1. 2022- ൽ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നേടിയ ടേബിൾ ടെന്നീസ് താരം- ശരത് കമൽ അജാന്ത
2. അർജുന അവാർഡ് 2022- ന് അർഹരായ മലയാളി കായിക താരങ്ങൾ- എൽദോസ് പോൾ (അത്ലറ്റിക്സ്), എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൺ)
3. 2022 നവംബറിൽ സ്ലോവേനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- Natasa Pirc Musar
4. അന്തർ- യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ ഏറ്റവും ഉയർന്ന കായിക പ്രകടനം കാഴ്ചവയ്ക്കുന്ന സർവ്വകലാശാലകൾക്ക് നൽകുന്ന പുരസ്കാരമായ മൗലാനാ അബ്ദുൾ കലാം ആസാദ് ട്രോഫി 2022- ൽ നേടിയത്- ഗുരു നാനാക്ക് ദേവ് യുണിവേഴ്സിറ്റി, അമൃത്സർ
5. 53 -ാമത് സത്യജിത് റേ Lifetime Achievement Award 2022- ന് അർഹനായ സ്പാനിഷ് ചലച്ചിത്ര സംവിധായകൻ- Carlos Saura
6. 2022- ൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 17 -ാമത് വന്യജീവി സങ്കേതം- കാവേരി സൗത്ത് വന്യജീവി
7. നവംബർ 16- ന് അന്തരിച്ച പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ- ഡോ.പി.ആർ.ജി.മാത്തൂർ
- സംസ്ഥാന സർക്കാരിനു കീഴിലുള്ള KIRTADS (Kerala Institute for Research Training and Development Studies of Scheduled Castes and Scheduled Tribes)- ന്റെ സ്ഥാപക ഡയറക്ടറും സ്പെഷ്യൽ ഓഫീസറുമായിരുന്നു
- ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ കൺസൾട്ടന്റുമായിരുന്നു.
8. 2023- ലെ 18 -ാമത് G- 20 ഉച്ചകോടി വേദി- ന്യൂഡൽഹി
- 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് ആപ്തവാക്യം.
9. ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള NASA ദൗത്യമായ ആർട്ടെമിസ് 1- ന് വിജയം
- അമേരിക്കയിലെ ഫ്ളോറിഡയിലെ കേപ്പ് കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് നവംബർ 16- ന് S.L.S. റോക്കറ്റിൽ വിക്ഷേപിച്ചു.
10. Airport Authority of India (AAI)- യുടെ ദക്ഷിണ മേഖല റീജിയണൽ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ മലയാളി- എസ്.ജി.പണിക്കർ
11. പി.ജി.സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ പി.ഗോവിന്ദപിള്ള ദേശീയ പുരസ്കാര ജേതാവ്- എൻ.റാം
12. ലോക ജനസംഖ്യ 800 കോടി തികഞ്ഞ ദിനം- 2022 നവംബർ 15
- ഒന്നാം സ്ഥാനം- ചൈന (142.58 Cr)
- രണ്ടാം സ്ഥാനം- ഇന്ത്യ (142.08 cr)
- മൂന്നാം സ്ഥാനം- അമേരിക്ക (33.88 cr)
13. കുറഞ്ഞ കാർബൺ ഉപയോഗത്തിലൂടെയുള വികസനം ലക്ഷ്യമിട്ട് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതി- കോപ് 27, നെറ്റ് സീറോ
14. സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ പഞ്ചി കിരൺ
15. 2022 നവംബർ 16- ന് വിക്ഷേപണം നടക്കുന്ന അമേരിക്കൻ സ്പേസ് ഏജൻസി നാസയുടെ ചാന്ദ്ര പര്യവേഷണ പദ്ധതി- ആർട്ടെമിസ് 1
16. 2022 നവംബറിൽ ഇ ഓഫീസ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- തൃശ്ശൂർ
17. തമിഴ്നാട്ടിൽ നിലവിൽ വന്ന പതിനേഴാമത്തെ വന്യജീവി സങ്കേതം- കാവേരി വന്യജീവി സങ്കേതം
18. 53-ാമത് IFFI ചലച്ചിത്രമേളയിൽ “സത്യജിത് റേ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡിന് അർഹനായത്- കാർലോസ് സൗറ (സ്പാനിഷ് സംവിധായകൻ)
19. കേന്ദ്രസർക്കാർ രൂപവത്കരിച്ച അടൽ ഇന്നൊവേഷൻ മിഷൻ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയ വനിത- അശ്വതി വേണുഗോപാൽ
20. ലോക ജനസംഖ്യ 800 കോടിയിലെത്തിച്ച കുഞ്ഞ് പിറന്നത്- മനില, Child Name- വിനിസ് മാബാൻസാഗ്
21. “മയക്കു മരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ- ഗോൾ ചലഞ്ച്
22. വെളിച്ചെണ്ണയിലെ മായം തടയാനായി ഭക്ഷ്യസുരക്ഷാവകുപ്പ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ ഓയിൽ
23. കേരള സംഗീത നാടക അക്കാദമി ചെയർമാനായി നിയമിതനായത്- മട്ടന്നൂർ ശങ്കരൻകുട്ടി
24. അക്കിത്തം പുരസ്കാരം 2022 അർഹനായത്- ശ്രീകുമാരൻ തമ്പി
25. കൈകൾ ബന്ധിച്ച് വേമ്പനാട് കായൽ, നാലര കിലോമീറ്റർ നീന്തി കയറി ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറാം ക്ലാസ് വിദ്യാർത്ഥിനി- ലയ ബി നായർ
26. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ ബോട്ട്- എനർജി ബുർവർ (ഫ്രഞ്ച് നിർമിതം)
27. 2024 പാരീസ് ഒളിമ്പിക്സ് & പാരലിളിമ്പിക്സ് ഭാഗ്യചിഹ്നം- ചുവന്ന ഫ്രീജിയൻ തൊപ്പികൾ, 2024 ഒളിമ്പിക്സ്- പാരീസ്
28. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് ധന സഹായം നൽകുന്ന പദ്ധതി- സ്നേഹപൂർവ്വം
29. ഇന്ത്യയിലെ ആദ്യത്തെ വനിതാ സസ്യ ശാസ്ത്രജ്ഞയായ (Botanist) ഇ. കെ. ജാനകി അമ്മാളെ കുറിച്ചുള്ള “E. ജാനകി അമ്മാൾ: ജീവിതവും ശാസ്ത്രീയ സംഭാവനകളും" (E. K. Janaki Ammal: Life and Scientific Contributions) എന്ന പുസ്തകം എഴുതിയത് ആരാണ്- നിർമ്മല ജെയിംസ്
30. 75 രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഭീകരതക്കെതിരെ പണമില്ല (No Money for Terror) സമ്മേളനത്തിന് വേദിയാവുന്നത് എവിടെയാണ്- ഇന്ത്യ
31. ICC ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ഗ്രെഗ് ബാർക്ലേ
32. 2022- ലെ ഫോബ്സ് ഏഷ്യയുടെ ഏറ്റവും ശക്തരായ വനിത ബിസിനസ് മേധാവി പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ വനിതകൾ-
- സോമാ മണ്ഡൽ
- ഗസൽ അല്ന
- മിത ഥാപ്പർ
33. 2022- ലെ സംസ്ഥാന ബധിര സ്കൂൾ കായികമേളയിൽ കിരീടം നേടിയത്- എറണാകുളം
34. ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന 17-ാമത് ജി 20 ഉച്ചകോടിയിൽ അടുത്ത വർഷത്തെ അധ്യക്ഷപദം ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു .(18- മത് ജി 20 ഉച്ചകോടി 2023 സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കും)
35. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ട്മിസ് ദൗത്യത്തിന്റെ ആദ്യഘട്ടം (ആർട്ടിസ് 1 ) 2022 നവംബർ 16- ന് കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു .നാസയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്.
No comments:
Post a Comment