Monday, 28 March 2022

Current Affairs- 28-03-2022

1. 2022 മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ച ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം- ആഷി ബാർട്ടി


2. തനിമ കലാസാഹിത്യ വേദി കേരളയുടെ 2022 ലെ 13- ാമത് തനിമ പുരസ്കാര ജേതാവ്- അംബികാസുതൻ മാങ്ങാട് (കൃതി- 'യൊക്കാസോ ജപ്പാൻ വിശേഷങ്ങൾ')


3. 2022- ലെ Abel Prize- നു അർഹനായ അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ- Dennis Parnell Sullivan


4. നിയമസഭാ നടപടിക്രമങ്ങൾ പൂർണമായും കടലാസ് രഹിതമാക്കാനുള്ള നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (NeVA) നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം- നാഗാലാന്റ്


5. 2022 മാർച്ചിൽ ആരംഭിച്ച മൂന്നാമത് ഇന്ത്യ ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസം- ‘Ex-Dustlik' 


6. Pritzker Architecture Prize 2022 ലഭിച്ച് ആദ്യ ആഫ്രിക്കൻ വ്യക്തി- Diebedo Francis Kere (Burkina Faso)


7. 2022- ൽ മാർച്ചിൽ ആരംഭിച്ച 9 -ാമത് ഇന്ത്യ- സീഷെൽസ് സംയുക്ത സൈനികാഭ്യാസം- LAMITIYE- 2022


8. 'Wrist Assured- An Autobiography' എന്ന ആത്മകഥയുടെ രചയിതാവായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Gundappa Ranganatha Viswanath


9. 2022 മാർച്ചിൽ യുണൈറ്റഡ് നേഷൻസ് അഡൈ്വസറി ബോർഡിലേക്ക് നിയമിതയായ ഇന്ത്യൻ വനിത- Jayati Ghosh


10. 2022 ലെ 'Sportstar Aces Awards'- ൽ 'Male Sportstar of the Year' ആയി തിരഞ്ഞെടുക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ്- നീരജ് ചോപ്ര


11. 2022 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ (മാർച്ച് 24) പ്രമേയം- 'Invest to End TB. Save Lives' 


12. ഐ.പി.എൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ ആയി നിയമിതനായത്- രവീന്ദ്ര ജഡേജ 


13. ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ (2022) ഔദ്യോഗിക സ്പോൺസർ ആവുന്ന ഇന്ത്യൻ ടെക് കമ്പനി- ബൈജൂസ്


14. തൊഴിലാളി സമൂഹത്തിന്റെ പ്രവർത്തനങ്ങളെയും മികവിനെയും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും തൊഴിൽ വകുപ്പ് നൽകുന്ന പുരസ്കാരം- തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം 


15. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കേരളത്തിന്റെ സ്ഥാനം- മൂന്നാമത് 


16. ഭർത്താവ് നടത്തുന്ന ലൈംഗിക പീഡനം ബലാൽസംഗം തന്നെയെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച ഹൈക്കോടതി- കർണാടക ഹൈക്കോടതി 


17. Abel Prize 2022 വിജയി- Dennis Parnell Sullivan


18. ആരാണ് പത്മഭൂഷൺ നേടുന്ന ആദ്യ പാരാ അത്ലറ്റ്- ദേവേന്ദ്ര ജജാരിയ (javelin thrower)


19. നാഷണൽ TB എലിമിനേഷൻ പ്രോഗ്രാമിൽ (NTEP) സ്വർണ്ണ മെഡൽ നേടിയ കേരളത്തിലെ ജില്ലകൾ- വയനാട്, മലപ്പുറം 


20. പെൺകുട്ടികൾക്ക് ആറാം ക്ലാസ് വരെ വിദ്യാഭ്യാസം മതിയെന്ന് പ്രഖ്യാപിച്ചത്- താലിബാൻ ഭരണകൂടം 


21. 2022 മാർച്ചിൽ അന്തരിച്ച പ്രശസ്ത അമേരി-ക്കൻ സൗരഭൗതിക ശാസ്ത്രജ്ഞൻ- യൂജിൻ പാർക്കർ 


22. 'സാക്ഷം' ഏത് സായുധ സേനയുടെ ഓഫഷോർ പട്രോൾ വെസലാണ്- ഇന്ത്യൻ കോസ്റ്റ് ഗാർഡ് 


23. രാജ്യത്ത് ആദ്യമായി വിള വൈവിധ്യവൽക്കരണ സൂചിക' ഉപയോഗിക്കുന്ന സംസ്ഥാനം- തെലങ്കാന


24. കാർബൺ ന്യൂട്രൽ കൃഷിരീതികൾ അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനം- കേരളം 


25. 6 മുതൽ പ്ലസ് 2 വരെയുള്ള വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ് നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്


26. വിനോദസഞ്ചാരികൾക്ക് കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആക്സസ് ചെയ്യാനായി കേരള ടൂറിസം ആരംഭിച്ച 24x7 വാട്സപ്പ് ചാറ്റ് ബോട്ട്- മായ


27. 2021-22 സന്തോഷ് ട്രോഫി നടക്കുന്ന സ്ഥലം- മലപ്പുറം


28. 'BRICS Vaccine R&D Centre and Workshop on Vaccine Cooperation' ആരംഭിച്ച രാജ്യം- ഇന്ത്യ


29. വാസ്തുവിദ്യയിലെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന Pritzker Architecture Prize 2022 ലഭിച്ച ആദ്യ കറുത്ത വർഗക്കാരൻ- Francis Kere 


30. 2022 മാർച്ചിൽ, രൂക്ഷമായ മലിനീകരണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കണ്ടെത്തിയ സംസ്ഥാനത്തെ 21 നദികളിൽ ഒന്നാം സ്ഥാനത്ത്- കരമനയാർ (തിരുവനന്തപുരം)


31. 2022- ലെ 'Sportstar Aces Awards'- ൽ 'Male Sportstar of the Year' ആയി തിരഞ്ഞെടുക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ്-

നീരജ് ചോപ്ര 

  • Female Sportstar of the Year- മീരാഭായ് ചാനു 


32. 2022 മാർച്ചിൽ കേരളത്തിലെ ആദ്യ ഓപ്പൺ ഡേറ്റാ ലാബ് നിലവിൽ വരുന്നത്- കാസർഗോഡ് ഗവൺമെന്റ് കോളേജ് 


33. 2022 മാർച്ചിൽ ഭൗമസൂചികാ പദവി (GITag) ലഭിച്ച തമിഴ്നാട്ടിലെ സംഗീത ഉപകരണം- Narasingapettai Nagaswaram


34. 2022- ൽ നടന്ന ഏഷ്യൻ ബില്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം- പങ്കജ് അദ്വാനി


35. 2022- ലെ ലോകജല ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന "ജലസഭ" എന്ന ബോധവൽക്കരണ പരിപാടി നടത്താൻ തീരുമാനിച്ച സംസ്ഥാനം- കേരളം


36. മൊറോക്കയിലെ യു.എസ്. നയതന്ത്ര പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- പുനീത് തൽവാർ


37. ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരം എന്ന ബഹുമതിയ്ക്കർഹനായത്- രവിചന്ദ്രൻ അശ്വിൻ 


38. യുദ്ധത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട റഷ്യൻ സൈന്യാധിപൻ- Maj. Gen. Andrei Sukhovitsky


39. 2022 മാർച്ചിൽ 'പവർ പോസിറ്റീവ് എയർപോർട്ട് ' എന്ന പദവി ലഭിച്ച വിമാനത്താവളം- കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം 


40. ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസ കമ്പനിയായ upGrad- ന്റെ ബ്രാൻഡ് അംബാസിഡറായി 2022- ൽ നിയമിതനായത്- അമിതാഭ് ബച്ചൻ 


26th IFFK 2022 (രാജ്യാന്തര ചലച്ചിത്രമേള) 

  • മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്കാരം നേടിയ ചിത്രം- ആവാസവ്യഹം (സംവിധാനം- ആർ.കെ കഷാന്ത്) 
  • മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്കാരം നേടിയ ചിത്രം- യു റിസെബിൾ മി (സംവിധാനം- ദിന അമർ) 
  • മികച്ച ചിത്രത്തിനുള്ള 'സുവർണ ചകോരം' ലഭിച്ച ചിത്രം- ക്ലാര സോള (സംവിധാനം- നതാലി അൽവാരെസ് മെസെൻന്റെ) 
  • മികച്ച സംവിധാനത്തിനുള്ള രജത ചകോരം നേടിയത്- ഇനോസ് ബാരിയോ യുയെവോക്ക് (സിനിമ - കമീല കംസ് ഔട്ട് ടു നൈറ്റ്) 
  • പ്രേക്ഷക പ്രീതി, മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്കാരം, രാജ്യാന്തര മത്സര വിഭാഗത്തിൽ ജൂറി പുരസ്കാരം എന്നിവ നേടിയ ചലചിത്രം- കുഴങ്കൽ (സംവിധാനം- വിനോദ് രാജ്) 
  • ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.എ.കെ ആർ. മോഹനൻ പുരസ്കാര ജേതാക്കൾ- പ്രഭാഷ് ചന്ദ്ര (സിനിമ- അയാം നോട്ട് ദി റിവർ ലം), താരാ രാമാനുജൻ (സിനിമ- നിഷിദ്ധോ)- മലയാളം

No comments:

Post a Comment