Friday, 27 May 2022

Current Affairs- 27-05-2022

1. 2022 മെയിൽ മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായ പ്രമുഖ എഴുത്തുകാരൻ- സുഭാഷ് ചന്ദ്രൻ


2. 2022 മെയിൽ ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി. ആർ അംബേദ്കറുടെ പേരിൽ റോഡ് (അംബേദ്കർ അവന്യു) ഉദ്ഘാടനം ചെയ്ത രാജ്യം- ജമൈക്ക


3. 2022 മെയിൽ കേരള ഹൈക്കോടതിയിലെ പുതിയ അഡീഷണൽ ജഡ്ജിയായി നിയമിതയായത്- ശോഭ അന്നമ്മ ഈപ്പൻ


4. 2022 മെയിൽ Gram Unnati ബോർഡിന്റെ Non Executive ചെയർമാനായി നിയമിതനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ- Sunil Arora


5. 2022 മെയിൽ പ്രസിദ്ധീകരിച്ച 'A Place called Home' എന്ന നോവൽ രചിച്ചത്- Preeti Shenoy


6. 2022- ലെ World Bee Day യുടെ (May 20) പ്രമേയം- 'Bee Engaged : Celebrating the diversity of bees and beekeeping systems'


7. എസ്.എസ്.എൽ.സി., പ്ലസ് ടു പഠനം പാതി വഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം നടത്താൻ കേരളാ പോലീസ് ആരംഭിച്ച പദ്ധതി- ഹോപ്പ് പദ്ധതി 


8. ഇന്ത്യയിലെ 14 പ്രമുഖ പഠനകേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത് വികസിപ്പിച്ച 75 ഉപഗ്രഹങ്ങളുടെ സഞ്ചയം- ആസാദി സാറ്റ് 

  • സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഐ.എസ്.ആർ.ഒ. വിക്ഷേപണ ദൗത്യത്തിന് ഒരുങ്ങുന്നു 

9. മൂന്നാമത് ക്വാഡ് നേത്യതല ഉച്ചകോടി വേദി- ടോക്യോ  


10. ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ചൈനയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയ രാജ്യം- ഇന്ത്യ (ഒന്നാം സ്ഥാനം- അമേരിക്ക) 


11. ഖത്തർ ലോകകപ്പ് ഫുട്ബോളിൽ കളി നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട വനിതാ റഫറിമാർ- സെറ്റഫാനി ഫ്രാപ്പർട്ട് (ഫ്രാൻസ്), സലിമ മുകാൻ സാംഗ (റുവാൻഡ്), യോഷിമി യമഷിദ (ജപ്പാൻ) 

  • ലോകകപ്പ് ഫൈനലിൽ ആദ്യമായാണ് വനിതാ റഫറിമാരെ നിയോഗിക്കുന്നത്.

12. 16 തവണ എവറസ്റ്റ് കീഴടക്കുന്ന ആദ്യ വിദേശിയായ ബ്രിട്ടീഷ് പർവതാരോഹകൻ- കെന്റൺ കൂൾ 

  • നപ്റ്റ്സെ പർവതം കയറിയ ആദ്യത്തെ ബ്രിട്ടീഷ് പർവതാരോഹകൻ് 

13. ഏത് രാജ്യത്തിന്റെ പ്രസിഡന്റായിയാണ് റോഡ്രിഗോ ഷാവ്സ് സത്യപ്രതിജ്ഞ ചെയ്തത്- കോസ്റ്റാറിക്ക


14. ഇന്ത്യൻ വ്യോമസേനയുടെ ഡയറക്ടർ ജനറലായി (ഇൻസ്പെക്ഷൻ ആൻഡ് സേഫ്റ്റി) ചുമതലയേറ്റത് ആരാണ്- സഞ്ജീവ് കപൂർ


15. വിരമിച്ച ഉദ്യോഗസ്ഥർക്ക് വരുമാനം ഉറപ്പുവരുത്തുന്ന തിനായി ഓൾഡ് പെൻഷൻ സ്കീം പുനഃസ്ഥാപിച്ച ആദ്യ സംസ്ഥാനം- ചത്തീസ്ഗഡ്


16. 2022- ലെ സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്- പാലക്കാട്


17. നാഷണൽ ജിയോഗ്രഫിക് സൊസൈറ്റി സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിലയം സ്ഥിതിചെയ്യുന്നത്- എവറസ്റ്റ് പർവതം (8830 m ഉയരത്തിൽ)


18. ഇസ്ഥാംബൂളിൽ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യക്കാരി- നിഖാത് സരീൻ (ഹൈദരാബാദ് ) 


19. വിദ്യാഭ്യാസം, ജലവൈദ്യുതി രംഗങ്ങളിൽ പരസ്പരസഹകരണം വർധിപ്പിക്കുന്നതിനായി 2022 മെയിൽ ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- നേപ്പാൾ 


20. കരീബിയൻ ദ്വീപുരാഷ്ട്രമായ ജമൈക്ക സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി- രാംനാഥ് കോവിന്ദ്


21. ലോക ടെന്നീസ് പുരുഷ വിഭാഗം റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് 370 ആഴ്ച തികച്ച സെർബിയൻ താരം- നൊവാക് ജോക്കോവിച്ച്


22. 2022 മെയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാനായി നിയമിതനായത്- എസ്.എസ്. മുന്ദ്ര


23. 2022 മെയിൽ രാജിവെച്ച ഡൽഹിയുടെ ലഫ്. ഗവർണർ- അനിൽ ബൈജാൽ


24. ലോക ഹീമോഫീലിയ ദിനം (ഏപ്രിൽ 17) 2022- ലെ പ്രമേയം- Access for all : Partnership. Policy. Progress 


25. 2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ ഇ-ഓഫീസ് ജില്ലയായി മാറുന്നത്- കണ്ണൂർ 


26. 2022- ൽ പ്രൊജക്ട് 75- ന്റെ ഭാഗമായി പുറത്തിറക്കിയ അവസാന കോർപിയൻ സബ്മറൈൻ- INS വാഗ്ഷീർ 


27. 2022- ൽ '1064 Anti - Corruption Mobile App' നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ് 


28. 183 ദിവസത്തെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ ചൈനീസ് ബഹിരാകാശ യാത്രികർ സഞ്ചരിച്ച പേടകം- Shenzhou- 13 


29. ഏപ്രിലിൽ യുകൻ ആക്രമണത്തെ തുടർന്ന് കരിങ്കടലിൽ മുങ്ങിയ റഷ്യൻ യുദ്ധക്കപ്പൽ- മോസ്കവ 


30. 2022- ൽ യൂറോപ്യൻ യൂണിയന്റെ GI Tag ലഭിക്കാൻ പോകുന്ന ഹിമാചൽ പ്രദേശിലെ ഉൽപന്നം- Kangra Tea 


31. 2022 ഏപ്രിലിൽ Malcolm Adiseshiah Award ലഭിച്ച പ്രശസ്ത ഇന്ത്യൻ സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരൂപകനുമായ വ്യക്തി- പ്രഭാത് പട്നായിക്  


32. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഹംസ ഷഹബാസ് 


33. ബഹിരാകാശ നടത്തത്തിൽ പങ്കെടുത്ത ആദ്യ ചൈനീസ് വനിത എന്ന നേട്ടം സ്വന്തമാക്കിയത്- വാങ് യാപിങ് 


34. പൊതുഭരണത്തിലുള്ള മികവിന് നൽകുന്ന മിനിസ്റ്റേഴ്സ് അവാർഡ് 2020 ലഭിച്ചത്- UDAN (Ude Desh Ka Aam Nagrik) 

  • സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പദ്ധതി 

35. 2022- ൽ അന്തരിച്ച ‘പാകിസ്ഥാനിലെ അനാഥരുടെ അമ്മ' എന്ന്, അറിയപ്പെട്ടിരുന്ന പ്രശസ്ത ജീവകാരുണ്യ പ്രവർത്തക- ബിൽക്കിസ് ബാനോ ഈദി


36. ലോക പൈതൃക ദിനം (ഏപ്രിൽ 18) 2022- ലെ പ്രമേയം- “ പൈതൃകവും കാലാവസ്ഥയും ” 


37. മരാമത്ത് വകുപ്പിന്റെ നിർമ്മാണ ജോലികൾ ആർക്കും എവിടെ നിന്നും ഒറ്റ ക്ലിക്കിലൂടെ മനസിലാക്കുന്നതിനായി ആരംഭിച്ച സോഫ്റ്റ് വെയർ- തൊട്ടറിയാൻ പി.ഡബ്ലു.ഡി. 


38. 2022 ഏപ്രിൽ 17- ന് ലോക്സഭ രൂപീകരിച്ചതിന്റെ എത്രാമത്തെ വാർഷികമാണ് ആഘോഷിച്ചത്- 70-ാമത് (രൂപീകൃതമായത്- 1952 ഏപ്രിൽ 17) 


39. 2022- ൽ പ്രധാനമന്ത്രി നരേന്ദ്രമോദി 108 അടി ഉയരമുള്ള ഹനുമാൻ പതിമ ഉദ്ഘാടനം ചെയ്ത് സംസ്ഥാനം- ഗുജറാത്ത് 


40. നാഗ്പൂരിൽ പുറത്തിറക്കിയ കാഴ്ചവൈകല്യം ഉള്ളവർക്കായി ആരംഭിക്കുന്ന രാജ്യത്തെ ആദ്യ റേഡിയോ ചാനൽ- റേഡിയോ അക്ഷ്

No comments:

Post a Comment