Friday, 11 March 2022

Current Affairs- 11-03-2022

1. ഇന്ത്യൻ ഓപ്പൺ ജമ്പ്സ് കോമ്പറ്റീഷൻ 2022- ലെ പുരുഷന്മാരുടെ ലോങ്ജമ്പ് ഇനത്തിൽ സ്വർണം നേടിയ മലയാളി- മുരളി ശ്രീശങ്കർ


2. 2022 മാർച്ചിൽ എൽ. ഐ.സി യുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായത്- സുനിൽ അഗർവാൾ


3. 2022 മാർച്ചിൽ വിളകളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാസ കീടനാശിനികൾക്ക് പകരമായി ഉപയോഗിക്കാവുന്ന ബയോഡീഗ്രേഡബിൾ  നാനോ പാർട്ടിക്കിൾ വികസിപ്പിച്ചെടുത്തത്- IIT കാൺപുർ


4. 2022 മാർച്ചിൽ നടന്ന 19-ാമത് ഇന്ത്യ - യു.എസ് മിലിട്ടറി കോ-ഓപ്പറേഷൻ ഗ്രൂപ്പ് മീറ്റിങ്ങിനു വേദിയായത്- ആഗ്ര (ഉത്തർപ്രദേശ്)


5. 2022 മാർച്ചിൽ ഗുജറാത്ത് വനം വകുപ്പ് ഏഷ്യൻ സിംഹങ്ങളുടെ തിരിച്ചറിയലിനും സംരക്ഷണത്തിനുമായി വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധിഷ്ഠിത photo-identification software- SIMBA (Software with Intelligent Marking Based identification of Asiatic lions)


6. അടുത്തിടെ ചന്ദ്രനിൽ വീണ് വൻഗർത്തം ഉണ്ടാക്കിയ ചൈനീസ് റോക്കറ്റ്- സ്പേസ് എക്സ് 


7. ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം സേഫ്റ്റി, റിലയബിലിറ്റി, ക്വാളിറ്റി വിഭാഗം ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- ഡോ.വി.ബൃന്ദ (തിരുവനന്തപുരം) 

  • വനിതാ ദിനത്തോടനുബന്ധിച്ച് കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഏർപ്പെടുത്തിയ വിമൻ അച്ചീവേഴ്സ് പുരസ്കാരം മാർച്ച് എട്ടിന് സ്വീകരിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റം 

8. തപാൽ ഓഫീസുകൾ മുഴുവൻ 2022 ഓടുകൂടി 'കോർ ബാങ്കിങിന്' കീഴിലാക്കുവാൻ പോകുന്ന രാജ്യം- ഇന്ത്യ 


9. 2022- ൽ സംസ്ഥാന സർക്കാരിന്റെ വനിതാ രത്ന പുരസ്കാരം ലഭിച്ച വ്യക്തികൾ- ശാന്താ ജോസ്, വൈക്കം വിജയലക്ഷ്മി, ഡോ.സുനിതാ കൃഷ്ണൻ, ഡോ.യു.പി.വി.സുധ


10. ഡോ.കെ.ടി.ചെറിയാൻ പണിക്കർ രചിച്ച് അടുത്തിടെ പ്രകാശനം ചെയ്ത പുസ്തകം- ഗോഡ്സ് സിഗ്നേച്ചർ ടാംപേർഡ് 


11. 1990- ലെ എസ്.എസ്.എൽ.സി. ഒന്നാം റാങ്ക് ജേതാവ് എസ്.മഞ്ജുള എഴുതിയ നോവൽ- ‘എ കോയൽ കോൾഡ് ഇൻ ഓട്ടം'


12. 2022- ലെ ഇംഗ്ലീഷ് ലീഗ് ഫുട്ബോൾ ടൂർണമെന്റ് കപ്പ് നേടിയത്- ലിവർപൂൾ


13. യുദ്ധം അവസാനിപ്പിക്കാനായി 2022- ൽ റഷ്യയും യുക്രനും തമ്മിൽ നടന്ന ആദ്യ ഘട്ട സമാധാന ചർച്ച ഏത് രാജ്യത്ത് വെച്ചായിരുന്നു- ബെലാറുസ്


14. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഇന്ത്യയുടെ ആദ്യ ആണവായുധ - പരിശീലകനും യുഎൻഒ- യുടെ ഇന്റർനാഷണൽ അറ്റോമിക് എനർജി മുൻ മേധാവിയുമായ ശാസ്ത്രജ്ഞൻ- പ്രണബ് ദസ്തിദാർ


15. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഹേമാനന്ദ ബിശ്വാൽ എത് സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രി ആയിരുന്നു- ഒഡീഷ


16. 2022- ലെ ബോൾട്സാൻ മെഡൽ നേടിയ ഇന്ത്യക്കാരൻ- ദീപക് ദർ


17. 2022- ലെ ചെമ്മനം ചാക്കോ കവിത പുരസ്കാരം ലഭിച്ചതാർക്ക്- അഹമ്മദ് ഖാൻ


18. National Assessment and Accreditation Council (NAAC)- ന്റെ ചെയർമാനായി നിയമിതനായത്- ഭൂഷൺ പട്വർധൻ 


19. പത്തുലക്ഷത്തോളം വിദ്യാർഥികളുടെ വിദ്യാഭ്യാസം, അറിവ്,കഴിവ് എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022 മാർച്ചിൽ തമിഴ്നാട് സർക്കാർ ആരംഭിച്ച പദ്ധതി- നാൻ മുതൽവൻ 


20. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്കായി കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി- സ്ത്രീ മനോരക്ഷാ പ്രോജക്ട് 


21. Camel Protection and Development Policy ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ 


22. സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച ചിത്രം- നിഷിഡോ 


23. ടെസ്റ്റ് ക്രിക്കറ്റിൽ 4000 വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരം- രവിചന്ദ്ര അശ്വിൻ


24. സംസ്ഥാന നനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- സ്റ്റീഫൻ ജോർജ്ജ്


25. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മികച്ച കൊവിഡ് വാക്സിനേറ്റർമാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്കാരത്തിന് കേരളത്തിൽ നിന്ന് അർഹരായവർ- 

  • ടി.ആർ.പ്രിയ (തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിംഗ് ഓഫീസർ)
  • ടി.ഭവാനി (കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ്)

26. തമിഴ്നാട്ടിലെ ഹൊസൂർ നഗരത്തിലെ ആദ്യ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- എസ്. എ. സത്യ 


27. ചെന്ന കോർപ്പറേഷൻറെ ചരിത്രത്തിലെ ആദ്യ ദളിത് വനിത മേയറാകുന്നത്- ആർ. പ്രിയ


28. മഹാകവി കുമാരനാശാന്റെ ജീവിത കഥയ ആസ്പദമാക്കി റിലീസിനൊരുങ്ങുന്ന ചിത്രം- ഗ്രാമവൃക്ഷത്തിലെ കുയിൽ 


29. ജൻ ഔഷധി ബൽ മിത്ര പ്രോഗ്രാമി ൻറെ ലക്ഷ്യം എന്താണ്- പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനയെ ക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുക (PMBJP) 


30. 2022- ലെ ലോക വന്യജീവി ദിനം തീം- 'Recovering key species for ecosystem restoration'


31. 2021- ലെ ജെ.സി.ബി. പുരസ്കാരത്തിന് അർഹമായ 'ഡൽഹി: എ സോളിലോക്വി' ഏത് മലയാളി എഴുത്തുകാരന്റെ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ്- എം. മുകുന്ദൻ 

  • 'ഡൽഹിഗാഥകൾ' എന്ന നോവലിന്റെ ഈ പരിഭാഷ നിർവഹിച്ചത് ഫാത്തിമ ഇ.വി. കെ. നന്ദകുമാർ എന്നിവരാണ്. 

32. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒപ്പുവക്കപ്പെട്ട 'ട്രീറ്റി ഓൺ പ്രൊഹിബിഷൻ ഓഫ് ന്യൂക്ലിയർ വെപ്പൺസ് (TPNW) ഉടമ്പടി പ്രാബല്യത്തിൽവന്ന തീയതി- 2021 ജനുവരി 22 .

  • 130- ലേറെ രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പ് വെച്ചിട്ടുണ്ട്. 

33. സ്പെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചേർന്ന് നിർമിക്കുന്ന യൂറോപ്പിലെ സൗരോർജപാടം- ഫ്രാൻസിസ്റ്റോ പിസാരോ  

  • 590 മെഗാവാട്ടിന്റെ ഈ പ്ലാന്റ് സ്പെയ്നിലാണ് സ്ഥാപിക്കുന്നത്. 

34. ഗൾഫ് രാജ്യങ്ങളിലെ ആദ്യ ഇസ്രയേൽ നയതന്ത്ര കാര്യാലയം തുറന്നത് എവിടെയാണ്- അബുദാബി (യു.എ.ഇ) 

  • പതിറ്റാണ്ടുകളായി നീണ്ടുനിന്ന അഭിപ്രായ ഭിന്നതകൾക്കൊടുവിൽ 2020- ലാണ് ഇസ്രയേലും യു.എ.ഇ.യും നയതന്ത്ര ബന്ധം സ്ഥാപിച്ചത്.
  • എബ്രഹാം എക്കോഡ്സ് (Abraham Accords) എന്ന സമാധാന ഉടമ്പടിക്കു ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ സുപ്രധാന നയതന്ത്ര നീക്കമാണ് അബുദാബിയിലെ എംബസി തുറക്കൽ 

35. ഇന്ത്യയിലെ ആദ്യത്തെ റിമോട്ട് ഹെൽത്ത് മോണിറ്ററിങ് സംവിധാനം ആരംഭിച്ചത് എവിടെയാണ്- ഋഷികേശ് (ഉത്തരാഖണ്ഡ്) 


36. ഏതുരാജ്യമാണ് ഭീമൻ ഉപഗ്രഹവിക്ഷേപണ റോക്കറ്റായ ലോങ്മാർച്ച്- 8 വിക്ഷേപിച്ചത്- ചൈന 


37. ട്വിറ്ററിലൂടെ ജുഡീഷ്യറിയെ വിമർശിച്ചതിന്റെ പേരിൽ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതി വിധേയനാക്കിയ പ്രമുഖ അഭിഭാഷകൻ- പ്രശാന്ത് ഭൂഷൺ 


38. ആരുടെ 200-ാം ജന്മവാർഷികത്തിന്റെ ഓർമയ്ക്കായാണ് ലോകാ രോഗ്യസംഘടന 2020- നെ നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചത്- ഫോറൻസ് നൈറ്റിംഗേൽ

  • ആധുനിക നഴ്സിങ്ങിന്റെ സ്ഥാപക എന്നു വിശേഷിപ്പിക്കപ്പെടുന്ന നെറ്റിം ഗേൽ 1820 മേയ് 12- ന് ഇറ്റലിയിലെ ഫ്ലോറൻസിലാണ് ജനിച്ചത് 
  • 'വിളക്കേന്തിയ വനിത' എന്നും അവർ അറിയപ്പെടുന്നു 

39. ആദിവാസികളുടെ തനത് സംസ്സാരവും ജീവിതവും സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഗോത്രപൈതൃക പദ്ധതി- എൻ ഊര്


40. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി സിനിമാ ചിത്രീകരണം നടന്നത് ഏത് ചലച്ചിത്രത്തിന്റെ ഭാഗമായാണ്- ദ ചലഞ്ച് 

  • സംവിധായകൻ ക്ലിപ് ഷിപ്പെങ്കോ, നായിക യുലിയപെരെസിൽഡ് എന്നിവരും ഇവർക്ക് നിർദേശം നൽകുന്നതിനായി മുതിർന്ന ബഹിരാകാശ യാത്രികൻ ആന്റൻ ഷാപ്ലെറോവും ഉൾപ്പെട്ട റഷ്യൻ സംഘമാണ് ബഹിരാകാശ നിലയത്തിലെത്തിയത്. 
  • 2021 ഒക്ടോബർ അഞ്ച് മുതൽ 17 വരെ 12 ദിവസമാണ് ചിത്രീകരണം നടന്നത്

41. ഓഗസ്റ്റ് 14 ഓടുകൂടി കൊല്ലം ജില്ലയെ കേരളത്തിലെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ല ആക്കുന്നതിനുള്ള ക്യാമ്പയിൻ- ‘ദി സിറ്റിസൺ' 


42. നീരൊഴുക്ക് തടസപ്പെട്ട നിർജീവമായ തോടുകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ വാഹിനി 


43. കേരള സർക്കാർ നൽകുന്ന പ്രഥമ റവന്യ പുരസ്കാരത്തിൽ മികച്ച കലക്ടറേറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്- തിരുവനന്തപുരം ജില്ലാ കലക്ടറേറ്റ് 


44. 2022- ൽ കർഷകർക്ക് കാർഷിക - കാലാവസ്ഥ സേവനങ്ങൾ നൽകുന്നതിനായി 'കിസാൻ' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്- IIT Roorkee 


45. ഇന്ത്യൻ റെയിൽവെയുടെ ഇന്ത്യയിലെ ആദ്യ കേബിൾ റെയിൻ ബ്രിഡ്ജ് നിലവിൽ വന്നതെവിടെ- ജമ്മു കാശ്മീർ 


46. 2022 ഫെബ്രുവരി മാസം രാജ്യത്തിന് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി എത്ര ചൈനീസ് ആപ്പുകൾ കൂടിയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്- 54 


47. 2022- ൽ യു.കെ. യിൽ നടക്കുന്ന ഏതു ബഹുരാഷ്ട്ര വ്യോമ അഭ്യാസത്തിലേക്കാണ് വ്യോമസേന ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച് തേജസ് വിമാനം പങ്കെടുപ്പിക്കുന്നത്- Cobra Warrior 22 


48. ആഗോള തലത്തിൽ പ്രശസ്തമായ 'ജൂവലറി വേൾഡ് അവാർഡ് ദുബായ് 2022' ലഭിച്ചത്- മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 


49. 2022- ൽ ഏറ്റവും നല്ല ആരോഗ്യ നഗരത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റി അവാർഡ് ലഭിച്ച നഗരം- ഷാർജ 


50. 2022-ലെ ഹിലാൽ ഇ-പാകിസ്ഥാൻ പുരസ്കാരത്തിന് അർഹനായത്- ബിൽ ഗേറ്റ്സ്

No comments:

Post a Comment