1. മഹാവികാസ് അഘാഡി സർക്കാർ ഏത് സംസ്ഥാനത്തായിരുന്നു ഭരണം നടത്തിയിരുന്നത്- മഹാരാഷ്ട്ര
- ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ, 2022 ജൂണിൽ രാജിവെച്ചു.
- ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവയായിരുന്നു ഘടകകക്ഷികൾ
- ഏക്നാഥ് ഷിന്ദേയാണ് മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (ബി.ജെ.പി.)
2. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പുതിയ സ്ഥിരം പ്രതിനിധി- രുചിര കംബോജ്
- യു. എന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാകുന്ന ആദ്യവനിതകൂടിയാണ് ലഖ്നൗ (യു.പി) സ്വദേശിനിയായ രുചിര.
3. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മിഷന്റെ (Kerala State Commission for Economically Backward Classes among Forward Cormmunities- KSCEBCFC) അധ്യക്ഷൻ- സി.എ ൻ. രാമചന്ദ്രൻ നായർ (മുൻ ഹൈക്കോടതി ജഡ്ജി)
- ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായരുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം.
4. ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്- വിയന്ന (ഓസ്ട്രിയ)
- ലണ്ടൻ ആസ്ഥാനമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയ്യാറാക്കിയ 2022- ലെ, ഗ്ലോബൽ ലൈവ് അബിലിറ്റി ഇൻഡക്സ് പ്രകാരമാണ് തിരഞ്ഞെടുപ്പ്
- കോപ്പൻഹേഗൻ (ഡെൻമാർക്ക്) ആണ് രണ്ടാം സ്ഥാനത്ത്. സൂറിച്ച് (സ്വിറ്റ്സർലൻ ഡ്), കാൽഗരി (കാനഡ) എന്നിവ മൂന്നാം സ്ഥാനത്താണ്
5. 2022 ജൂണിൽ ഉദ്ഘാടനംചെയ്യപ്പെട്ട, കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്ക്സോ കോടതി എവിടെയാണ്- എറണാകുളം
6. യു.എസ്. പ്രസിഡന്റ് ജോബെഡന്റെ ഉന്ന തശാസ്ത്ര ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ- ആരതി പ്രഭാകർ
- ഡയറക്ടർ ഓഫ് ദ ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി(OSTP)- യായാണ് നിയമനം
- ഈ പദവിയിലെത്തിയ ആദ്യ കുടിയേറ്റക്കാരിയായ വനിത, വെളുത്ത വർഗത്തിൽ നിന്നല്ലാത്ത ആദ്യവ്യക്തി എന്നീ പ്രത്യേകതകൾ കൂടിയുണ്ട് ഡൽഹിയിൽ ജനിച്ച ആരതിക്ക്
7. വിനോദസഞ്ചാരികൾക്കായി ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (BRO) ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള കഫേകളുടെ പേര്- BRO Cafes
- 75 അതിർത്തിപ്രദേശങ്ങളിലായാണ് കഫേകൾ ആരംഭിച്ചിട്ടുള്ളത്.
8. ചരക്ക് സേവന നികുതിക്ക് (ജി.എസ്.ടി.) പുറമേയുള്ള നഷ്ടപരിഹാര സെസ് പിരിവ് എന്നുവരെ ദീർഘിപ്പിച്ചുകൊണ്ടാണ് കേന്ദ്ര ധനമന്ത്രാലയം അടുത്തിടെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്- 2026 മാർച്ച് 31 വരെ
- പുകയില, സിഗരറ്റ്, വിലകൂടിയ മോട്ടോർ സൈക്കിൾ, ആഡംബര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് നിലവിൽ സെസ് ബാധകമായിട്ടുള്ളത്.
- 2022 ജൂൺ 30- ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നാലുവർഷത്തക്കു കൂടി സെസ് ദീർഘിപ്പിച്ചത്.
9. അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസ സഹായധനം നൽകുന്ന കേരള സാമൂഹിക സുരക്ഷാമിഷൻ പദ്ധതിയുടെ പേര്- സ്നേഹസ്പർശം
- പ്രതിമാസം 2,000 രൂപയാണ് സഹായധനം.
10. അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധദിനം (International Day Against Drug Abuse and Illicit Trafficking) എന്നാണ്- ജൂൺ 26
- Addressing Drug Challenges in Health and Humanitarian Crises എന്നതായിരുന്നു. 2022- ലെ ദിനാചരണവിഷയം.
11. അടുത്തിടെ ഉദ്ഘാടനംചെയ്യപ്പെട്ട, ബംഗ്ലാദേശിലെ ഏറ്റവും വലിയ പാലം- പദ്മ
- തെക്കുപടിഞ്ഞാറൻ മേഖലയെ, തലസ്ഥാനമായ ധാക്കയുമായി ബന്ധിപ്പിക്കുന്ന റെയിൽ-റോഡ് പാലം പദ്മാനദിക്ക് കുറുകെ, 6.15 കി.മി നീളത്തിലാണ് നിർമിച്ചിട്ടുള്ളത്.
12. 2022 ജൂൺ 27- ന് അന്തരിച്ച ചൊവ്വല്ലുർ കൃഷ്ണൻകുട്ടി (86) ഏതെല്ലാം മേഖലകളിൽ പ്രശസ്തനായ വ്യക്തിയാണ്- ഗാനരചയിതാവ്, എഴുത്തുകാരൻ, പത്ര പ്രവർത്തകൻ
- 'സർഗം' സിനിമയുടെ സംഭാഷണരചയിതാവാണ്.
13. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) ചെയർമാനായി നിയമിതനായത്- നിതിൻ ഗുപ്ത
- രാജ്യത്തെ ആദായനികുതി വിഷയങ്ങളുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയാണ് Central Board of Direct Taxes.
14. കർണാടക സർക്കാരിന്റെ പ്രഥമ കെംപെഗൗഡ അന്താരാഷ്ട്ര പുരസ്കാരം നേടിയവർ- എസ്.എം. കൃഷ്ണ (മുൻ കർണാടക മുഖ്യമന്ത്രി), എൻ.ആർ, നാരായണമൂർത്തി (ഇൻഫോസി സ് സഹസ്ഥാപകൻ), പ്രകാശ് പദുകോൺ (ബാഡ്മിന്റൺ താരം)
- ബെംഗളൂരു നഗരസ്ഥാപകനായ കംപെഗൗഡയുടെ പേരിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. വിജയനഗര സാമ്രാജ്യത്തിനുകീഴിലുള്ള സാമന്ത ഭരണാധികാരിയായിരുന്നു കെംപെഗൗഡ (1510-1569).
15. ദേശീയ അന്വേഷണ ഏജൻസി (NIA)- യുടെ പുതിയ മേധാവി- ദിൻകർ ഗുപ്ത
- പഞ്ചാബ് മുൻ ഡി.ജി.പി.യാണ്. വൈ.സി. മോദി വിരമിച്ചതോടെ ഒരു വർഷമായി NIA- ക്ക് സ്ഥിരം മേധാവിയുണ്ടായിരുന്നില്ല. CRPF ഡയറക്ടർ ജനറൽ കുൽദീപ്ത്സിങ്ങിനായിരുന്നു അധിക ചുമതല.
- തപൻകുമാർ ദേകയാണ് ഇന്റലിജൻസ് ബ്യൂറോ (IB)- യുടെ പുതിയ മേധാവി.
16. വിവർത്തനത്തിനുള്ള 2021- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്- സുനിൽ ഞാളിയത്ത്
- മഹാശ്വേതാദേവിയുടെ (ബംഗാളി) 'ബാഷായ് ടുഡു' എന്ന നോവൽ അതേ പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിനാണ് അവാർഡ്.
17. ഇന്ത്യയിൽ സൂക്ഷിച്ചുവരുന്ന ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ അടുത്തിടെ ഏത് രാജ്യത്തേക്കാണ് കൊണ്ടുപോയതും തിരികെ എത്തിച്ചതും- മംഗോളിയ
- 'കപില വസ്തു തിരുശേഷിപ്പുകൾ' (Kapilavastu relics) എന്നറിയപ്പെടുന്ന നാല് തിരുശേഷിപ്പുകളാണ് 11 ദിവസത്തെക്ക് മംഗോളിയയിൽ എത്തിച്ചത്. 1898- ൽ ബിഹാറിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്.
18. 2022 ജൂൺ 26- ന് ചെന്നൈയിൽ അന്തരിച്ച വി, കൃഷ്ണമൂർത്തി (97) ഏത് മേഖലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- പൊതുമേഖലാ സംരംഭങ്ങളിൽ
- Father of Public Sector Undertakings in India എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
- ജപ്പാനിലെ 'സുസുക്കി യുമായി ചേർന്ന് രൂപവത്കരിച്ച 'മാരുതി ഉദ്യോഗ് ലിമിറ്റഡി'ന്റെ സ്ഥാപക ചെയർമാനായിരുന്നു.
- മാരുതി 800 എന്ന ചെറുകാറിലൂടെ ഇന്ത്യയുടെ വാഹന നിർമാണ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു.
- പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ജേതാവാണ്
19. നിതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി- പരമേശ്വരൻ അയ്യർ
20. 2022 ജൂലായ് ഒന്നിന് സംസ്ഥാനത്ത് നില വിൽവന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേര്- മെഡിസെപ് (Medical Insurance for State Employees and Pensioners)
- പത്തരലക്ഷത്തോളം വരുന്ന കേരളത്തിലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇരുപതുലക്ഷത്തോളം വരുന്ന അവരുടെ ആശ്രിതരുമുൾപ്പെടെ 30 ലക്ഷം പേർക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്.
21. 2022 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ട്- ഗയാജി ഡാം
22. ചലച്ചിത്ര പ്രവർത്തകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി ‘സിനിമാറ്റിക് ടൂറിസം നയം 2022-2027' ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
23. 2022 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യയുടെ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- കമൽ നരെയ്ൻ സിങ്
24. 2022- ലെ ലോക ക്ഷീര ഉച്ചകോടിക്ക് വേദിയായത് - ഗ്രേറ്റർ നോയിഡ
25. ലോക ഓസോൺ ദിനം (സെപ്റ്റംബർ- 16) 2022 Theme- Global Cooperation Protecting Life on Earth
26. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി.) ചെയർമാനായി നിയമിതനായത്- പ്രതാപ് ജി.പവാർ
27. 2022 സെപ്റ്റംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച സ്വിസ് ടെന്നീസ് ഇതിഹാസ താരം- റോജർ ഫെഡറർ
- പുരുഷ ടെന്നീസിൽ 20 ഗ്രാൻസ്ലാം ട്രോഫികൾ നേടിയ ആദ്യ താരം
28. ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം- രോഹൻ കുന്നുമ്മൽ
29. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- വിനേഷ് ഫോഗട്ട്
30. രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലയായി തിരഞ്ഞെടുക്കപ്പെട്ടത്- ഡാർജലിങ് പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് (പശ്ചിമ ബംഗാൾ)
31. ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ്- തെലുങ്കാന
32. അന്താരാഷ്ട്ര Pcos അവബോധ മാസമായി പ്രഖ്യാപിക്കപ്പെട്ടത്- സെപ്റ്റംബർ 2022
- PCOS (Polycystic Ovary Syndrome) സ്ത്രീകളിൽ വന്ധ്യതക്ക് കാരണമാകുന്ന ഒരു ഹോർമോണൽ ഡിസോർഡർ
33. അന്തരിച്ച മുൻ ഇന്ത്യൻ ടെന്നീസ് താരവും ദ്രോണാചാര്യ ലഭിച്ച ആദ്യ ടെന്നീസ് പരിശീലകനുമായ വ്യക്തി- നരേഷ് കുമാർ
34. ലോകത്തിലെ ഏറ്റവും വലിയ ഹാരപ്പൻ സംസ്കാര മ്യൂസിയം നിലവിൽ വരുന്നത്- ഹരിയാന
35. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ ('National List of Essential Medicines- NLEM) എത്ര മരുന്നുകൾ ഉൾപ്പെടുന്നു- 384
36. ഹാരപ്പൻ സംസ്കാരത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിലവിൽ വരുന്നത്- രാഖിഗർഹി, ഹാരിയാന
37. ദുഷ്കരമായ സാഹചര്യത്തിലും ജീവിത പ്രതിസന്ധികളിലും ചൂഷണത്തിന് ഇരയാവുന്ന സ്തീകളെ ജീവിതത്തിലേക്ക് കൊണ്ടുവരാനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി- സ്വധർ ഗൃഹ്
38. M വിശ്വശ്വരയ്യയുടെ ജന്മ ദിനമായ നാഷണൽ എൻജിനീയേഴ്സ് ദിനം, ലോക ജനാധിപത്യ ദിനം (International Day of Democracy) എന്നിവ എന്നാണ്- സെപ്റ്റംബർ 15
39. ജനപ്രിയ ഗെയിമുകളായ പബ്ദി, റോബോക്സ്, ഫിഫ, മൈൻ ക്രാഫ്റ്റ് ഉൾപ്പടെ 28 ഓളം ഗെയിമുകളിൽ കണ്ടെത്തിയ മാൽ വെയർ- റെഡ് ലൈൻ
40. ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നുള്ള ചീറ്റകളെ ഏത് ദേശീയ ഉദ്യാനത്തിലേക്കാണ് ഇന്ത്യ കൊണ്ടുവന്നത്- കുനോ പാൽപുർ നാഷണൽ പാർക്ക്
No comments:
Post a Comment