Tuesday, 14 June 2022

Current Affairs- 14-06-2022

1. കാഴ്ച വെല്ലുവിളി നേരിടുന്ന സ്കൂൾ വിദ്യാർഥികൾ ക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി- ശ്രുതി പാഠം- സഹ പാഠിക്കൊരു കൈത്താങ്ങ് 

  • ലക്ഷ്യം- 100 ദിവസങ്ങൾ കൊണ്ട് 100 പുസ്തകങ്ങൾ ശ്രവ്യ രൂപത്തിലേക്ക് മാറ്റാൻ

2. സംസ്ഥാനത്ത് എത്ര വയസിന് താഴെയുള്ളവർക്കാണ് സർക്കാർ ആശുപത്രികളിൽ പൂർണമായും സൗജന്യ ചികിത്സ നൽകുന്നത്- 18 വയസിനു താഴെ


3. സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും രക്ഷിതാക്കൾക്ക് അറിയാനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- വിദ്യാവാഹിനി ആപ്പ്


4. 2022 ജൂണിൽ 35 മിനിറ്റിനുള്ളിൽ 8 മിസൈലുകളുടെ പരീക്ഷണം നടത്തിയ രാജ്യം- ഉത്തരകൊറിയ


5. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതി- വൃക്ഷ സമൃദ്ധി


6. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടത്- ജസ്റ്റിസ് യു.യു ലളിത് 


7. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടത്- ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്


8. 2022 ജൂണിൽ സിംഗപ്പൂർ ഉപപ്രധാനമന്ത്രിയായി നിയമിതനായത്- ലോറൻസ് വോങ്


9. ചൈന സ്വന്തമായി നിർമ്മിക്കുന്ന ബഹിരാകാശ നിലയം- ടിയാൻ ഗോങ്


10. 2022 ജൂണിൽ അൽബേനിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്- ബയ്റം ബഗാജ്


11. 2022- ലെ 'എക്സ് ഖാൻ ക്വസ്റ്റ് സൈനികാഭ്യാസം ഏത് രാജ്യത്തിൽ വെച്ചാണ് നടക്കുന്നത്- മംഗോളിയ


12. ദീർഘകാല വിളകൾ കൃഷി ചെയ്യാൻ മുഖ്യമായും ഉപയോഗിക്കുന്ന ഭൂമി വനത്തിന്റെ സ്വഭാവവിശേഷം ഉള്ളതാണെങ്കിലും നിയമപ്രകാരമുള്ള വനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടില്ല എന്ന് പ്രസ്താവിച്ച

ഹൈക്കോടതി- കേരള ഹൈക്കോടതി 


13. ഇന്ത്യയുടെ തദ്ദേശീയ ഗതിനിർണ്ണയ സംവിധാനമായ "ഗഗൻ' ഉപയോഗിക്കുന്ന ആദ്യ എയർലൈൻ സർവ്വീസ്- ഇന്റിഗോ എയർലൈൻ 


14. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സേഹത് സ്കീമിന് കീഴിൽ 100% കുടുംബങ്ങളേയും ഉൾക്കൊള്ളിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ചത്- സാംബ (ജമ്മുകാശ്മീർ) 


15. Indian Building Congress (IBC) Best Infrastructure Project അവാർഡ് ലഭിച്ച ഹിമാചൽപ്രദേശിലെ ഭൂഗർഭപാത- അടൽ തുരങ്കം 


16. കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം- ഡെന്മാർക്ക് 


17. ആർമി വൈസ് ചീഫ് ആയി നിയമിതനായത്- ലഫ്. ജനറൽ ബി.എസ്. രാജു


18. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ കടമ്മനിട്ട കവിതാ പുരസ്കാരത്തിന് അർഹയായത്- അനിതാ തമ്പി 


19. CTO പബ്ലിക്കേഷന്റെ 2022 ലെ യു.എസ്- ലെ മികച്ച 20 സി.ഇ.ഒ. മാരിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജനായ സി.ഇ.ഒ- അനിൽ ഗ്രാന്ദി 


20. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് ദേശീയ അവാർഡ് ലഭിച്ചത്- കേരള ബാങ്ക് 


21. തരകൻസ് ഗ്രന്ഥവരി' എന്ന നോവൽ രചിച്ചത്- ബെന്യാമിൻ 


22. കേരള ഒളിംപിക് അസോസിയേഷൻ ആദ്യമായി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ച വ്യക്തി- മേരി കോം 


23. മനിലയിൽ നടന്ന ഏഷ്യാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- പി.വി. സിന്ധു


24. സംരക്ഷിത പ്രദേശ ശ്യംഖലയ്ക്ക് പുറത്ത് ഫിഷിംഗ് ക്യാറ്റിന്റെ (മീൻ പിടിയൻ പൂച്ച) ലോകത്തിലെ ആദ്യത്തെ കണക്കെടുപ്പ് നടത്തിയത് ഏത് സ്ഥലത്ത്- ചിൽക്ക തടാകം


25. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുമെന്ന് ജൂൺ അഞ്ചിന് പ്രഖ്യാപിച്ച് സംസ്ഥാനം- പഞ്ചാബ്


26. The struggle for police reforms in India എന്ന പുസ്തകം രചിച്ചത്- പ്രകാശ് സിംഗ്


27. വിദ്യാർത്ഥികളുടെ പാന്യേതര ആവശ്യങ്ങൾക്കായി 'സ്റ്റുഡന്റ്സ് ക്ലബ് സംരംഭം ആരംഭിച്ച കമ്പനി ഏത്- Flipkart


28. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ച പുതിയ മോഡൽ സ്കൂളുകളുടെ പേരെന്താണ്- PM ശ്രീ സ്കൂളുകൾ


29. സ്വകാര്യമേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ബഹിരാകാശ വാഹന നിർമ്മാണ കേന്ദ്രം ആരംഭിച്ചത് എവിടെ- ബംഗളൂരു


30. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ആരംഭിച്ച വൈഷ്ണവ സാഹിത്യ പുരസ്ക്കാരം ആദ്യമായി നേടിയത്- ഡോ. എം. ലീലാവതി


31. കേരളത്തിലെ ആദ്യത്തെ സോളാർ ആൻഡ് വിൻഡ് ഹൈബ്രിഡ് പ്ലാൻറ് ആരംഭിച്ചതെവിടെ- മേപ്പാടി, വയനാട്


32. 2022- ലെ അന്താരാഷ്ട്ര മാർട്ടിൻ എന്നൽസ് മനുഷ്യാവകാശ പുരസ്ക്കാരം മരണാനന്തരം നേടിയ ഇന്ത്യക്കാരൻ- ഫാ.സ്റ്റാൻ സ്വാമി


33. 2022 ജൂണിൽ അന്തരിച്ച, ഭജൻ സോപോരി ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- സന്തുർ


34. സ്മാർട്ട് റോബോർട്ടുകൾക്ക് വേണ്ടി വേദന ഉൾപ്പെടെ എല്ലാം മനസ്സിലാക്കാനാകുന്ന കൃത്രിമ ചർമ്മം വികസിപ്പിച്ച ശാസ്ത്ര സംഘത്തിന്റെ മേധാവി- രവീന്ദർ ദഹിയ


35. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേരളത്തിലെ ആദ്യ ഹൈഡ്രജൻ കാർ- മിറായ് (ടൊയോട്ട) 


36. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ ആരോഗ്യ ചികിത്സ വിവരങ്ങൾക്ക് തടയിടാനും ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കും ഉത്തരം നൽകാനുമായി സർക്കാർ പുറത്തിറക്കുന്ന മൊബൈൽ ആപ്പ്- സിറ്റിസൺ ആപ്പ് 


37. സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത്- കടകംപള്ളി (തിരുവനന്തപുരം) 


38. 2023- ൽ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ- ശക്തി (ഐ.റ്റി.ഐ മദാസ് വികസിപ്പിച്ചത്), വേഗ (സി-ഡാക്ക് വികസിപ്പിച്ചത്) 


39. വാക്വം അധിഷ്ഠിതമായ മലിന ജല സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ നഗരം- ആഗ്ര (ഉത്തർപ്രദേശ്) 


40. പാകിസ്ഥാനിലെ പോളിയോ രോഗം നിർമാർജ്ജനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ Hilal - e - Pakistan ലഭിച്ച വ്യക്തി- ബിൽഗേറ്റ്സ് 

No comments:

Post a Comment