1. 75th Cannes Film Festival 2022- ൽ ജൂറി അംഗമായ ഇന്ത്യൻ ചലച്ചിത്ര താരം- ദീപിക പദുക്കോൺ
2. 2022 ഏപ്രിലിൽ വിക്ഷേപിച്ച, രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ 4 യാത്രികരെ എത്തിക്കുന്നതിനായുള്ള Space X- ന്റെ ദൗത്യം- ക്യൂ 4
3. പാകിസ്ഥാനിലെ പോളിയോ രോഗം നിർമാർജനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ Hilal-e-Pakistan ലഭിച്ച മൈക്രോസോഫ്റ്റ് സ്ഥാപകനായ വ്യക്തി- ബിൽഗേറ്റ്സ്
4. സമൂഹമാധ്യമങ്ങൾ വഴി പരക്കുന്ന വ്യാജ ആരോഗ്യ- സംരക്ഷണ-ചികിത്സാ വിവരങ്ങൾക്കു പരിഹാരമായി ആധികാരിക ആരോഗ്യ വിവരങ്ങളോടുകൂടി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മൊബൈൽ ആപ്പ്- സിറ്റിസൺ ആപ്പ്
5. 2022 ഏപ്രിലിൽ കേരളത്തിലെ ആദ്യ ഹൈഡ്രജൻ കാർ രജിസ്റ്റർ ചെയ്ത ജില്ല- തിരുവനന്തപുരം
6. ഏപ്രിൽ 27- ൽ യുഎൻ ലോക വിനോദസഞ്ചാര സംഘടനയിൽ(UNWTO) നിന്ന് പിന്മാറിയ രാജ്യം- റഷ്യ
7. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് ദേശീയ അവാർഡ് ലഭിച്ച ബാങ്ക്- കേരള ബാങ്ക്
8. ആർമി വൈസ് ചീഫ് ആയി നിയമിതനായത്- ലഫ്. ജനറൽ ബി.എസ് രാജു
9. അംഗനവാടി, കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന സംരംഭം- ബാലമിത്ര
10. കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം- ഡെൻമാർക്ക്
11. Vacuum അധിഷ്ഠിതമായ മലിനജല സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ നഗരം- ആഗ്ര
12. കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസ് ആരംഭിക്കുന്നത് എന്ന്- മെയ് 1
- പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഗെയിംസിൽ 24 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ
13. ദീർഘകാല വിളകൾ കൃഷി ചെയ്യാൻ മുഖ്യമായും ഉപയോഗിക്കുന്ന ഭൂമി വനത്തിന്റെ സ്വഭാവവിശേഷം ഉള്ളതാണെങ്കിലും നിയമപ്രകാരമുള്ള വനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടില്ല എന്ന് പ്രസ്താവിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി
14. "തരകൻസ് ഗ്രന്ഥവരി" എന്ന നോവൽ രചിച്ചതാര്- ബെന്യാമിൻ
15. വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യമായി രോഗികളും മുറിവേറ്റവയുമായ പശുക്കൾക്ക് വേണ്ടിയുള്ള ആംബുലൻസ് സേവനം ആരംഭിച്ചത് എവിടെ- ദിബ്രുഗഢ് ആസാം
16. ലോറസ് സ്പോർട്സ് പുരസ്കാരം 2022 മികച്ച ടീം- ഇറ്റലി ഫുട്ബോൾ ടീം
17. കടലിനടിയിലെ വിഭവപഠനത്തിനായുള്ള ഇന്ത്യയുടെ മനുഷ്യ സമുദ്ര ദൗത്യം- സമുദ്രയാൻ പദ്ധതി (സമുദ്ര പേടകം- മത്സ്യം 6000)
18. പ്രഥമ കലാമണ്ഡലം കൃഷ്ണൻ നായർ പുരസ്കാരം ജേതാവ്- മാർഗി വിജയകുമാർ
19. Wrist Assured An Autobiography എന്നത് ഏത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ആത്മകഥയാണ്- ഗുണ്ടൽ രംഗനാഥ വിശ്വനാഥ്
20. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കിയ മലബാർ കലാപത്തിലെ പ്രതിനിധികൾ- വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസിലിയാർ
21. ആദ്യ ദിനം ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം- ആർ ആർ ആർ (സംവിധാനം- രാജമൗലി)
22. സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2022 വനിത വിഭാഗം വിജയി- പി.വി. സിന്ധു
- പുരുഷ സിംഗിൾസ് ജേതാവ്- ജോനാതൻ ക്രിസ്റ്റി (ഇന്തോനേഷ്യ)
- റണ്ണർ അപ്പ്- എച്ച്. എസ്സ്. പ്രണോയി (ഇന്ത്യ)
23. 2022 ലെ പോളിഷ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ മലയാളി താരം- കിരൺ ജോർജ്
24. 2022- ലെ സാഫ് അണ്ടർ 18 വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ രാജ്യം- ഇന്ത്യ (ബംഗ്ലാദേശിനെ തോൽപ്പിച്ചു)
25. കേരളത്തിലെ ആദ്യ സോളാർ ക്രൂയിസ് ബോട്ട് നിലവിൽ വന്നത്- കൊച്ചി
26. 2022- ൽ തൊട്ടുകൂടായ്മക്കെതിരെ "വിനയ് സാമരസ്യ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- കർണാടക
27. സാംസ്കാരിക മന്ത്രാലയത്തിന്റെ ‘2022 രാഷ്ട്രീയ സൻസ്ക്തി മഹോത്സവ്’ വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ- ആന്ധാപ്രദേശ് & തെലങ്കാന
28. 2022 മാർച്ചിൽ ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയിൽ (EAC) (ഏഴാമത് അംഗമായത്)- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
29. NABH (National Accreditation Board for Hospitals and Health Care Providers) ചെയർമാനായി നിയമിതനായത്- മഹേഷ് വർമ്മ
30. 2022- ൽ ജി 20 ഗ്ലോബൽ ഇനിഷ്യറ്റിവിന്റെ കോർഡിനേഷൻ ഓഫീസ് ഡയറക്ടറായി നിയമിതനായ മലയാളി- മുരളി തുമ്മാരുകുടി
31. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക് കമ്പിനിയായ ഫെഡെക്സ് കോർപ്പറേഷന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മലയാളി- രാജ് സുബ്രഹ്മണ്യം
32. ഉത്തർപ്രദേശ് നിയമസഭ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്- സതീഷ് മഹാന
33. 2022 മാർച്ചിൽ മാൾട്ടയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- റോബർട്ട് അബേല
34. അബുദാബിയിലെ യാസ് ഐലന്റിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ഇന്ത്യൻ ചലച്ചിത്ര താരം- രൺവീർ സിങ്
35. കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്റെ മൂന്നാമത് ദേശീയ ജലപുരസ്കാരം 2020- ൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം നേടിയത്- തിരുവനന്തപുരം
36. കോടതി ഉത്തരവ് അതിവേഗം സംപ്രേഷണം ചെയ്യുന്നതിനായി മാർച്ചിൽ ആരംഭിച്ച സോഫ്റ്റ്വെയർ- FASTER (Fast And Secrured Transmission of Electronic Records)
37. ദേശീയ തൊഴിലുറപ്പ് 2022 - 23 വർഷത്തേക്കുള്ള പുതിയ വേതന നിരക്കിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം- ഹരിയാന (331)
38. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ കാർ- ടൊയോട്ട മിറായി
39. ഈയിടെ കുള്ളൻ ഗ്രഹമായ പ്ലട്ടോയിൽ ഹിമ അഗ്നിപർവ്വതങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ നാസയുടെ ദൗത്യം- ന്യൂ ഹൊറൈസൺ
40. News Week- ന്റെ World's Best Hospitals സർവ്വേ പ്രകാരം ഇന്ത്യയിലെ മികച്ച സ്വകാര്യ ആശുപത്രിക്കുള്ള അവാർഡ് ലഭിച്ചത്- Medata- The Medicity, ഗുരുഗ്രാം (ഹരിയാന)
No comments:
Post a Comment