Sunday, 27 November 2022

Current Affairs- 27-11-2022

1. 2022 നവംബറിൽ പ്രസാർ ഭാരതിയുടെ CEO ആയി നിയമിതനായ വ്യക്തി- ഗൗരവ് ദ്വിവേദി


2. കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി G7 രാജ്യങ്ങൾ ആരംഭിച്ച പുതിയ സംരംഭം- Global Shield


3. ഭീകരവാദത്തിന് ധനസഹായം നൽകുന്നതിന് എതിരെയുളള 3 -ാമത് 'No Money for Terror കോൺഫറൻസ് 2022- ന് വേദിയാകുന്ന നഗരം- ന്യൂഡൽഹി 


4. 2022- ൽ ക്രിക്കറ്റ് അസ്സോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ജയേഷ് ജോർജ്


5. 2022- ൽ തപസ്യ കലാസാഹിത്യ വേദിയുടെ അക്കിത്തം സ്മാരക പുരസ്കാരം ലഭിച്ച വ്യക്തി- ശ്രീകുമാരൻ തമ്പി


6. U19 Men's T 20 World Cup 2024- ന് വേദിയാകുന്ന രാജ്യം- ശ്രീലങ്ക


7. 2022 നവംബറിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ- മാവേലിക്കര പി. സുബ്രഹ്മണ്യം


8. 2022 നവംബറിൽ അന്തരിച്ച പ്രശസ്ത തെലുങ്ക് സിനിമ നടൻ- കൃഷ്ണ


9. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായി നിയമിതനായത്- മട്ടന്നൂർ ശങ്കരൻകുട്ടി


10. തപസ്യ കലാസാഹിത്വ വേദിയുടെ അക്കിത്തം പുരസ്കാര ജേതാവ്- ശ്രീകുമാരൻ തമ്പി


11. ലോകായുക്ത ദിനം, ബിർസ മുണ്ഡ ജയന്തി- നവംബർ 15 

  • ലോകായുക്ത നിലവിൽ വന്നത്- 1998
  • ലോകായുക്ത ആക്ട് നിലവിൽ വന്നത്- 1999 
  • കേരള ലോകായുക്ത- ജസ്റ്റിസ് സിറിയക് ജോസഫ്

12. ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്തര സംഭാവനക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സത്യജിത്ത് റായി പുരസ്കാരം ലഭിച്ചത്- കാർലോസ് സൗറ (സ്പാനിഷ് സംവിധായകൻ)


13. പരമ്പരാഗത കലകളെ പുനരുജ്ജീവിപ്പിക്കാൻ 2022- ൽ കരകൗശല നയം ആരംഭിച്ച സംസ്ഥാനം ഏതാണ്- രാജസ്ഥാൻ


14. ബാങ്ക് നിരക്കിന്റെ അടിസ്ഥാനത്തിൽ ഏകീകൃത സ്വർണ വില ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറിയത്- കേരളം


15. ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറുന്നത്- ഇന്ത്യ


16. 2022- ലെ, അർജുന പുരസ്കാരം എത്രപേർക്ക് ആണ് ലഭിച്ചത്- 25


17. പ്രമേഹ ദിനം 2022 പ്രമേയം- Access to diabetes education


18. കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി ആരംഭിക്കുന്ന സമഗ്ര മുന്നറിയിപ്പ് സംവിധാനം- കവചം


19. 2022 നവംബറിൽ അന്തരിച്ച ആധുനിക തിരഞ്ഞെടുപ്പ് ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- സർ. ഡേവിഡ് ബട്ലർ  


20. ഏത് നേതാവിന്റെ സന്ദർശനത്തിന്റെ സ്മരണയ്ക്കായാണ് ആകാശവാണി പബ്ലിക് സർവീസ് ബ്രാഡ്മാസ്റ്റിംഗ് ദിനം ആചരിക്കുന്നത്- മഹാത്മാ ഗാന്ധി

  • എല്ലാ വർഷവും നവംബർ 12- ന് പൊതു സേവന പ്രക്ഷേപണ ദിനം ആചരിക്കുന്നു.
  • 1947- ൽ ഡൽഹിയിലെ ആകാശവാണി സ്റ്റുഡിയോയിൽ മഹാത്മാഗാന്ധി നടത്തിയ സന്ദർശനത്തിന്റെ സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 

21. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്ലറ്റ്സ് കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തത്- മേരി കോം


22. 2022- ൽ ഇന്ത്യ അഗ്രി ബിസിനസ് "ബെസ്റ്റ് സ്റ്റേറ്റ്" വിഭാഗത്തിൽ അവാർഡ് ലഭിച്ച സംസ്ഥാനം- ഹരിയാന


23. സൈനികരുടെ ഭാര്യമാരുടെ ക്ഷേമത്തിനും പരാതികൾ പരിഹരിക്കുന്നതിനും ആയി ഇന്ത്യൻ സൈന്യം ആരംഭിച്ച ഏകജാലക സംവിധാനം- വീരാംഗന സേവ കേന്ദ്ര


24. ആധാർ നിയമങ്ങളിലെ ഭേദഗതി അനുസരിച്ച്, എത്ര വർഷത്തിലൊരിക്കൽ ആണ് അനുബന്ധ രേഖകൾ അപ്ഡേറ്റ് ചെയ്യേണ്ടത്- 10


25. Bihari Puraskar ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്- സാഹിത്യം


26. ഗോത്രവർഗ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ബിർസ മുണ്ടയുടെ ജന്മവാർഷികം നവംബർ 15- ന് ജൻജാതിയ ഗൗരവ് ദിവസ് എന്ന പേരിൽ രാജ്യം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .


27. 2022 ലോക പ്രമേഹ ദിനത്തിന്റെ (നവംബർ- 14) പ്രമേയം- 'നാളെ സംരക്ഷിക്കാനുള്ള വിദ്യാഭ്യാസം '


28. 2022 നവംബർ 14- ന് അനാച്ഛാദനം ചെയ്ത 2024 പാരീസ് ഒളിമ്പിക്സ്, പാരാലിമ്പിക്സ്

എന്നിവയുടെ ചിഹ്നം- 'ഫ്രി ജസ്' (ഫ്രിജിയൻ തൊപ്പി)


29. 2024 അണ്ടർ- 19 പുരുഷ ടി- 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ശ്രീലങ്ക 


30. ഇന്ത്യയുടെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് നിലവിൽവരുന്നത്- തമിഴ് നാട്


31. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് 2022- ലെ സത്യജിത് റായ് പുരസ്കാരം നേടിയത്- കാർലോസ് സൗറ (സ്പാനിഷ് സംവിധായകൻ)


32. തപസ്യ കലാസാഹിത്യ വേദിയുടെ രണ്ടാമത് അക്കിത്തം സ്മാരക പുരസ്കാരം ശ്രീകുമാരൻ തമ്പിയ്ക്ക്


33. 2022 നവംബർ 15- ന് സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഏർപ്പെടുത്തിയ പരീക്ഷിത്ത് തമ്പുരാൻ അവാർഡ്- പ്രൊഫസർ എം ലീലാവതിയ്ക്ക് 


34. കാലാവസ്ഥ വ്യതിയാന പ്രകടന സൂചിക 2023 അനുസരിച്ച്, ഇന്ത്യയുടെ സ്ഥാനം- 8


35. ഇന്ത്യ അമേരിക്ക സംയുക്ത പരിശീലന അഭ്യാസത്തിന്റെ 18- മത് എഡിഷൻ ‘യുദ്ധ് അഭ്യാസ് 22’ ഉത്തരാഖണ്ഡിൽ നടത്താൻ തീരുമാനിച്ചു.

No comments:

Post a Comment