Wednesday, 20 April 2022

Current Affairs- 20-04-2022

1. 2022 ഏപ്രിലിൽ ഇ- സൈക്കിളുകൾക്ക് സബ്സിഡി പ്രഖ്യാപിച്ച കേന്ദ്രഭരണപ്രദേശം- ന്യൂഡൽഹി


2. ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച അതിവേഗം വ്യോമഭീഷണികൾ തടയാൻ മിസൈലിന് ശേഷി നൽകുന്ന പ്രൊപ്പൽഷൻ സംവിധാനം- സോളിഡ് ഫ്യൂവൽ ഡക്റ്റഡ് റാംജെറ്റ്


3. പതിനേഴാം നൂറ്റാണ്ടിലെ കേരള - ഡച്ച് ബന്ധങ്ങളെ അടിസ്ഥാനമാക്കി 2022- ൽ തയ്യാറാക്കുന്ന പുസ്തകം- കോമോസ് മലബാറിക്കസ്


4. 2022 ഏപ്രിലിൽ വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിങ് സാറ്റലൈറ്റ്- ശകുന്തള


5. താളിയോല രേഖ മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ്- തിരുവനന്തപുരം


6. ഇൻഫോസിസും റോൾസ് റോയ്സും 'എയറോസ്പേസ് എഞ്ചിനീയറിംഗ് ആൻഡ് ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ' ആരംഭിച്ചത് എവിടെ- ബെംഗളൂരു


7. 2022 ഏപ്രിലിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത്- ജി.കെ സുരേഷ് കുമാർ


8. 2022 ഏപ്രിലിൽ ഐഐടി മദ്രാസിലെ ഗവേഷകർ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പോളിസെൻട്രിക് കൃത്രിമ കാൽമുട്ട്- KADAM


9. Street Child Cricket World Cup 2023- ന്റെ വേദി- ഇന്ത്യ


10. 2022 ഏപ്രിലിൽ UN Food and Agriculture Organization- ഉം Arbor Day Foundation- ഉം ചേർന്ന് ' Tree City of the World 2021' ആയി പ്രഖ്യാപിച്ച ഇന്ത്യൻ നഗരങ്ങൾ- മുംബൈ, ഹൈദരാബാദ്


11. 2022 ഏപ്രിലിൽ അന്തരിച്ച പാക്കിസ്ഥാനിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തക- Biquis Bano Edhi


12. 2022 ഏപ്രിലിൽ ഇസ്രായേൽ വിജയകരമായി പരീക്ഷിച്ച പുതിയ ലേസർ മിസൈൽ പ്രതിരോധ സംവിധാനം- Iron Beam


13. അടുത്തിടെ അന്തരിച്ച പാക്കിസ്ഥാനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തക- ബിൽക്കിസ് ബാനു ഇദ്ഹി


14. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാരുകൾ

രൂപീകരിക്കേണ്ട പൊതുജനാരോഗ്യ സംവിധാനത്തിലെ 4 കേഡറുകൾ-

  1. സ്പെഷ്യലിസ്റ്റ് കേഡർ
  2. പബ്ലിക് ഹെൽത്ത് കേഡർ
  3. ഹെൽത്ത് മാനേജ്മെന്റ് കേഡർ
  4. ടീച്ചിങ് കേഡർ

15. അമേരിക്കയുടെ മലി സ്ഥാനപതിയായി നിയമിതയായ ഇന്ത്യൻ വംശജ- രച്ന സച്ച്ദേവ കൊർഹാനെൻ


16. അടുത്തിടെ ഗാർഹിക ഉപഭോക്താക്കൾക്ക് 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുവാൻ തീരുമാനിച്ച സംസ്ഥാനം- പഞ്ചാബ്


17. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ലോകത്തെ ആദ്യ സ്വകാര്യ ദൗത്യം- എഎക്സ് -1 (ആക്സിയം മിഷൻ 1) 

  • ആക്സിയം സ്പേസ് എന്ന അമേരിക്കൻ കമ്പനി സ്പേസ് എക്സുമായി സഹകരിച്ചാണ് ദൗത്യം നിർവഹിച്ചത്.

18. 2022 ഏപ്രിലിൽ പാകിസ്ഥാൻറെ 23ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്- ഷഹബാസ് ഷെരീഫ്


19. 2020 - 21- ലെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ അവാർഡ് നേടിയ കേരളത്തിലെ ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം


20. 2022 ഏപ്രിലിൽ ഏത് രാജ്യത്തിൽ കനത്ത നാശം വിതച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റാണ് മെഗി- ഫിലിപ്പെൻസ്


21. ആണവ, പരമ്പരാഗത പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഷഹീൻ - 3 ഭൗമോപരിതല ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം- പാകിസ്ഥാൻ


22. 2022- ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് കിരീടം നേടിയത്- ഗോൾഡൻ ത്രെഡ്സ്


23. 2023- ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ചീഫ് കോർഡിനേറ്ററായി നിയമിതനായത്- ഹർഷ് വർദ്ധൻ ശ്യംഗ്ള


24. 2022 ഏപ്രിലിൽ വിജയകരമായി പരീക്ഷണം നടത്തിയ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ- ഹെലിന

  • ഡിആർഡിഒയുടെ മിസൈൽ ആൻഡ് സ്ട്രാറ്റജിക് സിസ്റ്റംസ് (എം എസ് എസ് ക്ലസ്റ്ററിന് കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറി (ഡിആർഡിഎൽ) ആണ് ഹെലീന വികസിപ്പിച്ചെടുത്തത്. 

25. ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ട്രക്ക് നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത് ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്

  • അമേരിക്കയിലെ ട്രിടൺ ഇലക്ട്രിക് വെഹിക്കിൾസ് എൽ.എൽ.സിയാണ് ഇലക്ട്രിക് ട്രക്ക് നിർമാണ കേന്ദ്രം സ്ഥാപിക്കുന്നത്.

26. ദക്ഷിണധ്രുവത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ചെത്തിയ ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടം സ്വന്തമാക്കിയ വനിത- ക്യാപ്റ്റൻ ഹർപ്രീത് ചണ്ടി 

  • മൈനസ് 50 ഡിഗ്രി സെൽഷ്യസ് താപ നിലയും മണിക്കൂറിൽ 60 മൈൽ വരെ വേഗത്തിൽ വീശുന്ന കാറ്റും അതിജീവി ച്ചാണ് ഹർപ്രീത് 40 ദിവസങ്ങൾകൊണ്ട് 1127 കിലോമീറ്റർ നീണ്ട യാത്ര പൂർത്തിയാക്കിയത്. 
  • ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥയായ ഹർപ്രീതിന് (32) ‘പോളാർ പ്രീത്’ എന്നും വിളിപ്പേരുണ്ട്. ദക്ഷിണധ്രുവത്തിൽ തനിച്ചെത്തിയ വെള്ളക്കാരിയല്ലാത്ത ആദ്യ വനി തകൂടിയാണ് സിഖുകാരിയായ ഹർപ്രീത്. 

27. ഇന്ത്യയിൽ ആദ്യമായി പക്ഷികളുടെ അറ്റ്ലസ് തയ്യാറാക്കിയ സംസ്ഥാനം- കേരളം 

  • 380- ഓളം പക്ഷിയിനങ്ങളുടെ വിവരങ്ങൾ 'Kerala Bird Atlas 2015-20'- ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

28. ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത് എവിടെയാണ്- ശ്രീലങ്ക 

  • 'രത്നങ്ങളുടെ നഗരം' എന്നറിയപ്പെടുന്ന രത്നപുരിയിലെ സ്വകാര്യഭൂമിയിലാണ് ഇത് കണ്ടെത്തിയത്. 

29. 2022 ജനുവരി ആറിന് അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യസമരസേനാനി- കെ. അയ്യപ്പൻപിള്ള (107) 

  • 'ചലഞ്ചിങ് ടൈംസ് ആൻഡ് മൈ ലൈഫ്' ആത്മകഥയാണ്. 

30. രാജ്യത്തെ ആദ്യ സാനിട്ടറി നാപ്കിൻ ഫ്രീ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടത്- കുമ്പളങ്ങി (എറണാകുളം) 

No comments:

Post a Comment