Sunday, 25 September 2022

Current Affairs- 25-09-2022

1. ജി 7 രാജ്യങ്ങളുടെ 48-ാം ഉച്ചകോടി നടന്നത് എവിടെയായിരുന്നു- ജർമനി 

  • 2022 ജൂൺ 26 മുതൽ 28 വരെ തെക്കൻ ജർമനിയിലെ ഷോസ് എൽമൗവിലാണ് ഉച്ചകോടി നടന്നത്.
  • ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. 

2. ഇന്ത്യയുടെ ആദ്യത്തെ എം ആർ.എൻ.എ. കോവിഡ്- 19 വാക്സിന്റെ പേര്- GEMCOVAC- 19 

  • പുണെയിലെ ജനോവ ബയോ ഫാർമസ്യുട്ടിക്കൽസാണ് വാക്സിൻ വികസിപ്പിച്ചത്. 
  • വൈറസിനെ പ്രതിരോധിക്കുന്ന പ്രോട്ടിനുകൾ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജനിതക കോഡുകൾ ശരിരകോശങ്ങൾക്ക് നൽകുകയാണ് Messenger Ribornucleic Acid (mRNA) വാക്സിനുകൾ ചെയ്യുന്നത്. 

3. ഏത് രാജ്യത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് അടുത്തിടെ ഐ എസ്.ആർ.ഒ. ഭ്രമണപഥത്തിലെത്തിച്ചത്- സിങ്കപ്പൂരിന്റെ 

  • ISRO- യുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമായിരുന്നു ഇത്. PSLV C- 53 റോക്കറ്റ് ഉപയോഗിച്ചായിരുന്ന വിക്ഷേപണം. 

4. ഇന്ത്യയിൽ ജി.എസ്.ടി. (ചരക്ക് സേവന നികുതി) നിലവിൽ വന്നിട്ട് 2022 ജൂലായ് ഒന്നിന് എത്ര വർഷം തികഞ്ഞു- അഞ്ച് 

  • 2017 ജൂലായ് ഒന്നിനാണ് GST ഔദ്യോഗികമായി നിലവിൽ വന്നത്. ജൂലായ് ഒന്ന് ജി.എസ്.ടി. ദിനമായി ആചരിക്കുന്നു. 

5. സംസ്ഥാന സഹകരണ വകുപ്പിന്റെ മികച്ച സഹകാരിക്കുള്ള 2021- ലെ റോബർട്ട് ഓവൻ അവാർഡ് നേടിയത്- എം. ഗംഗാധരക്കുറുപ്പ് 

  • കേരള പബ്ലിക് സർവീസ് കമ്മിഷന്റെ മുൻ ചെയർമാൻ കൂടിയായ ഇദ്ദേഹം കൊല്ലം ശൂരനാട് സ്വദേശിയാണ്. 
  • അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലായ് രണ്ടിനാണ് ഇതുൾപ്പെടെയുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്. 1923 മുതൽ ജൂലായിലെ ആദ്യശനിയാഴ്ചയാണ് സഹകരണദിനമായി ആചരിക്കുന്നത്. 2022- ലെത് 100 -ാം സഹക രണദിനം കൂടിയായിരുന്നു. Co operatives Build a Belter World എന്നതായിരുന്നു 2022- ലെ സഹകരണദിനാചരണ പ്രമേയം,
  • സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടിഷുകാരനാണ് റോബർട്ട് ഓവൻ (1771 - 1858)

6. 2022 ജൂലായിൽ രാജ്യസഭയിലേക്ക് നാമ നിർദേശം ചെയ്യപ്പെട്ട മലയാളി വനിത- പി.ടി. ഉഷ 

  • അർജുന (1984), പദ്മശ്രീ (1985) തുടങ്ങിയ ബഹുമതികൾ നേടിയ ഒളിമ്പ്യൻ പി.ടി. ഉഷ മത്സരരംഗത്തുനിന്ന് വിരമിച്ചശേഷം കോഴിക്കോട് കിനാലു രിൽ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് തുടക്കം കുറിച്ചു. 
  • ഇളയരാജ (സംഗീതജ്ഞൻ), കെ.വി. വിജയേന്ദ്രപ്രസാദ് (തിരക്കഥാകൃത്ത്, സംവിധായകൻ), വിരേന്ദ്ര ഹെഗ്ഡെ (സാമൂഹിക പ്രവർത്തകൻ) എന്നിവരും ഉഷയൊപ്പം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. 
  • വിവിധ മേഖലകളിലെ മികവിന് രാഷ്ട്പതി നാമനിർദേശം ചെയ്യുന്നവരുടെ (ആകെ 12 പേർ) ഒഴിവിലാണ് ഇവർ രാജ്യസഭാംഗങ്ങളാകുന്നത്. 
  • രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി വനിയും എട്ടാമത്തെ മലയാളിയുമാണ് പിടി. ഉഷ

7. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ (FICA) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ലിസ് സ്ഥ ലേക്കർ (Lisa Sthalakar) 

  • ഇന്ത്യ (പുണെ)- യിൽ ജനിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിലെ പ്രമുഖ താരമായി വളർന്ന 43 കാരിയായ ലിസ ഈ പദവി വഹിക്കുന്ന ആദ്യ വനിതട്ടിയാണ്. 

8. 2022 ജൂൺ 28 - ന് അന്തരിച്ച പല്ലോൻജി മിസ്ത്രി (93) ഏതുനിലയിൽ പ്രസിദ്ധിനേടിയ വ്യക്തിയാണ്- വ്യവസായ പ്രമുഖൻ 

  • 1865- ൽ സ്ഥാപിതമായ ഷപൂർജി പല്ലോൻ ജി ഗ്രൂപ്പിന്റെ ചെയർമാൻ കൂടിയായ മിസ്ത്രി ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ വ്യക്തിഗത മാഹരിയുടമയുമായിരുന്നു. 
  • ഇന്ത്യയിൽ ജനിച്ച് (1929) വ്യവസായരംഗത്ത് അതികായനായി തിർന്ന മിസ് ത്രി  പിന്നിട് ഐറിഷ് പൗരത്വം സ്വീകരിച്ചു.
  • 2016- ൽ പദ്മഭൂഷൺ ബഹുമതി നേടിയിരുന്നു. 
  • മനോജ് നംബുരു രചിച്ച മിസ്സിയുടെ ജീവ ചരിത്രമാണ് The Moguls of Real Estate 

9. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി യൂറോപ്യൻ യൂണിയൻ അടുത്തിടെ മുന്നോട്ടുവെച്ച പുതിയ കരാർ- ഫിറ്റ് ഫോർ 55 

  • 2030 ആകുമ്പോഴേ കം കാർ ബൺ ബഹിർഗമനം 55 ശതമാനം കുറയുകയാണ് കരാറിന്റെ ലക്ഷ്യം. 
  • ലക്ഷംബർഗിൽ നടന്ന യൂറോപ്യൻ യൂണിയനിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് കരാറിന് രൂപം നൽകിയത്. 

10. ദേശിയ ഡോക്ടേഴ്സ് ദിനം എന്നാണ്- ജൂലായ് 1  

  • സ്വാതന്ത്യസ്ഥമരസേനാനിയും ഭിഷഗ്വരനും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി യുമായിരുന്ന ഡോ. ബി.സി. റോയിയോടുള്ള ആദരസൂചകമായാണ് ഇന്ത്യയിൽ 1991 മുതൽ ജൂലായ് ഒന്നിന് ഡോക്ടർമാരുടെ ദിനം ആചരിച്ചുവരുന്നത്. 
  • ബി.സി.റോയിയുടെ ജന്മദിനവും (1882) ചരമദിനവും (1962) ജൂലായ് ഒന്നിനാണ്. 1961- ൽ അദ്ദേഹത്തിന് ഭാരതരത്നം ലഭിച്ചിരുന്നു. 
  • Family Doctors on the Front line ng തായിരുന്നു 2022- ലെ ഡോക്ടേഴ്സ് ദിനാചരണ വിഷയം 

11. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന ബഹുമതി നേടിയത്- ജസ്പ്രിത് ബുംറ 

  • ബർമിങ്ങാമിലെ എജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറിൽ നാല് ഫോറും രണ്ട് സിക്കും ഒരു സിംഗിലുളും ഉൾപ്പടെ ബുംറ നേടിയത് 29 റൺസ്. ആറ് റൺസ് എക്സ്ട്രാസ് വഴിയും ലഭിച്ചതോടെ ഓവറിൽ ആകെ പിറന്നത് 35 റൺസ്. 
  • 2003-04- ൽ ദക്ഷിണാഫ്രിക്കയുടെ റോബിൻ പീറ്റേഴ്സണെതിരേ 28 റൺസ് അടിച്ച ബ്രയാൻ ലാറ വെസ്റ്റിൻഡീസ്)യുടെ പേരിലുള്ള റെക്കോഡാണ് 2022 ജൂലായിൽ ജസ്പ്രിത് ബുംറ മറികടന്നത്. 

12. 2008- ലെ മുംബൈ ഭീകരാക്രമണത്തിൽ വിരമൃത്യു വരിച്ച മലയാളികൂടിയായ മേജർ സന്ദീപ് ഉണ്ണിക്ക്യപ്പന്റെ ജീവിതം ആധാരമാക്കിയുള്ള സിനിമയുടെ പേര്- മേജർ 

  • ശശികിരൺ ടിക്കയാണ് സംവിധായകൻ 
  • 2008 നവംബർ ഇരുപത്തിയെട്ടിനാണ് താജ് ഹോട്ടലിലുണ്ടായ ഭീകരാക്രമണം നേരിടവേ, എൻ.എസ്.ജി. കമാൻഡോയായ സന്ദീപ് ഉണ്ണിക്ക്യഷൻ വീരമൃത്യു വരിച്ചത്. ഭീകരർ ബന്ദികളാക്കിയ 14 പേരെ രക്ഷപ്പെടുത്തിയശേഷമായിരുന്നു കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ കുടുംബവേരുകളുള്ള മേജറുടെ ജീവത്യാഗം

13. ഏത് ആരോഗ്യപദ്ധതിയുടെ ഭാഗമായാണ് അടുത്തിടെ സംസ്ഥാനത്തെ 140 ഗ്രാമപ്പഞ്ചായത്തുകളിൽ ജിവിതശൈലി രോഗ നിർണയ പരിശോധനകൾ നടത്തിയത്- അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ് 

  • 30 വയസ്സിനുമുകളിൽ പ്രായമുള്ളവര വിടുകളിൽ പോയിക്കണ്ട് സൗജന്യരോഗ നിർണയവും ആവശ്യമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കുന്നതാണ് പദ്ധതി

14. അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ 10,000- ത്തിലധികം സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന 'GENESIS initiative' ആരംഭിച്ച കേന്ദ്ര മന്ത്രാലയമേത്- Ministry of Electronics and Information Technology 


15. വില്യം റൂട്ടോ ഏത് രാജ്യത്തിന്റെ പ്രസിഡന്റ് ആയാണ് ചുമതലേറ്റത്- കനിയ


16. ഇന്ത്യയിൽ ആദ്യമായി പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടക


17. ലോക ടെന്നീസിലെ ഇതിഹാസതാരം റോജർ ഫെഡറർ വിരമിക്കുന്നു. അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പായിരിക്കും തന്റെ - അവസാനത്തെ എ.ടി.പി ഇവന്റ് എന്ന് താരം പ്രഖ്യാപിച്ചു.


18. കേരളത്തിൽ കർഷകരുടെ വരുമാന വർധന ഉറപ്പാക്കാൻ മൂല്യ വർധിത കൃഷി മിഷൻ (Value Added Agriculture Mission ) രൂപീകരിക്കാൻ തീരുമാനിച്ചു


19. ന്യൂക്ലിയാർ വെപ്പൺസ് സ്റ്റേറ്റ് ആയി സ്വയം പ്രഖ്യാപിച്ച രാജ്യം- നോർത്ത് കൊറിയ


20. 2022 സെപ്റ്റംബറിൽ നാഗ മിർച്ച് ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം- നാഗാലാൻഡ്


21. ISRO- യുടെ പിന്തുണയോടെ ഇന്ത്യയിലെ ആദ്യത്തെ High Throughput Broadband സംവിധാനം ആരംഭിച്ചത് ന്യൂഡൽഹിയിൽ


22. UN റിപ്പോർട്ട് അനുസരിച്ച് 50 മില്യൺ പേർ ആധുനിക അടിമത്തത്തിൽ (നിർബന്ധിത വിവാഹവും, ജോലിയും) ജീവിക്കുന്നു


23. 2022 സെപ്റ്റംബർ 14- ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് പട്ടിക വർഗ വിഭാഗത്തിൽ 4 ഗോത്രങ്ങളെ ചേർത്തു.


24. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം- വിനേഷ് ഫോഗട്ട്


25. സമ്പൂർണ ഡിജിറ്റൽ വിലാസം നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സ്മാർട്ട് സിറ്റി- ഇൻഡോർ


26. ഇന്ത്യാ ഗവൺമെന്റിന്റെ ദൗത്യമായ അമൃത് സരോവറിന് കീഴിൽ ഏറ്റവും കൂടുതൽ തടാകങ്ങൾ നിർമ്മിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


27. Kerala IT Parks CEO ആയി ചുമതലയേൽക്കുന്നത്- സ്നേഹിൽ കുമാർ സിംഗ്


28. ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര നാവിക അഭ്യാസമായ Kakadu 2022- ന് വേദിയാകുന്ന രാജ്യം- ഓസ്ട്രേലിയ


29. 2022 സെപ്റ്റംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ടെന്നീസ് താരം- നരേഷ് കുമാർ


30. 2022 US ഓപ്പൺ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത്- Iga Swiatek


31. ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം- ഹരിയാന


32. ബൂത്ത് ലെവൽ ഓഫീസർമാരുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഡിജിറ്റൽ പ്രസിദ്ധീകരണം- BLO e- Patrika


33. ദുലീപ് ട്രോഫി ക്രിക്കററ് ടൂർണമെന്റിൽ സെഞ്ച്വറി നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ താരം- രോഹൻ കുന്നുമ്മൽ


34. 2022 സെപ്റ്റംബറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മൃഗശാലയായി സെൻട്രൽ സൂ അതോറിറ്റി പ്രഖ്യാപിച്ചത്- പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് (PNHZP)


35. എസ്.സി.ഒ. ഉച്ചകോടി 2022 വേദി- ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡ് 

  • എസ്.സി.ഒ. യുടെ ആദ്യത്തെ സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിച്ചത്- വാരാണസി
  • 2023 എസ്.സി.ഒ ഉച്ചകോടി വേദി- ഇന്ത്യ 

36. ആശാൻ കവിതാ പുരസ്കാരം 2022 ജേതാവ്- കെ.ജയകുമാർ 


37. ദേശീയ യുത്ത് അത്ലറ്റിക്സ് വേദി- ഭോപ്പാൽ 


38. ന്യൂസിലൻഡ് എ ടീമിനെതിരെ ഇന്ത്യൻ എ ടീമിനെ നയിക്കുന്ന മലയാളി- സഞ്ജു സാംസൺ 


39. രാജ്യത്തെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്- പുല്ലമ്പാറ (തിരുവന്തപുരം) 


40.'അറിയപ്പെടാത്ത ഏടുകൾ' എന്ന ആത്മകഥ ആരുടേതാണ്- എൻ എം ജോസഫ്

No comments:

Post a Comment