബോട്ട് നിലവിൽ വരുന്നത്- ദുബായ് 


8. 2022- ലെ തണ്ണീർത്തട ദിന പ്രമേയം- വെറ്റ്ലാൻഡ് ആക്ഷൻ ഫോർ പീപ്പിൾ ആൻഡ് നേച്ചർ 


9. 2022 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ- രൂപീന്ദർ സിങ് സൂരി 


10. 2022 ഫെബ്രുവരിയിൽ മൗലാനാ ആസാദ് ഉർദു സർവകലാശാലയുടെ ചാൻസലർ ആയി നിയമിതനായ മലയാളി- ശ്രീ എം 

  • മലയാളിയായ മുംതാസ് അലിയുടെ ആത്മീയനാമമാണ് ശ്രീ എം.  

11. ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഹസോങ്- 12 വിജയകരമായി പരീക്ഷിച്ച രാജ്യം- ഉത്തരകൊറിയ


12. ജിഎസ്ടി അടയ്ക്കുന്നവർക്കു കേരള സംസ്ഥാന ജിഎസ്ടി വകുപ്പ് റേറ്റിങ് കോർ കാർഡ് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകുന്നത്- കേരളം  


13. 2022 ഫെബ്രുവരി 2- ലെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്നുള്ള റംസാർ സൈറ്റുകളുടെ എണ്ണം- 49

  • ഇന്ത്യയിൽ നിന്നും പുതുതായി പുതുതായി റംസാർ പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രങ്ങൾ- 2 ഖിജാഡിയ പക്ഷി സങ്കേതം (ഗുജറാത്ത്) 
  • ബഖിര വന്യജീവി സങ്കേതം (ഉത്തർപ്രദേശ്) 

14. ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പദ്ധതി- പെരിമോണിയൽ ഡയാലിസിസ്


15. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഇന്ത്യൻ തീരങ്ങളിൽ പുതുതായി കണ്ടെത്തിയ വറ്റ കുടുംബത്തിൽപെട്ട അഞ്ചാമത് ക്വീൻഫിഷ് ഇനം- സ്കോംബറോയിഡ്സ് പെലാജിക്കസ് 


16. ഏറ്റവും കൂടുതൽ ദൂരത്തിൽ പ്രത്യക്ഷപ്പെട്ട മിന്നൽ എന്ന ലോക റെക്കോർഡ് നേടിയത് 2020- ൽ ഏതു രാജ്യത്തിൽ ഉണ്ടായ മിന്നൽ ആണ്- അമേരിക്ക 


17. 2022 ഫെബ്രുവരിയിൽ അന്തരിച്ച "ഇറ്റാലിയൻ സിനിമയുടെ രാജ്ഞി" എന്നറിയപ്പെട്ട നടി- മോണിക്ക വിറ്റി 


18. 2022 ഫെബ്രുവരിയിൽ ജനശ്രീ മിഷൻ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്- എം.എം ഹസ്സൻ 


19. 2022 ഫെബ്രുവരിയിൽ, സർക്കാരിന്റെയും വ്യക്തികളുടെയും വിവരങ്ങൾ ചോർത്തി സൂക്ഷിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്താൽ 15 വർഷം വരെ തടവ് ശിക്ഷ പ്രഖ്യാപിച്ച രാജ്യം ഏതാണ്- യുഎഇ


20. ക്രിപ്റ്റോകറൻസി (ഡിജിറ്റൽ കറൻസി) വിനിമയങ്ങൾക്ക് എത്ര ശതമാനം  നികുതിയാണ് 2022- ലെ ബജറ്റിൽ പ്രഖ്യാപിച്ചത്- 30%


21. 2022- ലെ ബീജിങ് വിൻറർ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ അത്ലറ്റ്- ആരിഫ് മുഹമ്മദ് ഖാൻ 


22. 2022- ലെ ബീജിങ് വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കന്ന ഏക ഇന്ത്യൻ അത്ലറ്റ് ആയ ആരിഫ് മുഹമ്മദ് ഖാൻ ഏത് കായിക ഇനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു-  സ്ലാലോം സ്കീയിങ്, ജയൻറ് സ്ലാലോം സ്കീയിങ് 


23. 2021- ലെ ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് നേടിയത്- ഡാരിൽ മിച്ചൽ (ന്യസിലൻഡ്)


24. ഏത് ദേശീയ പ്രക്ഷോഭത്തിന്റെ നൂറാം വാർഷികമാണ് 2022 ഫെബ്രുവരിയിൽ ആചരിക്കുന്നത്- ചൗരിചൗര


25. മാസ്ക് ധരിക്കണം എന്നതടക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കിയ ആദ്യ യൂറോപ്യൻ രാജ്യം- ഡെൻമാർക്ക്.


26. 2022 ഫെബ്രുവരിയിൽ ഇൻഡിഗോയുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത്- രാഹൽ ഭാട്ടിയ


27. 2022 ഫെബ്രുവരിയിൽ എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വി.ബി വകഭേദം കണ്ടത്തിയത് ഏത് രാജ്യത്തിലാണ്- നെതർലാൻഡ്


28. ഇന്ത്യയിൽ ആദ്യമായി ജി.പി. എസ്. സഹായത്തോടെ വിമാനമിറക്കുന്നതിനുള്ള ഗഗൻ സംവിധാനം വിജയകരമായി പരീക്ഷിച്ചത് ഏത് വിമാനത്താവളത്തിലാണ്- കണ്ണൂർ വിമാനത്താവളം

  • ഐ.എസ്.ആർ.ഒ.യും എയർപോർട്ട് അതോറിറ്റിയും ചേർന്ന് 774 കോടി രൂപയോളം ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 
  • ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഹായത്തോടെ വിമാനങ്ങൾക്ക് സുരക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്യുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കകയാണ് ഗഗൻ (ജി.പി.എസ്. എയ്ഡഡ് ജിയോ ഓമെന്റഡ് നാവിഗേഷൻ) വഴി ചെയ്യുന്നത്.

29. ഇന്ത്യയിൽ ഉയർത്തിയിട്ടുള്ള ഏറ്റവും വലിയ ദേശീയ പതാകകളിൽ രണ്ടാമത്തേത് 2022 ഫെബ്രുവരിയിൽ ഉയർത്തിയത് എവിടെയാണ്- തവാങ് ,അരുണാചൽ പ്രദേശ്


30. സപ്ലെകോ സേവനങ്ങൾ സംബന്ധിച്ച ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പുറത്തിറങ്ങിയ ആപ്പ് ഏതാണ്- സ്പീഡ് സപ്ലെകോ  


31. 2022 ഫെബ്രുവരിയിൽ യു. ജി. സി ചെയർമാനായി നിയമിതനായ മുൻ ജെ. എൻ. യു വൈസ് ചാൻസലർ- M. Jagadesh Kumar


32. 2022 ഫെബ്രുവരിയിൽ സപ്ലെകോ വില്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമായി അറിയുന്നതിനായി കേരള സംസ്ഥാന ഭക്ഷ്യവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ്- ട്രാക്ക് സപ്ലെകോ


33. 2012 ഫെബ്രുവരിയിൽ സ്വദേശ് ദർശൻ സ്കീമിൽ ഉൾപ്പെടുത്തപ്പെട്ട 'Panaura Dham' സ്ഥിതി ചെയ്യുന്നത്- ബീഹാർ


34. 2022 ഫെബ്രുവരിയിൽ ഗ്രാമപ്രദേശങ്ങൾ ശുചീകരിക്കാനും ശുചീകരണ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമായി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച മാലിന്യ സംസ്കരണ പദ്ധതി- CLAP (Clean Andhra Pradesh)


35. ഇന്ത്യയിലെ ആദ്യ OECM (Other Effective area - based Conservation Measures) ആയി IUCN പ്രഖ്യാപിച്ച് ഹരിയാനയിലെ ജൈവ വൈവിധ്യ പാർക്ക്- ആരവല്ലി ബയോഡൈവേഴ്സിറ്റി പാർക്ക് (ഗുരുഗ്രാം, ഹരിയാന)


36. 2031- ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം ശാന്തസമുദ്രത്തിൽ പതിക്കുമെന്ന് പ്രഖ്യാപിച്ചത്- NASA


37. 216 അടി ഉയരത്തിൽ രാമാനുജ പ്രതിമ നിലവിൽ വരുന്നത്- ഷംഷാബാദ് മുജിന്തൽ ചിന്നജിയാർ ആശ്രമം (ഹൈദരാബാദ്)


38. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന റഷ്യയുടെ ഒറ്റഡോസ് വാക്സിൻ- സ്ഫുട്നിക് ലൈറ്റ്


39. ഗുണനിലവാരമുള്ള കൃത്രിമ പല്ലുകൾ സൗജന്യമായി നൽകുന്ന കേരള സർക്കാരിൻറെ പദ്ധതി- മന്ദഹാസം


40. തിമിംഗലവേട്ട അവസാനിപ്പിച്ച രാജ്യം- ഐസ്ലാൻഡ് 

No comments:

Post a Comment