Saturday, 2 April 2022

Current Affairs- 02-04-2022

1. പ്രശസ്ത മലയാള ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ- ജീവിതം ഒരു പെൻഡുലം


2. കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്റെ മൂന്നാമത് ദേശീയ ജല പുരസ്കാരം 2020- ൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം നേടിയത്- തിരുവനന്തപുരം


3. 2022 മാർച്ചിൽ ദളിത് ബാലന്റെ പേരിൽ തൊട്ടുകൂടായ്മക്കെതിരെ 'വിനയ് സാമരസ്യ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- കർണാടക


4. 2022 മാർച്ചിൽ വൻ തീപിടുത്തമുണ്ടായ സരിസ്ക കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത്- രാജസ്ഥാൻ


5. കുള്ളൻ ഗ്രഹമായ ടൂട്ടോയിൽ ഹിമ അഗ്നി പർവ്വതങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ നാസയുടെ ദൗത്യം- ന്യൂ ഹൊറൈസൺ 


6. 2022- ൽ ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ചൈന 


7. 2022 ഏപ്രിൽ രണ്ടിന് വജ്ര ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ സായുധസേനയുടെ ഹെലികോപ്റ്റർ- ചേതക് 


8. 2022- ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനായി പുറത്തിറക്കിയ പന്തിന് നൽകിയ പേര്- AL Rihla (അർത്ഥം- യാത്ര)  


9. കേരളത്തിലെ ആദ്യ സോളാർ ക്രൂയിസ് ബോട്ട് നിലവിൽ വന്നത്- കൊച്ചി 


10. 2022- ൽ BBC യുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്- കർണം മല്ലേശ്വരി 


11. ‘BBC Emerging Player Award 2021’ ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- ഷഫാലി വർമ്മ  


12. BBC Indian Sportswoman of the Year 2021 ആയി തിരഞ്ഞെടുത്തത്- മീരാഭായ് ചാനു


13. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC) ഇന്ത്യയുടെ പുതിയ ചെയർമാനായി നിയമിതനായത്- ശശി സിൻഹ


14. 2022 G20 ഉച്ചകോടി വേദി- ഇന്തോനേഷ്യ


15. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഉറപ്പാക്കാൻ കേന്ദ്ര മേഖലയിലും കേന്ദ്രാവിഷ്ക്യത പദ്ധതികളിലും ഉൾപ്പെട്ടിരിക്കുന്ന പോർട്ടലിന്റെ പേരെന്താണ്- DBT ഭാരത് പോർട്ടൽ


16. 2022- ൽ top of fruit producer ആയ സംസ്ഥാനം ഏതാണ്- ആന്ധ്ര പ്രദേശ്


17. വിംഗ്സ് ഇന്ത്യ 2022- ലെ 'കൊവിഡ് ചാമ്പ്യൻ' പുരസ്കാരത്തിന് അർഹരായത്- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)


18. അടുത്തിടെ നാറ്റോ സൈനിക സംഖ്യത്തിൻറെ സെക്രട്ടറി ജനറലായി പുനർ നിയമിതനായ വ്യക്തി- ജെൻസ് സ്റ്റോൾട്ടൻ ബെർഗ് (2023 സെപ്റ്റംബർ 30 വരെയാണ് കാലാവധി നീട്ടി നൽകിയത്)


19. Bersama Shield 2022 സംയുക്ത സൈനികാഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- മലേഷ്യ


20. അടുത്തിടെ രണ്ടാമത് ഇന്ത്യൻ ഗ്രാൻഡ് പ്രിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ദേശീയ റെക്കോർഡ് കരസ്ഥമാക്കി ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയ താരം- അവിനാഷ് സാബ്ലേ


21. കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തിനനുവദിച്ച പുതിയ

സൈനിക സ്കൂൾ പ്രവർത്തനമാരംഭിക്കുന്നതെവിടെ- കാലടി (എറണാകുളം) (രാജ്യത്ത് പുതുതായി 21 സൈനിക സ്കൂളാണ് ആരംഭിക്കുന്നത്)


22. ലോകത്ത് ശബ്ദമലിനീകരണത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ നഗരം- മൊറാദാബാദ് (ഉത്തർപ്രദേശ്)


23. ബി.ബി.സി. ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ (2021) പുരസ്കാര ജേതാവ്- മീരാഭായ് ചാനു


24. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ടീം- ബ്രസീൽ (ഇന്ത്യയുടെ റാങ്ക്- 106)


25. 5-th BIMSTEC വേദി- ശ്രീലങ്ക (ഹൈബിഡ് മോഡി)


26. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി ചുമതലയേറ്റത്- മധുപാൽ


27. ഇന്ത്യയും ലോകാരോഗ്യ സംഘടനയും global traditional medicine centre സ്ഥാപിക്കാൻ തീരുമാനിച്ചത്- ജാംനഗർ


28. തടവുകാരുടെ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവർക്ക് വ്യക്തിഗത ലോണുകൾ നൽകുന്നതിനായി പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- മഹാരാഷ് ട്ര 


29. ഫെഡക്സസ് കോർപ്പറേഷൻ പ്രസിഡണ്ടും CEO- യും ആയി നിയമിതനായ മലയാളി- രാജ് സുബ്രഹ്മണ്യം 


30. ഏത് ടെക്നോളജി കമ്പനിയുടെ സംരംഭമാണ് 'ആപ്പ് സ്കെയിൽ അക്കാദമി- ഗൂഗിൾ 2022


31. അടുത്തിടെ അന്തരിച്ച പ്രമുഖ വിവർത്തകനും പ്രഭാഷകനുമായിരുന്ന വ്യക്തി- പ്രൊഫ. വി മാധവൻ പിള്ള


32. നീതി ആയോഗിന്റെ Export Preparedness Index 2021 പ്രകാരം തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ഗുജറാത്ത്


33. വേൾഡ് ബാഡ്മിന്റൺ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പോളിഷ് ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച പോളിഷ് ഓപ്പൺ ഇന്റർ നാഷണൽ ചാലഞ്ച് 2022 ബാഡ് മിന്റൺ കിരീടം നേടിയ മലയാളി- കിരൺ ജോർജ്


34. ലോകത്തിലെ ഏറ്റവും വലിയ കൊറിയർ സർവീസ് കോർപ്പറേഷനായ ഫെഡ് എക്സിന്റെ സി.ഇ.ഒ ആയി നിയമിതനായ മലയാളി- രാജ് സുബ്രമണ്യം


35. ആർത്തവ പാഡുകൾ ലോകത്താദ്യമായി വാഴനാരിൽ നിർമ്മിച്ച് 'ദി പാഡ് വുമൺ ഓഫ് ഇന്ത്യ' എന്ന ഖ്യാതി നേടിയ പഞ്ചാബി വനിത- അഞ്ജു ബിസ്ത്

  • അടുത്തിടെ ഈ സേവനത്തിന് നീതി ആയോഗിന്റെ 'വുമൺ ട്രാൻസ് ഫോമിംഗ് ഇന്ത്യ' ബഹുമതി ലഭിച്ചു


36. 2022 മാർച്ചിൽ വൻതീപിടിത്തം ഉണ്ടായ ഇന്ത്യയിലെ കടുവ സങ്കേതം- സരിസ്ക (രാജസ്ഥാൻ)


37. Norwegian Academy of Science and Letters നൽകുന്ന 2022- ലെ Abel prize- ന് അർഹനായ അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ- Dennis Parnell Sullian


38. ഇന്ത്യയുടെ ഇതുവരെയുള്ള 14 മുൻ പ്രധാനമന്ത്രിമാരുടെയും ജീവിതവും സംഭാവനകളും പ്രദർശിപ്പിക്കുന്ന് പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയം (പ്രധാനമന്ത്രിമാരുടെ മ്യൂസിയം) എവിടെയാണ് നിർമ്മിച്ചത്- ഡൽഹിയിലെ- തീൻ മൂർത്തി എസ്റ്റേറ്റ്


39. കാർഷിക മേഖലയിലെ മൂലധന രൂപവത്കരണത്തിനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- കെയ്ക്ക് (Co- operative Initiative for Agriculture Infrastructure in Kerala- CAIK)

  • കേരളാ ബാങ്ക് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 

40. തമിഴ്നാട് ആസൂത്രണ സമിതി (SDPC) അംഗമായി നിയമിക്കപ്പെട്ട ഡോ. നർത്തകി നടരാജ് ഏതുനിലയിലാണ് ശ്രദ്ധനേടിയത്- ഒരു സംസ്ഥാനത്തെ ആസൂത്രണ സമിതി യംഗമായ ആദ്യ ട്രാൻസ്ജെൻഡർ 

  • ട്രാൻസ് ജെൻഡർ വിഭാഗത്തിൽനിന്നുള്ള ആദ്യ പദ്മ പുരസ്കാര ജേതാവുകൂടിയാണ് (ഭരത നാട്യം, പദ്മശ്രീ- 2019)

No comments:

Post a Comment