Sunday, 18 December 2022

Current Affairs- 18-12-2022

1. കേരള നിയമസഭയുടെ എത്രാമത് സ്പീക്കറാണ് എ.എൻ. ഷംസീർ- 24-ാമത്തെ

  • നിയമസഭയിൽ തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
  • സ്പീക്കറായിരുന്ന എം.ബി. രാജേഷ് രാജി വെച്ച് മന്ത്രിയായതിനെത്തുടർന്നാണ് ഷംസീർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. 
  • സ്പീക്കർ പദവി രാജിവെച്ച് മന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിയാണ് രാജേഷ്, പി.പി. തങ്കച്ചൻ, വക്കം പുരുഷോത്തമൻ എന്നിവ രാണ് മുൻഗാമികൾ.
  • അൻവർ സാദത്തിനെ (യു.ഡി.എഫ്.) പരാജയപ്പെടുത്തിയാണ് എ.എൻ. ഷംസീർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.

2. 2022 സെപ്റ്റംബറിൽ വിരമിച്ച യു.എസ്. വനിതാ ടെന്നീസ് താരം- സെറീനാ വില്യംസ് (41)

  • 23 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടിയ ഏക താരമാണ്.

3. യു.കെ.യെ മറികടന്ന് ഇന്ത്യ ലോകത്തിലെ എത്രാമത്തെ വലിയ സമ്പദ്ഘടനയായാണ് മാറിയത്- 5-ാമത്തെ

  • യു.എസ്, ചൈന, ജപ്പാൻ, ജർമനി എന്നി വയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. യു.കെ. ആറാമതായി. 
  • അന്താരാഷ്ട്ര നാണ്യനിധി (IMF)- യുടെ കണക്കുകളുടെയും വിനിമയ നിരക്കുകളുടെയും അടിസ്ഥാനത്തിൽ ബ്ലൂംബർഗാണ് കണ്ടെത്തൽ നടത്തിയത്.

3. 2022- ലെ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്- മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ

  • പള്ളാതുരുത്തി ബോട്ട് ക്ലബ്ബാണ് ചുണ്ടൻ തുഴഞ്ഞത്.
  • 2022 സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്ന മടക്കായലിലാണ് 68-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം നടന്നത്.

4. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ട മലയാളി- ഷാജി പ്രഭാകരൻ

  • പ്രസിഡന്റ് കല്യാൺ ചൗബെയുടെ അധ്യക്ഷതയിൽ നടന്ന നിർവാഹക സമിതിയോ ഗമാണ് സെക്രട്ടറി ജനറലിനെ തിരഞ്ഞടുത്തത്. 
  • പി.പി. ലക്ഷ്മണനുശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ മലയാളിയാണ്.

5. 2022- ലെ എമ്മി (Emmy) അവാർഡ് ലഭിച്ച മുൻ യു.എസ്. പ്രസിഡന്റ്- ബറാക് ഒബാമ

  • ലോകത്തെ ദേശീയോദ്യാനങ്ങളെക്കുറിച്ച് നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത Our Great National Parks എന്ന ഡോക്യുമെന്ററി പരമ്പരയിലെ പശ്ചാത്തല വിവരണത്തിനാണ് പുരസ്ക്കാരം.
  • മികച്ച വിവരണത്തിനുള്ള 'ഗ്രാമി പുരസ്സാരങ്ങളും ഒബാമയ്ക്ക് നേരത്തേ ലഭിച്ചിരുന്നു. ഓർമക്കുറിപ്പുകളായ ഡ്രീം ഫ്രം മൈ ഫാദർ, ദി ഒഡാസിറ്റി ഓഫ് ഹോപ് എന്നീ ഓഡിയോ ബുക്കുകൾക്ക് ശബ്ദം നൽകിയതിനാണ് പുരസ്ക്കാരങ്ങൾ ലഭിച്ചത്.
  • 1956- ൽ യു.എസ്. പ്രസിഡന്റായിരുന്ന ഡൈറ്റ് ഡി. ഐസനോവറിന് (1953-61) എമ്മി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

6. ലോകഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ- ബജ്രംഗ് പൂനിയ

  • ബെൽഗ്രേഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
  • ബുദാ പെസ്റ്റിൽ നടന്ന 2013, 2018 ചാമ്പ്യൻഷിപ്പുകളിൽ യഥാക്രമം വെങ്കലവും വെള്ളിയും നേടിയ ഈ 28- കാരൻ 2019- ൽ നൂർ സുൽത്താനിൽ വെങ്കലവും നേടിയിരുന്നു.
  • ഹരിയാണ് സ്വദേശിയാണ്.

7. 2022 സെപ്റ്റംബർ നാലിന് അന്തരിച്ച പ്രമുഖ ഇന്ത്യൻ വ്യവസായി- സൈറസ് മിസ്ട്രി (54)

  • അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്ക് വരുന്നവഴി മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ചറോട്ടിയിലുണ്ടായ കാറപകടത്തിലാണ് മരണപ്പെട്ടത്.
  • ടാറ്റാസൺസിന്റെ ആറാമത്തെ ചെയർമാനായിരുന്നു. ടാറ്റാ കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യ ചെയർമാൻ എന്ന പ്രത്യേകതയുമുണ്ട്.
  • രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞതോടെ 2012- ലാണ് ചെയർമാൻ സ്ഥാനത്ത് എത്തിയത്. 2016-ൽ പദവിയിൽനിന്ന് നീക്കംചെയ്യപ്പെട്ടു. 
  • ജനിച്ചത് ഇന്ത്യയിലാണെങ്കിലും അയർലൻഡ് പൗരനായിരുന്നു.
  • എൻ. ചന്ദ്രശേഖരനാണ് (തമിഴ്നാട്) ടാറ്റാ സൺസിന്റെ ഇപ്പോഴത്തെ ചെയർമാൻ.

8. അൽബേനിയൻ മാതാപിതാക്കളുടെ മകളായി 1910 ഓഗസ്റ്റ് 26- ന് മാസിഡോണിയയിൽ ജനിച്ച ആഗ് നസ് ബൊജാക്സ്യുവിന്റെ 25-ാം ചരമവാർഷിക ദിനമായിരുന്നു 2022 സെപ്റ്റംബർ അഞ്ചിന് ഏത് പേരിലാണ് ഇവർ ലോകത്ത് അറിയപ്പെട്ടത്- മദർ തെരേസ

  • 1929-ൽ 19-ാം വയസ്സിൽ കൊൽക്കയിലെത്തിയ മദർ തെരേസ 1950- ൽ അവിടെ മിഷനറീസ് ഓഫ് ചാരിറ്റി (എം. സി.) സ്ഥാപിച്ചു.
  • 1951- ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു. 
  • മഗ്സസെ (1962), സമാധാന നൊബേൽ (1979), ഭാരതരത്നം (1980) തുടങ്ങിയ ബഹു മതികൾ ലഭിച്ചിട്ടുണ്ട്.
  • 2003- ൽ കത്തോലിക്കാസഭ വാഴ്ത്തപ്പെ ട്ടവളും 2016- ൽ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയുമായി പ്രഖ്യാപിച്ചു. 

9. ബ്രിട്ടന്റെ എത്രാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ്ട്രസ്‌-  മൂന്നാമത്തെ

  • മാർഗരറ്റ് താച്ചർ (1979-1990), തെരേ സാമേയ് (2016-2019) എന്നിവരാണ് മറ്റ് രണ്ടു പേർ.
  • 2022 സെപ്റ്റംബർ ആറിന് ചുമതലയേറ്റ ലിസ്ട്രസ് (കൺസർവേറ്റീവ് പാർട്ടി) ഒക്ടോ ബർ 25- ന് രാജിവെച്ചു.
  • ഇന്ത്യൻ വംശജനായ ഋഷി സുനകാണ് നിലവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി.

10. ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക (നേവൽ എൻസൈൻ) ആർക്കാണ് സമർപ്പിച്ചിട്ടുള്ളത്- ഛത്രപതി ശിവജിക്ക്

  • രാജ്യത്തിന്റെ കൊളോണിയൽ അടിമത്തത്തിന്റെ ശേഷിപ്പുകൾ നീക്കം ചെയ്തുകൊണ്ട് ഭാരതീയ പൈതൃകവും സമുദ്ര പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതാണ് പുതിയ പതാക.
  • ബ്രിട്ടീഷ് പൈതൃകത്തിന്റെ ഭാഗമായ സെന്റ് ജോർജ് ക്രോസ് ഒഴിവാക്കി. പകരം നീലനിറത്തിലുള്ള അഷ്ടമുഖ രൂപത്തിൽ സേനയുടെ ഔദ്യോഗിക ചിഹ്നമായ നങ്കൂരത്തിൽ സ്ഥാപിച്ച അശോകസ്തംഭം പതാകയിൽ ഉൾപ്പെടുത്തി. ഇതിനുചുവടെ സേനയുടെ ആപ്തവാക്യമായ 'ശാവരുണ (സമുദ്രഭഗവാൻ കനിയട്ടെ)- യും രേഖപ്പെടുത്തിയിട്ടുണ്ട്.
  • ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മറാത്ത സാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടെ ഔദ്യോഗിക മുദ്രയിൽനി ന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് നാവികസേനയുടെ ചിഹ്നം. 
  • നേവൽ എൻ സൈൻ ആദ്യമായി ഉയർത്തിയത് ഐ.എൻ.എസ്. വിക്രാന്തിലാണ്.

11. ന്യൂഡൽഹിയിലെ രാജ്പഥിന്റെ പുതിയ പേര്-  കർത്തവ്യപഥ്

  • ബ്രിട്ടീഷ് ഭരണകാലത്ത് 'കിങ് എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കിങ് സ് വേയുടെ ഹിന്ദി രൂപമായ രാജ്പഥ് എന്ന പേര് നിലവിൽ വന്നു.
  • രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള ഭാഗമാണ് രാജ്പഥ് എന്നറിയപ്പെട്ടിരുന്നത്.

12. കുടിവെള്ള കുടിശ്ശിക തീർപ്പാക്കാൻ ഒട്ടേറെ ഇളവുകളോടെ കേരള വാട്ടർ അതോറിറ്റി അവതരിപ്പിച്ച പദ്ധതി- ആംനെസ്റ്റി പദ്ധതി 2022


13. സാമ്പത്തികസ്ഥിതിവിവര വകുപ്പ് പുറത്തു വിട്ട വിവരങ്ങളനുസരിച്ച് 2021-22- ൽ സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ വളർച്ച- 12.01 ശതമാനം


14. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പുതിയ മേധാവിയും വൈസ് പ്രസിഡന്റുമായി നിയമിതയായത്- സന്ധ്യാ ദേവനാഥൻ


15. കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സാമ്പത്തിക ഞെരുക്കം വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നും വ്യക്തമാക്കിയ ജെറമി ഹണ്ട് ഏത് രാജ്യത്തെ ധനമന്ത്രിയാണ്- ബ്രിട്ടൺ


16. ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചതാര്- മനിക ബത്ര


17. യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്ലാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ഏത് പക്ഷിവർഗത്തെയാണ് തൃത്താലയിൽ ഭാരതപ്പുഴയോട് ചേർന്ന നിളാ തടത്തിൽ അടുത്തിടെ കണ്ടെത്തിയത്- യൂറോപ്യൻ ഹണി ബസാർഡ്


18. അരുണാചലിലെ ആദ്യ വിമാനത്താവളം പ്ര ധാനമന്ത്രി അടുത്തിടെ ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ പേര്- ഡോണി പോളോ വിമാനത്താവളം


19. 20 വർഷത്തോളം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന ഏത് വ്യക്തിയാണ് അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആദ്യമായി പരാജയപ്പെട്ടത്- മഹാതിർ മുഹമ്മദ്


20. 2022 ഫിഫ ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടനം നടന്ന ഖത്തറിലെ വേദി- അൽ ബൈത്ത് സ്റ്റേഡിയം


21. ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ എന്ന ആശയം ബിസിനസ് ജെറ്റ് ടെർമിനലിലൂടെ സാക്ഷാത്കരിച്ച വിമാനത്താവളം- കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ)


22. ഖത്തറിൽ നടക്കുന്ന പുരുഷ ഫുട്ബോൾ ലോകകപ്പ് നിയന്ത്രിച്ച ആദ്യ വനിതാ റഫറി- സ്റ്റീഫൻ ഫ്രാപ്പാർട്ട് (ഫ്രാൻസ്)


23. യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇ.എ സ്.എ.) ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുത്ത് ചരിത്രം കുറിച്ച ആദ്യ ഭിന്നശേഷിക്കാരൻ- ജോൺ മക്ഫോൾ


24. പാകിസ്താന്റെ പുതിയ സൈനികമേധാവിയായി പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തിരഞ്ഞെടുത്തത്- ലെഫ്. ജനറൽ അസിം മുനീർ


25. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ ഏഷ്യൻ രാജ്യം- ചൈന 


26. ഇന്ത്യ നേപ്പാൾ അതിർത്തി പങ്കിടുന്ന ടിബറ്റൻ മലനിരയിൽ ഉത്തരാഖണ്ഡിലെ ചമോളിയിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനികപരിശീലനം- യുദ്ധ് അഭ്യാസ്


27. മികച്ച വെബ്സൈറ്റിനുള്ള 2019- 21- ലെ സംസ്ഥാന സർക്കാരിന്റെ ഇഗവേണൻസ് അവാർഡ് നേടിയത്- കുടുംബശ്രീ


28. കോവിഡ്കാലത്ത് വയോജനസുരക്ഷയ്ക്ക് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ എംഗവേണൻസ് അവാർഡ് നേടിയത്- കുടുംബശ്രീ


29. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡ ന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയും ആദ്യ മലയാളിയും- പി.ടി.ഉഷ


30. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യമായ ആർട്ടെമിസ് ഓറിയോൺ പേടകം ഭൂമിയിൽനിന്ന് ഏത്ര ദൂരം സഞ്ചരിച്ചാണ് റെക്കോഡ് സൃഷ്ടിച്ചത്- 4.1 ലക്ഷം കിലോമീറ്റർ

No comments:

Post a Comment