1. 2022 മാർച്ചിൽ മൊറോക്കോയിലെ യു. എസ്. നയതന്ത്ര പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ വംശജൻ- പുനീത് തൽവാർ
2. 2022- ലെ അന്താരാഷ്ട്ര വന ദിനത്തിന്റെ ( മാർച്ച് 21) പ്രമേയം- Forests and sustainable production and consumption
3. മാലിദ്വീപ് ഗവൺമെന്റിന്റെ സ്പോർട്സ് അവാർഡ്സ് 2022- ൽ 'സ്പോർട്സ് ഐക്കൺ പുരസ്കാരം' ലഭിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സുരേഷ് റെയ്ന
4. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 പുരുഷ സിംഗിൾസ് വിഭാഗത്തിൽ ജേതാവായത്- വിക്ടർ അക്സൽസൺ (ഡെന്മാർക്ക്)
5. 2022 ഓഗസ്റ്റിൽ Asian Cricket Council- ന്റെ നേതൃത്വത്തിൽ നടക്കുന്ന ഏഷ്യാകപ്പിന്റെ വേദി- ശ്രീലങ്ക
6. യുക്രൈൻ അഭയാർത്ഥികളെ സഹായിക്കുന്നതിനായി തനിക്ക് ലഭിച്ച 2021- ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര മെഡൽ ലേലത്തിനു വയ്ക്കുന്ന റഷ്യൻ മാധ്യമ പ്രവർത്തകൻ- ദിമിതി മുറടോവ്
7. അടുത്തിടെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട, രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ഭീകരതയെ അതിജീവിച്ച വ്യക്തി- ബോറിസ് റോമൻചെങ്കോ
8. അടുത്തിടെ അന്തരിച്ച, രാജ്യം ധീരതയ്ക്കുള്ള പ്രത്യേക ബഹുമതി നൽകി ആദരിച്ചിട്ടുള്ള വ്യക്തി- മേജർ ജനറൽ രൺധീർ സിങ് (ഗുജറാത്ത്)
- അതിവിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ എന്നിവയ്ക്ക് അർഹനായിട്ടുണ്ട്
9. രാജ്യത്ത് ആദ്യമായി ഒരു പോലീസ് സേന കുട്ടികൾക്കായി 'ഡിജിറ്റൽ ഡി അഡിക്ഷൻ' കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം- കേരളം
10. സ്വിറ്റ്സർലൻഡ് കേന്ദ്രമായ 'ഐക്യ എയർ' തയ്യാറാക്കിയ ലോക വായുനിലവാര റിപ്പോർട്ട് അനുസരിച്ച് വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യതലസ്ഥാന നഗരം- ഡൽഹി
- ധാക്കയാണ് രണ്ടാം സ്ഥാനത്ത്
- മൂന്നാം സ്ഥാനത്ത് മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിന്റെ തലസ്ഥാനം എൻജാമിനയാണ്.
11. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ, ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം- കേരളം
- പുരസ്കാര തുക 50 ലക്ഷം രൂപയാണ്.
- കേരളത്തിന് സിൽവർ കാറ്റഗറിയിലാണ് ബഹുമതി.
- സംസ്ഥാനത്ത് മലപ്പുറം, വയനാട് എന്നീ ജില്ലകൾക്ക് ഗോൾഡ് കാറ്റഗറിയിൽ പുരസ്കാരം ലഭിച്ചു.
12. അടുത്തിടെ മതംമാറ്റ നിരോധന ബില്ലിന് അംഗീകാരം നൽകിയ സംസ്ഥാനം- ഹരിയാന
13. 2020- ലെ ഭാരത് ഭവന്റെ സമഗ്ര സംഭാവനാ വിവർത്തനരത് പുരസ്കാരങ്ങൾ ലഭിച്ച വ്യക്തികൾ-
- സമഗ്രസംഭാവന പുരസ്കാരം - ഡോ.ആർസു
- ഭാരത് ഭവൻ വിവർത്തന രത്നം പുരസ്കാരം- പയ്യന്നൂർ കുഞ്ഞിരാമൻ
- പ്രത്യേക ജൂറി പുരസ്കാരം- റോസി തമ്പി
14. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വാട്ടർ ബാങ്ക് "അക്വറിയം" ആരംഭിച്ച നഗരം- ബാംഗ്ലൂർ
15. ആഗോള സന്തോഷ സൂചികയിൽ തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം നിലനിർത്തുന്നത്- ഫിൻലാൻറ് (ഇന്ത്യ- 136)
16. ലോകത്ത് ആദ്യമായി യുദ്ധത്തിൽ ഹൈപ്പർ സോണിക് മിസൈൽ ഉപയോഗിക്കുന്ന രാജ്യം- റഷ്യ
17. 3.6 കോടി വർഷം പഴക്കമുള്ള തിമിംഗല ഫോസിൽ കണ്ടെത്തിയ രാജ്യം- പെറു
18. മൊറോക്കോയിലെ യുഎസ് പ്രതിനിധി ആകുന്ന ഇന്ത്യൻ വംശജൻ- പുനീത് തൽവാർ
19. അനീമിയ മുക്ത ഭാരതം ഇൻഡക്സസ് 2020 - 21 ഒന്നാമതെത്തിയ സംസ്ഥാനം- മധ്യ പ്രദേശ്
20. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സിറ്റി സ്ഥാപിതമാകുന്നത് എവിടെയാണ്?
പൂനെ, മഹാരാഷ്ട
21. 2022 മാർച്ചിൽ വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെക്രട്ടറി ജനറലായി നിയമിതനായ മലയാളി ഡോക്ടർ-
വി കെ രാധാകൃഷ്ണൻ
22. 2023- ൽ സുവർണജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത പോലീസ് സ്റ്റേഷൻ- കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ
23. സർക്കാർ സ്കൂളുകളെ ശക്തിപ്പെടുത്തുന്നതിനായി 'മാന ഊരു മാന ബാഡി' പദ്ധതി ആരംഭിച്ച സംസ്ഥാനം- തെലുങ്കാന
24. 202- ലെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉപഭോക്ത തർക്ക പരിഹാരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ്- ത്രിപുര
- കേരളത്തിന്റെ സ്ഥാനം- 17
25. 2022 മാർച്ചിൽ കാർട്ടർ സെന്റർ തുടങ്ങുന്ന ഐ - പോളിസി (ഇന്ത്യൻ പോളിസി) ഉപദേശ സമിതിയുടെ അംഗമായി തിരഞ്ഞെടുത്തത് ആരെയാണ്- വിനോദ് കെ ജോസ്
- ഇന്ത്യയിലെ ജനാധിപത്യവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുഎസ് നയരൂപീകരണ വിദഗ്ധരുടെ ശ്രദ്ധയിൽപ്പെടുത്താനായാണ് കാർട്ടർ സെന്റർ തുടങ്ങുന്ന ഐ - പോളിസി (ഇന്ത്യൻ പോളിസി) ആരംഭിച്ചത്.
26. ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനം (എഫ്സിഇവി)- ടോയോട്ട മിറായ്
27. കേന്ദ്ര യുവജന കാര്യ മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ മാർച്ചിൽ സംയുക്തമായി സംഘടിപ്പിച്ച് National Youth parliament festival 2022 മൂന്നാമത് എഡിഷന്റെ വേദി- ന്യൂഡൽഹി
28. കാർഷികമേഖലയിലെ മികവിന് സംസ്ഥാന സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ഡവലപ്മെന്റ് ആൻഡ് ഫാമേഴ്സ് വെൽഫെയർ നൽകുന്ന മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ മെമ്മോറിയൽ ' കർഷകോത്തമ' പുരസ്കാരം 2021- ൽ നേടിയത്- ശിവാനന്ദ
29. ഇരുപത്താറാമത് രാജ്യാന്തര ചലച്ചിത്രോത്സവ വേദി- തിരുവനന്തപുരം
- പ്രഥമ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ച കുർദിഷ് സംവിധായക ലിസ ചാലൻ
30. അടുത്തിടെ ബി.എ 1, ബി.എ 2 ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത വകഭേദം കണ്ടെത്തിയ രാജ്യം- ഇസ്രയേൽ (ഒമിക്രോൺ വകഭേദം ആദ്യമായി കണ്ടെത്തിയത്- ദക്ഷിണാഫ്രിക്ക)
31. വില്ലേജ് ഓഫീസുകൾമുതൽ ജില്ലാകളക്ടറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളിലെ ഫയൽനീക്കം പൂർണമായും ഇ-ഓഫീസ് വഴിയാക്കിയ രാജ്യത്തെ ആദ്യ ജില്ല- വയനാട്
32. ഇന്ത്യയും റഷ്യയും തമ്മിലുള്ള എത്രാമത്തെ വാർഷിക ഉച്ചകോടിയാണ് 2021 ഡിസംബർ 6- ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്നത്- 21-ാമത്
- പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ എന്നിവർ പങ്കെടുത്ത ഉച്ചകോടിക്കുശേഷം റൈഫിൾ കരാർ ഉൾപ്പെടെ പരസ്പര സഹകരണത്തിനുള്ള 28 കരാറുകൾ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
33. 2021 ഡിസംബർ 8- ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടത് എവിടെ വെച്ചായിരുന്നു- നീലഗിരി (തമിഴ്നാട്) യിലെ കുനൂർ കാട്ട രിയിലെ നഞ്ചപ്പഛത്രത്ത്
- വ്യോമസേനയുടെ Mi-17 V5 ഹെലികോപ്ടർ തകർന്നുവീണാണ് ദുരന്തം.
- കരസേനാ മേധാവിയായിരിക്കെ 2020 ജനുവരി ഒന്നിനാണ് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാമേധാവിയായി ബിപിൻ റാവത്ത് സ്ഥാനമേറ്റത്.
- അപകടത്തെപ്പറ്റിയുള്ള സൈനിക അന്വേഷണത്തിന് നേതൃത്വം നൽകുന്നത് എയർ മാർഷൽ മാനവേന്ദ്രസിങ്ങാണ്.
34. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ- രോഹിത് ശർമ
- നാഗ്പുർ സ്വദേശിയായ രോഹിത് ‘ഹിറ്റ്മാൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
- രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ
35. "ജസ്റ്റിസ് ഫോർ ദ ജഡ്ഡ്' (ജഡ്ഡിക്ക് നീതി) ഏത് നിയമജ്ഞന്റെ ആത്മകഥയാണ്- രഞ്ജൻ ഗൊഗോയ്
- സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും ഇപ്പോൾ രാജ്യസഭാംഗവുമാണ്.
- രാജ്യസഭാംഗമായ മൂന്നാമത്തെ സുപ്രീം കോടതി ജഡ്ഡിയാണ് ഗൊഗോയ്. രംഗനാഥ് മിശ്ര, ബഹ്റുൾ ഇസ്ലാം എന്നിവരാണ് മറ്റ് രണ്ടുപേർ.
- രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മുൻ സുപ്രീംകോടതി ജഡ്മി കുടിയാണ് രഞ്ജൻ ഗൊഗോയ്.
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ശേഷം സംസ്ഥാന ഗവർണറായ ആദ്യ വ്യക്തി പി. സദാശിവം, 2014-19 കാലത്ത് കേരളത്തിന്റെ 21-ാമത് ഗവർണറായി പ്രവർത്തിച്ചു.
36. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ സിന്റെ (KSFE) എത്രാമത് ചെയർമാനാണ് കെ, വരദരാജൻ- 25-ാമത്
37. രാജ്യതലസ്ഥാനത്തെ അതിർത്തികളിൽ ഒരുവർഷം പിന്നിട്ട ഏത് പ്രക്ഷോഭമാണ് കേന്ദ്രസർക്കാരുമായുള്ള ഒത്തുതീർപ്പിനെ തുടർന്ന് 2021 ഡിസംബർ 9- ന് നിർത്തി വെച്ചത്- കർഷകപ്രക്ഷാഭം
- 2020 സെപ്റ്റംബറിൽ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ പ്രക്ഷോഭം കാർഷികനിയമങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് പിൻവലിച്ചു. സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഒരുവർഷവും 13 ദിവസവും നീണ്ടുനിന്നു.
38. സംസ്ഥാനത്തെ ഏത് രാഷ്ട്രീയനേതാവിന്റെ ആത്മകഥയാണ് അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട 'ഓർമച്ചെപ്പ്’- എം.എം. ഹസൻ
39. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് ചെയ്ത വ്യക്തി- ശ്യാംചരൺ നേഗി
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തിരഞെഞ്ഞെടുപ്പിൽ 1951 ഒക്ടോബർ 25- നാണ് ഹിമാചൽപ്രദേശുകാരനായ നേഗി വോട്ട് ചെയ്തത്.
- 2021 ഒക്ടോബർ 30- ന് നടന്ന മാണ്ഡി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു കൊണ്ട് ശ്യാം ചരൺ നേഗി അടുത്തിടെ വാർത്താപ്രാധാന്യം നേടിയിരുന്നു.
40. 2020, 2021 വർഷങ്ങളിലെ ജ്ഞാനപീഠ പുരസ്സാരങ്ങൾ നേടിയവർ- യഥാക്രമം നീൽമണി ഫുകൻ (56-ാമത്), ദാമോദർ മൗജോ (57-ാമത്).
- അസമീസ് കവിയാണ് നീൽമണി ഫുകൻ (88). സൂര്യൻ ഈ നദിയോരത്ത് അസ്തമിക്കാനെത്തുമെന്ന് പറയുന്നു. കൊബിത എന്നിവ പ്രധാന രചനകൾ.
- കൊങ്കണി ഭാഷയിൽ നോവലുകൾ, ചെറുകഥകൾ തുടങ്ങിയവ എഴുതിവരുന്ന സാഹിത്യകാരനാണ് ദാമോദർ മൗജോ (77). കാർമേലിൻ, സുനാമി സിമോൺ തുടങ്ങിയവ പ്രസിദ്ധ കൃതികൾ.
- 11 ലക്ഷം രൂപയും വെങ്കലത്തിൽ തീർത്ത സരസ്വതി ദേവീശില്പവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപീം സമ്മാനം.
- 2019- ലെ ജേതാവ് (55-ാമത്) അക്കിത്തം അച്യുതൻനമ്പൂതിരിയായിരുന്നു. ജ്ഞാനപീഠം നേടിയ ആറാമത്തെ മലയാളിയായ അക്കിത്തം 2020 ഒക്ടോബർ 15- ന് അന്തരിച്ചു
No comments:
Post a Comment