Sunday, 24 April 2022

Current Affairs- 24-04-2022

1. ഇന്റർനാഷണൽ ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ആദ്യ ഹിന്ദി (ഫിക്ഷൻ) നോവൽ- 'Tomb of Sand' (Geetanjali Shree)


2. ഇന്ത്യ - കിർഗിസ്ഥാൻ ഒൻപതാമത് Joint Special Forces Exercisers- Khanjar- 2022


3. 'Fearless Governance' എന്ന കൃതിയുടെ രചയിതാവ്- കിരൺബേദി 


4. ടാറ്റാ സൺസ് ചെയർമാൻ രത്തൻ ടാറ്റ യുടെ ആധികാരിക ജീവചരിത്രം രചിച്ച മലയാളി- ഡോ. തോമസ് മാത്യു 


5. രാജ്യത്ത് എവിടെയാണ് രാമാനുജപ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്- ഷംഷാബാദിലെ മുചിന്തൽ ചിന്നജീയാർ ആശ്രമത്തിൽ (തെലങ്കാന).

  • 216 അടി ഉയരത്തിൽ നിർമിച്ച പ്രതിമയുടെ വിശേഷണം ‘തുല്യതയുടെ പ്രതിമ' (Statue of Equality) എന്നാണ്. 
  • സ്വർണം, വെള്ളി, ചെമ്പ്, പിത്തള, നാകം എന്നീ പഞ്ചലോഹങ്ങൾകൊണ്ടാണ് നിർമാണം. ഇരിക്കുന്ന രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹപ്രതിമ കൂടിയാണിത്. 

6. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡയറക്ടറായി നിയമിക്കപ്പെട്ട ആദ്യ വനിത- ശുക്ല മിസ്ത്രി 


7. മുതിർന്ന പൗരന്മാർക്ക് സഹായമെത്തിക്കുന്നതിനായി കേരളാ പോലീസ് ആരംഭിച്ച പദ്ധതി- പ്രശാന്തി 


8. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടിയ ആദ്യ കറുത്ത വർഗക്കാരനായ നടൻ അന്തരിച്ചു. പേര്- സിഡ്നി പോയ്മറ്റിയെർ (94) 


9. ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വെച്ചുപിടിപ്പിച്ചത് എവിടെയാണ്- മേരിലാൻഡ് (യു.എസ്.)  

  • 57-കാരനായ ഡേവിഡ് ബെന്നെറ്റാണ് ഹൃദയം സ്വീകരിച്ചത്. രണ്ടുമാസങ്ങൾക്കു ശേഷം ഇദ്ദേഹം മരിച്ചു. 
  • മറ്റൊരു മൃഗത്തിൽനിന്ന് അവയവമോ കോശമോ മനുഷ്യൻ സ്വീകരിക്കുന്ന പ്രക്രിയ സീനോട്രാൻസ്പ്ലാന്റേഷൻ എന്നറിയപ്പെടുന്നു. 

10. ‘മലയാളത്തിന്റെ പ്രേം ചന്ദ്' എന്നറിയപ്പെടുന്ന ഹിന്ദി ഭാഷാപ്രചാരകനും പണ്ഡിതനുമായ വ്യക്തി അടുത്തിടെ അന്തരിച്ചു. പേര്- ഡോ. എൻ. ചന്ദ്രശേഖരൻ നായർ (98) 

  • കെ.പി. കേശവമേനോൻ, രാജാരവിവർമ തുടങ്ങിയവരുടെ ജീവചരിത്രകൃതികൾ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയാണ് ‘അനന്തപുരിയും ഞാനും.'

11. 2021- ലെ (79-ാമത്) ഗോൾഡൻ ഗ്ലോബ് പുരസ്സാരം നേടിയ സിനിമകൾ- 

  • മികച്ച ചിത്രം- പവർ ഓഫ് ദ ഡോഗ് 
  • മികച്ച സംവിധായിക- ജെയിൻ കാംപ്യൻ 
  • മികച്ച നടൻ- വിൽസ്മിത്ത് 
  • മികച്ച നടി- നികോൾ കിഡ്മാൻ 
  • കോമഡി - മ്യൂസിക്കൽ വിഭാഗത്തിൽ സ്റ്റീഫൻ സ്പിൽബർഗിന്റെ ‘വെസ്റ്റ് സൈഡ് സ്റ്റോറി' മികച്ച സിനി മയായി തിരഞ്ഞെടുക്കപ്പെട്ടു

12. ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കും സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കുന്ന കൃഷി വകുപ്പിന്റെ പദ്ധതി- ഞങ്ങളും കൃഷിയിലേക്ക് 


13. മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്കാര ജേതാവ്- സുരേഷ് ഗോപി


14. റഷ്യ അടുത്തിടെ പരീക്ഷിച്ച ലോകത്തിലെ ഏറ്റവും നശീകരണ ശേഷിയുള്ള

ഭൂഖണ്ഡാന്തര മിസൈൽ- ആർ എസ്- 28 സാർമാറ്റ് 


15. കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത്- അജയ് കെ.സുദ്


16. കേരള ഒളിമ്പിക് അസോസിയേഷന്റെ കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്- മേരി കോം 


17. അടുത്തിടെ നിറ്റിലിറക്കിയ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്തെ അന്തർവാഹിനി- ഐ.എൻ.എസ്. വാഗ്ഷീർ


18. 2022 ഏപ്രിലിൽ ഒരു വർഷം കൂടി കാലാവധി നീട്ടി കിട്ടിയ ഇന്ത്യയുടെ ആണവോർജ കമ്മീഷൻ ചെയർമാൻ- കെ.എൻ. വാസ്


19. 2022 ഏപ്രിലിൽ ഒരേ സമയം രണ്ടു മുഴുവൻ സമയ ബിരുദ കോഴ്സുകൾ പഠിക്കാൻ അംഗീകാരം നൽകിയത്- യു.ജി.സി


20. 2022 ഏപ്രിലിൽ സ്ഥാപക ദിനത്തിന്റെ 128ാം വാർഷികം ആഘോഷിച്ച ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്


21. 2022 ഏപ്രിലിൽ ഛത്തീസ്ഗഢിൽ നിലവിൽ വന്ന 33ാ- മത്തെ ജില്ല- Khairagarh-Chhuikhadan-Gandai


22. 2022 ഏപ്രിലിൽ നടന്ന Senior Men's National Hockey Championship ജേതാക്കൾ- ഹരിയാന


23. 2022 ഏപ്രിലിൽ വിജയകരമായി പരീക്ഷിച്ച യുക്രൈനിന്റെ anti- ship cruise missile- നെപ്ട്യൂൺ 


24. 2022- ലെ 40- മത് 'Hunar Haat' ന്റെ വേദി- മുംബൈ


25. 2022 ഏപ്രിലിൽ രാഷ്ട്രപതി അംഗീകാരം നൽകിയ 102 വർഷം പഴക്കമുള്ള നിയമത്തിന്റെ ഭേദഗതി- The Criminal Procedure (Identification) Act, 2022 


26. 2022 ഏപ്രിലിൽ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും ഉയരം കൂടിയ (165 അടി ഉയരം) ദേശീയ പതാക സ്ഥാപിക്കപ്പെടുന്നത്- മണിപ്പൂർ 


27. 2022 ഏപ്രിലിൽ ഇന്ത്യൻ ആർമിയുടെ Trishakti Corps നടത്തിയ integrated ഫയർ പവർ എക്സൈസ്- KRIPAN SHAKTI 


28. 2022 ഏപ്രിലിൽ സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ ചെയർപേഴ്സണായി നിയമിതയായത്- ജയ ഡോളി 


29. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പ്രതിരോധ ഉപദേഷ്ടാവുമായി നിയമിതയായ ഇന്ത്യൻ വംശജ- ശാന്തി സേഠി 


30. കേന്ദ്ര സർക്കാർ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ- അജയ് കെ.സൂദിൻ

No comments:

Post a Comment