1. 2022 ജൂലായ് ഒന്നിന് 200-ാം വാർഷികം ആ ഘോഷിച്ച ഇന്ത്യൻ ദിനപത്രം- മുംബൈ സമാചാർ
- 1822 ജൂലായ് ഒന്നിനാണ് പ്രഥമ ലക്കം പുറത്തിറങ്ങിയത്. പാഴ്സി പണ്ഡിതനായ ഫർദുൻജി മർബാനാണ് ബോംബെ സമാചാറിന്റെ (ഇപ്പോൾ മുംബൈ സമാചാർ) സ്ഥാപകൻ.
- രാജ്യത്ത് പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ ഈ ദിനപത്രം മുംബയിൽ നിന്ന് ഗുജറാത്തി ഭാഷയിലാണ് പ്രസിദ്ധികരിച്ചുവരുന്നത്. ഏഷ്യയിലെ ആദ്യത്തെയും ലോകത്തിലെത്തന്നെ നാലാമത്തയും പഴക്കമുള്ള പത്രം കൂടിയാണ് മുംബൈ സമാചാർ
2. ഭാരത് ഗൗരവ് പദ്ധതിപ്രകാരം രാജ്യത്ത് തുടങ്ങിയ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് യാത്ര ആരംഭിച്ച റൂട്ട്- കോയമ്പത്തൂർ (തമിഴ്നാട്) ശിർദ്ദി (മഹാരാഷ്ട്ര)
- ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022 ജൂലായ് 14- നാണ് സർവീസാരംഭിച്ചത്.
- ട്രെയിനും ലോക്കോ പൈലറ്റും ടിക്കറ്റ് പരിശോധകരും ഇന്ത്യൻ റെയിൽവേയുടെതാണ്. എന്നാൽ, ടിക്കറ്റ് വിൽപ്പനയുൾപ്പെടെയുള്ള മറ്റെല്ലാ ചുമതലകളും കോയമ്പത്തൂർ ആസ്ഥാനമായുള്ള സ്വകാര്യ ടൂർ പാക്കേജിങ് കമ്പനിയായ സൗത്ത് സ്റ്റാർ റെയിലാണ് നിർവഹിക്കുന്നത്.
3. 2021- ലെ ദേശീയ ഇ-ഗവേണൻസ് സേവന റിപ്പോർട്ടിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം
- സംസ്ഥാനസർക്കാർ പോർട്ടലുകളുടെ കാര്യക്ഷമതയിലും കേരളത്തിനാണ് ഒന്നാം സഥാനം.
- നാഷണൽ ഇ-ഗവേണൻസ് സർവിസ് ഡെലിവറി അസസ്മെന്റ് (NeSDA) റിപ്പോർട്ട് പ്രകാരമാണ് കണ്ടെത്തൽ.
4. സൗദി അറേബ്യയുടെ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൾ അസിസ്, 2002 മുതൽ ഏർപ്പെടുത്തിയ അന്താരാഷ്ട ജലപുരസ്കാരം നേടിയ മലയാളി- പ്രൊഫ. ടി പ്രദീപ്
5. ഇന്ത്യ ഇസ്രയേൽ, യു.എ.ഇ. എന്നി രാജ്യങ്ങളെ ഉൾപ്പെടുത്തി യുഎസ്. രൂപവത്കരിച്ച പുതിയ കൂട്ടായ- ഐ2 യു2 (I2U2)
- 12 സൂചിപ്പിക്കുന്നത് India, Israel എന്നിവയെയാണ്. U2 സൂചിപ്പിക്കുന്നത് USA, UAE എന്നിവയെയും.
- ലോകമെമ്പാടുമുള്ള യു.എസ്. സഖ്യങ്ങൾക്ക് പുതുജീവൻ നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത് റഷ്യയുടെ യുക്രൈൻ അധിനിവേശം, പസിഫിക്കിലെ ചൈനയുടെ വെല്ലുവിളികൾ എന്നിവയുടെ പശ്ചാത്തലത്തിലാണിത്.
6. 2022 ജൂൺ 13- ന് അന്തരിച്ച ചിന്നപ്പ ഭാരതി (88) ഏത് ഭാഷയിലെ പ്രശസ്ത എഴുത്തുകാരനാണ്- തമിഴ്
- കൽക്കരിത്താഴിലാളികളുടെ ജിവിതം നേരിൽ കണ്ടറിഞ്ഞ് രചിച്ച 'സുരംഗം' ഉൾപ്പെടെ ഒട്ടേറെ നോവലുകളുടെ രചയിതാവാണ്.
7. ലോക കേരളസഭയുടെ എത്രാം സമ്മേളനമാണ് 2022 ജൂൺ 16 മുതൽ നടന്നത്- മൂന്നാമത്
- 351 അംഗസഭ മൂന്നുദിവസം സമ്മേളിച്ചു. 65 രാജ്യങ്ങളുടെയും 21 സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യമുണ്ടായിരുന്നു.
8. ലോകമെമ്പാടും ആരാധകരുള്ള ഏത് സംഗിതസംഘമാണ് കൂട്ടായ സംഗീതപരിപാടികൾ നിർത്താൻ തിരുമാനിച്ചത്- ബി.ടി.എസ്. (Bangtan Boys)
- 2013- ലാണ് ഈ ദക്ഷിണ കൊറിയൻ സംഗിതസംഘം അരങ്ങേറ്റം കുറിച്ചത്. ജിൻ, ഷുഗ, ആർ.എം, ജെ. ഹോപ്, ജിമിൻ, വി, ജങ്കുക് എന്നിവരാണ് അംഗങ്ങൾ.
9. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷണർ- എം. ബിനോയ് കുമാർ
10. ഇന്ത്യയിലെ ആദ്യത്തെ ഉരുക്കുറോഡ് നിലവിൽ വന്നത് എവിടെയാണ്- സൂറത്ത് (ഗുജറാത്ത്)
- ഉരുക്കുനിർമാണശാലകളിലെ അവശിഷ്ടമായ Steel Slag ഉപയോഗിച്ച് നിർമിച്ച രാജ്യത്തെ ആദ്യ നിരത്താണിത്.
- ഒരു ലക്ഷം ടൺ സ്ലാഗ് ഉപയോഗിച്ച് ഒരു കിലോമീറ്റർ നീളത്തിൽ ആറുവരിപ്പാതയാ ണ് പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചത്.
11. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (PCI)- യുടെ പുതിയ അധ്യക്ഷ- രഞ്ജന ദേശായി
- സുപ്രീം കോടതിയിലെ മുൻ ജഡിയാണ്.
12. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോംക്സോ നിയമം നിലവിൽ വന്നിട്ട് 2022 ജൂണിൽ എത്ര വർഷം തികഞ്ഞു- 10
- Protection of Children from Sexual Offences Act (POCSO) നിലവിൽ വന്നത് 2012 ജൂൺ 20- നാണ്.
13. ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പാട്രിസ് ലുമുംബ വധിക്കപ്പെട്ടിട്ട് 61 വർഷങ്ങൾക്കുശേഷം അടുത്തിടെ വാർത്തകളിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയാണ്- 1961 ജനുവരി 17- ന് 35-ാം വയസ്സിൽ കൊല്ലപ്പെട്ട ലുമുംബയുടെ ഏക അവശേഷിപ്പായ സ്വർണപ്പല്ല് ബൽജിയം കോംഗോക് തിരിച്ചുനൽകിയതിലൂടെ
- ബെൽജിയത്തിന്റെ കോളനിയായിരുന്ന കോംഗോലുമുംബയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരത്തിലൂടെയാണ് 1960- ൽ മോചനം നേടിയത്. എന്നാൽ വിഘടന വാദികളും ബെൽജിയൻ കൂലിപ്പട്ടാളവും ചേർന്ന് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി വധിച്ചു. ശരിരം വെട്ടിമുറിച്ച് കഷണങ്ങളാക്കി ആസിഡിൽ ലയിപ്പിച്ചു.
14. 2021- ലെ ഏത് നൊബേൽ ജേതാവാണ് തനിക്കു ലഭിച്ച സ്വർണമെഡൽ ലേലം ചെയ് കിട്ടിയ തുക യുദ്ധത്തിൽ കുടിയിറക്കപ്പെട്ട യുക്രൈനിലെ കുട്ടികൾക്ക് നൽകിയത്- ദിമിത്രി മുറാറ്റോവ്
- റഷ്യൻ പ്രത്ര പ്രവർത്തകനായ മുറാറ്റോ വിനും ഫിലിപ്പെൻസ് മാധ്യമ പ്രവർത്തകയായ മരിയ ആൻജലിത ഗാസയും 2011- ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.
- റഷ്യയിലെ 'നോവയ ഗസറ്റ്' എന്ന പത്രത്തിന്റെ പത്രാധിപരായിരുന്നു മുറാറ്റോവ് 103.5 മില്യൺ യു.എസ്. ഡോളറാണ് ലേലത്തുകയായി ലഭിച്ചത്.
15. കൊളംബിയയിലെ ആദ്യ ഇടതു പക്ഷ പ്രസിഡന്റായി ചുമതലയേറ്റത്- ഗുസ്താവോ പെത്രാ
- മെക്സിക്കോ, അർജന്റീന, ബൊളിവിയ എന്നി രാജ്യങ്ങളിൽ 2018- നും 2020- നും ഇടയ്ക്ക് ഇടതുസർക്കാരുകൾ തിരഞ്ഞെടുപുകളിൽ വിജയിച്ചിരുന്നു.
- 2021- ൽ ചിലി, പെറു, ഹോൺഡുറസ് എന്നി രാജ്യങ്ങളിലും ഇടതുപക്ഷം അധികാരത്തിലെത്തിയിരുന്നു.
16. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ പ്രവേശന മേൽനോട്ടത്തിനും ഫീസ് നിയന്ത്രിക്കുന്നതിനുമുള്ള സമിതികളുടെ അധ്യക്ഷനായി പുതുതായി നിയമിക്കപ്പെട്ടത്- ജസ്റ്റിസ് കെ.കെ. ദിനേശൻ
- ഹൈക്കോടതി മുൻ ജഡ്ഡിയാണ്.
- ജസ്റ്റിസ് ആർ. രാജേന്ദ്രബാബു വിരമിച്ച ഒഴിവിലാണ് നിയമനം.
17. 2022- ലെ അന്താരാഷ്ട്ര യോഗദിന പ്രമേയം എന്തായിരുന്നു- Yoga for Humanity
- ജൂൺ 21- നായിരുന്നു യോഗദിനം.
- 2022- ലെ ലോക സംഗീതദിനവും ജൂൺ 21- നായിരുന്നു. വിഷയം- Music on the intersections.
18. 2022 ജൂണിൽ അന്തരിച്ച ആർ, കരുണാ മൂർത്തി (53) ഏത് വാദ്യത്തിലെ വിദഗ്ധനായിരുന്നു- തകിൽ
19. സംസ്ഥാനത്തെ ഏത് സർവകലാശാലയാണ് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചത്- കേരള സർവകലാശാല
- CGPA (Cumulative Grade Point Average) നാലിൽ 3.67 നടിയാണ് 'കേരള' നേട്ടം കൈവരിച്ചത്.
- സം സ്ഥാനത്ത് ആദ്യമായാണ് ഒരു സർവ കലാശാല ഈ നേട്ടം സ്വന്തമാക്കിയത്.
20. ആദ്യകാല ഇന്റർനെറ്റ് ബ്രൗസർ 27 വർഷത്തെ സേവനത്തിനുശേഷം അടുത്തിടെ സവനം അവസാനിപ്പിച്ചു. പേര്- ഇന്റർനെറ്റ് എക്സ്പ്ലോറർ
- മൈക്രാ സോഫ്റ്റിന്റെ വെബ് ബ്രൗസ റാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ.
21. 31-മത് വ്യാസ സമ്മാൻ നേടിയ ഹിന്ദി സാഹിത്യകാരൻ- അസൂർ വജാഹത്ത്
- മഹാബലി എന്ന നാടകത്തിനാണ് പുരസ്കാരം ലഭിച്ചത്
22. 2022 സെപ്റ്റംബറിൽ "നാഗാ മിർച്ച" ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- നാഗാലാൻഡ്
23. 2002 സെപ്റ്റംബറിൽ അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ- ഴാങ് ലുക്ക് ഗൊദാർദ്
24. ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവന്നത്- നമിബിയ
25. ഭയങ്കരൻ എന്ന നോവൽ രചിച്ചത്- ബിനു ജെയിംസ്
26. 64- മത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാർ- പാലക്കാട്
27. ഐബിഎം ക്വാണ്ടം നെറ്റ്വർക്കിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനം- ഐഐടി മദ്രാസ്
28. ഫിനാൻഷ്യൽ ടൈംസ് മാസ്റ്റേഴ്സ് 2022- ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളായി തിരഞ്ഞെടുത്തത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), ബെംഗളുരു
29. 2022- ലെ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഗ്രീൻ ഷിപ്പ് റീസൈക്ലിങ് & വെഹിക്കിൾ ആകാപ്പിംഗിന്റെ വേദി- ഗാന്ധിനഗർ
30. 2022- ലെ 64-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്- പാലക്കാട്
31. 2022 സെപ്റ്റംബറിൽ ജപ്പാനിലെ ഇന്ത്യയുടെ അംബാസഡറായി നിയമിതനായത്- സിബി ജോർജ്
32. പുരുഷ ടെന്നീസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- അൽകാരാസ് കാർലോസ്
33. സാപൊറീഷ്യ ആണവ നിലയം സ്ഥിതി ചെയ്യുന്ന രാജ്യം- ഉക്രൈൻ,റഷ്യ
34. 2018-19 കാലയളവിൽ രാജ്യത്ത് ആരോഗ്യരംഗത്ത് ഏറ്റവും കൂടുതൽ പോക്കറ്റ് ചെലവ് നടത്തിയ സംസ്ഥാനമാണ് കേരളം
35. രാജ്യത്ത് ആദ്യമായി ഫോറസറി സർവകലാശാല ആരംഭിക്കുന്ന സംസ്ഥാനമാണ് തെലങ്കാന
36. പതിനാലിലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ബഹുരാഷ്ട്ര നാവിക അഭ്യാസമായ kakadu 2022 (KA22) ഓസ്ട്രേലിയയിൽ നടക്കും
37. പ്രശസ്ത ഫ്രഞ്ച് സംവിധയകാൻ ഴാങ് ലുക് ഗൊദാർദ് അന്തരിച്ചു.
38. കെനിയയുടെ പുതിയ പ്രസിഡന്റായി വില്യം റൂട്ടോ സത്യപ്രതിജ്ഞ ചെയ്തു
39. 2022- ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾ- ശ്രീലങ്ക
40. 2022- ലെ World First Aid Day- യുടെ (ലോക പ്രഥമ ശുശ്രൂഷാ ദിനം) പ്രമേയം- Lifelong First Aid
No comments:
Post a Comment