1. ലോകത്തെ ഏറ്റവും വലിയ കറുത്തവജ്രമെന്ന് ഖ്യാതിയുള്ള ഏത് വജ്രമാണ് അടുത്തിടെ ലേലത്തിൽ 32 ലക്ഷം പൗണ്ടിന് വിറ്റത്- ദ എനിഗ്മ
2. ഏത് ദ്വീപിന്റെ അധികാരത്തെ സംബന്ധിച്ചാണ് ബ്രിട്ടനും മൗറീഷ്യസും തമ്മിൽ തർക്കം നിലനിൽക്കുന്നത്- ഷാഗോസ് ദ്വീപ്
3. സഞ്ചിമൃഗമായ കൊവാളയെ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം- ഓസ്ട്രേലിയ
4. ഏത് യൂറോപ്യൻ രാജ്യമാണ് നിലവിൽ റഷ്യൻ അധിനിവേശ ഭീഷണിയിൽ കഴിയുന്നത്- യുക്രൈൻ
5. Plant-derived കോവിഡ് വാക്സിന് അനുമതി ലഭിക്കുന്ന ആദ്യ രാജ്യം- കാനഡ
6. 2022- ലെ മെക്സിക്കൻ ഓപ്പൺ ടെന്നീസ് ജേതാവ്- റാഫേൽ നദാൽ
7. 2022 ഫെബ്രുവരിയിൽ റിസർവ് ബാങ്കിന്റെ പുതിയ ഡയറക്ടറായി നിയമിതനായത്- സഞ്ജയ് മൽഹോത
8. SEBI (Securities and Exchange Board of India)- യുടെ പുതിയ മേധാവിയായി നിയമിതനായത്- ദീപക് ദാർ
9. 2022 ഫെബ്രുവരിയിലെ ഇന്ത്യ ജപ്പാൻ സംയുക്ത സൈനികാഭ്യാസം- 'ധർമ്മ ഗാർഡിയൻ 2022'
10. സംസ്ഥാനത്തെ ജല സ്രോതസ്സുകളിൽ മലിനീകരണം നിയന്ത്രിക്കുന്നതിനായുള്ള ക്യാമ്പയിൻ- 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിൻ
11. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി അടുത്തിടെ നിയമിതനായത്- കെ. ടി. ബാലഭാസ്കർ
12. 2022- ലെ ദേശീയ ശാസ്ത്രദിനത്തിൻറെ (ഫെബ്രുവരി 28) തീം- "Integrated Approach in Science and Technology for a Sustainable future"
13. അടുത്തിടെ സിംഗപ്പൂരിൽ നടന്ന വെയ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി 2022- ലെ കോമൺവെൽത്ത് ഗെയിംസിലേക്ക് യോഗ്യത നേടിയ താരം- മീരാഭായ് ചാനു
14. റഷ്യ, യുക്രൈൻ യുദ്ധത്തെത്തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരവേദി റഷ്യയിൽ മാറ്റി പുനർ നിശ്ചയിച്ച വേദി- ഫ്രാൻസ്
15. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമവനിത ഡയറക്ടറായി നിയമിതയായത്- പി. എസ് ശ്രീകല
16. പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള യുവതീയുവാക്കളുടെ നൈപുണ്യ വികസനവും ജീവിതോപാധിയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പദ്ധതി- ഗോത്ര ജീവിക
17. 2022 ഫെബ്രുവരിയിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- കെ ടി ബാലഭാസ്ക്കരൻ
18. 2022 മാർച്ചിൽ നടക്കുന്ന ഏത് ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിൽ നിന്നുമാണ് ഇന്ത്യ പിന്മാറിയത്- കോബ്ര വാരിയർ
19. 2022- ലെ ചെസ് ഒളിംപ്യാഡിന്റെ വേദി നഷ്ടപ്പെട്ട റഷ്യൻ നഗരം- മോസ്കോ
20. കൊൽക്കത്തയിൽ നടന്ന 'Energy Meet and Excellence Award' ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും വിശ്വാസയോഗ്യമായ പബ്ലിക് സെക്ടർ കമ്പനി എന്ന അവാർഡ് ലഭിച്ചത്- Coal India Ltd.
21. 2022-ൽ കുട്ടികളിൽ (12-18 വയസ്സ്) അടിയന്തര ഉപയോഗത്തിന് DCGI യുടെ അനുമതി ലഭിച്ച വാക്സിൻ- Corbevax
22. ഊർജ്ജ വകുപ്പിനു കീഴിലുള്ള അനർട്ട് നടപ്പിലാക്കുന്ന ഗാർഹിക സൗരോർജ്ജ പ്ലാന്റ് നിർമ്മാണ പദ്ധതി- സൗര തേജസ്
23. "ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം', 'ലോകത്തെ ഏറ്റവും പുതിയ ആകർഷണം' എന്നിങ്ങനെ അറിയപ്പെടുന്ന ' മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ' ഉദ്ഘാടനം ചെയ്യപ്പെടുന്നത്- ദുബായ്
24. 2022-ലെ ദ്രവീഡിയൻ ലിംഗ്വിസ്റ്റിക് അസ്സോസിയേഷൻ ഓഫ് ഇന്ത്യ (ഡി.എൻ.എ)- യുടെ ഭാഷാശാസ്ത്ര പുരസ്കാരം ലഭിച്ച ' ബ്സ് ഓഫ് ഇടമലയാർ' എന്ന ഗ്രന്ഥം രചിച്ചത്- കെ.എസ്. മിഥുൻ
25. സ്പോർട്സ് വെയർ കമ്പനിയായ adidas ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായ ഇന്ത്യൻ ടേബിൾ ടെന്നീസ് പ്ലെയർ- മണിക ബത്ര
26. അമേരിക്കയിൽ നടക്കുന്ന കോൺഫറൻസ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ട് വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ മലയാളി താരം- കൃഷ്ണ ജയശങ്കർ
27. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഗാന്ധിയൻ സാമൂഹ്യ പ്രവർത്തകയും സ്വാതന്ത്ര്യ സമരസേനാനിയും ആയ വനിത- ശകുന്തള ചൗധരി (2022- ൽ പത്മശ്രീ ലഭിച്ചിരുന്നു)
28. വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം വിലയിരുത്തുന്ന ആഗോള പ്രസ്ഥാനമായ 'എഡ്യൂക്കേഷൻ അലയൻസ് ഫിൻലാൻഡി' ന്റെ അംഗീകാരം ലഭിച്ച കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്- ടോട്ടോ ലേണിങ്
29. ക്രിപ്റ്റോ കറൻസി ഉൾപ്പെടെ വിർച്വൽ ഡിജിറ്റൽ ആസ്തികളുടെ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്- ASCI (Advertising Standards Council of India)
30. 2022 ഫെബ്രുവരിയിൽ രാജ്യാന്തര റബ്ബർ പഠന സംഘം ചെയർമാനായി നിയമിതനായ ഇന്ത്യൻ വംശജൻ- കെ.എൻ. രാഘവൻ
31. ഓൺലൈൻ മൾട്ടി ഗെയിമിംഗ് പ്ലാറ്റ്ഫോം A23- യുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്- ഷാരൂഖ് ഖാൻ
32. NFT (Non Fungible Tokens) എന്ന പുതിയ സാങ്കേതികവിദ്യ വഴി ഒരുകോടി രൂപയ്ക്ക് വിറ്റ രാജാരവിവർമ്മയുടെ ചിത്രങ്ങൾ- The Coquette, Reclining Nair Lady
33. വിളകൾ ഇൻഷുർ ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ക്യഷി മന്ത്രി നരേന്ദ്ര തോമർ 2022 ഫെബ്രുവരി 26- ന് ആരംഭിച്ച സംരംഭം- 'മേരി പോളിസി മേരെ ഹാത്ത്’
34. സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ മലിനീകരണം നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പുതിയ ക്യാമ്പയിൻ- തെളിനീരൊഴുകും നവകേരളം
35. ജലത്തിനു വേണ്ടി എ.ടി.എം. സംവിധാനം ആദ്യമായി എർപ്പെടുത്തിയത് എവിടെ- കർണാടക
36. ഇന്ത്യൻ വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡ് മേധാവിയായി 2022 ഫെബ്രുവരിയിൽ നിയമിതനായ മലയാളി- ശ്രീകുമാർ പ്രഭാകരൻ
37. 2021 ജൂൺ 18- ന് അന്തരിച്ച 'പറക്കുംസിങ് എന്നറിയപ്പെടുന്ന കായികതാരം- മിൽഖാസിങ് (Flying sikh)
- ഏഷ്യൻ ഗെയിംസിൽ നാലുപ്രാവശ്യം സ്വർണം നേടിയ മിൽഖ കോമൺവെൽത്ത് ഗെയിംസിലും ഒരു സ്വർണം നേടിയിരുന്നു. 1956- മെൽബൺ, 1960- റോം, 1964- ടോക്യോ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നു.
- മിൽഖയുടെ ആത്മകഥയാണ് The Race of My Life. ഈ കൃതിയെ ആധാരമാക്കി രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത സിനിമയാണ് "ഭാഗ് മിൽഖാ ഭാഗ് (2013). ഫർഹാൻ അക്തറാണ് മിൽഖയെ സിനിമയിൽ അവതരിപ്പിച്ചത്.
38. തെക്കേ അമേരിക്കൻ ഫുട്ബോൾ ടൂർണ് മെന്റായ കോപ്പ അമേരിക്കയിൽ കിരീടം നേടിയ രാജ്യം- അർജന്റിന
- ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ബ്രസീലിനെയാണ് തോല്പിച്ചത്.
39. 2021 ഒക്ടോബറിൽ സംസ്ഥാനത്ത് അതി തീവ്രമഴയെ തുടർന്ന് ഉരുൾപ്പൊട്ടലുണ്ടായ പ്രദേശങ്ങൾ- കൂട്ടിക്കൽ (കോട്ടയം), കൊക്കയാർ (ഇടുക്കി)
40. അപൂർവ സസ്യയിനമായ ആഫ്രിക്കൻ വയലറ്റിനെ ഇന്ത്യയിലാദ്യമായി കണ്ടത്തിയത് ഏത് സംസ്ഥാനത്താണ്- മിസോറം
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്.
No comments:
Post a Comment