Friday, 1 April 2022

Current Affairs- 01-04-2022

1. കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതന നിരക്ക്- 311 രൂപ (291 രൂപ ആയിരുന്നു) 


2. തൊഴിലുറപ്പ് വേതനം ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം- ഹരിയാന (331 രൂപ) 


3. തൊഴിലുറപ്പ് വേതനം ഏറ്റവും കുറവ് ലഭിക്കുന്ന സംസ്ഥാനങ്ങൾ- മധ്യപ്രദേശ്, ഛത്തീസ്ഗഢ് (204 രൂപ) 


4. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 'ആർദ്ര കേരളം' സംസ്ഥാനതല പുരസ്കാരം നേടിയത്- 

  • ജില്ലാ പഞ്ചായത്ത്- 1st - കൊല്ലം, 2nd - ആലപ്പുഴ, 3rd - എറണാകുളം 
  • കോർപറേഷൻ- 1st - കൊല്ലം, 2nd - തൃശ്ശൂർ, 3rd - ഇല്ല 
  • നഗരസഭ- 1st - പിറവം, 2nd - ആന്തൂർ, 3rd - കരുനാഗപ്പള്ളി 
  • ബ്ലോക്ക് പഞ്ചായത്ത്- 1st - മുല്ലശ്ശേരി (തൃശ്ശൂർ) , 2nd - നീലേശ്വരം (കാസർകോട്), 3rd - ആര്യനാട് (ആലപ്പുഴ) 
  • പഞ്ചായത്ത്- 1st - നൂൽപ്പുഴ (വയനാട്), 2nd - ശ്രീകൃഷ്ണപുരം (പാലക്കാട്), 3rd - നൊച്ചാട് (കോഴിക്കോട്)

5. കേരളത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമായി തിരഞ്ഞെടുത്തത്- വി- കൺസോൾ (വികസിപ്പിച്ച കമ്പനി- ടെക്ജൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജിസ്) 


6. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ കാർ- ടെയോട്ട മിറായി  


7. സത്യസായി ബാബയുടെ പേരിൽ ശ്രീ സത്യസായി' എന്ന പുതിയ ജില്ലയ്ക്ക് രൂപം നൽകിയ സംസ്ഥാനം- ആന്ധ്രാപ്രദേശ് (ആസ്ഥാനം- പുട്ടപർത്തി)


8. NITI Aayog- ന്റെ Export Preparedness Index 2021 പ്രകാരം തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ഗുജറാത്ത്


9. 2022 മാർച്ചിൽ അന്തരിച്ച പ്രമുഖ വിവർത്തകനും പ്രഭാഷകനുമായ വ്യക്തി- പ്രൊഫ. വി. മാധവൻപിള്ള 


10. 2022 മാർച്ചിൽ ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ സ്പീക്കർ- ഋതു ഖണ്ഡൂരി ഭൂഷൺ 


11. 2022 മാർച്ചിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ ആയി ചുമതലയേറ്റത്- സയ്യിദ ഷഹ്സാദി 


12. 2022 മാർച്ചിൽ ഹ്വാസോങ്ങ് 17 Inter-continental Ballistic മിസൈൽ പരീക്ഷണം നടത്തിയ രാജ്യം- ഉത്തരകൊറിയ 


13. പോളീഷ് ഓപ്പൺ ഇന്റർനാഷണൽ ചാലഞ്ച് 2022 ബാഡ്മിന്റൺ കിരീടം നേടിയ മലയാളി- കിരൺ ജോർജ് 


14. ദേശീയ നഗര ഉപജീവനമിഷന്റെ (NULM) സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം


15. ബസ് യാത്രയ്ക്കിടയിൽ വിദ്യാർത്ഥികൾ നേരിടുന്ന മോശമായ പെരുമാറ്റം തടയുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നൽ പരിശോധന- ഓപ്പറേഷൻ വിദ്യ 


16. അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ആയി ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ 50 വർഷത്തേക്കുള്ള കരാർ ഒപ്പുവെച്ച സംസ്ഥാനങ്ങൾ- അസം,മേഘാലയ


17. നാളികേര ഉല്പാദനക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതി- കേരഗ്രാമം


18. Jingkieng Jri: അടുത്തിടെ വാർത്തകളിൽ കണ്ട ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്- മേഘാലയ


19. 'Indian Agriculture towards 2030: Pathways for Enhancing Farmers' Income, Nutritional Security and Sustainable Food and Farm Systems എന്ന പുസ്തകം നീതി ആയോഗ് ഏത് സ്ഥാപനത്തോടൊപ്പമാണ് പുറത്തിറക്കിയത്- FAO (ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ)


20. ഇരുപത്താറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ കോസ്റ്റാറിക്കൻ ചിത്രം- ക്ലാരാ സോള (സംവിധാനം- നതാലി അൽവാരെസ് മെസെൻ)


21. അടുത്തിടെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ സ്വതന്ത്ര ഡയറക്ടറായി നിയമിതനായത്- പ്രൊഫ. കെ. ജയപ്രസാദ്


22. ലോകത്താദ്യമായി മനുഷ്യ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് (അതി സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ) കണ്ടെത്തിയതെവിടെ- നെതർലൻഡ്സിലെ ആംസ്റ്റർ ഡാമിലുള്ള വ്രിയേ യൂണിവേഴ്സിറ്റിയുള്ള ഗവേഷകരാണ് കണ്ടെത്തിയത്


23. അണ്ടർ 18 സാഫ് വനിതാ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യാന്മാരായത്- ഇന്ത്യ


24. 2022 മാർച്ചിൽ ഉത്തരാഖണ്ഡ് - നിയമസഭയിലെ ആദ്യ വനിതാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്- റിതു ഖണ്ഡരി ഭൂഷൺ


25. 2022 സ്വിസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിലെ വനിത സിംഗിൾസ് വിഭാഗം ജേതാവ്- പി. വി. സിന്ധു


26. SAFF U-18 വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2022 ജേതാക്കൾ- ഇന്ത്യ


27. 2022 ൽ നടക്കുന്ന 14-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി- ബെയ്ജിങ്ങ് (ചൈന)


28. 2022 മാർച്ചിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സണായി ചുമതലയേറ്റത്- സയ്യിദ് ഷഹ്സാദി 


29. 2022 ഏപ്രിലിൽ മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സി. ഇ. ഒയുമായി നിയമിതനാകുന്ന വ്യക്തി- Hisashi Takeuchi


30. 2022 മാർച്ചിൽ ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട്ട് വാക്കർ സ്വർണമെഡൽ നേടിയത്- ഡോ. പി.വി ജോസഫ്


31. 2022 മാർച്ചിൽ 'Hwasong- 17 'ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം നടത്തിയ രാജ്യം- ഉത്തര കൊറിയ


32. United Nations Environment Programme(UNEP) പ്രസിദ്ധീകരിച്ച Annual Frontier Report 2022 പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദ മലിനീകരണമുള്ള രണ്ടാമത്തെ നഗരം- മൊറാദാബാദ് (ഉത്തർപ്രദേശ്) (ഒന്നാമത്- ധാക്ക, ബംഗ്ലാദേശ്)


33. 2022 മാർച്ചിൽ നാറ്റോ സൈനിക സഖ്യത്തിന്റെ സെക്രട്ടറി ജനറലായി പുനർ നിയമിതനായ വ്യക്തി- ജെൻസ് സ്റ്റോൾട്ടൻബെർഗ് 


34. തിരമാലകൾക്കൊപ്പം ഉയർന്നുപൊങ്ങുന്ന ഫോട്ടിങ് പാലം കേരളത്തിൽ ആദ്യമായി നിലവിൽ വന്നത് എവിടെയാണ്- ബേപ്പൂർ മറീന ബീച്ച്, കോഴിക്കോട് 


35. വിംഗ്സ് ഇന്ത്യ 2022- ലെ 'കോവിഡ് ചാമ്പ്യൻ' പുരസ്കാരത്തിന് അർഹമായ വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

  • കോവിഡ് കാലത്ത് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 'മിഷൻ സേഫ്ഗാർഡിംഗ്' എന്ന പദ്ധതി നടപ്പിലാക്കിയതിനാണ് സിയാലിനെ ഈ അവാർഡ് ലഭിച്ചത്.


36. സി.വി. രാമൻപിള്ളയുടെ അർധകായ വെങ്കല പ്രതിമ അനാഛാദനം ചെയ്തത് എവിടെയാണ്- പബ്ലിക് ലൈബ്രറി (സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി), തിരുവനന്തപുരം 


37. 2022 മാർച്ചിൽ ഏത് സംസ്ഥാന നിയമസഭയുടെ ആദ്യവനിതാ സ്പീക്കറായാണ് ഋതു ഖണ്ഡരി അധികാരമേറ്റത്- ഉത്തരാഖണ്ഡ്


38. അഭിനയത്തിൽ ഓസ്കാർ അവാർഡ് നേടുന്ന ലോകത്തിലെ ആദ്യ ബധിരനായ പുരുഷൻ- ട്രോയ് കോട്സ് 

  • വനിത- 1987- മാർലി മാറ്റിൻ- “Children of a lesser God") 


39. സമുദ്രയാൻ പദ്ധതിയുടെ മുന്നോടിയായി കടലിനടിയിൽ മനുഷ്യനെ വഹിച്ച് ഒന്നര മണിക്കൂർ ചെലവഴിച്ച പേടകം- മത്സ്യ 6000 


40. വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്മി കടലാമകളെ കൂട്ടത്തോടെ കൂടുണ്ടാക്കുന്നതിന് പേരുകേട്ട റുഷികുല്യ ബീച്ച് ഏത് സംസ്ഥാനത്താണ് സ്ഥിതി  ചെയ്യുന്നത്- ഒഡിഷ 

No comments:

Post a Comment