1. ഐ.പി.എൽ. ടീം ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡിങ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ബിജു ജോർജ് (തിരുവനന്തപുരം)
2. 2022 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ പുതിയ മെട്രോ- പുനെ മെട്രോ
3. ഏത് വർഷത്തോടെ നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികൾ ആണ് കേരളം ആവിഷ്കരിക്കുന്നത്- 2050
4. 2022 മാർച്ചിൽ തൊഴിലാളി ക്ഷേമനിധി ബോർഡ് വിവിധ ജില്ലകളിലായി നടപ്പിലാക്കുന്ന ഭവന പദ്ധതി- ഒരു തൊഴിലാളിക്ക് ഒരു വീട്
5. നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കൃഷ്ണപിള്ളയുടെ പേരിൽ നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കുന്നത്- വൈക്കം
6. ടൈം മാഗസിൻ വുമൺ ഓഫ് ദ ഇയർ- 2022 ആയി തിരഞ്ഞെടുക്കപ്പെട്ട അഫ്ഗാൻ മാധ്യമപ്രവർത്തക- സഹ്റ ജോയ
7. 2022 മാർച്ചിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട നുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷൻ സംയുക്തമായി സംഘടിപ്പിച്ച വനിതാ പാർലമെന്റിന്റെ ഉദ്ഘാടനം നടന്നത് എവിടെയാണ്- കോഴിക്കോട്
8. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) മേധാവിയായി നിയമിതനായ വ്യക്തി- ദേബാശിഷ് പാണ്ഡ (മുൻ ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി)
9. 2022 മാർച്ച് 11- ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്- കെ.എൻ.ബാലഗോപാൽ (ധനമന്ത്രി)
- കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ടാബ്ലറ്റ് ഉപയോഗിച്ച് ബജറ്റ് അവതരണം നടത്തിയത് ഇദ്ദേഹമാണ്
- യുദ്ധസാഹചര്യത്തിൽ വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും 2000 കോടി രൂപ അനുവദിച്ചു.
- അടിസ്ഥാന സൗകര്യവികസനം, ഉന്നത വിദ്യാഭ്യാസം, നൂതന കൃഷി, വ്യവസായം, ടൂറിസം എന്നിവയ്ക്ക് മുൻഗണന
- സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 2000 കോടി രൂപ.
10. പുതിയ ഡീസൽ വാഹനങ്ങൾക്ക് ഹരിതനികുതി' ഏർപ്പെടുത്തുവാൻ പോകുന്ന സംസ്ഥാനം- കേരളം
11. നാവായിക്കുളത്ത് ആരംഭിച്ച് വിഴിഞ്ഞം ബൈപാസിൽ അവസാനിക്കുന്ന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റോഡ് പദ്ധതി- ഔട്ടർ റിങ് റോഡ്
- 78.880 കി.മീ. റോഡിൽ നാലുവരിപ്പാതയാണ് പദ്ധതി ലക്ഷ്യം.
- 4500 കോടി രൂപയാണ് ആകെ ചെലവ്.
12. ചിറ്റൂർ ഇറിഗേഷൻ പദ്ധതിയിലെ മുലത്തറ ഇടതുകര കനാലിൽ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ 25 കിലോവാട്ട് ശേഷിയുള്ള
പ്രോജക്ട്- ഹൈഡാ കൈനറ്റിക് ടർബൈൻ
13. 2022- ലെ സംഗീതനാടക അക്കാദമി അവാർഡ് ജേതാക്കൾ-
- കരിവെള്ളൂർ മുരളി (നാടകം)
- കൊല്ലം വി.ഹർഷകുമാർ (കാഥികൻ)
- പി.സുബ്രഹ്മണ്യൻ (കർണാടക സംഗീതജ്ഞൻ)
- എന്നിവർക്ക് ഫെലോഷിപ്പും (50,000 രൂപ), 17 പേർക്ക് അവാർഡും, 23 പേർക്ക് ഗുരുപൂജ പുരസ്കാരവും ലഭിച്ചു.
14. കേരളത്തിൽ പാരിസ്ഥിതിക ചെലവ് വിവരങ്ങള. ടങ്ങിയ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുന്നത്- 2023-24 സാമ്പത്തികവർഷം മുതൽ
15. കാൻസർ രോഗികളുടെയും ബോൺമാരോ ഡോണർമാരുടെയും വിവരങ്ങളും സമഗ്ര കാൻസർ നിയന്ത്രണ തന്ത്രങ്ങളും ഉൾപ്പെടുത്തിയ സോഫ്റ്റ് വെയർ- കാൻസർ കെയർ സ്യൂട്ട്
16. ലോക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് ആകർഷിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന പരിപാടി- Study In India(SII)- 2022
17. സംസ്ഥാനത്തെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ ആരംഭിച്ച കോൾ സെൻറർ സംവിധാനം- സഹജ
18. 2022 മാർച്ചിൽ കാലടി സംസ്കൃത സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായത്- പ്രൊഫ. എം വി നാരായണൻ
19. 2022 മാർച്ചിൽ അന്തരിച്ച പാകിസ്ഥാൻ മുൻ പ്രസിഡന്റ്- റഫീഖ് തരാർ
20. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളർ- ആർ. അശ്വിൻ
21. എത്രാമത് ഐപിഎൽ സീസണാണ് 2022- ൽ നടക്കുന്നത്- 15-ാമത്
- ഉദ്ഘാടന മത്സരവേദി- വാങ്കഡെ സ്റ്റേഡിയം
22. 2022 മാർച്ചിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിങ് ആർച്ച് പാലം നിലവിൽ വന്നത്- വലിയഴീക്കൽ
23. 2022- ലെ ഹസൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം നേടിയ ഇന്ത്യാക്കാരി- ദയാനിത് സിങ്
24. ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചാലുടൻ രേഖകൾ എല്ലാവരിലേക്കും ഓൺലൈനായി എത്തിക്കുന്നതിന് കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Kerala ബഡ്ജറ്റ്
25. പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ പ്രൊഡ്യൂസ് ചെയ്യുന്ന രാജ്യം- അമേരിക്ക
26. 2022- ലെ വിശ്വകർമ നാഷണൽ അവാർഡ് നേടിയത്- ഭൂപേന്ദർ യാദവ്
27. എവിടെയാണ് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ഏരിയ നിർമിക്കുന്നത്- ഹൈദരാബാദ്
28. വിദ്യാഭ്യാസ സമ്പന്നരായ വനിതകളെ തൊഴിലിടങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനായി Axis Bank ആവിഷ്കരിച്ച പദ്ധതി- 'House Work Is Work'
29. യു.എസ്. ആസ്ഥാനമായുള്ള എൻ ജി ഒ ഫ്രീഡം ഹൗസിൻറെ 'ഫ്രീഡം ഇൻ ദ വേൾഡ്’ 2022- ലെ വാർഷിക റിപ്പോർട്ട് പ്രകാരം തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യ ഉൾപ്പെട്ട വിഭാഗം- ഭാഗികമായി സ്വാതന്ത്ര്യം
30. ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചാലുടൻ രേഖകൾ എല്ലാവരിലേക്കും ഓൺലൈനായി എത്തിക്കുന്നതിന് കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- കേരള ബജറ്റ്
31. 2026- ലെ വിന്റർ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം- Milano-Cortina(ITALY)
32. 2022 ഫെബ്രുവരിയിൽ ഇന്ത്യ ഏത് രാജ്യവുമായാണ് Comprehensive Economic Partnership എഗ്രിമെന്റ് (CEPA) ഒപ്പ് വെച്ചത്- UAE
33. കേരളത്തിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോയുടെ റൂട്ട്- വൈറ്റില to കാക്കനാട്
34. 2021 Sustainable Development Index- ൽ ഇന്ത്യയുടെ സ്ഥാനം- 120 ( ഒന്നാമതെത്തിയ രാജ്യം- ഫിൻലാന്റ്)
35. യുക്രയിൻ പ്രസിഡണ്ട് വോളാഡിമർ സെലെൻസ് കി ഹീറോ ഓഫ് യുക്രയിൻ ബഹുമതി നൽകിയാദരിച്ച സൈനിക ഉദ്യോഗസ്ഥൻ- ലഫ്. ജനറൽ ഓലക്സാണ്ടർ ലെക്സിയോവ്
36. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വ്യാപാര സാംസ്കാരിക കേന്ദ്രമായ ജിയോ വേൾഡ് സെന്റർ നിലവിൽ വരുന്നതെവിടെ- മുംബൈ
37. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് കേരളത്തിലെ ജൈവ വൈവിധ്യ പൈത്യക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച തിരുവനന്തപുരം ജില്ലയിലെ കായൽ- കഠിനം കുളം കായൽ
38. ഇന്ത്യൻ ഓപ്പൺ ജംപ്സസ് മത്സരം 2022- ൽ പുരുഷന്മാരുടെ ലോംഗ് ജംപ് ഇനത്തിൽ സ്വർണം നേടിയത്- മുരളി ശ്രീശങ്കർ
39. വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷൻ ദേശീയ വനിതാ കമ്മീഷൻ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വനിതാ പാർലമെന്റിന്റെ മുദ്രാവാക്യം- സുസ്ഥിരമായൊരു നാളേക്കുവേണ്ടി ഇന്നു വേണം ലിംഗസമത്വം
40. സുസ്ഥിര വികസന റിപ്പോർട്ട് 2021 പട്ടികയിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്- 120
No comments:
Post a Comment