Wednesday, 7 September 2022

Current Affairs- 07-09-2022

1. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഇടക്കാല പ്രസിഡന്റായി നിയമിതനായ മുൻ ഇന്ത്യൻ ഒളിമ്പ്യൻ- ആദിൽ സുമരിവാല


2. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഹസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന വയനാട്ടിലെ ഗോത്രവിഭാഗമായ മുള്ളുകുറുമരുടെ ജീവിതവും സംസ്കാരവും പ്രമേയമായ ചിത്രം- കേണി


3. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പ് ജേതാക്കൾ- കേരളം


4. 38 -ാമത് ഇന്ത്യ- ബംഗ്ലാദേശ് സംയുക്ത നദി കമ്മീഷന്റെ മന്ത്രിതല ചർച്ചകൾക്ക് വേദിയായത്- ന്യൂഡൽഹി


5. 'ചൈൽഡ് സേഫ്റ്റി ടൂൾകിറ്റും', 'സൈബർ-സെക്യൂരിറ്റി അപ്സില്ലിംഗ് പ്രോഗ്രാമും' ആരംഭിക്കുന്ന പ്രമുഖ സാങ്കേതികവിദ്യ സ്ഥാപനം- ഗുഗിൾ


6. സൗരയൂഥത്തിന് പുറത്ത് കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ടെലിസ്കോപ്പ്- "James Web Space Telescope" 


7. പഴകിയ പഴങ്ങൾ ഉപയോഗിച്ച് പെൻസിലിൻ നിർമിക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തിയതിന് പേറ്റന്റ് ലഭിച്ച സർവകലാശാല- കാലിക്കറ്റ് സർവകലാശാല


8. കേരളത്തിലെ ആദ്യ നൈറ്റ് ക്ലബ് നിലവിൽ വന്ന ജില്ല- തിരുവനന്തപുരം


9. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെന്നീസ് താരം- റോജർ ഫെഡറർ 


10. കടുത്ത പ്രളയത്തെ തുടർന്ന് 2022 ഓഗസ്റ്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- പാക്കിസ്ഥാൻ


11. കേന്ദ്ര ജലശക്തി മന്ത്രാലയവും നീതി ആയോഗ് സംയുക്തമായി സംഘടിപ്പിച്ച 2022- ലെ ജല ഉച്ചകോടിക്ക് വേദിയായ നഗരം- ന്യൂഡൽഹി


12. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റുന്ന ആദ്യ ജില്ല ആശുപത്രി എന്ന അപൂർവ്വ നേട്ടം കൈവരിച്ചത്- എറണാകുളം ജനറൽ ആശുപ്രതി


13. ലഡാക്കിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ '2022 dpal rNgam Duston' അവാർഡ് നേടിയത് ആരാണ്- ദലൈലാമ


14. ഏതിനം സസ്യമാണ് അടുത്തിടെ കണ്ടെത്തിയ 'ഇൻ പേഷ്യൻസ് ശൈലജേ'- കാശിത്തുമ്പ് 


15. അസറ്റുകളുടെ ജിയോപേഷ്യൽ മാപ്പിംഗും സംയോജിത ആസൂത്രണവുമായി (integrated planning) ബന്ധപ്പെട്ടിരിക്കുന്ന സ്കീം ഏതാണ്- PM ഗതി ശക്തി 


16. 'ഡോണി പോളോ എയർപോർട്ട് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്- അരുണാചൽ പ്രദേശ് 


17. സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ സ്ഥാപനങ്ങളിൽ മരുന്നുകളുടെ ഓൺലൈൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം- കേരളം


18. 2022 ആഗസ്റ്റിൽ ഡിആർഡിഒയുടെ ചെയർമാനായി നിയമിതനായത്- സമീർ. വി കാമത്ത്


19. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയുടെ 2022- ലെ ഏറ്റവും മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത്- കരിം ബെൻസേമ (ഫ്രാൻസ്)


20. ഏറ്റവും മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടത്- അലെക്സിയ പൂട്ടെല്ലാസ് (സ്പെയിൻ)


21. 2022- ലെ അബുദാബി മാസ്റ്റേഴ്സ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയത്- അർജുൻ എരിഗാസി


22. 2022- ലെ ഇന്ത്യ ഇന്റർനാഷണൽ എംഎസ്എംഇ സ്റ്റാർട്ട് അപ്പ് എക്സ്പോ & സമ്മിറ്റിന്റെ വേദി- ന്യൂഡൽഹി


23. അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- കൃഷ്ണമൂർത്തി സുബ്രഹ്മണ്യം


24. സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള ടെക്നോളജി സഭ ദേശീയ പുരസ്കാരം നേടിയത്- KITE


25. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്ത പിന്തുണയ്ക്കുന്നതിനായി voluntary ട്രസ്റ്റ് ഫണ്ടിലേക്ക് ഇന്ത്യ എത്ര കോടി രൂപയാണ് സംഭാവന ചെയ്യുന്നത്- 3 കോടി


26. ഇന്ത്യയിലെ സൈബർ സുരക്ഷാ ഗവേഷകരുടെയും ഡവലപ്പർമാരുടെയും നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി കാമ്പെയ്ൻ പ്രഖ്യാപിച്ച കമ്പനി ഏതാണ്- ഗൂഗിൾ 


27. പഴകിയ പഴങ്ങൾ ഉപയോഗിച്ച് പെൻസിലിൻ നിർമ്മിക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തിയതിന് പേറ്റന്റ് ലഭിച്ച സർവകലാശാല- കാലിക്കറ്റ് സർവകലാശാല


28. 2022 ഡിസംബർ 1- മുതൽ 2023 നവംബർ 30-വരെ ഏത് രാജ്യമാണ് G20- യുടെ അധ്യക്ഷസ്ഥാനം വഹിക്കുക- ഇന്ത്യ 


29. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹോമി ഭാഭ കാൻസർ ആശുപത്രിയും ഗവേഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്തത് ഏത് നഗരത്തിലാണ്- മൊഹാലി


30. സൗരയൂഥത്തിന് പുറത്ത് ഏത് ഗ്രഹത്തിലാണ് കാർബൺഡയോക്സൈഡ് സാന്നിധ്യം നാസയുടെ ജെയിംസ് വെബ് തിരിച്ചറിഞ്ഞത്- WASP-39b


31. 1867- ലെ അച്ചടി, ബുക്ക് രജിസ്ട്രേഷൻ നിയമത്തിന് പകരം നിലവിൽ വരുന്ന നിയമം- അച്ചടി, ആനുകാലിക രജിസ്ട്രേഷൻ നിയമം


32. Federation of Indian Fantasy Sports- ന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനാകുന്നത്- ജോയ് ഭട്ടാചാര്യ 


33. മുൻ ഇന്ത്യൻ ഹോക്കി താരമായിരുന്ന ധൻ രാജ് പിള്ളയുടെ ജീവചരിത്രം- Forgive me amma (രചയിതാവ്- സുന്ദീപ് മിശ്ര) 


34. ലോകമീറ്റിൽ ലോങ്ജമ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം- എം. ശ്രീശങ്കർ  


35. വയലാർ രാമവർമ്മ ഫൗണ്ടേഷൻ പുരസ്കാരം 2022 ജേതാവ്- ശ്രീകുമാരൻ തമ്പി 


36. ടെലിവിഷൻ രംഗത്ത് ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശം നേടിയ മലയാളി- നിരുപമ രാജേന്ദ്രൻ 


37. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ രാജ്യത്തെ മികച്ച കാർഷിക ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് നൽകുന്ന സർദാർ വല്ലഭായി പട്ടേൽ പുരസ്കാരം നേടിയത്- കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്


38. 2021- ലെ സാമൂഹ്യനീതിക്കുള്ള മദർ തെരേസ സ്മാരക അവാർഡുകൾ ലഭിച്ചത്- 

  • ദിയ മിർസ (UNEP ദേശീയ ഗുഡ് വിൽ അംബാസിഡർ)
  • അഫ്രാസ് ഷാ (പരിസ്ഥിതി പ്രവർത്തക) 

39. ഈ വർഷത്തെ ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഐക്കൺ അവാർഡുകൾ ലഭിച്ച ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കൾ- നന്ദിതദാസ്, അപർണ സെൻ


40. കേരളത്തിൽ വാനര വസൂരി സ്ഥിരീകരിക്കപ്പെട്ട രണ്ടാമത്തെ ജില്ല- കണ്ണൂർ 


41. നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ചിന്റെ തലവനായി നിയമിതനാകുന്നത്- ആശിഷ് കുമാർ 


42. ഇന്ത്യയുടെ ആദ്യ ഓട്ടോണമസ് ഗതിനിർണ്ണയ സംവിധാനം- തിഹാൻ (TiHAN)  


43. 2022 ജൂലൈയിൽ ഡി കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ മുങ്ങികപ്പൽ- INS സിന്ധുധ്വജ് 


44. ഇൻസുലിൻ സംഭരണത്തിനായി ഗോദറേജ് അപ്ലെൻസ് പുതുതായി അവതരിപ്പിച്ച കൂളിംഗ് സൊല്യൂഷൻ- Insulicool 


45. 2022 ജൂലൈയിൽ ബീജിങ്ങിൽ നടക്കുന്ന പത്താമത് ലോക സമാധാന  ഫോറത്തിന്റെ പ്രമേയം- Preserving International Stability : Commonality Comprehensiveness and Cooperation 


46. 2022- ലെ 18-ാമത് ഓൾ ഇന്ത്യ ലീഗൽ സർവീസ് അതോറിറ്റി മീറ്റിന് വേദിയായ നഗരം- ജയ്പൂർ (രാജസ്ഥാൻ) 


47. 2025 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- ടോക്കിയോ (ജപ്പാൻ)


48. 100 മീറ്റർ 9.86 സെക്കൻഡിൽ ഫിനിഷ് ചെയ്തു കൊണ്ട് ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിലെ വേഗമേറിയ പുരുഷ താരം- ഫ്രെഡ് കെർലി (യു.എസ്) 


49. നവ മലയാളി ഓൺലൈൻ മാഗസിന്റെ പുരസ്കാരം ലഭിച്ച മലയാളി സാഹിത്യകാരൻ- സക്കറിയ


50. Khadi and Village Industries Commission ന്റെ ചെയർമാൻ ആയി നിയമിതനായത്- മനോജ് കുമാർ

No comments:

Post a Comment