1. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് കിരീടം 2021-22 നേടിയത്- ലിവർപൂൾ
2. 2022 മാർച്ചിൽ കേന്ദ്ര കാർഷിക സെക്രട്ടറിയായി നിയമിതനാകുന്നത്- മനോജ് അഹൂജ
3. മെക്സിക്കൻ ഓപ്പൺ ടൂർണമെൻറ് 2022- ൽ കിരീടം നേടിയത്- റാഫേൽ നദാൽ
4. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഹരിതകേരള മിഷൻ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ഹരിത മിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം
- ശുചിത്വമിഷൻ, കെൽട്രോൺ എന്നിവയുമായി സഹകരിച്ചാണ് ആപ്പിന് രൂപം നൽകിയിരിക്കുന്നത്
5. രാജ്യാന്തര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരം നേടിയ മലയാള സാഹിത്യ നിരൂപകൻ- എം. കെ. സാനു
6. തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിൻറെ മൂന്നാമത് 'ചെമ്മനം ചാക്കോ' സ്മാരക കവിതാ പുരസ്കാരത്തിന് 2022- ൽ അർഹനായത്- അഹമ്മദ് ഖാൻ
- 'രാവെളിച്ചം' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം
7. പാരാ ആർച്ചറി ലോക ചാമ്പ്യൻഷിപ്പ് 2022- ൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി- പൂജ ജത്യൻ
8. സാംസ്കാരിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷകളെ
പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ- ഭാഷാ സർട്ടിഫിക്കറ്റ് സെൽഫി ക്യാമ്പയിൻ
- വിദ്യാഭ്യാസ മന്ത്രാലയവും MyGov ഇന്ത്യയും ചേർന്ന് വികസിപ്പിച്ച ഭാഷാ സംഘം മൊബൈൽ ആപ്പ് പ്രാത്സാഹിപ്പിക്കാനാണ് ഭാഷാ സർട്ടിഫിക്കറ്റ് സെൽഫി സംരഭം ലക്ഷ്യമിടുന്നത്
9. ഇന്ത്യയിൽ ചീറ്റപ്പുലികളെ തിരികെ കൊണ്ടുവരുന്നതിൻറെ ഭാഗമായി കേന്ദ്രസർക്കാർ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ- Action plan for Introduction of cheetah in India
10. അടുത്തിടെ അന്തരിച്ച സാഹിത്യകാരൻ- കെ.ടി. രവിവർമ്മ
- രണ്ട് തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്
- രൺജിത് ദേശായി മറാഠിയിൽ രചിച്ച 'രാജാരവിവർമ്മ' വിവർത്തനം ചെയ്തതിന് 1999- ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
- മരുമക്കത്തായം എന്ന കൃതിക്കു 2005- ൽ വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ കേരള - സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
11. യുക്രൈനിനെതിരെ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ റഷ്യക്കെതിരെ നടത്താൻ നിശ്ചയിച്ചിരുന്ന 2022 ലെ ഫുട്ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നും പിന്മാറിയ രാജ്യം- പോളണ്ട്
12. അടുത്തിടെ അന്തരിച്ച ഒഡീഷ മുൻ മുഖ്യ മന്ത്രി- ഹേമാനന്ദ ബിശ്വാൽ
- ഒഡീഷയിൽ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി
13. കേരളം സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി അടുത്തിടെ നിയമിതനായത്- കെ.സച്ചിദാനന്ദൻ
14. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ആദ്യ വനിതാ ഡയറക്ടറായി അടുത്തിടെ നിയമിതയായത്- പി. എസ്. ശ്രീകല
15. 2022- ലെ ഇന്റർനാഷണൽ ഇൻറലക്ച്വ ൽ പ്രോപ്പർട്ടി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 43
16. 2022 മാർച്ചിൽ അന്തരിച്ച ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം- Shane Warne
- സ്പിന്നർ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ്.
- 1999- ൽ ഏകദിന ലോകകപ്പ് നേടിയ ടീമിൽ അംഗമാണ്.
- 3 തവണ വിസ്ഡൻ മികച്ച താരമായി.
- 2013- ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിൽ.
- ടെസ്റ്റിലും ഏകദിനത്തിലുമായി നേടിയത് 1001 വിക്കറ്റ്
- My Own story, My Illustrated carrer, No Spam' തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്തമായ രചനകളാണ്
17. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ജ്ഞാനപ്പാന പുരസ്കാരം 2022- നു അർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി- കെ. ജയകുമാർ
18. 2022 മാർച്ചിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്- സ്റ്റീഫൻ ജോർജ്
19. 2022 മാർച്ചിൽ 5000 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ്- രഞ്ജി ട്രോഫി.
20. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ചിത്രം- നിഷിദ്ധോ (സംവിധാനം- താരാ രാമാനുജൻ)
21. 2022 മാർച്ചിൽ കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയം ബെംഗളുരുവിലെ നിംഹാൻസുമായി ചേർന്ന് രാജ്യത്തുടനീളമുള്ള വൺ സ്റ്റോപ് സെന്റർ (DSC) പ്രവർത്തകരുടെ മാനസികാരോഗ്യ വികസനത്തിനായി ആരംഭിച്ച പദ്ധതി- സ്ത്രീ മനോരക്ഷാ പ്രോജക്ട്
22. റഷ്യൻ സേന ആക്രമിച്ച് നിയന്ത്രണത്തിലാക്കിയ യൂറോപ്പിലെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയം- സേപോറിസിയ (യുക്രൈൻ)
23. ജെറ്റ് എയർവേസിന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- സഞ്ജീവ് കപൂർ
- 2022 ഏപ്രിൽ 4- ന് ആണ് കപുർ ചുമതലയേൽക്കുന്നത്
24. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മികച്ച വനിതാ വാക്സിനേറ്റർക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച മലയാളികൾ- ടി.ആർ.പ്രിയ (തിരുവനന്തപുരം ജനറൽ ആശുപത്രി), ടി.ഭവാനി പയ്യന്നൂർ താലൂക്ക് ആശുപത്രി
25. അടുത്തിടെ അന്തരിച്ച കരസേനാ മുൻ മേധാവി- ജനറൽ സുനിത് ഫ്രാൻസിസ്
- 1990-1993 കാലത്ത് കരസേനാ മേധാവിയും, 2004-2010 കാലത്ത് പഞ്ചാബ് ഗവർണറുമായിരുന്നു
26. ശ്രീനാരായണ ഗുരുവിന്റെ പേരിൽ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കുവാൻ പോകുന്ന സംസ്ഥാനം- കർണാടക
27. കന്നുകാലികളെ പാർപ്പിക്കുന്ന ഗോശാലകളിൽ നിന്ന് അവയെ ദത്തെടുക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച പദ്ധതി- പുണ്യകോടി ദത്ത് പദ്ധതി
28. 2022- ലെ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം ലഭിച്ച വ്യക്തി- എം.ജി.ശ്രീകുമാർ (പിന്നണിഗായകൻ)
29. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ കോർപ്പറേഷനിൽ പ്രഥമ മേയറായി ചുമതലയേൽക്കുന്ന ആദ്യ മലയാളി- എസ്.എ.സത്യ (മലപ്പുറം)
30. 'Global Plastics Treaty' തയ്യാറാക്കുന്നതിനുള്ള ഉത്തരവിന് അംഗീകാരം നൽകിയ അന്താരാഷ്ട്ര സ്ഥാപനം ഏതാണ്- UN Environment Assembly
31. 2022 മാർച്ചിൽ കേരള സംസ്ഥാന നനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ പുതിയ ചെയർമാനായി നിയമിതനായത്- സ്റ്റീഫൻ ജോർജ്
32. തദ്ദേശസ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഹരിതകേരളം മിഷൻ ആരംഭിച്ച അപ്പിക്കേഷൻ- ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മാനേജ്മെന്റ് സിസ്റ്റം ആപ്പ്
33. ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ ആരംഭിച്ചത്- സൗദി അറേബ്യ
34. പതിമൂന്നാമത് ബംഗളുരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന്, സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ചിത്രം- നിഷിദ്ധോ
35. ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗ മായി അന്താരാഷ്ട്ര വനിതാ ദിന വാരംമായി ആരംഭിക്കാൻ ഇന്ത്യൻ വനിതാ ശിശു വികസന മന്ത്രാലയം തീരുമാനിച്ചത്- മാർച്ച് 1 മുതൽ മാർച്ച് 8 വരെ
36. 2022 മാർച്ചിൽ ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം- സൗരഭ് ചൗധരി
37. സമുദ്രനിരപ്പിൽ നിന്ന് 10000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കമെന്ന് ലോക റെക്കോർഡ് നേടിയ തുരങ്കം- Atal Tunnel
38. 2022 ഫെബ്രുവരിയിൽ സെബിയുടെ ആദ്യ വനിത ചെയർമാനായി ചുമതലയേറ്റത്- മാധബി പുരി ബുച്ച്
39. ഏത് രാജ്യത്തിൽ നിന്നും പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനാണ് ഇന്ത്യ ചർച്ച നടത്തുന്നത്- യുഎസ്എ
40. 2022- ലെ മെക്സിക്കൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത്- റാഫേൽ നദാൽ
No comments:
Post a Comment