Saturday, 28 May 2022

Current Affairs- 28-05-2022

1. 2022 മെയിൽ ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- നിഖാത് സരീൻ


2. 2022- ലെ 66 -ാമത് സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്- പാലക്കാട്


3. InterGlobe Aviation Limited (IndiGo)- ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനാകുന്നത്- Pieter Elbers


4. 2022 മെയിൽ സ്വകാര്യ ബഹിരാകാശ സംരംഭമായ Skyroot Aerospace വിജയകരമായി പരീക്ഷിച്ച വിക്രം- 1 റോക്കറ്റിന്റെ മൂന്നാം ഘട്ടം/എഞ്ചിൻ- Kalam- 100


5. 2022 മെയിൽ ഇന്ത്യയിലെ ആദ്യ Biogas Powered Electric Vehicle (EV) Charging Station നിലവിൽ വന്നത്- മുംബൈ


6. 2022 മെയിൽ അന്തരിച്ച പ്ലാച്ചിമട സമരനായിക- കന്നിയമ്മ


7. മാലിന്യ സംസ്കരണം നിരീക്ഷിക്കുന്നതിനായി ആരംഭിച്ച ആപ്ലിക്കേഷൻ ഹരിതമിത്രം- സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആപ്ലിക്കേഷൻ  


8. തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്വർക്ക് സംവിധാനം ഉപയോഗിച്ച് രാജ്യത്തെ ആദ്യ 5G ഓഡിയോ, വീഡിയോ കോളുകൾ ചെയ്തത്- അശ്വനി വൈഷ്ണവ് (കേന്ദ്ര റെയിൽവേ മന്ത്രി) 

  • ഐ.ഐ.ടി. മദ്രാസാണ് നെറ്റ്വർക്ക് വികസിപ്പിച്ചത്.

9. ലോക സാമ്പത്തിക ഉച്ചകോടി 2022 വേദി- സ്വിറ്റ്സർലൻഡിലെ ദാവോസ്  


10. ഫോക് ലോർ അക്കാദമി ചെയർമാനായി നിയമിതനായത്- ഒ.എസ്.ഉണ്ണികൃഷ്ണൻ 


11. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021 ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്- ശ്രീകുമാരൻ തമ്പി


12. സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായത്- മട്ടന്നൂർ ശങ്കരൻകുട്ടി


13. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കു നൽകുന്ന ഭവനവായ്പാ പദ്ധതി- മെറി ഹോം 


14. രാജീവ് ഗാന്ധിയെ വധിച്ച കേസിൽ 31 വർഷമായി ജയിലിൽ കഴിയുന്ന എം.ജി പേരറിവാളന് ജയിൽ മോചനം നൽകുന്നതിനായി 2022 മെയിൽ സുപ്രീംകോടതി പ്രയോഗിച്ച് പ്രത്യേകാധികാരം പരാമർശിക്കുന്ന അനുഛേദം- Article 142


15. A Place Called Home എന്ന നോവലിന്റെ രചയിതാവ്- Preeti Shenoy


16. ആർക്കിടെക്ചർ മേഖലയിലെ പുരസ്കാരമായ 2022- ലെ റോയൽ ഗോൾഡ് മെഡൽ ലഭിച്ചത്- ബി.വി ദോഷി


17. 2022- ലെ ബംഗ്ലാ അക്കാദമിയുടെ പ്രഥമ പുരസ്കാരം നേടിയത്- മമതാ ബാനർജി

  • മമത ബാനർജിയുടെ 'കബിത ബിതാൻ' എന്ന പുസ്തകത്തിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്.
  • നിലവിലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയാണ് മമതാ ബാനർജി. 

18. 2022 മെയ്യിൽ എയർ ഇന്ത്യയുടെ സിഇഒ - യും മാനേജിങ് ഡയറക്ടറുമായി  നിയമിതനായ വ്യക്തി- ക്യാംബെൽ വിൽസൺ


19. ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശികളുടെ സഹായത്തിനും സൗകര്യത്തിനുമായി ഏർപ്പെടുത്തുന്ന പോർട്ടൽ- വൺ സ്റ്റെപ്പ്


20. 2022 മെയ്യിൽ സിബിഎസ്ഇ ചെയർപേഴ്സണായി നിയമിതയായത്- നിധി ചിബ്ബർ 


21. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വനിതാ എന്ന റെക്കോർഡ് നേടിയത്- ലക്സ് ഷേർപ്പ  


22. 2022- ലെ ആറാമത് റോഡ് സേഫ്റ്റി കോൺഫറൻസിന്റെ വേദി- ന്യൂഡൽഹി  


23. 2021- 22- ലെ കോപ്പ ഇറ്റാലിയ ഫുട്ബോൾ കിരീടം നേടിയത്- ഇന്റർ മിലാൻ


24. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്- ആന്തണി ആൽബനീസ് 


25. ആർച്ചറി ലോകകപ്പിൽ പുരുഷ വിഭാഗം കോംപൗണ്ട് ടീം ഇനത്തിൽ സ്വർണ്ണം നേടിയത്- ഇന്ത്യ 


26. അന്തർദേശീയ ജൈവവൈവിധ്യ ദിനം- മെയ് 22 


27. കേരള ഫോക്ലോർ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റത്- എ.വി.അജയകുമാർ 


28. അടുത്തിടെ ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോണിന്റെ ഉപവകഭേദം- ബി.എ- 4  


29. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 'പ്ലെയർ ഓഫ് ദ സീസൺ' ആയി തിരഞ്ഞെടുക്കപ്പെട്ടത്- കെവിൻ ഡിബ്രൂയിൻ 

  • മികച്ച യുവതാരം- ഫിൽ ഫോഡൻ 

30. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച സംസ്ഥാനം- കർണാടക 

  • കർണാടക മുഖ്യമന്ത്രി- ബസവരാജ് ബൊമ്മ


31. അടുത്തിടെ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക- സംഗീത സചിത് 


32. തമിഴ്നാട്ടിലെ ചെന്നെ കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആർ. പ്രി യയുടെ സവിശേഷത എന്താണ്- ഈ പദവിയിലെത്തിയ ആദ്യ ദളിത് വനിത  

  • സിറ്റി ഓഫ് ലണ്ട ൻ കഴിഞ്ഞാ ൽ ലോകത്തെ ഏറ്റവും പഴക്കമുള്ളതാണ് ചെന്നെ കോർപ്പറേഷൻ. ഇംഗ്ലണ്ടിലെ രാജാവായ ജയിംസ് രണ്ടാമന്റെ ഉത്തരവുപ്രകാരം 1688 സെപ്റ്റംബർ 29- നാണ് ഇത് സ്ഥാപിതമായത്
  • 333 വർഷം പഴക്കമുള്ള ഈ കോർപ്പറേഷന്റെ മേയർ പദവി വഹിക്കുന്ന മൂന്നാമത്ത വനിതകുടിയാണ് 28 കാരിയായ ആർ. പ്രിയ (ഡി.എം.കെ.). 

33. റഷ്യൻ ചലച്ചിത്ര സംവിധായകനായ സെർജി ഐസൻസ്റ്റീന്റെ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ (Battleship Potemkin, 1925) എന്ന വിശ്രുത നിശ്ശബ്ദ ചലച്ചിത്രത്തിന്റെ പശ്ചാത്തലമായ ഒഡേസ അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- യുക്രൈൻ ആക്രമണത്തിനിടെ കരിങ്കട ലിന്റെ തീരത്തുള്ള ഒഡേസാ തുറമുഖത്ത് റഷ്യ കനത്ത ബോംബാക്രമണം നടത്തിയതിലൂടെ 

  • 1905- ലെ റഷ്യൻ വിപ്ലവകാലത്ത് കരിങ്കടലിലെ റഷ്യൻ യുദ്ധക്കപ്പലായ പൊട്ടെംകിനിലെ നാവികർ ഭരണകൂടത്തിനെതിരേ നടത്തിയ ചെറുത്തുനിൽപ്പും അതിന് ഒഡേസാ നിവാസികൾ നൽകിയ പിന്തുണയും പ്രക്ഷോഭത്തെ അമർച്ചചെയ്യാൻ സാർ ചക്രവർത്തിയുടെ പട്ടാളം നടത്തിയ കൂട്ടക്കുരുതിയുമാണ് ചിത്രത്തിന്റെ പ്രമേയം, 

34. ഗുരുവായൂർ ദേവസ്വത്തിന്റെ 2022- ലെ ജ്ഞാനപ്പാന പുരസ്കാരം നേടിയത്- കെ. ജയകുമാർ 

  • കവിയും മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയുമാണ്
  • പൂന്താനം ദിനമായ കുംഭമാസത്തിലെ അശ്വതി നാളിലാണ് പുരസ്കാരം സമ്മാനിച്ചത്.

35. 2022 മാർച്ച് നാലിന് തായ്ലാൻഡിൽ വെച്ച് അന്തരിച്ച ഷെയ്ൻ വോൺ (52) ഏത് രാജ്യത്തെ ക്രിക്കറ്റ് താരമായിരുന്നു- ഓസ്ട്രേലിയ

  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റു കൾ നേടിയ രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് (708). ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമൻ (800)

No comments:

Post a Comment