Thursday, 28 April 2022

Current Affairs- 28-04-2022

1. 2022 ഏപ്രിലിൽ യു.എസിന്റെ മാലിയിലെ അംബാസിഡറായി നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജയായ നയതന്ത്രജ്ഞ- Rachna Sachdeva Korhonen


2. 2022 ഏപ്രിലിൽ അന്താരാഷ്ട്ര നാണയ നിധി (IMF) പ്രസിദ്ധീകരിച്ച 'വേൾഡ് എക്കണോമിക്ക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരം 2022-23 വർഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക്- 8.2%


3. 2022 ഏപ്രിലിൽ സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത്- വള്ളക്കടവ് (തിരുവനന്തപുരം)


4. 2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യത്തെ Pure Green Hydrogen Plant കമ്മീഷൻ ചെയ്ത നഗരം- ജോർഹട്ട് (അസം) 


5. 2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ Skill India International Centre നിലവിൽ വന്നത്- ഭുവനേശ്വർ (ഒഡീഷ)


6. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസർ ആയി നിയമിച്ചത്- അജയ് കുമാർ സൂദ്


7. മുൻ മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീൻ നേത്യത്വം നൽകിയ ഏത് ക്യാമ്പയിൻ ആണ് ഇപ്പോഴത്തെ പ്രസിഡണ്ട് ആയ ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് "ദേശസുരക്ഷയ്ക്ക് ഭീഷണി" എന്ന നിലക്ക് ഏപ്രിൽ 21- ന് നിരോധിച്ചത്- ഇന്ത്യ ഔട്ട്


8. ഏത് പദ്ധതിക്കായി ആണ് കേരളവും നെതർലൻഡും - ഏപ്രിൽ 21- ന് ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചത്- കോസ്മോസ് മലബാറിക്കസ്


9. 2020- ലെ പംമിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷനു തിരഞ്ഞെടുക്കപ്പെട്ട പദ്ധതി- ഉഡാൻ

  • 'UDAN' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത് 'ഉഡേ ദേശ് കാ ആം നാഗ്രിക്’

10. 2022 ഏപ്രിലിൽ ഇന്ത്യയുടെ ആണവോർജ്ജ കമ്മീഷൻ ചെയർമാനായി ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി കിട്ടിയത് ആർക്കാണ്- കെ.എൻ വാസ്


11. ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ആഗോള കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ്- ജാംനഗർ, ഗുജറാത്ത്


12. അഴിമതി തടായാനായി '1064 ആന്റി കറപ്ഷൻ മൊബൈൽ ആപ്പ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


13. 2022 ഏപ്രിലിൽ അന്തരിച്ച പ്രഫുല്ല കർ ഏത് ഭാഷയിലെ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായിരുന്നു- ഒഡിയ


14. ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രസ് റിപ്പോർട്ട് പ്രകാരം സംസ്ഥാന സർക്കാരിന്റെ ഏറ്റവും ലാഭമുളള പൊതുമേഖലാ സ്ഥാപനത്തിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്- KSFE


15. ലൈഫ് മിഷൻ ഭവന പദ്ധതിയിലെ അപേക്ഷകരുടെ കണക്കു പ്രകാരം സംസ്ഥാനത്ത് ഭൂരഹിത - ഭവനരഹിത കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല- തിരുവനന്തപുരം 


16. പെട്രോൾ പമ്പുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി- ഓപ്പറേഷൻ ക്ഷമത 


17. കേരള സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ ലൈബ്രറികളിലെ പുസ്തകങ്ങളുടെ വിവരങ്ങൾ അറിയുവാനായി സജ്ജമാക്കുന്ന നെറ്റ്വർക്ക് സംവിധാനം- വൺ യൂണിവേഴ്സിറ്റി വൺ ലൈബ്രറി 


18. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ സഹ്യാദ്രിയുടെ താഴ്വരയിലൂടെ ഇടമുറിയാതെ ശലഭങ്ങൾക്കായി ഒരുക്കുന്ന വഴിത്താര- ശലഭത്തോര 


19. സംസ്ഥാനത്ത് ആദ്യമായി 25 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഹൈഡ്രോ കൈനെറ്റിക് ടർബൈൻ പദ്ധതി നിലവിൽ വരുന്നത്- ചിറ്റൂരിൽ 


20. കേരള സർക്കാരിന്റെ 2022-23 സംസ്ഥാന ബജറ്റ് പ്രകാരം സംസ്ഥാനത്ത് മെഡിക്കൽ ടെക്നോളജി ഇന്നൊവേഷൻ പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം 


21. ദേശീയ ബാലാവകാശ കമ്മീഷൻ ഏർപ്പെടുത്തിയ മികച്ച പെർഫോമിങ് ഡിസ്ട്രിക് അവാർഡിന് അർഹമായ കേരളത്തിലെ ജില്ല- തിരുവനന്തപുരം 


22. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സമസ്ത കേരള സാഹിത്യ പുരസ്കാരം ലഭിച്ചത്- 

  • 2019 ലെ പുരസ്കാരം- സേതു
  • 2020- ലെ പുരസ്കാരം- എൻ.എസ്. മാധവൻ 

23. സ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്ര മേഖലയിലെ പുരോഗതിയെക്കുറിച്ചും മറ്റു ഗവേഷണ മേഖലകളിൽ കൂടുതൽ പ്രാത്സാഹനം നൽകുന്നതിനുമായുള്ള ഐ.എസ്.ആർ.ഒ. പ്രോഗ്രാം- YUVA Vlgyani KAryakram 


24. 2022- ൽ ഒരു നക്ഷത്രം രൂപം കൊള്ളുന്നതിനു പിന്നിലെ മുഴുവൻ പ്രക്രിയയും പകർത്തിയ നാസയുടെ ബഹിരാകാശ ദൂരദർശിനി- ഹബ്ബിൾ ദൂരദർശിനി 


25. 2022- ൽ ഇന്ത്യയിലെ ആദ്യ മെഡിസിറ്റി നിലവിൽ വന്നത്- പൂനെ (മഹാരാഷ്ട്ര)  


26. ഇന്ദ്രായണി മെഡിസിറ്റി ഇന്ത്യയിലെ ആദ്യ വേൾഡ് പീസ് സെന്റർ നിലവിൽ വരുന്ന നഗരം- ഗുരഗ്രാം (ഹരിയാന) 


27. എയർ ഇന്ത്യയുടെ ചെയർമാൻ ആയി നിയമിതനായ വ്യക്തി- എൻ. ചന്ദ്രശേഖരൻ (2022 ൽ പത്മഭൂഷൺ ലഭിച്ചു) 


28. 16-ാമത് ഏഷ്യൻ വനിതാ ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ നേടിയ ടീം- ഇന്ത്യ


29. കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2022 മാർച്ചിൽ ലോക്സഭയുമായി ചേർന്ന് സംഘടിപ്പിച്ച National Youth Parliament 2022 (3rd edition) ന്റെ വേദി- ന്യൂഡൽഹി 


30. ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന, നാസയുടെ നവീന ദൗത്യമായ ആർട്ടിമിസിൽ ഉപയോഗിക്കുന്ന റോക്കറ്റ്- സ്പേസ് ലോഞ്ച് സിസ്റ്റം (SLS) 


31. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കുന്നതിന്റെ ഭാഗമായി 100 കോടി ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പിട്ട ബാങ്ക്- SBI 


32. "ആർക്കും വേണ്ടാത്ത കെ- റെയിൽ' എന്ന പുസ്തകത്തിന്റെ രചയിതാവ് - രമേശ് ചെന്നിത്തല 


33. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അറുപത്തിയെട്ടാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് 2022 മാർച്ചിൽ പുറത്തിറക്കിയ മുഴുനീള കവിതാ പുസ്തകം- Monsoon - A poem of love and longing 


34. മടവുർ വാസുദേവൻ നായർ സ്മാരക ഫൗണ്ടേഷന്റെ 2022- ലെ കഥകളി പുരസ്കാരം ലഭിച്ച വ്യക്തി- കലാമണ്ഡലം സുരേന്ദ്രൻ 


35. 2022 കടമനിട്ട രാമകൃഷ്ണൻ പുരസ്കാരം ലഭിച്ച വ്യക്തി- കെ.ജി. ശങ്കരപ്പിള്ള (കവി) 

No comments:

Post a Comment