1. ബയോടെക് ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും രാജ്യത്ത് ബയോളജിക്കൽ റിസർച്ച് ആൻഡ് ഡവലപ്മെൻറ് ആക്ടിവിറ്റിക്ക് റെഗുലേറ്ററി അനുമതി നേടുന്നവർക്കുമായി ആരംഭിച്ച ഏക ദേശീയ പോർട്ടൽ- BioRRAP
2. “ഒഴുക്കിനെതിരെ”, എന്ന ആത്മകഥ രചിച്ചത്- വെള്ളായണി അർജുനൻ
3. 2022 ഏപ്രിലിൽ യു.എൻ. ലോക വിനോദ സഞ്ചാര സംഘടനയിൽ നിന്ന് പിന്മാറിയ രാജ്യം- റഷ്യ
4. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ ദേശീയ ഹോക്കി ടീം ക്യാപ്റ്റൻ ആയിരുന്ന വ്യക്തി- എൽവേര ബ്രിട്ടോ
5. അടുത്തിടെ വിരമിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസതാരം- മിതാലി രാജ്
- വനിതാ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം.
- 3 ഫോർമാറ്റുകളിലുമായി വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരം.
6. നാണ്യപ്പെരുപ്പ ഭീഷണി നേരിടാൻ റിസർവ് ബാങ്ക് പണനയ സമിതി (എം.പി.സി.) പലിശ നിരക്ക് (റിപ്പേ) എത്ര ശതമാനമാണ് വീണ്ടും വർധിപ്പിച്ചത്- 0.5%
7. 75 കിലോമീറ്റർ ടാർ റോഡ് 105 മണിക്കൂർ 33 മിനിറ്റിൽ ഒറ്റയടിക്കു പൂർത്തീകരിച്ചതിന് ഗിന്നസ് ലോക റെക്കോർഡ് നേടിയത്- ഇന്ത്യ
- മഹാരാഷ്ട്രയിലെ അമരാവതി, അകോള ജില്ലകൾക്കിടയിലെ 75 കിലോമീറ്റർ റോഡ്
- 10 ദിവസത്തിൽ 25.275 കിലോമീറ്റർ റോഡ് ഖത്തറിൽ പൂർത്തീകരിച്ച റെക്കോർഡ് ആണ് ഇന്ത്യ മറികടന്നത്.
8. റബ്ബർ ഇ- ട്രേഡിങ്ങിനായി റബ്ബർ ബോർഡ് തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം- എംറുബ്
9. തീരപ്രദേശവും കടൽ മേഖലയും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന പദ്ധതി- ശുചിത്വ സാഗരം സുന്ദര തീരം
10. 'ഓപ്പറേഷൻ രക്ത് ചന്ദൻ' ഏത് സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്- ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്
11. അഴിമതിക്കെതിരെ പരാതി നൽകുന്നതിനായി "ACB 14400" എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് സംസ്ഥാനം/UT- ആന്ധ്രാപ്രദേശ്
12. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കിയ നാലാമത് സംസ്ഥാന ഭക്ഷ്യസുരക്ഷാ സുചികയിൽ (SFSI) വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്- തമിഴ്നാട്
- കേരളത്തിന്റെ റാങ്ക്- 6
- ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാമത്- ഗോവ
- കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമത്- ജമ്മു & കാശ്മീർ
13. പാക് കടൽ നീന്തികടന്ന ആദ്യ മലയാളി- എസ്.പി. മുരളീധരൻ
14. വാഹന യാത്രയ്ക്കിടയിൽ അസ്വാഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അടിയന്തര സന്ദേശം എത്തിക്കുന്നതിനുള്ള മോട്ടോർ വാഹന വകുപ്പിന്റെ വാഹന നിരീക്ഷണ സംവിധാനം- സുരക്ഷാ മിത്ര
15. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുളള രാജ്യത്തെ ആദ്യ ജീൻ ബാങ്ക് പദ്ധതി നിലവിൽ വരുന്നത് എവിടെ- മഹാരാഷ്ട്ര
16. AI-യുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് 'AL ഫോർ എവരിവൺ' പുസ്തകം പുറത്തിറക്കിയ സ്ഥാപനം- INDIAai
17. 'രാജീവ് ഗാന്ധി ഖേൽരത്ന അവാർഡും 'രാജീവ് ഗാന്ധി റൂറൽ ഒളിമ്പിക്സസും' പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ
18. സുപ്രീം കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം- 4
19. ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ദി അൺടോൾഡ് സ്റ്റോറി ഓഫ് സി. ശങ്കരൻ നായർ' എന്ന ബോളിവുഡ് ചിത്രത്തിൽ നായകനാകുന്നത്- അക്ഷയ് കുമാർ
- സിനിമയുടെ സംവിധായകൻ- കരൺ സിങ് ത്യാഗി
20. 2022 ജൂണിൽ എസ്ബിഐയുടെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത്- അലോക് കുമാർ ചൗധരി
21. പശ്ചിമബംഗാളിലെ സർവകലാശാലകളിൽ ഗവർണർക്കുപകരം ആരെയാണ് ചാൻസലറായി നിയമിക്കാൻ തീരുമാനിച്ചത്- മുഖ്യമന്ത്രി
22. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 1,2,5,10, 20 രൂപ നാണയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ലോഗോ- ആസാദി കാ അമൃത് മഹോത്സവ്
23. ഇന്ത്യയിലെ ആദ്യ സോളാർ വിൻഡ് ഇൻവർട്ടർ പവർഹൗസ് ഉദ്ഘാടനം ചെയ്തത് എവിടെയാണ്- ആമപ്പാറ, ഇടുക്കി
24. അടുത്തിടെ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക- സംഗീത സചിത്
25. 2022- ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയത്- മാഞ്ചസ്റ്റർ സിറ്റി
26. ന്യൂയോർക്ക് ആസ്ഥാനമായ 'ഗ്ലോബൽ ഡിസൈനിങ് സിറ്റീസ് ഇനിഷ്യേറ്റീവ്' (GDCI) എന്ന അന്താരാഷ്ട്ര പ്രസ്ഥാനം പൊതു ഇടങ്ങളിൽ കുട്ടികളുടെ വ്യക്തിത്വവികാസത്തിന് വഴിയൊരുക്കുന്നതിനായി ലോകത്താകെയുള്ള 20 നഗരങ്ങളിൽ നടപ്പാക്കുന്ന ആഗോള പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം- തൃശ്ശൂർ
27. എസ്.ബി.ഐ. യുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്- അലോക് കുമാർ ചൗധരി
28. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് കൗൺസിൽ ഒരുക്കുന്ന ഇന്ത്യ- യു.കെ. സാംസ്കാരിക വേദി'യുടെ അംബാസഡറായി തിരഞ്ഞെടുത്തത്- എ.ആർ.റഹ്മാൻ
29. ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സ് ഉള്ള ആദ്യ ഇന്ത്യക്കാരൻ- വിരാട് കോലി
- ഇൻസ്റ്റഗ്രാമിൽ കൂടുതൽ പേർ പിന്തുടരുന്ന കായിക താരങ്ങളിൽ മൂന്നാം സ്ഥാനം.
- 1st- ക്രിസ്റ്റ്യാനോ റൊണാൾഡോ
- 2nd- ലയണൽ മെസ്സി
30. ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിതയായത്- ഹർമൻ പ്രീത് കൗർ
31. കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടറാകുന്ന ആദ്യ വനിത- എസ്.രോഹിണി
32. എറ്റലിൻ ജലവൈദ്യത പദ്ധതി (Etalin hydroelectric project) ഏത് സംസ്ഥാനം/UTയിലാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്- അരുണാചൽ പ്രദേശ്
33. കാണാതായ കുട്ടികളെ കണ്ടെത്താൻ 'ആംബർ അലർട്ടുകൾ' ആരംഭിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച കമ്പനി- മെറ്റാ
34. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുള്ള പദ്ധതി- പ്രതിഭ പോഷിണി
35. 2021-22- ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്- മഹാരാഷ്ട്ര
36. പരിസ്ഥിതി മേഖലയിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ലോകപരിസ്ഥിതി പ്രവർത്തി സുചിക യിൽ (EPI) 180 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന രാജ്യം- ഇന്ത്യ
- ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യം- ഡെൻമാർക്ക്
- രണ്ടാമത്- യു.കെ
37. ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ- ചൈന, ഇന്ത്യ, യുഎസ്, റഷ്യ
38. സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ- പിണറായി വിജയൻ (ഉപാധ്യക്ഷൻ- Dr. V. K.രാമചന്ദ്രൻ)
39. കഞ്ചാവ് നിയമ വിധേയമാക്കിയ ഏഷ്യൻ രാജ്യം- തായ് ലൻഡ്
40. 'തരകൻസ് ഗ്രന്ഥവരി' എന്ന നോവൽ രചിച്ചത്- ബെന്യാമിൻ
No comments:
Post a Comment